ഗോൾ വഴങ്ങി മിനിറ്റുകൾക്ക് അകം ഗോൾ തിരിച്ചടിച്ചു ഇറ്റലിയോട് സമനില നേടി ജർമ്മനി

Screenshot 20220605 022446

യുഫേഫ നേഷൻസ് ലീഗിൽ ജർമ്മനി, ഇറ്റലി മത്സരം സമനിലയിൽ. പന്ത് കൂടുതൽ നേരം കൈവശം വച്ചത് ജർമ്മനി ആയിരുന്നെങ്കിലും അവസരങ്ങൾ ഇരു ടീമുകളും സമാനമായ നിലക്ക് ആയിരുന്നു. ഇടക്ക് ഇറ്റലിയുടെ ഒരു ശ്രമം ബാറിൽ അടിച്ചു മടങ്ങുകയും ചെയ്തു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ലഭിച്ച സുവർണ അവസരം സ്കാമാക്കക്കു ഗോൾ ആക്കി മാറ്റാൻ ആയില്ല. 71 മത്തെ മിനിറ്റിൽ പക്ഷെ മത്സരത്തിൽ ഗോൾ പിറന്നു.

20220605 022825

പകരക്കാനായി ഇറങ്ങി 5 മിനിറ്റുകൾക്ക് അകം വിൽഫ്രെയിഡ് ഗ്നോനോറ്റയുടെ പാസിൽ നിന്നു ലോറൻസോ പെല്ലഗ്രിനി ആണ് ഇറ്റലിക്ക് ഗോൾ സമ്മാനിച്ചത്. ഗോൾ വഴങ്ങി 180 സെക്കന്റുകൾക്ക് അകം ജർമ്മനി ഗോൾ തിരിച്ചടിച്ചു. ഇറ്റാലിയൻ പ്രതിരോധത്തിലെ കൂട്ട പൊരിച്ചിലിന് ഒടുവിൽ ജോഷുവ കിമ്മിഷ് ആണ് ജർമ്മനിക്ക് ആയി സമനില ഗോൾ നേടിയത്. തുടർന്ന് ജയം നേടാനുള്ള ഇരു ടീമുകളുടെയും ശ്രമങ്ങൾ ന്യൂയറും, ഡോണരുമയും തടയുക ആയിരുന്നു. നിലവിൽ ഗ്രൂപ്പിൽ ഹംഗറിക്ക് പിറകിൽ രണ്ടാമത് ആണ് ഇറ്റലിയും ജർമ്മനിയും.

Previous articleസാഡിയോ മാനെ സെനഗലിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ
Next articleഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം കിരീടം മാർസെലോ അരവാലോ, ജീൻ ജൂലിയൻ റോജർ സഖ്യത്തിന്