ഇന്ത്യയ്ക്ക് 261 റൺസ് വിജയ ലക്ഷ്യം നൽകി ന്യൂസിലാണ്ട്, പൂജയ്ക്ക് നാല് വിക്കറ്റ്

വനിത ലോകകപ്പിൽ ഇന്ത്യയ്ക്ക് മുന്നിൽ 261 റൺസ് വിജയ ലക്ഷ്യം നൽകി ന്യൂസിലാണ്ട്. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 9 വിക്കറ്റ് നഷ്ടത്തിലാണ് 260 റൺസാണ് നേടിയത്. അമേലിയ കെറും ആമി സാറ്റെര്‍ത്‍വൈറ്റും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ സോഫി ഡിവൈൻ(35), കേറ്റി മാര്‍ട്ടിന്‍(41), മാഡി ഗ്രീന്‍(27) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നൽകി.

ആമി സാറ്റെര്‍ത്‍വൈറ്റ് 75 റൺസും അമേലിയ കെര്‍ 50 റൺസും നേടിയ. ഇന്ത്യയ്ക്കായി പൂജ വസ്ട്രാക്കര്‍ 4 വിക്കറ്റും രാജേശ്വരി ഗായക്വാഡ് 2 വിക്കറ്റും നേടി. ഫ്രാന്‍സസ് മക്ക്കേ 13 റൺസ് നേടി പുറത്താകാതെ നിന്നാണ് അവസാന ഓവറുകളിൽ ന്യൂസിലാണ്ടിനെ 260 റൺസിലേക്ക് എത്തിച്ചത്.