എഫ് സി ഗോവ യുവതാരം ഫ്ലാൻ ഗോമസ് രാജസ്ഥാൻ യുണൈറ്റഡിലേക്ക്

Newsroom

Img 20220130 225124
Download the Fanport app now!
Appstore Badge
Google Play Badge 1

എഫ് സി ഗോവയുടെ യുവതാരം ഫ്ലാൻ ഗോമസിനെ ഐലീഗ് ക്ലബായ രാജസ്ഥാൻ യുണൈറ്റഡ് സ്വന്തമാക്കും. ലോൺ അടിസ്ഥാനത്തിലാണ് രാജസ്ഥാൻ യുണൈറ്റഡ് താരത്തെ സ്വന്തമാക്കുന്നത്. 20കാരനായ താരം കുറച്ച് കാലമായി എഫ് സി ഗോവ സീനിയർ ടീമിനൊപ്പം ഉണ്ട്. മുമ്പ് എഫ് സൊ ഗോവയുടെ റിസേർവ്സ് ടീം ക്യാപ്റ്റൻ ആയിരുന്നു ഫ്ലാൻ. മധ്യനിര താരം ഗോളടിക്കാനും ഗോൾ ഒരുക്കാനും ഒരു പോലെ മികവുള്ള താരമാണ്.

എഫ് സി ഗോവയിൽ 2019ൽ ആണ് ഫ്ലാൻ എത്തിയത്. അതിനു മുമ്പ് ചർച്ചിൽ ബ്രദേഴ്സിന് ഒപ്പം ആയിരുന്നു. മുമ്പ് സാൽഗോക്കർ അക്കാദമിയിലും കളിച്ചിട്ടുണ്ട്.