ദിമിത്രോവിനു പുറമെ കോരിക്കിനും കൊറോണ, ജ്യോക്കോവിച്ചിന്റെ ടൂർണമെന്റിനെ രൂക്ഷമായി വിമർശിച്ച് നിക്ക്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ലോക ഒന്നാം നമ്പർ നൊവാക് ജ്യോക്കോവിച്ച് മുൻകൈ എടുത്ത് നടത്തിയ സൗഹൃദ അഡ്രിയ ടൂറിൽ കളിക്കുന്നതിനിടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ലോക 19 നമ്പർ താരം ഗ്രിഗോർ ദിമിത്രോവിനു പുറമെ ക്രൊയേഷ്യൻ താരം ബോർണ കോരിക്കിനും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ആദ്യ 50 തിലുള്ള താരം ടൂർണമെന്റിൽ പങ്കെടുത്തിരുന്നു. ഇതോടെ വലിയ ആശങ്കയാണ് അഡ്രിയ ടൂർ ഉയർത്തുന്നത്. ജ്യോക്കോവിച്ചിനു പുറമെ മുൻ നിര താരങ്ങൾ ആയ സെരവ്, തീം, സിലിച്ച് എന്നിവർ പങ്കെടുത്ത ഇത് വരെയായി സെർബിയയിലും, ക്രൊയേഷ്യയിലും നടന്ന ടൂർണമെന്റിൽ താരങ്ങൾ ആരും സാമൂഹിക അകലം പാലിക്കുകയോ കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിക്കാതെ ഇരുന്നില്ല.

അതിനാൽ തന്നെ ടൂർണമെന്റ് തുടങ്ങിയത് മുതൽ വലിയ വിമർശനം ആണ് പല കോണിൽ നിന്ന് ഉയർന്നത്. അത് ശരിവെക്കുന്ന നിലക്ക് ആയി നിലവിലെ സാഹചര്യങ്ങൾ. കോരിക്കിന്‌ പുറമെ ജ്യോക്കോവിച്ചിന്റെയും ദിമിത്രോവിന്റെയും പരിശീലകരിൽ ഒരാൾക്കും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് ടൂർണമെന്റിൽ ഉണ്ടായിരുന്ന യുവ റഷ്യൻ താരം ആന്ദ്ര റൂബ്ലേവ് 14 ദിവസത്തെ ക്വാറന്റീൻ പ്രഖ്യാപിച്ചു. അതേസമയം വലിയ വിമർശനം ആണ് ടൂർണമെന്റിനു എതിരെ ഉയരുന്നത്. ഇതൊരു തമാശ അല്ലെന്ന് പറഞ്ഞ ഓസ്‌ട്രേലിയൻ ടെന്നീസ് താരം നിക്ക് ക്രഗറിയോസ് അധികൃതരുടെ നിർദ്ദേശങ്ങൾ ലംഘിച്ചാൽ ഇതാണ് സംഭവിക്കുക എന്നും ഓർമ്മിപ്പിച്ചു. ടൂർണമെന്റ് നടത്തിയത് വലിയ മണ്ടത്തരം ആണെന്ന് വിമർശിക്കുക കൂടി ചെയ്തു നിക്ക്. ഏതാണ്ട് 16,000 കാണികൾ എത്തിയ ടൂർണമെന്റ് ലോക് ഡോണിന് ശേഷം യൂറോപ്പിൽ കണ്ട ഏറ്റവും വലിയ ജനക്കൂട്ടം ആണെന്നത് ആശങ്ക കൂട്ടുന്നു.