വാൻലാൽബിയ ചാങ്തെ ശ്രീനിധിയിൽ കരാർ പുതുക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വിങ്ങറായ വാൻലാൽബിയ ചാങ്തെ ശ്രീനിധി ഡെക്കാനിൽ പുതിയ കരാർ ഒപ്പുവെക്കും. താരം ഒരു വർഷത്തെ പുതിയ കരാർ ആകും ഒപ്പുവെക്കുക. 30കാരനായ താരം കഴിഞ്ഞ സീസണിൽ ഐ ലീഗിൽ നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു. 13 മത്സരങ്ങൾ കളിച്ച താരം 3 ഗോളുകൾ കഴിഞ്ഞ ഐ ലീഗിൽ നേടിയിരുന്നു.

മുഹമ്മദൻസിൽ നിന്നായിരുന്നു വാൻലാൽബിയ ശ്രീനിധിയിലേക്ക് എത്തിയത്. മുമ്പ് ചിങ് വെങ്ങ, മിനേർവ പഞ്ചാബ് എന്നീ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്. ചാന്മാരി എഫ് സി മിസോറാം പ്രീമിയർ ലീഗ് വിജയിച്ചപ്പോൾ ടീമിലെ അവിഭാജ്യ ഘടകമായിരുന്നു വാൻലാൽബിയ.