‘നദാൽ എന്നും പ്രചോദനം’ ഇരുപത്തി ഒന്നാം ഗ്രാന്റ് സ്‌ലാം നേടിയ നദാലിനെ അഭിനന്ദിച്ചു റോജർ ഫെഡറർ

ഇരുപത്തിയൊന്നാം ഗ്രാന്റ് സ്‌ലാം കിരീടം നേടിയ റാഫേൽ നദാലിനെ അഭിനന്ദിച്ചു ഇതിഹാസ താരം റോജർ ഫെഡറർ. സാമൂഹിക മാധ്യമത്തിൽ കൂടിയാണ് ഫെഡറർ നദാലിന്റെ നേട്ടത്തെ അഭിനന്ദിച്ചു രംഗത്തു വന്നത്. എന്തൊരു മത്സരം എന്നു കുറിപ്പ് തുടങ്ങിയ ഫെഡറർ തന്റെ വലിയ സുഹൃത്തും എതിരാളിയും ആയ നദാലിന് 21 ഗ്രാന്റ് സ്‌ലാം നേട്ടങ്ങൾ കൈവരിക്കുന്ന ആദ്യ താരം ആയതിൽ അഭിനന്ദനങ്ങൾ നേർന്നു. മാസങ്ങൾക്ക് മുമ്പ് പരിക്കിനെ കുറിച്ചു തങ്ങൾ തമാശയായി സംസാരിച്ചത് ഫെഡറർ ഓർത്ത് എടുത്തു.

Img 20220130 Wa0024

എന്നാൽ ഒരിക്കലും നദാലിന്റെ പോരാട്ട മികവും കഠിന അദ്ധ്വാനവും വില കുറച്ച് കാണരുത് എന്നു പറഞ്ഞ ഫെഡറർ തനിക്കും ലോകത്തുള്ള എണ്ണമറ്റ ഒരുപാട് ആളുകൾക്കും വലിയ പ്രചോദനം ആണ് നദാൽ എന്നും കൂട്ടിച്ചേർത്തു.നദാലിന് ഒപ്പം ഈ കാലഘട്ടത്തിൽ കളിക്കാൻ ആയതിലും പരസ്പരം കഴിഞ്ഞ 18 വർഷമായി പ്രചോദിപ്പിച്ചു പോരാടിയതിലും തനിക്ക് അഭിമാനം ഉണ്ടെന്നും ഫെഡറർ പറഞ്ഞു. ഇനി ഒരുപാട് ഉയരങ്ങൾ നദാൽ നേടും എന്നു തനിക്ക് ഉറപ്പ് ഉണ്ടെന്നു പറഞ്ഞ ഫേഡറർ നദാലിനോട് ഈ നേട്ടം ആഘോഷിക്കട്ടെ എന്നു ആശംസിക്കുകയും ചെയ്തു.

Comments are closed.