Picsart 23 09 05 15 37 15 947

ചാഹൽ കൗണ്ടി ചാമ്പ്യൻഷിപ്പിൽ കളിക്കും

ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ കൗണ്ടി ചാമ്പ്യൻഷിപ്പ് സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങൾക്കായി കെന്റുമായി കരാർ ഒപ്പുവച്ചു. ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമിനെ തിരഞ്ഞെടുക്കപ്പെടാത്തതിനു പിന്നാലെയാണ് ചാഹൽ കൗണ്ടിയിൽ കളിക്കാൻ തീരുമാനിച്ചത്‌.

കൗണ്ടി ചാമ്പ്യൻഷിപ്പ് സീസണിൽ ശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ ചാഹൽ കളിക്കും. നോട്ടിംഗ്ഹാംഷെയറിനും ലങ്കാഷെയറിനുമെതിരായ ഹോം മത്സരങ്ങളിൽ ചാഹൽ ടീമിനൊപ്പമുണ്ടാകും, കൂടാതെ സോമർസെറ്റിനെതിരായ എവേ മത്സരത്തിലും ചാഹൽ കളിക്കും.

സഹ ഇന്ത്യൻ ബൗളർ അർഷ്ദീപ് സിംഗ് മുമ്പ് കെന്റിന് വേണ്ടി കളിച്ചിരുന്നു‌. അവിടെ അദ്ദേഹം അഞ്ച് മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

Exit mobile version