ഇതിഹാസ ടെന്നീസ് പരിശീലകൻ നിക് ബോല്ലെറ്റിയെരി അന്തരിച്ചു

Nickbolletieri

ലോക പ്രസിദ്ധ അമേരിക്കൻ ടെന്നീസ് പരിശീലകൻ നിക് ബോല്ലെറ്റിയെരി അന്തരിച്ചു. ടെന്നീസ് ചരിത്രത്തിലെ ഏറ്റവും വലിയ ഇതിഹാസ പരിശീലകൻ ആയാണ് അദ്ദേഹം പരിഗണിക്കപ്പെടുന്നത്. 91 മത്തെ വയസ്സിൽ ആണ് അദ്ദേഹം മരണത്തിനു കീഴടങ്ങിയത്.

നിരവധി ഇതിഹാസ താരങ്ങളെ ആണ് അദ്ദേഹം തന്റെ വലിയ കരിയറിൽ പരിശീലിപ്പിച്ചത്. ബോറിസ് ബെക്കർ, കോറിയർ, സെലെസ്, പിയേഴ്‌സ്, റിയോസ്, മരിയ ഷറപ്പോവ, ആന്ദ്ര അഗാസി, വീനസ് വില്യംസ്, സെറീന വില്യംസ് തുടങ്ങി ഒട്ടനവധി ഇതിഹാസ താരങ്ങൾ അദ്ദേഹത്തിന് കീഴിൽ ആണ് ടെന്നീസ് പഠിച്ചത്.