സിൻസിനാറ്റി മാസ്റ്റേഴ്സ് ഫൈനലിൽ ജ്യോക്കോവിച്, അൽകാരസ് പോരാട്ടം

Wasim Akram

Picsart 23 08 20 14 48 29 291
Download the Fanport app now!
Appstore Badge
Google Play Badge 1

എ.ടി.പി 1000 സിൻസിനാറ്റി മാസ്റ്റേഴ്സ് ഫൈനലിൽ നൊവാക് ജ്യോക്കോവിച് ലോക ഒന്നാം നമ്പർ കാർലോസ് അൽകാരസിനെ നേരിടും. ഈ വർഷത്തെ വിംബിൾഡൺ ഫൈനലിന് ശേഷം ഇരുവരും വീണ്ടും ഏറ്റുമുട്ടുന്നത് ഇത് ആദ്യമായാണ്. സെമിഫൈനലിൽ 16 സീഡ് അലക്സാണ്ടർ സാഷ സെരവിനെ ആണ് നൊവാക് തോൽപ്പിച്ചത്.

ജ്യോക്കോവിച്

ആദ്യ സെറ്റ് ടൈബ്രേക്കറിൽ നേടിയ നൊവാക് രണ്ടാം സെറ്റ് 7-5 നു നേടി ഫൈനൽ ഉറപ്പിച്ചു. മത്സരത്തിൽ രണ്ടു തവണ എതിരാളിയുടെ സർവീസ് ബ്രേക്ക് ചെയ്യാൻ നൊവാകിന് ആയി. 36 മത്തെ വയസ്സിൽ റെക്കോർഡ് 57 മത്തെ മാസ്റ്റേഴ്സ് ഫൈനൽ ആണ് നൊവാകിന് ഇത്. യു.എസ് ഓപ്പണിനു മുമ്പ് ഇരു താരങ്ങളുടെയും മികവ് മാറ്റുരക്കാനുള്ള അവസരം കൂടിയാണ് സിൻസിനാറ്റി ഫൈനൽ.