ഓസ്‌ട്രേലിയൻ ഓപ്പൺ 2025: ശ്രീറാം ബാലാജി രണ്ടാം റൗണ്ടിലേക്ക് മുന്നേറി

റോബിൻ ഹാസെയെയും അലക്സാണ്ടർ നെഡോവിയോസിനെയും നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യയുടെ എൻ. ശ്രീറാം ബാലാജിയും പങ്കാളിയായ മിഗ്വൽ ഏഞ്ചൽ റെയ്‌സ്-വരേലയും ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസിന്റെ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 6-4, 6-3 എന്ന സ്കോറിനാണ് വിജയിച്ചത്. ആദ്യ സെറ്റിലെ എതിരാളികളുടെ സെർവ് തകർത്ത ശേഷം, ബാലാജിയും റെയ്‌സ്-വരേലയും ലീഡ് ഉറപ്പിച്ചു. രണ്ടാം സെറ്റിലും സമാനമായ മാതൃക പിന്തുടർന്നു, നിർണായക നിമിഷത്തിൽ ഇരുവരും സെർവ് ബ്രേക്ക് ചെയ്ത് വിജയം ഉറപ്പാക്കി.

എന്നിരുന്നാലും, ഡബിൾസിൽ ഇന്ത്യയ്ക്ക് ഇത് സമ്മിശ്ര ദിനമായിരുന്നു. റിത്വിക് ബൊള്ളിപ്പള്ളിയും പങ്കാളിയായ റയാൻ സെഗർമാനും കഠിനമായി പോരാടിയെങ്കിലും ആറാം സീഡ് ജോഡിയായ ഹാരി ഹെലിയോവാരയ്ക്കും ഹെൻറി പാറ്റനും മുന്നിൽ പരാജയപ്പെട്ടു. 7-6, 6-1 എന്ന സ്കോറിൽ ആണ് കളി അവസാനിച്ചത്.

ഓസ്‌ട്രേലിയൻ ഓപ്പൺ മൂന്നാം റൗണ്ടിലേക്ക് ഇഗാ സ്വിറ്റെക്ക് മുന്നേറി

വ്യാഴാഴ്ച സ്ലോവാക്യയുടെ റെബേക്ക സ്രാംകോവയെ തോൽപ്പിച്ച് ഇഗാ സ്വിറ്റെക് മൂന്നാം റൗണ്ടിലേക്ക് മുന്നേഎരി. 6-0, 6-2 എന്ന സ്‌കോറിന് തോൽപ്പിച്ച് ആണ് ലോക രണ്ടാം നമ്പർ താരം ഇഗ സ്വിറ്റെക് ഓസ്‌ട്രേലിയൻ ഓപ്പൺ മൂന്നാം റൗണ്ടിലേക്ക് കടന്നത്.

{“remix_data”:[],”remix_entry_point”:”challenges”,”source_tags”:[“local”],”origin”:”unknown”,”total_draw_time”:0,”total_draw_actions”:0,”layers_used”:0,”brushes_used”:0,”photos_added”:0,”total_editor_actions”:{},”tools_used”:{“square_fit”:1},”is_sticker”:false,”edited_since_last_sticker_save”:true,”containsFTESticker”:false}

അതേസമയം, വെല്ലുവിളി നിറഞ്ഞ മത്സരത്തിൽ എമ്മ റഡുകാനു അമാൻഡ അനിസിമോവയെ 6-3, 7-5 എന്ന സ്‌കോറിന് കീഴടക്കിയും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ഇഗായെ ആകും എമ്മ ഇനി മൂന്നാം റൗണ്ടിൽ നേരിടുക.

ജോക്കോവിച്ചിന് റെക്കോർഡ്!! ഓസ്‌ട്രേലിയൻ ഓപ്പൺ മൂന്നാം റൗണ്ടിലേക്ക് മുന്നേറി

പോർച്ചുഗീസ് യോഗ്യതാ റൗണ്ടർ ജെയ്‌മി ഫാരിയയെ 6-1, 6-7 (4/7), 6-3, 6-2 എന്ന സ്‌കോറിന് പരാജയപ്പെടുത്തി നൊവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയൻ ഓപ്പൺ മൂന്നാം റൗണ്ടിലെത്തി. ഇതോടെ, 37 കാരനായ സെർബിയൻ താരം റോജർ ഫെഡററെ മറികടന്ന് ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാം സിംഗിൾസ് മത്സരങ്ങൾ കളിച്ചതിന്റെ റെക്കോർഡ് സ്ഥാപിച്ചു.

ഇത് ഓപ്പൺ യുഗത്തിലെ ജോക്കോവിചിന്റെ 430-ാം മത്സരമായിരുന്നു. തന്റെ 11-ാം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടവും 25-ാം ഗ്രാൻഡ് സ്ലാം കിരീടവും ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് കളിക്കുന്നത്.

കാർലോസ് അൽകരാസ് ഓസ്‌ട്രേലിയൻ ഓപ്പണിന്റെ മൂന്നാം റൗണ്ടിലേക്ക് മുന്നേറി

നാലു തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ കാർലോസ് അൽകരാസ് തന്റെ മികച്ച ഫോം തുടരുന്നു. ഇന്ന് ജപ്പാന്റെ യോഷിഹിതോ നിഷിയോകയെ 6-0, 6-1, 6-4 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയ അൽകരാസ്, ഓസ്‌ട്രേലിയൻ ഓപ്പണിന്റെ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. 21 കാരനായ സ്പാനിഷ് താരം വെറും 81 മിനിറ്റിനുള്ളിൽ മത്സരം പൂർത്തിയാക്കി.

2008 ൽ നൊവാക് ജോക്കോവിച്ചിനു ശേഷം ഓസ്‌ട്രേലിയൻ ഓപ്പണിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ വിജയിയാകാൻ ആൺ. അൽകരാസ് ലക്ഷ്യമിടുന്നത്.

ആദ്യ സെറ്റിൽ അൽകരാസ് അനായാസം നിഷിയോകയെ മറികടന്നു, ജാപ്പനീസ് കളിക്കാരന് നാല് പോയിന്റുകൾ മാത്രം നേടാനെ അൽകാരസ് അനുവദിച്ചുള്ളൂ. രണ്ടാം സെറ്റിൽ തന്റെ ആദ്യ സെർവ് പോയിന്റുകളുടെ 91%വും നേടി അദ്ദേഹം ശക്തമായ സെർവിലൂടെ ആധിപത്യം തുടർന്നു. മൂന്നാം സെറ്റിൽ ചില ചെറുത്തുനിൽപ്പുകൾ ഉണ്ടായിരുന്നിട്ടും, സ്പാനിഷ് താരം സുഖകരമായി വിജയം ഉറപ്പിച്ചു.

സബലെങ്ക ഓസ്ട്രേലിയൻ ഓപ്പണിൽ മൂന്നാം റൗണ്ടിലേക്ക്

2025 ലെ ഓസ്ട്രേലിയൻ ഓപ്പണിന്റെ നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ അരിന സബലെങ്ക മൂന്നാം റൗണ്ടിലേക്ക് മുന്നേറി‌. സ്പെയിനിന്റെ ജെസീക്ക ബൗസാസ് മനീറോയുടെ വലിയ വെല്ലുവിളിയെ മറികടന്ന് ആണ് സബലെങ്ക മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചത്.

സബലെങ്ക 6-3, 7-5 എന്ന സ്കോറിന് ആണ് വിജയിച്ചത്. രണ്ടാം സെറ്റിൽ ഒരു ഘട്ടത്തിൽ ബൗസാസ് 5-2 ന് മുന്നിലെത്തിയിരുന്നു. അവിടെ നിന്നാണ് സബലങ്ക തിരികെ വന്നത്.

മെൽബണിലെ തന്റെ വിജയ പരമ്പര 16 മത്സരങ്ങളിലേക്ക് നീട്ടാൻ സബലെങ്കയ്ക്ക് ഈ വിജയം കൊണ്ടായി. അടുത്ത റൗണ്ടിൽ അവർ ക്ലാര ടൗസണെ നേരിടും.

നിലവിലെ ചാമ്പ്യൻ രോഹൻ ബൊപ്പണ്ണ ഓസ്‌ട്രേലിയൻ ഓപ്പണിൽ ആദ്യ റൗണ്ടിൽ പുറത്തായി!

നിലവിലെ ഓസ്‌ട്രേലിയൻ ഓപ്പൺ ഡബിൾസ് ചാമ്പ്യൻ രോഹൻ ബൊപ്പണ്ണയും അദ്ദേഹത്തിൻ്റെ പുതിയ പങ്കാളിയായ നിക്കോളാസ് ബാരിയൻ്റോസും ആദ്യ റൗണ്ടിൽ പുറത്തായി. 14-ാം സീഡായ ഇന്തോ-കൊളംബിയൻ സഖ്യം സ്‌പെയിനിൻ്റെ പെഡ്രോ മാർട്ടിനെസ്-ജൗം മുനാർ ജോഡിയോട് 7-5, 7-6 (6) എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്.

രണ്ടാം സെറ്റിൽ പ്രതിരോധം പുറത്തെടുത്തെങ്കിലും ടൈ ബ്രേക്ക് ലീഡ് മുതലാക്കാനാവാതെ നിർണായക നിമിഷങ്ങളിൽ ബൊപ്പണ്ണയും ബാരിയൻ്റോസും പതറി. തൻ്റെ മുൻ പങ്കാളിയായ മാത്യു എബ്ഡനൊപ്പം ഓസ്‌ട്രേലിയൻ ഓപ്പൺ നേടാനും ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിലെത്താനും കഴിഞ്ഞ സീസണിൽ ബൊപ്പണ്ണയ്ക്ക് ആയിരുന്നു.

സിംഗിൾസ് വിഭാഗത്തിൽ സുമിത് നാഗലും നേരത്തെ പുറത്തായതോടെ മെൽബണിൽ ഇന്ത്യയുടെ പ്രചാരണത്തിന് വലിയ തിരിച്ചടിയാണിത്. ഇനി എൻ ശ്രീറാം ബാലാജിയും യുകി ഭാംബ്രിയും അടങ്ങുന്ന ഡബിൾസ് ജോഡികൾ ആണ് ടൂർണമെൻ്റിൽ രാജ്യത്തിൻ്റെ ശേഷിക്കുന്ന പ്രതീക്ഷ.

ഓസ്‌ട്രേലിയൻ ഓപ്പൺ: ജോക്കോവിച് ബസവറെഡ്ഡിയെ നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ മറികടന്നു

തിങ്കളാഴ്ച രാത്രി അമേരിക്കൻ വൈൽഡ്കാർഡ് നിഷേഷ് ബസവറെഡ്ഡിക്കെതിരെ മികച്ച വിജയം നേടിക്കൊണ്ട് നൊവാക് ജോക്കോവിച് ഓസ്ട്രേലിയൻ ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് കടന്നു. 4-6, 6-3, 6-4, 6-2 എന്ന സ്‌കോറിനാണ് നൊവാക് ജോക്കോവിച്ച് ഇന്ത്യൻ വംശജനായ ബസവറെഡ്ഡിയെ തോൽപ്പിച്ചത്.

24 തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യൻ ആയിട്ടുള്ള ജോക്കോവിച് 19 കാരനായ അരങ്ങേറ്റക്കാരന് മുന്നിൽ ആദ്യ സെറ്റ് കൈവിട്ടത് ഏവരെയും ഞെട്ടിച്ചു. എന്നാൽ പിന്നീട് അങ്ങോട്ട് ജോക്കോവിച് ആധിപത്യം പുലർത്തി.

11-ാം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം എന്ന റെക്കോർഡിന് വേണ്ടിയുള്ള തൻ്റെ അന്വേഷണം തുടരുന്ന ജോക്കോവിച്ച് ഇപ്പോൾ രണ്ടാം റൗണ്ടിൽ പോർച്ചുഗീസ് യോഗ്യതാ താരം ജെയിം ഫാരിയയെ നേരിടും.

ഷെവ്‌ചെങ്കോയ്‌ക്കെതിരായ വിജയത്തോടെ അൽകാരസ് ഓസ്ട്രേലിയൻ ഓപ്പണിൽ രണ്ടാം റൗണ്ടിൽ

ഓസ്‌ട്രേലിയൻ ഓപ്പണിൻ്റെ ആദ്യ റൗണ്ടിൽ കസാക്കിസ്ഥാൻ്റെ അലക്‌സാണ്ടർ ഷെവ്‌ചെങ്കോയെ തോൽപ്പിച്ച് കാർലോസ് അൽകാരസ് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 6-1, 7-5, 6-1 എന്ന സ്‌കോറിനായിരുന്നു വിജയം. കാർലോസ് അൽകാരാസ് കരിയർ ഗ്രാൻഡ് സ്ലാം പൂർത്തിയാക്കാനുള്ള ലക്ഷ്യത്തിലാണ്.

നാല് ഗ്രാൻഡ്സ്ലാം കിരീടങ്ങളും നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാൻ ആണ് താരം ലക്ഷ്യമിടുന്നത്.

മൂന്നാം സീഡായ അൽകാരാസ് തുടക്കത്തിൽ തന്നെ ഒരു ബ്രേക്ക് പോയിൻ്റ് മറികടന്ന് മത്സരത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തു. രണ്ടാം സെറ്റിൽ ആണ് അദ്ദേഹം ചെറിയ വെല്ലുവിളി നേരിട്ടത്.

രണ്ടാം റൗണ്ടിൽ ജപ്പാൻ്റെ യോഷിഹിതോ നിഷിയോകയെ ആകും അൽകാരാസ് നേരിടുക.

ഓസ്ട്രേലിയൻ ഓപ്പൺ; സിന്നർ രണ്ടാം റൗണ്ടിലേക്ക്

നിക്കോളാസ് ജാരിക്കെതിരെ വിജയിച്ച് കൊണ്ട് യാന്നിക് സിന്നർ ഓസ്ട്രേലിയൻ ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 7-6(2), 7-6(5), 6-1 എന്ന സ്‌കോറിന് ജയിച്ചാണ് ജാനിക് സിന്നർ തൻ്റെ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീട പ്രതിരോധം ആരംഭിച്ചത്. മത്സരത്തിൽ, പ്രത്യേകിച്ച് ടൈബ്രേക്കിലേക്ക് പോയ ആദ്യ രണ്ട് സെറ്റുകളിൽ, ലോക ഒന്നാം നമ്പർ താരം ശക്തമായ പോരാട്ടവീര്യം പ്രകടിപ്പിച്ചു.

ഓസ്ട്രേലിയൻ ഓപ്പൺ; സിനിയാക്കോവയെ മറികടന്ന് ഇഗ സ്വിറ്റെക്

2025ലെ ഓസ്‌ട്രേലിയൻ ഓപ്പണിൻ്റെ ആദ്യ റൗണ്ടിൽ കാറ്ററിന സിനിയാക്കോവയുടെ കടുത്ത വെല്ലുവിളിയെ മറികടന്ന് ലോക രണ്ടാം നമ്പർ താരം ഇഗ സ്വിറ്റെക്ക്. ഇന്ന് ആദ്യ റൗണ്ടിൽ 6-3, 6-4 എന്ന സ്‌കോറിന് വിജയം ഉറപ്പിക്കാൻ ഇഗയ്ക്ക് ആയി.

46-ാം റാങ്കിലുള്ള ചെക്ക് ഡബിൾസ് സ്പെഷ്യലിസ്റ്റിൽ നിന്ന് ചെറുത്തുനിൽപ്പ് നേരിട്ടെങ്കിലും 81 മിനിറ്റിനുള്ളിൽ വിജയം സ്വന്തമാക്കാൻ ഇഗയ്ക്ക് ആയി.

ഓസ്‌ട്രേലിയൻ ഓപ്പണിൽ 2022-ൽ സെമിഫൈനലിൽ എത്തിയ 23-കാരിക്ക് ഇതുവരെ ഓസ്ട്രേലിയൻ ഓപ്പൺ നേടാനായിട്ടില്ല.

ഓസ്ട്രേലിയൻ ഓപ്പൺ 2025: സ്റ്റെഫാനോസ് സിറ്റ്‌സിപാസ് ആദ്യ റൗണ്ടിൽ പുറത്തായി

രണ്ട് തവണ ഗ്രാൻഡ് സ്ലാം റണ്ണറപ്പായ സ്റ്റെഫാനോസ് സിറ്റ്‌സിപാസ് 2025 ലെ ഓസ്ട്രേലിയൻ ഓപ്പണിൽ ആദ്യ റൗണ്ടിൽ പുറത്തായി. 20 കാരനായ അമേരിക്കൻ താരം അലക്‌സ് മൈക്കൽസനോട് നാല് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ ആണ് പരാജയപ്പെട്ടത്.

42-ാം റാങ്കുകാരനായ മിഷേൽസെൻ 7-5, 6-3, 2-6, 6-4 എന്ന സ്‌കോറിന് ആണ് വിജയിച്ചത്. ഒരു ഗ്രാൻഡ്സ്ലാമിലെ ടോപ്-20 കളിക്കാരനെതിരെയുള്ള അദ്ദേഹത്തിന്റെ ആദ്യ വിജയം ആണിത്. മൂന്നാം സെറ്റിൽ ഒരു ചെറിയ തിരിച്ചുവരവ് നടത്തി എങ്കിലും, അമേരിക്കയുടെ ആക്രമണാത്മക ഗെയിംപ്ലേയോട് പൊരുത്തപ്പെടുത്താൻ സിറ്റ്സിപാസ് പാടുപെട്ടു.

ഓസ്‌ട്രേലിയൻ ഓപ്പൺ; ആദ്യ റൗണ്ടിൽ സുമിത് നാഗൽ പുറത്ത്

ഓസ്‌ട്രേലിയൻ ഓപ്പണിൻ്റെ ആദ്യ റൗണ്ടിൽ ഇന്ത്യയുടെ സുമിത് നാഗൽ തോൽവി നേരിട്ടു,ൽമ് 26-ാം സീഡ് ആയ ചെക്ക് താരം തോമാസ് മച്ചാക്കിനോട് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് നാഗൽ പരാജയപ്പെട്ടത്. 3-6, 1-6, 5-7 എന്ന സ്കോറിനാണ് മത്സരം അവസാനിച്ചത്.

രണ്ട് സെറ്റുകൾക്ക് പിന്നിലായെങ്കിലും, മൂന്നാമത്തേതിൽ നാഗൽ പ്രതിരോധം കാണിച്ചു. 3-0, 4-1 വരെ മുന്നിൽ നിന്നും, കൂടാതെ 5-3 ൻ്റെ മുൻതൂക്കം വരെ നിലനിർത്തി. എന്നിരുന്നാലും, നിർണായകമായ അവസരങ്ങൾ പരിവർത്തനം ചെയ്യുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. മച്ചാച് ഒരു തിരിച്ചുവരവ് നടത്തി വിജയം പൂർത്തിയാക്കി.

ഈ തോൽവിയോടെ, എടിപി ടോപ്പ് 100 റാങ്കിംഗിൽ നിന്ന് സുമിത് നാഗൽ പുറത്താകും.

Exit mobile version