ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം കിരീടം മാർസെലോ അരവാലോ, ജീൻ ജൂലിയൻ റോജർ സഖ്യത്തിന്

ഫ്രഞ്ച് ഓപ്പൺ പുരുഷ ഡബിൾസ് കിരീടം നേടി എൽ സാവോദോർ താരം മാർസെലോ അരവാലോ, ഹോളണ്ട് താരം ജീൻ ജൂലിയൻ റോജർ സഖ്യം. പന്ത്രണ്ടാം സീഡ് ആയ അവർ ക്രൊയേഷ്യൻ, അമേരിക്കൻ സഖ്യം ആയ ഇവാൻ ഡോഡിഗ്, ഓസ്റ്റിൻ ക്രചിക് സഖ്യത്തെ ആണ് തോൽപ്പിച്ചത്.

20220605 020155

രണ്ടു ടൈബ്രേക്കറുകൾ കണ്ട മത്സരത്തിൽ ആദ്യ സെറ്റ് 7-6 നു നഷ്ടമായ ശേഷം ആണ് മാർസെലോ, റോജർ സഖ്യം കിരീടം നേടിയത്. 7-6 നു ടൈബ്രേക്കറിലൂടെ രണ്ടാം സഖ്യം നേടിയ അവർ മൂന്നാം സെറ്റിൽ മത്സരത്തിലെ ആദ്യ ബ്രൈക്ക് നേടി സെറ്റ് 6-3 നേടി മത്സരം ജയിക്കുക ആയിരുന്നു. ഒരു എൽ സാവോദോർ താരം നേടുന്ന ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം കൂടിയാണ് ഇത്.