“സെമി ഫൈനലിൽ ഒരു ടീമിന് രണ്ട് മത്സരം എന്തിനാണെന്ന് അറിയില്ല, ഈ ഫോർമാറ്റ് മടയത്തം ആണ്” – ഇവാൻ

ജംഷദ്പൂരിന് എതിരായ ഐ എസ് എൽ സെനി ഫൈനലിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഐ എസ് എല്ലിന്റെ സെമി ഫൈനൽ ഫോർമാറ്റിനെ വിമർശിച്ചു. എന്തിനാണ് സെമി ഫൈനലിൽ രണ്ട് പാദം എന്ന് തനിക്ക് അറിയില്ല എന്നും ഈ ഫോർമാറ്റ് മടയത്തം ആണെന്നും ഇവാൻ പറഞ്ഞു. നേരത്തെ ഹോം ആൻഡ് എവേ ആയി നടത്തുന്നതിനാൽ ആയിരുന്നു ഐ എസ് എല്ലിൽ രണ്ട് പാദ സെമി ഫൈനലുകൾ നടന്നിരുന്നത്. എന്നാൽ ബയോ ബബിളിൽ ഇരിക്കെ എന്തിനാണ് രണ്ട് പാദം ആയി നടത്തുന്നതിന്റെ ആവശ്യം ഉണ്ടോ എന്ന് നേരത്തെ ഫുട്ബോൾ നിരീക്ഷകരും ചോദ്യം ഉന്നയിച്ചിരുന്നു.

നാളത്തെ മത്സരത്തിനായി താനും തന്റെ ടീമും ഒരുങ്ങുക ആണെന്ന് ഇവാൻ പറഞ്ഞു. ലീഗ് ഘട്ടത്തിൽ ജംഷദ്പൂരിനെ തോൽപ്പിക്കാൻ ആയില്ല. പക്ഷെ ലീഗ് ഘട്ടം പോലെ ആയിരിക്കില്ല നോക്കൗട്ട് എന്ന് ഇവാൻ പറഞ്ഞു. ജംഷദ്പൂർ ഫിസിക്കലി ടഫ് ആയ ടീമാണ്. നാളെ ഓപ്പൺ ഫൈറ്റ് പ്രതീക്ഷിക്കാം എന്നും ഇവാൻ പറഞ്ഞു.