ഫ്രഞ്ച് ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി ക്വിറ്റോവയും ബെർട്ടൻസും

ഫ്രഞ്ച് ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി അഞ്ചാം സീഡ് കിക്കി ബെർട്ടൻസ്. ഉക്രൈൻ താരം കത്രീന സവസ്റ്റാകയുടെ വെല്ലുവിളി അതിജീവിച്ച് ആണ് ബെർട്ടൻസ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. ആദ്യ സെറ്റ് 6-2 നഷ്ടമായ ബെർട്ടൻസ് പതുക്കെ മത്സരത്തിൽ ആധിപത്യം നേടുന്നത് ആണ് പിന്നീട് കണ്ടത്. മത്സരത്തിൽ 5 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 8 തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത ബെർട്ടൻസ് രണ്ടാം സെറ്റ് 6-2 നു നേടി മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റിൽ ഉജ്ജ്വല ഫോമിലേക്ക് ഉയർന്ന ബെർട്ടൻസ് ഒരു പോയിന്റ് പോലും എതിരാളിക്ക് നൽകാതെ 6-0 നു സെറ്റ് നേടിയാണ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്.

ഫ്രഞ്ച് താരം ഒഷേന ഡോഡിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ആണ് ഏഴാം സീഡ് ആയ ചെക് റിപ്പബ്ലിക് താരം പെട്ര ക്വിറ്റോവ രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. 6-3 ആദ്യ സെറ്റ് നേടിയ ക്വിറ്റോവ രണ്ടാം സെറ്റിൽ നിർണായക ബ്രൈക്ക് നേടി 7-5 നു സെറ്റും മത്സരവും സ്വന്തം പേരിൽ കുറിച്ചു. ജർമ്മൻ താരം ആന്ദ്രയ പെറ്റ്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു സെറ്റാന പിരങ്കോവയും ഫ്രഞ്ച് ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. യു.എസ് ഓപ്പണിലെ സ്വപ്നകുതിപ്പ് ആവർത്തിക്കാൻ ആവും പിരങ്കോവയുടെ ശ്രമം.

ഫ്രഞ്ച് ഓപ്പണിൽ വമ്പൻ അട്ടിമറി, നാലാം സീഡ് ഡാനിൽ മെദ്വദേവ് ആദ്യ റൗണ്ടിൽ പുറത്ത്

ഫ്രഞ്ച് ഓപ്പണിൽ രണ്ടാം ദിനം തന്നെ വമ്പൻ അട്ടിമറി. റഷ്യൻ താരം നാലാം സീഡ് ഡാനിൽ മെദ്വദേവ് ആദ്യ റൗണ്ടിൽ പുറത്ത് ആവുന്നത് ആണ് രണ്ടാം ദിനം കണ്ടത്. കളിമണ്ണ് കോർട്ടിൽ പലപ്പോഴും ബുദ്ധിമുട്ടാറുള്ള മെദ്വദേവ് സീഡ് ചെയ്യാത്ത മാർട്ടൻ ഫുകോവിക്സിനോട് തോൽവി വഴങ്ങിയാണ് ആദ്യ റൗണ്ടിൽ തന്നെ പുറത്ത് പോയത്. രണ്ടാം സെറ്റിൽ ടൈബ്രേക്കർ കണ്ട മത്സരത്തിൽ 4 സെറ്റ് പോരാട്ടത്തിനു ശേഷം ആണ് നാലാം സീഡ് തോൽവി സമ്മതിച്ചത്. മത്സരത്തിൽ എതിരാളിയെ 5 തവണ ബ്രൈക്ക് ചെയ്തു എങ്കിലും 6 തവണ ബ്രൈക്ക് വഴങ്ങിയ മെദ്വദേവ് തോൽവി സമ്മതിക്കുക ആയിരുന്നു.

ആദ്യ സെറ്റ് 6-4 നു അടിയറവ് പറഞ്ഞ റഷ്യൻ താരം രണ്ടാം സെറ്റ് ടൈബ്രേക്കറിലൂടെ കൈവിട്ടു. എന്നാൽ മൂന്നാം സെറ്റിൽ തിരിച്ചു വന്നു 6-2 നു സെറ്റ് നേടിയ താരം പൊരുതും എന്നു തോന്നിയെങ്കിലും നാലാം സെറ്റ് 6-1 ജയിച്ച ഫുകോവിക്സ് മത്സരം സ്വന്തം പേരിൽ കുറിച്ചു. അതേസമയം മറ്റൊരു റഷ്യൻ താരവും 15 സീഡുമായ കാരൻ കാചനോവ് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. കാമിൽ മചറസാകിനെ 7-6, 6-3, 6-3 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് കാചനോവ് മറികടന്നത്. 5 സെറ്റ് പോരാട്ടത്തിൽ അമേരിക്കൻ താരം ഡെന്നിസ് സാന്റ്ഗ്രനോട് തോറ്റ 29 സീഡ് ഹുബർട് ഹുർകാസും ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ പുറത്ത് ആയി.

ഫ്രഞ്ച് ഓപ്പണിൽ പതിവ് പോലെ നദാൽ തുടങ്ങി, മോൻഫിൽസ് ആദ്യ റൗണ്ടിൽ പുറത്ത്

ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ടിൽ അനായാസ ജയവുമായി 12 തവണ റോളണ്ട് ഗാരോസിൽ ജേതാവ് ആയ രണ്ടാം സീഡ് റാഫേൽ നദാൽ. സീഡ് ചെയ്യാത്ത എതിരാളി ഇഗോർ ഗരസിമോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സ്പാനിഷ് താരം തകർത്തത്. നന്നായി സർവീസ് ചെയ്ത നദാൽ ഒരു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 8 ഏസുകൾ ഉതിർത്ത എതിരാളിയെ ലഭിച്ച 5 അവസരങ്ങളിലും ബ്രൈക്ക് ചെയ്തു മത്സരം സ്വന്തം പേരിൽ കുറിച്ചു. 6-4, 6-4, 6-2 എന്ന സ്കോറിന് ആയിരുന്നു നദാലിന്റെ ജയം. റോം മാസ്റ്റേഴ്സിലെ അപ്രതീക്ഷിത പരാജയം മറന്നു പാരീസിൽ കിരീടം ലക്ഷ്യം വച്ച് തന്നെയാവും നദാൽ കുതിപ്പ് തുടങ്ങിയത്.

എട്ടാം സീഡ് ഫ്രഞ്ച് താരം ഗെയിൽ മോൻഫിൽസ് ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ തന്നെ പുറത്ത് ആയി. സീഡ് ചെയ്യാത്ത അലക്‌സാണ്ടർ ബുബ്ലിക് ആണ് ഫ്രഞ്ച് താരത്തെ 4 സെറ്റ് നീണ്ട പോരാട്ടത്തിൽ അട്ടിമറിച്ചത്. 12 തവണ സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ മോൻഫിൽസ് എട്ടു തവണയാണ് മത്സരത്തിൽ ബ്രൈക്ക് വഴങ്ങിയത്. 4-6, 5-7, 6-3, 3-6 എന്ന സ്കോറിന് ആയിരുന്നു ഫ്രഞ്ച് താരത്തിന്റെ തോൽവി.

നാട്ടുകാരൻ ആയ സീഡ് ചെയ്യാത്ത നിക്കോള മിലോജെവിച്ചിനോട് തോറ്റ് 26 സീഡ് സെർബിയൻ താരം ഫിലിപ്പ് ക്രാജിനോവിച്ചും ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ പുറത്തായി. 4 സെറ്റ് പോരാട്ടത്തിൽ 6-4, 3-6, 6-3, 6-1 എന്ന സ്കോറിന് ആയിരുന്നു മിലോജെവിച്ചിന്റെ ജയം. യുച്ചി സുഗിറ്റയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന 28 സീഡ് കാസ്പർ റൂഡ്, ഫ്രാൻസസ് ടിയഫോയെ 5 സെറ്റ് പോരാട്ടത്തിൽ മറികടന്ന 30 സീഡ് യാൻ ലെനാർഡ് സ്ട്രഫ്‌ എന്നിവരും ഫ്രഞ്ച് ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

സിലിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു തീം തുടങ്ങി, ഫെലിക്‌സ് ആദ്യ റൗണ്ടിൽ പുറത്ത്

ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ട് മത്സരത്തിൽ മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ ക്രൊയേഷ്യൻ താരം മാരിൻ സിലിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു മൂന്നാം സീഡ് ഡൊമിനിക് തീം രണ്ടാം റൗണ്ടിലേക്ക് മുന്നേറി. യു.എസ് ഓപ്പൺ ജേതാവ് ആയ തീം കളിമണ്ണ് കോർട്ടിൽ മുന്നൊരുക്കമായി മത്സരങ്ങൾ കളിക്കാതെ ആണ് ടൂർണമെന്റിൽ എത്തിയത് എങ്കിലും അതൊന്നും കളത്തിൽ കണ്ടില്ല. കളിമണ്ണ് കോർട്ടിലെ രാജകുമാരൻ ആയ ഓസ്ട്രിയൻ താരം മത്സരത്തിൽ ഒരവസരം പോലും സിലിച്ചിനു നൽകിയില്ല. 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 6 തവണ സിലിച്ചിനെ തീം ബ്രൈക്ക് ചെയ്തു. സർവീസിലും മികവ് തുടർന്ന തീം തന്റെ ഏറ്റവും പ്രിയപ്പെട്ട കളിമണ്ണ് കോർട്ടിൽ 6-4, 6-3, 6-3 എന്ന സ്കോറിന് ആണ് സിലിച്ചിനെ തകർത്തത്.

അതേസമയം 19 സീഡ് ആയ കനേഡിയൻ യുവതാരം ഫെലിക്‌സ് ആഗർ ആലിയാസമെ ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ തന്നെ പുറത്ത് ആയി. സീഡ് ചെയ്യാത്ത യുവ ജപ്പാൻ താരം യോഷിഹിറ്റോ നിഷിയോക്ക ആണ് ഫെലിക്സിനെ അട്ടിമറിച്ചത്. ആറു തവണ സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ ഫെലിക്സിനെ 6 തവണ ബ്രൈക്ക് ചെയ്ത നിഷിയോക്ക 7-5, 6-3, 6-3 എന്ന നേരിട്ടുള്ള സ്കോറിന് ആണ് ഫെലിക്സിനെ നാണം കെടുത്തിയത്. 14 സീഡ് ഇറ്റാലിയൻ താരം ഫാബിയോ ഫോഗ്നിനിയും ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ പുറത്ത് ആയി. സീഡ് ചെയ്യാത്ത മികയിൽ കുകുഷ്‌കിന് എതിരെ 4 സെറ്റ് പോരാട്ടത്തിൽ 5-7, 6-3, 6-7, 0-6 എന്ന സ്കോറിന് ആണ് ഇറ്റാലിയൻ താരം പരാജയം സമ്മതിച്ചത്.

സിലിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു തീം തുടങ്ങി, ഫെലിക്‌സ് ആദ്യ റൗണ്ടിൽ പുറത്ത്

ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ട് മത്സരത്തിൽ മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ ക്രൊയേഷ്യൻ താരം മാരിൻ സിലിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു മൂന്നാം സീഡ് ഡൊമിനിക് തീം രണ്ടാം റൗണ്ടിലേക്ക് മുന്നേറി. യു.എസ് ഓപ്പൺ ജേതാവ് ആയ തീം കളിമണ്ണ് കോർട്ടിൽ മുന്നൊരുക്കമായി മത്സരങ്ങൾ കളിക്കാതെ ആണ് ടൂർണമെന്റിൽ എത്തിയത് എങ്കിലും അതൊന്നും കളത്തിൽ കണ്ടില്ല. കളിമണ്ണ് കോർട്ടിലെ രാജകുമാരൻ ആയ ഓസ്ട്രിയൻ താരം മത്സരത്തിൽ ഒരവസരം പോലും സിലിച്ചിനു നൽകിയില്ല. 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 6 തവണ സിലിച്ചിനെ തീം ബ്രൈക്ക് ചെയ്തു. സർവീസിലും മികവ് തുടർന്ന തീം തന്റെ ഏറ്റവും പ്രിയപ്പെട്ട കളിമണ്ണ് കോർട്ടിൽ 6-4, 6-3, 6-3 എന്ന സ്കോറിന് ആണ് സിലിച്ചിനെ തകർത്തത്.

അതേസമയം 19 സീഡ് ആയ കനേഡിയൻ യുവതാരം ഫെലിക്‌സ് ആഗർ ആലിയാസമെ ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ തന്നെ പുറത്ത് ആയി. സീഡ് ചെയ്യാത്ത യുവ ജപ്പാൻ താരം യോഷിഹിറ്റോ നിഷിയോക്ക ആണ് ഫെലിക്സിനെ അട്ടിമറിച്ചത്. ആറു തവണ സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ ഫെലിക്സിനെ 6 തവണ ബ്രൈക്ക് ചെയ്ത നിഷിയോക്ക 7-5, 6-3, 6-3 എന്ന നേരിട്ടുള്ള സ്കോറിന് ആണ് ഫെലിക്സിനെ നാണം കെടുത്തിയത്. 14 സീഡ് ഇറ്റാലിയൻ താരം ഫാബിയോ ഫോഗ്നിനിയും ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ പുറത്ത് ആയി. സീഡ് ചെയ്യാത്ത മികയിൽ കുകുഷ്‌കിന് എതിരെ 4 സെറ്റ് പോരാട്ടത്തിൽ 5-7, 6-3, 6-7, 0-6 എന്ന സ്കോറിന് ആണ് ഇറ്റാലിയൻ താരം പരാജയം സമ്മതിച്ചത്.

തകർപ്പൻ പ്രകടനവും ആയി സെരവും ഷ്വാർട്ട്സ്മാനും രണ്ടാം റൗണ്ടിലേക്ക്

ഫ്രഞ്ച് ഓപ്പണിൽ യു.എസ് ഓപ്പണിൽ നിന്നു നിർത്തിയ ഇടത്ത് നിന്നു തുടങ്ങി ജർമ്മൻ താരവും ആറാം സീഡും ആയ അലക്‌സാണ്ടർ സെരവ്. ഫൈനൽ കളിച്ച യു.എസ് ഓപ്പണിന് ശേഷം നേരിട്ട് കളിമണ്ണ് കോർട്ടിൽ കളിക്കാതെ ഫ്രഞ്ച് ഓപ്പണിൽ എത്തിയ സെരവ് ആ കുറവ് ഒന്നും കളത്തിൽ കാണിച്ചില്ല. സീഡ് ചെയ്യാത്ത ഓസ്ട്രിയൻ താരം ഡെന്നിസ് നൊവാക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സെരവ് മറികടന്നത്. മത്സരത്തിൽ 10 ഏസുകൾ ഉതിർത്ത സെരവ് എതിരാളിയുടെ സർവീസ് 5 തവണ ബ്രൈക്ക് ചെയ്യുകയും ചെയ്തു. 7-5 നു നേടിയ ആദ്യ സെറ്റിന് ശേഷം വലിയ വെല്ലുവിളി ഒന്നും സെരവ് മത്സരത്തിൽ നേരിട്ടില്ല. 6-2 നു രണ്ടാം സെറ്റും 6-4 നു മൂന്നാം സെറ്റും നേടിയ സെരവ് രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി.

Diegoschwartzman

എ. ടി. പി മാസ്റ്റേഴ്സ് 1000 റോം ഓപ്പണിൽ കളിമണ്ണ് കോർട്ടിൽ ഫൈനൽ കളിച്ച സാക്ഷാൽ റാഫേൽ നദാലിനെ അട്ടിമറിച്ച ആത്മവിശ്വാസവും ആയി ഫ്രഞ്ച് ഓപ്പണിൽ എത്തിയ അർജന്റീനൻ താരം ഡീഗോ ഷ്വാർട്ട്സ്മാൻ ആ മികവ് തുടരുന്നത് ആണ് പാരീസിലും കണ്ടത്. സീഡ് ചെയ്യാത്ത ക്രൊയേഷ്യൻ താരം മിയോമിർ കെചമനോവിച്ചിനെ 12 സീഡ് ആയ ഷ്വാർട്ട്സ്മാൻ നിലം തൊടീച്ചില്ല. ആദ്യ സെറ്റ് 6-0 ത്തിനു നേടിയ അർജന്റീനൻ താരം മത്സരത്തിൽ ഉടനീളം വെറും 4 പോയിന്റുകൾ മാത്രമേ എതിരാളിക്ക് നൽകിയുള്ളൂ. രണ്ടു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും എതിരാളിയെ 9 തവണ ബ്രൈക്ക് ചെയ്ത ഷ്വാർട്ട്സ്മാൻ 6-0, 6-1, 6-3 എന്ന സ്കോറിന് മിന്നും ജയം നേടിയാണ് രണ്ടാം റൗണ്ട് ഉറപ്പിച്ചത്.

ഒമ്പതാം സീഡ് കോന്റയെ ആദ്യ റൗണ്ടിൽ അട്ടിമറിച്ച് 16 കാരി കൊക്കോ ഗോഫ്‌

ടെന്നീസ് ലോകത്തെ വീണ്ടും ഞെട്ടിച്ച് കൊക്കോ ഗോഫ്‌. ഇത്തവണ ഫ്രഞ്ച് ഓപ്പണിൽ ആദ്യമായി ഇറങ്ങിയ 16 കാരിയായ അമേരിക്കൻ താരം ആദ്യ റൗണ്ടിൽ തന്നെ 2019 ലെ ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിസ്റ്റും ഒമ്പതാം സീഡുമായ യോഹാന കോന്റയെ അട്ടിമറിച്ചു. 12 സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ ഗോഫ്‌ രണ്ടു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 5 തവണയാണ് ബ്രിട്ടീഷ് താരത്തെ ബ്രൈക്ക് ചെയ്തത്. മത്സരത്തിൽ 6-3, 6-3 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു ഗോഫ്‌ ജയം കണ്ടത്. ടൂർണമെന്റിൽ ഇനിയും ഞെട്ടലുകൾ നൽകാൻ ആവും ഗോഫ്‌ തുടർന്നും ശ്രമിക്കുക.

സീഡ് ചെയ്യാത്ത ക്രിസ്റ്റ്യൻ ഫ്ലിപ്കെൻസിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നു ആണ് 23 സീഡ് ആയ യൂലിയ പുറ്റിന്റ്സേവയും ഫ്രഞ്ച് ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. എതിരാളിയെ ആറു തവണ ബ്രൈക്ക് ചെയ്ത യൂലിയ എതിരാളിക്ക് 3 പോയിന്റുകൾ മാത്രമേ നൽകിയുള്ളൂ. സ്‌കോർ : 6-1, 6-2. അതേസമയം 24 സീഡ് ഉക്രൈൻ താരം ഡയാനയെ സീഡ് ചെയ്യാത്ത ഓസ്‌ട്രേലിയൻ താരം ദാരിയ ഗാവ്റിലോവ അട്ടിമറിച്ചു. 6-4, 6-3 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു ഓസ്‌ട്രേലിയൻ താരത്തിന്റെ ജയം.

എന്താ തണുപ്പ്! മഴയത്തും കളി! അധികൃതരോട് ദേഷ്യപ്പെട്ടു കളം വിട്ട് അസരങ്ക

മറ്റ് ടെന്നീസ് ടൂർണമെന്റുകളെ അവഗണിച്ചു ടൂർണമെന്റ് മാറ്റി വച്ചും, എ. ടി. പി, ഡബ്യു.ടി.എ അഭിപ്രായങ്ങളെ പോലും പരിഗണിക്കാതെ തീരുമാനങ്ങൾ എടുത്തും വിവാദത്തിൽ ആയ ഫ്രഞ്ച് ഓപ്പണിൽ സാഹചര്യങ്ങൾ താരങ്ങൾക്ക് കഠിനം ആവും എന്നു ആദ്യ ദിനം തന്നെ സൂചനകൾ. കൊറോണ വൈറസ് ലോകത്ത് വിതച്ച നാശങ്ങൾ കാരണം 4 മാസത്തിനു ശേഷം നടത്താൻ തീരുമാനിച്ച ഫ്രഞ്ച് ഓപ്പണിന് മുമ്പും ഫ്രഞ്ച് കാലാവസ്ഥ വില്ലൻ ആവും എന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നു. അത് സാധൂകരിക്കുന്ന വിധം ആണ് ഇന്ന് കാര്യങ്ങൾ നീങ്ങിയത്. ഡാങ്ക കോവിനിചിനെ ആദ്യ റൗണ്ട് മത്സരത്തിൽ ആണ് അധികൃതർക്ക് എതിരെ ക്ഷുഭിതയായി പത്താം സീഡ് വിക്ടോറിയ അസരങ്ക കളം വിട്ടത്.

മത്സരം തുടങ്ങി ആദ്യ 15 മിനിറ്റിൽ തന്നെ മഴയും തണുപ്പും കളിക്ക് തടസം ആയി. ഏതാണ്ട് 10 ഡിഗ്രി വരെ താഴ്ന്ന ചൂട് താരങ്ങളെ ബുദ്ധിമുട്ടിച്ചു. സാഹചര്യങ്ങൾ വിലയിരുത്താൻ വന്ന അധികൃതർക്ക് നേരെ രൂക്ഷമായി ആണ് അസരങ്ക പ്രതികരിച്ചത്. മത്സരത്തിൽ 2-1 നു മുന്നിട്ടു നിൽക്കുക ആയിരുന്ന അസരങ്ക മഴയത്ത് കളിപ്പിക്കുന്നതിനെയും വിമർശിച്ചു, തങ്ങൾക്ക് റാക്കറ്റ് പോലും മര്യാദക്ക് പിടിക്കാൻ സാധിക്കുന്നില്ലെന്നു പരാതിപ്പെട്ട ബെലാറസ് താരം 8 ഡിഗ്രി തണുപ്പിൽ എങ്ങനെയാണ് കളിക്കുക എന്നും ചോദിച്ചു. താൻ ഇനിയും കാത്തിരിക്കാൻ തയ്യാർ അല്ലെന്ന് പറഞ്ഞ അസരങ്ക ഉടൻ കളം വിടുകയും ചെയ്തു. പിന്നീട് പുനരാരംഭിച്ച മത്സരം 6-1, 6-2 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് അസരങ്ക കയ്യിലാക്കുകയും ചെയ്തു. പലപ്പോഴും കാറ്റും, മഴയും അടക്കമുള്ള കാലാവസ്ഥ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാറുള്ള ഫ്രഞ്ച് ഓപ്പണിന് നിലവിലെ ഫ്രഞ്ച് സാഹചര്യങ്ങൾ കടുത്ത വെല്ലുവിളി ആവും ഉയർത്തുക എന്നുറപ്പാണ്. അസരങ്കയുടെ പരാതി മറ്റ് താരങ്ങൾ തുടർന്നുള്ള ദിനങ്ങളിൽ ഏറ്റെടുക്കുമോ എന്നു കണ്ടു തന്നെ അറിയണം.

രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി അസരങ്കയും മെർട്ടൻസും അട്ടിമറി ജയവും ആയി ഗാർസിയ

ഫ്രഞ്ച് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി പത്താം സീഡ് വിക്ടോറിയ അസരങ്ക. ഈ വർഷത്തെ യു.എസ് ഓപ്പൺ ഫൈനൽ കളിച്ച അസരങ്ക തന്റെ സമീപകാലത്തെ മികവ് ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിലും തുടർന്നു. സീഡ് ചെയ്യാത്ത ഡാങ്ക കോവിനിചിനെ നേരിട്ടുള്ള സ്കോറിന് ആണ് അസരങ്ക തകർത്തത്. 6 സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ എതിരാളിയെ 4 തവണ ബ്രൈക്ക് ചെയ്ത അസരങ്ക വെറും 3 പോയിന്റുകൾ മാത്രം ആണ് എതിരാളിക്ക് നൽകിയത്. 6-1, 6-2 എന്ന സ്കോറിന് ആദ്യ റൗണ്ടിൽ നേടിയ ജയം മറ്റൊരു ഗ്രാന്റ് സ്‌ലാമിൽ കൂടി മികവ് തുടരാൻ ബെലാറസ് താരത്തിന് പ്രചോദനം നൽകും. മോശം കാലാവസ്ഥ കാരണം ഇടക്ക് മത്സരം നിർത്തി വെക്കേണ്ടി വന്നത് അസരങ്കയെ ക്ഷുഭിതയാക്കുന്നതും മത്സരത്തിൽ കണ്ടു.

സീഡ് ചെയ്യാത്ത റഷ്യൻ താരം മാർഗരിറ്റ ഗാസ്പയരിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ബെൽജിയം താരം എൽസി മെർട്ടൻസ് മറികടന്നത്. 16 സീഡ് ആയ മെർട്ടൻസ് 4 തവണ മത്സരത്തിൽ ബ്രൈക്ക് വഴങ്ങിയെങ്കിലും 7 തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത് മത്സരം 6-2, 6-3 എന്ന സ്കോറിന് സ്വന്തമാക്കി. അതേസമയം 17 സീഡ് അന്നറ്റ് കോന്റവെയിറ്റിനെ സീഡ് ചെയ്യാത്ത ഫ്രഞ്ച് താരം കരോളിൻ ഗാർസിയ അട്ടിമറിച്ചു. ആദ്യ സെറ്റ് 6-4 നു നേടിയ ഗാർസിയ രണ്ടാം സെറ്റ് 6-3 നു കൈവിട്ടു. മൂന്നാം സെറ്റിൽ ആദ്യം പിറകിൽ പോയ ഫ്രഞ്ച് താരം നിർണായക ബ്രൈക്ക് കണ്ടത്തി മത്സരത്തിലേക്ക് തിരിച്ചു വന്നു. അവസാന സെറ്റ് 6-4 നു സ്വന്തമാക്കിയ ഗാർസിയ കോന്റവെയിറ്റിനെ അട്ടിമറിച്ച് സ്വന്തം മണ്ണിൽ രണ്ടാം റൗണ്ട് ഉറപ്പിച്ചു.

ജന്മദിനം ആഘോഷിച്ചു സിമോണ ഹാലപ്പ്! സ്പാനിഷ് താരത്തെ തകർത്തു ഒന്നാം സീഡ് രണ്ടാം റൗണ്ടിൽ

ഫ്രഞ്ച് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി ഒന്നാം സീഡും റൊമാനിയൻ താരവും ആയ സിമോണ ഹാലപ്പ്. സീഡ് ചെയ്യാത്ത സ്പാനിഷ് താരം സാറ ടോർമയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു ആണ് ജന്മദിനം ആഘോഷിക്കുന്ന ഹാലപ്പ് രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറിയത്. ആദ്യ സെറ്റിൽ രണ്ടു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും തിരിച്ചു വന്ന ഹാലപ്പ് എതിരാളിയെ തുടർച്ചയായി ബ്രൈക്ക് ചെയ്തു സെറ്റ് 6-4 നു സ്വന്തമാക്കി. ചടങ്ങ് മാത്രം ആയ രണ്ടാം സെറ്റിൽ ആവട്ടെ എതിരാളിക്ക് ഒരു പോയിന്റ് പോലും നൽകാൻ ഹാലപ്പ് തയ്യാറായില്ല, 6-0 നു സെറ്റും മത്സരവും റൊമാനിയൻ താരം സ്വന്തം പേരിൽ കുറിച്ചു.

ഏതാണ്ട് സമാനമായ ജയം ആണ് ആദ്യ റൗണ്ടിൽ 20 സീഡ് ഗ്രീക്ക് താരം മരിയ സക്കാരിയും നേടിയത്. സീഡ് ചെയ്യാത്ത ഓസ്‌ട്രേലിയൻ താരം ടോംജലോനോവിച്ചിനെ 6-0, 7-5 എന്ന സ്കോറിന് ആണ് സക്കാരി മറികടന്നത്. സീഡ് ചെയ്യാത്ത മറ്റൊരു ഓസ്‌ട്രേലിയൻ താരം മാഡിസൺ ഇൻഗ്ലിസിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന 27 സീഡ് റഷ്യൻ താരം എക്റ്ററിന അലെക്സൻഡ്രോവയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 3 തവണ ബ്രൈക്ക് വഴങ്ങിയ റഷ്യൻ താരം 6 തവണ എതിരാളിയെ ബ്രൈക്ക് ചെയ്താണ് 6-3, 6-3 എന്ന സ്കോറിന് ആദ്യ റൗണ്ടിൽ ജയം കണ്ടത്.

തുടർച്ചയായ മൂന്നാം വർഷവും വീനസ് വില്യംസ് ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ പുറത്ത്

തുടർച്ചയായ മൂന്നാം വർഷവും ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ടിൽ പുറത്തായി വീനസ് വില്യംസ്. സീഡ് ചെയ്യാതെ ഫ്രഞ്ച് ഓപ്പണിൽ എത്തിയ വീനസ് സീഡ് ചെയ്യാത്ത അന്ന കരോളിന സ്‌മെഡോൽവയോട് ആണ് വീനസ് വില്യംസ് തോൽവി സമ്മതിച്ചത്. നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു അമേരിക്കൻ ഇതിഹാസ താരത്തിന്റെ തോൽവി.

മത്സരത്തിൽ 6 സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ എതിരാളിയെ 4 തവണയാണ് വീനസ് ബ്രൈക്ക് ചെയ്തത്. എന്നാൽ 6 തവണ വീനസിനെ ബ്രൈക്ക് ചെയ്ത അന്ന മത്സരത്തിൽ തന്റെ ആധിപത്യം ഉറപ്പിച്ചു. 6-4, 6-4 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു രണ്ടു മണിക്കൂർ നീണ്ട മത്സരത്തിൽ വീനസിന്റെ കീഴടങ്ങൽ.

ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ പതിനൊന്നാം സീഡ് ഗോഫിനെ അട്ടിമറിച്ച് യാനിക്ക് സിന്നർ

ആദ്യ റൗണ്ടിൽ തന്നെ അട്ടിമറി കണ്ട് ഫ്രഞ്ച് ഓപ്പണിന് തുടക്കം. പതിനൊന്നാം സീഡ് ആയ ബെൽജിയം താരം ഡേവിഡ് ഗോഫിൻ ആണ് ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ തന്നെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയത്. 19 വയസ്സുകാരൻ ആയ സീഡ് ചെയ്യാത്ത ഇറ്റാലിയൻ യുവതാരം യാനിക് സിന്നർ ആണ് നേരിട്ടുള്ള സെറ്റുകൾക്ക് ഗോഫിനെ ഞെട്ടിച്ചത്. മത്സരത്തിൽ ആദ്യ സെറ്റിൽ അല്ലാതെ പിന്നീട് ഒരിക്കലും മത്സരത്തിൽ പിടിച്ചു നിൽക്കാൻ ഗോഫിനു ആയില്ല. 2 തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത ഗോഫിൻ 7 തവണയാണ് സർവീസ് ബ്രൈക്ക് വഴങ്ങിയത്. 7-5 നു ആദ്യ സെറ്റ് നേടിയ സിന്നർ രണ്ടാം സെറ്റിൽ ഗോഫിനെ ശരിക്ക് നാണം കെടുത്തി 6-0 ത്തിനു സെറ്റ് നേടി. മൂന്നാം സെറ്റ് 6-3 നും നേടിയ ഇറ്റാലിയൻ യുവതാരം റോളണ്ട് ഗാരോസിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

32 സീഡ് ആയ ബ്രിട്ടീഷ് താരം ഡാൻ ഇവാൻസിനെ 5 സെറ്റ് പോരാട്ടത്തിൽ മറികടന്ന ജപ്പാൻ താരം കെയ്‌ നിഷികോരിയും ഫ്രഞ്ച് ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ആദ്യ സെറ്റ് നഷ്ടമായ ശേഷം ആയിരുന്നു ഒരു ടൈബ്രേക്കർ അടക്കം കണ്ട 5 സെറ്റ് പോരാട്ടത്തിൽ നിഷികോരിയുടെ ജയം. സ്‌കോർ : 1-6, 6-1, 7-6, 1-6, 6-4. അതേസമയം അമേരിക്കൻ താരങ്ങൾ ആയ ജോൺ ഇസ്‌നർ, ടൈയ്‌ലർ ഫ്രിറ്റ്സ് എന്നിവർ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 21 സീഡ് ആയ ഇസ്നർ 6-4, 6-1, 6-3 എന്ന നേരിട്ടുള്ള സ്കോറിന് ഫ്രഞ്ച് താരം എലിയറ്റിനെ മറികടന്നു. തോമസിന് എതിരെ 5 സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനു ഒടുവിൽ ആയിരുന്നു 27 സീഡ് ആയ ഫ്രിറ്റ്സിന്റെ ജയം.

Exit mobile version