ധോണി അധികം മാറ്റങ്ങള്‍ക്ക് മുതിരില്ല, വിരാട് കോഹ്‍ലി ടീം അടിയ്ക്കടി മാറ്റിക്കൊണ്ടേയിരിക്കും

- Advertisement -

ധോണിയുടെയും കോഹ്‍ലിയുടെയും ക്യാപ്റ്റന്‍സിയിലെ വ്യത്യാസങ്ങളെക്കുറിച്ച് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. വിരാട് കോഹ്‍ലിയുടെ ക്യാപ്റ്റന്‍സിയില്‍ ടീമില്‍ അടിയ്ക്കടി മാറ്റങ്ങളുണ്ടാകുമെന്നും എന്നാല്‍ ധോണിയുടെ കാലത്ത് അധികം മാറ്റമില്ലാതെയാണ് മത്സരങ്ങള്‍ക്ക് ടീമിനെ തിരഞ്ഞെടുത്തിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ധോണിയെ അപേക്ഷിച്ച് കോഹ്‍ലി മത്സരത്തിന്റെ സാഹചര്യങ്ങള്‍ക്കും അനുസരിച്ച് ടീമില്‍ മാറ്റം വരുത്തുമെന്ന് ശിവരാമകൃഷ്ണന്‍ വ്യക്തമാക്കി. വിരാട് കോഹ്‍ലിയ്ക്ക് ശരിക്കും മാച്ച് വിന്നര്‍മാരായ ബൗളര്‍മാരുടെ സേവനം ലഭിച്ചിട്ടുണ്ടെന്നും ശിവരാമകൃഷ്ണന്‍ വ്യക്തമാക്കി. ഇന്നത്തെ ഇന്ത്യന്‍ പേസ് ബൗളിംഗിന്റെ ഉയര്‍ന്ന നിലവാരം കോഹ്‍ലിയ്ക്ക് തുണയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisement