ഓസ്‌ട്രേലിയൻ ഓപ്പൺ 2025: ശ്രീറാം ബാലാജി രണ്ടാം റൗണ്ടിലേക്ക് മുന്നേറി

റോബിൻ ഹാസെയെയും അലക്സാണ്ടർ നെഡോവിയോസിനെയും നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യയുടെ എൻ. ശ്രീറാം ബാലാജിയും പങ്കാളിയായ മിഗ്വൽ ഏഞ്ചൽ റെയ്‌സ്-വരേലയും ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസിന്റെ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 6-4, 6-3 എന്ന സ്കോറിനാണ് വിജയിച്ചത്. ആദ്യ സെറ്റിലെ എതിരാളികളുടെ സെർവ് തകർത്ത ശേഷം, ബാലാജിയും റെയ്‌സ്-വരേലയും ലീഡ് ഉറപ്പിച്ചു. രണ്ടാം സെറ്റിലും സമാനമായ മാതൃക പിന്തുടർന്നു, നിർണായക നിമിഷത്തിൽ ഇരുവരും സെർവ് ബ്രേക്ക് ചെയ്ത് വിജയം ഉറപ്പാക്കി.

എന്നിരുന്നാലും, ഡബിൾസിൽ ഇന്ത്യയ്ക്ക് ഇത് സമ്മിശ്ര ദിനമായിരുന്നു. റിത്വിക് ബൊള്ളിപ്പള്ളിയും പങ്കാളിയായ റയാൻ സെഗർമാനും കഠിനമായി പോരാടിയെങ്കിലും ആറാം സീഡ് ജോഡിയായ ഹാരി ഹെലിയോവാരയ്ക്കും ഹെൻറി പാറ്റനും മുന്നിൽ പരാജയപ്പെട്ടു. 7-6, 6-1 എന്ന സ്കോറിൽ ആണ് കളി അവസാനിച്ചത്.

രണ്ടാം റൗണ്ടില്‍ പൊരുതി തോറ്റ് ഇന്ത്യന്‍ ഡബിള്‍സ് ജോഡി

വിംബിള്‍ഡണ്‍ പുരുഷ വിഭാഗം ഡബിള്‍സിന്റെ രണ്ടാം റൗണ്ടില്‍ തോല്‍വിയേറ്റു വാങ്ങി ഇന്ത്യന്‍ സഖ്യം. ശ്രീറാം ബാലാജി-വിഷ്ണു വര്‍ദ്ധന്‍ കൂട്ടുകെട്ടാണ് നാല് സെറഅറ് പോരാട്ടത്തിനൊടുവില്‍ അടിയറവു പറഞ്ഞത്. രണ്ട് മണിക്കൂര്‍ 40 മിനുട്ട് നീണ്ട മത്സരത്തിനൊടുവില്‍ 6-7, 7-6, 6-7, 3-6 എന്ന നിലയിലാണ് മത്സരം ഇന്ത്യന്‍ താരങ്ങള്‍ക്ക് നഷ്ടമായത്.

ആദ്യ മൂന്ന് സെറ്റും ടൈ ബ്രേക്കര്‍ വരെ നീണ്ടപ്പോള്‍ രണ്ടാം സെറ്റ് മാത്രമാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് സ്വന്തമാക്കാനായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version