ഇന്ത്യൻ വെൽസിൽ നിന്നും മിയാമി ഓപ്പണിൽ നിന്നും നൊവാക് ജോക്കോവിച്ച് പിന്മാറി

Newsroom

യുഎസ് കൊറോണ വൈറസ് നിയമങ്ങൾ കണക്കിലെടുത്ത് ഈ വർഷത്തെ ആദ്യ രണ്ട് മാസ്റ്റേഴ്സ് സീരീസ് ഇവന്റുകളായ ഇന്ത്യൻ വെൽസിൽ നിന്നും മിയാമി ഓപ്പണിൽ നിന്നും നൊവാക് ജോക്കോവിച്ച് പിന്മാറി. രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് യുഎസ് ഇതര പൗരന്മാർക്ക് കോവിഡ് വാക്സിനേഷൻ എടുക്കണം എന്നത് നിർവന്ധം ഉള്ളത് കൊണ്ടാണ് ജോക്കോവിചിന്റെ ഈ തീരുമാനം.

ഏപ്രിലിൽ മോണ്ടി കാർലോ മാസ്റ്റേഴ്‌സിൽ നടക്കുന്ന ടൂറിലൂടെ അദ്ദേഹം തിരിച്ച് എത്താൻ സാധ്യതയുണ്ട്. രണ്ടാം സീഡായ ജോക്കോവിച് പിന്മാറിയത് ഇന്ത്യൻ വെൽസിനെ കാര്യമായി ബാധിക്കും. ജനുവരിയിൽ നടന്ന ഓസ്‌ട്രേലിയൻ ഓപ്പൺ ജോക്കോവിച്ചിന് നഷ്‌ടമായിരുന്നു‌. അന്ന് വാക്‌സിൻ ഇല്ലാത്തതിനാൽ വിസ റദ്ദാക്കിയതിനെത്തുടർന്ന് അദ്ദേഹം ഓസ്ട്രേലിയയിൽ നിന്ന് നാടുകടത്തപ്പെട്ടിരുന്നു