ചരിത്രം പിറന്നു!! ഏകദിന ലോകകപ്പ് ഇന്ത്യൻ വനിതകൾ സ്വന്തമാക്കി!!

ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ വനിതകൾ ക്രിക്കറ്റ് ലോകകപ്പ് ഉയർത്തി. ഇന്ന് നടന്ന ഏകദിന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ആണ് ഇന്ത്യ കിരീടം ഉയർത്തിയത്. ഇന്ത്യ ഉയർത്തിയ 397 എന്ന വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 246 റൺസിന് ഓളൗട്ട് ആയി.

ലൗറ വോൾവ്ർഡറ്റും തസ്മിൻ ബ്രിറ്റ്സും ചേർന്ന് മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കക്ക് നൽകിയത്. എന്നാൽ സ്കോർ 51ൽ നിൽക്കെ തസ്മിനെ ഡയറക്ട് ത്രോയിലൂടെ റണ്ണൗട്ട് ആക്കി അമഞ്ചോത് കൗർ ഇന്ത്യക്ക് പ്രതീക്ഷ നൽകി.

റൺ എടുക്കും മുമ്പ് അന്നെകെ ബോർഷൈനെ പൂർത്തിയാക്കി ശ്രീ ചരണി ദക്ഷിണാഫ്രിക്കയെ സമ്മർദ്ദത്തിൽ ആക്കി. ഇന്ന് ബാറ്റ് കൊണ്ട് തിളങ്ങിയ ഷഫാലിൽക് ബൗൾ നൽകി കൊണ്ട് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ നടത്തിയ നീക്കം വഴിത്തിരിവായി. 2 ഓവറിനിടയിൽ സുനെ ലൂസിനെയും മരിസനെ കാപ്പിനെയും ഷഫാലി പുറത്താക്കി.

പിന്നാലെ ജാഫ്തയെ ദീപ്തി ശർമ്മയും പുറത്താക്കി. വിക്കറ്റുകൾ വീഴുമ്പോഴും ഒരു വശത്ത് വോൾവ്ർഡറ്റ് ശക്തമായി നിലയുറച്ചു. രാധ യാദവിനെ തുടർച്ചയായി രണ്ട് സിക്സുകൾ പറത്തി ഡെർക്സനും വോൾവ്ർഡറ്റിനൊപ്പം ചേർന്നു. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് ഇന്ത്യക്ക് ആശങ്ക ഉയർത്തി.

അവസാനം ദീപ്തി ശർമ്മ ഈ കൂട്ടുകെട്ട് തകർത്തു. 101 റൺസ് എടുത്ത വോൾവ്ർഡാറ്റും പുറത്തായതോടെ ദക്ഷിണാഫ്രിക്കൻ പോരാട്ടം അവസാനിച്ചു.


നേരത്തെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യൻ വനിതകൾ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 298 റൺസിന്റെ വെല്ലുവിളിയുയർത്തുന്ന സ്കോർ നേടി.

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ, ഷഫാലി വർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗും (78 പന്തിൽ 87 റൺസ്, 2 സിക്സും 7 ഫോറും) ദീപ്തി ശർമ്മയുടെ നിർണായകമായ റൺ-എ-ബോൾ 58 റൺസും ഇന്ത്യയ്ക്ക് കരുത്തായി.


ഓപ്പണിംഗിൽ സ്മൃതി മന്ദാന 45 റൺസെടുത്ത് മികച്ച തുടക്കം നൽകിയെങ്കിലും ക്ലോ ട്രയോണിന് മുന്നിൽ വീണു. ജെമീമ റോഡ്രിഗസ് 24 റൺസ് സംഭാവന നൽകി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 20 റൺസ് ചേർത്തെങ്കിലും നോൻകുലൂലെകോ മ്ലാബയുടെ ബൗളിംഗിൽ പുറത്തായി. വിക്കറ്റ് കീപ്പർ റിച്ച ഘോഷ് 24 പന്തിൽ 34 റൺസെടുത്ത്, 3 ഫോറുകളും 2 സിക്സറുകളും സഹിതം സ്കോർ 300-നടുത്ത് എത്തിക്കാൻ സഹായിച്ചു.

12 വൈഡുകളും ഒരു നോ-ബോളും ഉൾപ്പെടെ 15 എക്സ്ട്രാ റൺസുകളും ടീമിന് ലഭിച്ചു.


ദക്ഷിണാഫ്രിക്കൻ ബൗളിംഗ് നിരയിൽ, അയബോംഗ ഖാക്ക 9 ഓവറിൽ 58 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി ശ്രദ്ധേയയായി. നോൻകുലൂലെകോ മ്ലാബ, നദീൻ ഡി ക്ലാർക്ക്, ക്ലോ ട്രയോൺ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. എന്നാൽ, ഇന്ത്യൻ റൺസൊഴുക്ക് കാര്യക്ഷമമായി തടയാൻ ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് കഴിഞ്ഞില്ല.


ലോകകപ്പ് ഫൈനൽ; ഷഫാലിയുടെ മികവിൽ മികച്ച സ്കോർ ഉയർത്തി ഇന്ത്യ


നവി മുംബൈ: ഡോ. ഡി.വൈ. പാട്ടീൽ സ്പോർട്സ് അക്കാദമിയിൽ നടക്കുന്ന ഐ.സി.സി. വനിതാ ലോകകപ്പ് 2025 ഫൈനലിൽ ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരെ ഇന്ത്യൻ വനിതകൾ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 298 റൺസിന്റെ വെല്ലുവിളിയുയർത്തുന്ന സ്കോർ നേടി.

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ, ഷഫാലി വർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗും (78 പന്തിൽ 87 റൺസ്, 2 സിക്സും 7 ഫോറും) ദീപ്തി ശർമ്മയുടെ നിർണായകമായ റൺ-എ-ബോൾ 58 റൺസും ഇന്ത്യയ്ക്ക് കരുത്തായി.


ഓപ്പണിംഗിൽ സ്മൃതി മന്ദാന 45 റൺസെടുത്ത് മികച്ച തുടക്കം നൽകിയെങ്കിലും ക്ലോ ട്രയോണിന് മുന്നിൽ വീണു. ജെമീമ റോഡ്രിഗസ് 24 റൺസ് സംഭാവന നൽകി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 20 റൺസ് ചേർത്തെങ്കിലും നോൻകുലൂലെകോ മ്ലാബയുടെ ബൗളിംഗിൽ പുറത്തായി. വിക്കറ്റ് കീപ്പർ റിച്ച ഘോഷ് 24 പന്തിൽ 34 റൺസെടുത്ത്, 3 ഫോറുകളും 2 സിക്സറുകളും സഹിതം സ്കോർ 300-നടുത്ത് എത്തിക്കാൻ സഹായിച്ചു.

12 വൈഡുകളും ഒരു നോ-ബോളും ഉൾപ്പെടെ 15 എക്സ്ട്രാ റൺസുകളും ടീമിന് ലഭിച്ചു.


ദക്ഷിണാഫ്രിക്കൻ ബൗളിംഗ് നിരയിൽ, അയബോംഗ ഖാക്ക 9 ഓവറിൽ 58 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി ശ്രദ്ധേയയായി. നോൻകുലൂലെകോ മ്ലാബ, നദീൻ ഡി ക്ലാർക്ക്, ക്ലോ ട്രയോൺ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. എന്നാൽ, ഇന്ത്യൻ റൺസൊഴുക്ക് കാര്യക്ഷമമായി തടയാൻ ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് കഴിഞ്ഞില്ല.


വനിതാ ലോകകപ്പ്: ദക്ഷിണാഫ്രിക്ക ചരിത്രത്തിൽ ഇടം നേടി, ഫൈനലിൽ!


ഗുവാഹത്തിയിലെ ബർസപാറ സ്റ്റേഡിയത്തിൽ നടന്ന സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 125 റൺസിന്റെ ആധികാരിക വിജയം നേടി ദക്ഷിണാഫ്രിക്ക തങ്ങളുടെ ചരിത്രത്തിലെ ആദ്യ വനിതാ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. നായിക ലോറ വോൾവാർഡിന്റെ മികച്ച സെഞ്ച്വറിയും മരിസാൻ കാപ്പിന്റെ ഓൾറൗണ്ട് പ്രകടനവുമാണ് പ്രോട്ടീസിന് ഈ സുപ്രധാന വിജയം ഉറപ്പിച്ചത്.


നേരത്തെ ഇതേ വേദിയിൽ ഇംഗ്ലണ്ടിനോട് വലിയ തോൽവി വഴങ്ങിയിട്ടും, ദൃഢനിശ്ചയത്തോടെ തിരിച്ചെത്തിയ ദക്ഷിണാഫ്രിക്ക, ആദ്യം ബാറ്റ് ചെയ്ത് 7 വിക്കറ്റ് നഷ്ടത്തിൽ 319 റൺസ് എന്ന ശക്തമായ ടോട്ടൽ പടുത്തുയർത്തി. തുടർന്ന് കാപ്പിന്റെ നേതൃത്വത്തിലുള്ള ബോളിംഗ് ആക്രമണം ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സിനെ തകർത്തെറിയുകയായിരുന്നു.


കാപ് തന്റെ ഏഴ് ഓവറിൽ വെറും 20 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. മറുവശത്ത് വോൾവാർഡ് 143 പന്തിൽ 169 റൺസ് അടിച്ചുകൂട്ടി, ഏകദിനത്തിൽ 5,000 റൺസ് നേടുന്ന ലോകത്തിലെ രണ്ടാമത്തെ വേഗതയേറിയ വനിതാ താരമായി.


ഈ വിജയം ദക്ഷിണാഫ്രിക്കയുടെ തുടർച്ചയായ മൂന്നാമത്തെ ഐസിസി ഫൈനൽ പ്രവേശനമാണ്. 2023, 2024 ടി20 ലോകകപ്പുകളിൽ നേരിയ വ്യത്യാസത്തിൽ അവർക്ക് കിരീടം നഷ്ടമായിരുന്നു. നവംബർ 2-ന് നടക്കുന്ന ഫൈനലിൽ ഇന്ത്യ-ഓസ്‌ട്രേലിയ സെമിഫൈനൽ വിജയികളെയാണ് അവർ ഇനി നേരിടുക. ലോക വേദിയിൽ ദക്ഷിണാഫ്രിക്കൻ വനിതാ ക്രിക്കറ്റിന്റെ വളർച്ചയും ചെറുത്തുനിൽപ്പും വിളിച്ചോതുന്ന ഒരു നാഴികക്കല്ലാണ് ഈ വിജയം.


ത്രില്ലർ പോരാട്ടത്തിൽ ഓസ്‌ട്രേലിയക്ക് 3 വിക്കറ്റ് വിജയം; ഇന്ത്യക്ക് തിരിച്ചടിയായത് ഹീലിയുടെ സെഞ്ച്വറി



വിശാഖപട്ടണത്തെ എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഐസിസി വനിതാ ലോകകപ്പ് 2025-ന്റെ 13-ാമത് മത്സരത്തിൽ, ഓസ്‌ട്രേലിയൻ വനിതകൾ ഇന്ത്യ വനിതകളെ 3 വിക്കറ്റിന് പരാജയപ്പെടുത്തി. ഇന്ത്യ ഉയർത്തിയ 331 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയൻ ടീമിനെ വിജയത്തിലേക്ക് നയിച്ചത് അവരുടെ നായികയായ അലീസ ഹീലിയുടെ ഉജ്ജ്വലമായ 142 റൺസാണ്.


ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, സ്മൃതി മന്ഥനയുടെയും പ്രതീഖാ റാവലിന്റെയും മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ 48.5 ഓവറിൽ 330 റൺസ് നേടി മികച്ച സ്കോർ പടുത്തുയർത്തി. സ്മൃതി മന്ഥന 66 പന്തിൽ 9 ബൗണ്ടറികളും 3 സിക്‌സറുകളും സഹിതം 80 റൺസ് നേടി ഇന്നിംഗ്സിന് അടിത്തറ നൽകി. ഓപ്പണിംഗ് പങ്കാളി പ്രതീഖാ റാവൽ 75 റൺസുമായി പിന്തുണ നൽകി. ഹർലീൻ ഡിയോൾ 38 റൺസും ജെമീമ റോഡ്രിഗസ് 33 റൺസുമായി ശ്രദ്ധേയമായ സംഭാവനകൾ നൽകി. ഓസ്ട്രേലിയൻ ബൗളർമാരിൽ അന്നബെൽ സതർലാൻഡ് അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചത് ഇന്ത്യൻ സ്കോറിംഗ് വേഗം ഒരു പരിധി വരെ നിയന്ത്രിച്ചു.


331 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയ, ക്യാപ്റ്റൻ അലീസ ഹീലിയുടെ തീപ്പൊരി പ്രകടനത്തിൽ മുന്നോട്ട് കുതിച്ചു. 107 പന്തിൽ 21 ഫോറുകളും 3 സിക്സറുകളും സഹിതം 142 റൺസാണ് ഹീലി അടിച്ചെടുത്തത്. ഹീലിയ്ക്ക് പിന്തുണയുമായി ഫോബി ലിച്ച്ഫീൽഡ് (40), ആഷ്‌ലി ഗാർഡ്‌നർ (45) എന്നിവർ നിർണ്ണായക ഘട്ടങ്ങളിൽ ടീമിനെ താങ്ങിനിർത്തി.


ഇന്ത്യൻ ബൗളർമാരിൽ ശ്രീ ചരണി മൂന്ന് വിക്കറ്റുകളും ദീപ്തി ശർമ്മ രണ്ട് വിക്കറ്റുകളും വീഴ്ത്തി ശക്തമായി പൊരുതിയെങ്കിലും ഓസ്‌ട്രേലിയൻ ബാറ്റിംഗ് നിരയെ തടയാനായില്ല. അവസാനം എലിസ പെറി ഉറച്ച് നിന്ന് സമ്മർദ്ദം അതിജീവിച്ച് ഓസ്ട്രേലിയക്ക് വിജയം നൽകി.

കിംഗ് കോഹ്ലിയും രാഹുലും!! ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ ലോകകപ്പ് തുടങ്ങി

ഓസ്ട്രേലിയയെ 6 വിക്കറ്റിനു തോൽപ്പിച്ച് കൊണ്ട് ഇന്ത്യ ലോകകപ്പ് തുടങ്ങി. ഇന്ത്യക്ക് ഓസ്ട്രേലിയക്ക് എതിരെ അപ്രതീക്ഷിത തുടക്കമാണ് ലഭിച്ചത്, എങ്കിലും കരുതലോടെ ബാറ്റു ചെയ്ത വിരാട് കോഹ്ലിയും കെ എൽ രാഹുലും ഇന്ത്യയെ അനായാസ ജയത്തിലേക്ക് നയിച്ചു. 42 ഓവറിലേക്ക് നാലു വിക്കറ്റ് നഷ്ടത്തിൽ വിജയം ഉറപ്പിക്കാൻ ഇന്ത്യക്ക് ആയി.

ഓസ്ട്രേലിയ ഉയർത്തിയ 200 എന്ന ലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ഇന്ത്യ ആദ്യ 2 ഓവർ കഴിഞ്ഞപ്പോൾ 2 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ ആയിരുന്നു. ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റർമാരും ഡക്കിൽ പുറത്തായി. ക്യാപ്റ്റൻ രോഹിത് ശർമ്മ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവർ ഡക്കിൽ വീണു.

ഇഷൻ കിഷൻ ആദ്യം സ്റ്റാർകിന്റെ പന്തിൽ ഗ്രീനിനു ക്യാച്ച് നൽകി മടങ്ങി. ഹേസൽവുഡ് എറിഞ്ഞ അടുത്ത ഓവറിൽ രോഹിത് ബൗൾഡ് ആവുകയും ശ്രേയസ് അയ്യർ വാർണറിന് ക്യാച്ച് നൽകുകയും ചെയ്തു. ഇതോടെ ഇന്ത്യ 2-3 എന്ന നിലയിൽ ആയി. ആദ്യ രണ്ട് റണ്ണും എക്സ്ട്രയിൽ ആയിരുന്നു വന്നത്.

അവിടെ നിന്നായി കോഹ്ലിയും കെ എൽ രാഹുലും രക്ഷാപ്രവർത്തനം നടത്തിയത്. കോഹ്ലി 8 റണ്ണിൽ നിൽക്കെ മിച്ചൽ മാർഷ് ഒരു ക്യാച് മിസ്സാക്കിയത് ഇന്ത്യക്ക് സഹായകമായി. ഇതിനു ശേഷം ഇരു താരങ്ങളും ഒരു അവസരവും നൽകാതെ മികച്ച രീതിയിൽ ബാറ്റു ചെയ്തു.

കോഹ്ലി 116 പന്തിൽ നിന്ന് 85 റൺസ് എടുത്തു. 6 ഫോറ, അടങ്ങിയതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്. കോഹ്ലിയെ ഹേസൽവുഡ് ആണ് പരാജയപ്പെടുത്തിയത്. പിന്നീട് ഹാർദികും രാഹുലും ചേർന്ന് 42ആം ഓവറിൽ വിജയം പൂർത്തിയാക്കി‌‌.

രാഹുൽ 115 പന്തിൽ നിന്ന് 97 റൺസ് എടുത്തു പുറത്താകാതെ നിന്നു. 8 ഫോറും 2 സിക്സും അദ്ദേഹത്തിന്റെ ഇന്നിംസ്ഗിൽ ഉണ്ടായിരുന്നു. ഹാർദിക് 11 റൺസ് എടുത്തും ക്രീസിൽ നിന്നു.

ഇന്ന് ചെന്നൈയിൽ ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയയെ 199 റൺസിന് ഇന്ത്യ ഓളൗട്ട് ആക്കിയിരുന്നു. സ്പിന്നിന് അനുകൂലമായ പിച്ചിൽ ഒരു സ്പിന്നറെ അധികം കളിപ്പിക്കാനുള്ള ഇന്ത്യൻ നീക്കം വിജയിക്കുന്നതാണ് ഇന്ന് കണ്ടത്‌. ഓസ്ട്രേലിയയുടെ 6 പ്രധാന വിക്കറ്റുകൾ സ്പിന്നിലാണ് വീണത്.

ഇന്ന് ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയക്ക് മൂന്നാം ഓവറിൽ തന്നെ ഓപ്പണർ മാർഷിനെ നഷ്ടമായി. ബുമ്ര ആണ് മിച്ചൽ മാർഷിനെ പൂജ്യത്തിന് പുറത്താക്കിയത്‌. അതിനു ശേഷം സ്മിത്തും വാർണറും ചേർന്ന് ഓസ്ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം നൽകി. 74 റൺസിൽ നിൽക്കെ ആണ് ഓസ്ട്രേലിയയുടെ രണ്ടാം വിക്കറ്റ് വീഴുന്നത്‌.

41 റൺസ് എടുത്ത വാർണറിനെ ജഡേജ വീഴ്ത്തി. ഇതോടെ ഓസ്ട്രേലിയൻ ബാറ്റിംഗ് പതറാൻ തുടങ്ങി. അധികം വൈകാതെ കുൽദീപിന്റെ പന്തിൽ സ്മിത്ത് (46) മടങ്ങി. 27 റൺസ് എടുത്ത ലബുഷാനെയും റൺ ഒന്നും എടുക്കാതെ കാരെയും ജഡേജയ്ക്ക് വിക്കറ്റ് നൽകി.

15 റൺസ് എടുത്ത മാക്സ്‌വെലിന്റെ കുൽദീപ് ബൗൾഡ് ആക്കിയപ്പോൾ, ഗ്രീൻ അശ്വിന്റെ പന്തിൽ ഹാർദികിന് ക്യാച്ച് നൽകി. 15 റൺസ് എടുത്ത കമ്മിൻസ് ടീമിനെ 200നു മുകളിൽ എത്തിക്കാൻ ശ്രമിച്ചു എങ്കിലും ബുമ്രയുടെ പന്തിൽ അദ്ദേഹം മടങ്ങി. സ്റ്റാർക് അവസാനം വരെ നിന്ന് 199 വരെ എത്തിച്ചു. ഹാർദ്ദികും സിറാജും അവസാനം ഒരോ വിക്കറ്റ് വീഴ്ത്തി.

കുൽദീപ് 10 ഒവറിൽ 42/2 എന്ന മികച്ച ബൗളിംഗ് കാഴ്ചവെച്ചു. ജഡേജ 10 ഓവറിൽ 28 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. അശ്വിൻ 10 ഓവറിൽ 34 റൺസ് നൽകി 1 വിക്കറ്റും, ബുമ്ര 10 ഓവറിൽ 35 റൺസ് നൽകി 2 വിക്കറ്റും വീഴ്ത്തി.

Score Summary:
Australia 199/10 (49.3over)
Smith 46, Warner 41
Jadeja 3/28, Bumrah 2/35

ലോക കിരീടം തേടി ഇന്ത്യ ഇറങ്ങുന്നു, ആദ്യ എതിരാളി ഇന്ന് ഓസ്ട്രേലിയ

ഇന്ത്യ ഇന്ന് ലോകകപ്പിൽ അവരുടെ ആദ്യ മത്സരത്തിന് ഇറങ്ങും. ചെന്നൈയിൽ ചെപോക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയ ആകും ഇന്ത്യയുടെ എതിരാളികൾ. സ്പിന്നിനെ തുണക്കുന്ന പിച്ചിൽ വിജയം കൊണ്ട് തുടങ്ങാൻ ആകും എന്നാണ് പ്രതീക്ഷ. കുൽദീപിനും ജഡേജയ്ക്കും ഒപ്പം അശ്വിനെ കൂടെ ഇന്ത്യ ഇന്ന് ആദ്യ ഇലവനിൽ ഇറക്കിയേക്കും.

പനി ബാധിച്ച ശുഭ്മാൻ ഗിൽ ഇന്ന് കളിക്കാൻ സാധ്യതയില്ല. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി ഇന്ന് ടീം ഒരിക്കൽ കൂടെ വിലയിരുത്തും. ഗിൽ ഇല്ല എങ്കിൽ ഇഷാൻ കിഷൻ ആകും രോഹിതിന് ഒപ്പം ഓപ്പൺ ചെയ്യുക. സൂര്യകുമാറും ആദ്യ ഇലവനിൽ എത്താൻ സാധ്യതയുണ്ട്.

ലോകകപ്പിന് തൊട്ടു മുമ്പ് നടന്ന പരമ്പരയിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച ആത്മവിശ്വാസം ഇന്ത്യക്ക് ഉണ്ടാകും. ഇന്ന് ഉച്ചക്ക് 2 മണിക്ക് ആണ് മത്സരം ആരംഭിക്കുന്നത്. കളി ഹോട്സ്റ്റാറിലും സ്റ്റാർ സ്പോർട്സിലും തത്സമയം കാണാം.

“ഞാൻ ഇല്ലെങ്കിലും ഇന്ത്യ ലോകകപ്പ് ജയിക്കണം എന്നേ ആഗ്രഹമുള്ളൂ” – ചാഹൽ

ലോകകപ്പ് ടീമിൽ എത്താത്തതിൽ വിഷമം ഉണ്ട് എങ്കിലും ഇന്ത്യ ജയിക്കുക എന്നതാണ് പ്രധാനം എന്ന് സ്പിന്നർ ചാഹൽ. തീർച്ചയായും, ടീം നന്നായി കളിക്കുന്നുണ്ട്, ഇന്ത്യ ജയിക്കുക എന്നതാണ് പ്രധാന ലക്ഷ്യം, കാരണം ഇത് വ്യക്തിഗത ഗെയിമല്ല. ചാഹൽ പറഞ്ഞു.

“ഞാൻ ടീമിന്റെ ഭാഗമാണെങ്കിലും അല്ലെങ്കിലും, അവർ എന്റെ സഹോദരങ്ങളെപ്പോലെയാണ്. വ്യക്തമായും, ഞാൻ ഇന്ത്യയെ പിന്തുണയ്ക്കുന്നു. വെല്ലുവിളി എനിക്കിഷ്ടമാണ്: ഞാൻ തിരിച്ചുവരാൻ കഠിനാധ്വാനം ചെയ്യണമെന്ന് എന്നോട് തന്നെ പറയുന്നുണ്ട്” ചാഹൽ പറഞ്ഞു.

“15 കളിക്കാർക്ക് മാത്രമേ ലോകകപ്പിന്റെ ഭാഗമാകാൻ കഴിയൂ എന്ന് ഞാൻ മനസ്സിലാക്കുന്നു, കാരണം ഇത് ഒരു ലോകകപ്പാണ്, അവിടെ നിങ്ങൾക്ക് 17 അല്ലെങ്കിൽ 18പേരെ എടുക്കാൻ കഴിയില്ല,” ചാഹൽ പറഞ്ഞു.

“എനിക്ക് അൽപ്പം വിഷമം ഉൺയ്യ്, പക്ഷേ എന്റെ ജീവിതത്തിലെ മുദ്രാവാക്യം മുന്നോട്ട് പോകുക എന്നതാണ്. ഞാനിപ്പോൾ അത് ശീലമാക്കിയിരിക്കുന്നു. ഇത് മൂന്നാം ലോകകപ്പാണ്” അദ്ദേഹം പറഞ്ഞു.

ശ്രീലങ്ക ലോകകപ്പ് യോഗ്യത ഉറപ്പിച്ചു, നിർണായക മത്സരത്തിൽ സിംബാബ്‌വെയെ തോൽപ്പിച്ചു

ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ശ്രീലങ്ക ഉണ്ടാകും. ഇന്ന് നിർണായക മത്സരത്തിൽ സിംബാബ്‌വെയെ തോൽപ്പിച്ചതിനു പിന്നാലെയാണ് ശ്രീലങ്ക ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. സൂപ്പർ സിക്സിലെ പോരാട്ടത്തിൽ സിംബാബ്‌വെയെ 9 വിക്കറ്റിനാണ് ശ്രീലങ്ക തോൽപ്പിച്ചത്. ഇന്ന് ആദ്യ ബാറ്റു ചെയ്ത സിംബാബ്‌വെയെ 165 റൺസിന് എറിഞ്ഞിടാൻ ശ്രീലങ്കയ്ക്ക് ആയി. 56 റൺസ് എടുത്ത ഷോൺ വില്യംസും 31 റൺസ് എടുത്ത റാസയും മാത്രമാണ് സിംബാബ്‌വെ ബാറ്റിംഗിൽ താളം കണ്ടെത്തിയത്.

ശ്രീലങ്കയ്ക്ക് ആയി തീക്ഷണ നാലു വിക്കറ്റും മധുശങ്ക മൂന്ന് വിക്കറ്റും പതിരന രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങിന് ഇറങ്ങിയ ശ്രീലങ്ക അനായാസം ലക്ഷ്യത്തിൽ എത്തി. 33 ഓവറിലേക്ക് അവർ ലക്ഷ്യത്തിൽ എത്തി. 101 റൺസ് എടുത്ത് പുറത്താകാതെ നിന്ന നിസ്സങ്ക കാര്യങ്ങൾ എളുപ്പമാക്കി. 14 ബൗണ്ടറികൾ അടങ്ങുന്നത് ആയിരുന്നു നിസങ്കയുടെ ഇന്നിങ്സ്. 30 റൺസ് എടുത്ത കരുണരത്നയുടെ വിക്കറ്റാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. 31 റൺസ് എടുത്ത് കുശാൽ മെൻഡിസ് പുറത്താകാതെ നിന്നു.

ഈ വിജയത്തോടെ ഒരു മത്സരം നാക്കി നിൽക്കെ തന്നെ ശ്രീലങ്ക ലോകകപ്പ് യോഗ്യത നേടി. സിംബാബ്‌വെക്ക് അവസാന മത്സരങ്ങൾ സ്കോട്ലൻഡിനെ പരാജയപ്പെടുത്തിയാൽ ലോകകപ്പ് യോഗ്യത സാധ്യതയുണ്ട്

ലോകകപ്പ് വേദി മാറ്റാനുള്ള പാകിസ്താൻ ആവശ്യം തള്ളി ഐ സി സി

ഏകദിന ലോകകപ്പിലെ വേദികളും ഫിക്സ്ചറുകളും ഐ സി സി ഇന്ന് പ്രഖ്യാപിച്ചിരുന്നു‌.ചില മത്സരങ്ങളുടെ വേദി മാറ്റാൻ പാകിസ്താൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു എങ്കിലും അതിന് ഐ സി സി അനുവദിച്ചില്ല. ചെന്നൈയിലും ബെംഗളൂരുവിലും നടക്കേണ്ട തങ്ങളുടെ മത്സരങ്ങൾ അവിടെ ഷെഡ്യൂൾ ചെയ്യരുതെന്ന പിസിബിയുടെ അഭ്യർത്ഥന ആണ് ഐ സി സി നിരസിച്ചത്.

ചെന്നൈയിൽ സ്പിൻ-അനുകൂല പിച്ചിൽ അഫ്ഗാനിസ്ഥാനെതിരെ കളിക്കാൻ പിസിബി ആഗ്രഹിച്ചിരുന്നില്ല. കൂടാതെ ബെംഗളൂരുവിൽ ഓസ്‌ട്രേലിയയെ നേരിടുന്നത് ഒഴിവാക്കാനും പിസിബി അപേക്ഷ നൽകിയിരുന്നു. എന്നാൽ രണ്ട് ആവശ്യവും ഐ സി സി തള്ളി. ഇന്ത്യക്ക് എതിരായ ഗ്രൂപ്പ് മത്സരം അഹമ്മദാബാദിൽ വെക്കരുത് എന്നും അവർ പറഞ്ഞിരുന്നു. അതിനും മാറ്റമുണ്ടാകില്ല.

ഫിക്സ്ചർ വന്നതിനു പിന്നാലെ ഏകദിന ലോകകപ്പിൽ പങ്കെടുക്കുന്നത് ഉറപ്പായിട്ടില്ല എന്നും സർക്കാർ അനുമതിക്ക് വിധേയമായിരിക്കുമെന്ന് പിസിബി പറഞ്ഞു.

“ഞങ്ങളുടെ ലോകകപ്പിലെ പങ്കാളിത്തവും ഞങ്ങൾ സെമിഫൈനലിന് യോഗ്യത നേടുകയാണെങ്കിൽ അഹമ്മദാബാദിലോ മുംബൈയിലോ കളിക്കുന്നതും എല്ലാം സർക്കാർ അനുമതിയെ ആശ്രയിച്ചിരിക്കും,” പിസിബി ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇന്ത്യയിലേക്ക് പോകുന്നതിന് പിസിബിക്ക് സർക്കാർ ഇതുവരെ എൻഒസി നൽകിയിട്ടില്ലെന്നും ഇത് സെൻസിറ്റീവ് വിഷയമായതിനാൽ സർക്കാരിൽ നിന്ന് വ്യക്തമായ നിർദ്ദേശങ്ങൾ ലഭിച്ചതിന് ശേഷം മാത്രമേ ബോർഡിന് മുന്നോട്ട് പോകാനാകൂ എന്നും പിസിബി പറയുന്നു.

കേരളത്തിന് ലോകകപ്പിലും അവഗണന, സന്നാഹ മത്സരങ്ങൾക്ക് വേദിയാകും

ഇന്ന് ലോകകപ്പ് ഫിക്സ്ചറുകൾ പുറത്ത് വന്നപ്പോൾ കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് നിരാശയാണ് ലഭിച്ചത്. ലോകകപ്പിനായി പ്രഖ്യാപിച്ച 10 വേദികളികൾ കേരളം ഉൾപ്പെട്ടില്ല. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ രണ്ടോ മൂന്നോ ലോകകപ്പ് മത്സരങ്ങൾ നടക്കാൻ സാധ്യതയുണ്ട് എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അവസാന ഘട്ടത്തിൽ തിരുവനന്തപുരത്തെ ബി സി സി ഐ തഴഞ്ഞു.

ഹൈദരാബാദ്, അഹമ്മദാബാദ്, ധർമ്മശാല, ഡൽഹി, ചെന്നൈ, ലഖ്‌നൗ, പൂനെ, ബെംഗളൂരു, മുംബൈ, കൊൽക്കത്ത എന്നിങ്ങനെ 10 വേദികളിൽ ആകും കളി നടക്കുക. കേരളത്തിൽ ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരങ്ങൾ നടക്കാൻ സാധ്യതയുണ്ട്. മൂന്ന് സന്നാഹ മത്സരങ്ങൾ കേരളത്തിൽ നടക്കും എന്നാണ് സൂചന.

ഒക്ടോബർ 5 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട് ന്യൂസിലൻഡ് പോരാട്ടത്തോടെ ടൂർണമെന്റ് ആരംഭിക്കും. അഞ്ച് തവണ ലോകകപ്പ് ജേതാക്കളായ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബർ 8ന് ചെന്നൈയിൽ ആകും ഈ മത്സരം. ഒക്ടോബർ 11 ബുധനാഴ്ച ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനുമായും കൊമ്പുകോർക്കും.

ഒക്ടോബർ 15നാണ് ഇന്ത്യ പാകിസ്താൻ പോരാട്ടം. ഈ മത്സരം അഹമ്മദാബിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ തന്നെ നടക്കുക്. ഒക്ടോബർ 19, 22, 29 തീയതികളിൽ ബംഗ്ലാദേശ്, ന്യൂസിലൻഡ്, ഇംഗ്ലണ്ട് എന്നിവയ്‌ക്കെതിരെയാണ് ഇന്ത്യയുടെ മറ്റ് മത്സരങ്ങൾ.

ഐസിസി ലോകകപ്പ് 2023ന്റെ ആദ്യ സെമി ഫൈനൽ നവംബർ 15 ബുധനാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കും. നവംബർ 16 വ്യാഴാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ആകും രണ്ടാം സെമിഫൈനൽ .

ടൂർണമെന്റിന്റെ ഫൈനൽ നവംബർ 19 ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും നടക്കും.

ഫിക്സ്ചർ;

ജിയോ സിനിമക്ക് പിറകെ ഹോട്സ്റ്റാറും!! ഏഷ്യാ കപ്പും ലോകകപ്പും ഫ്രീ ആയി കാണാം

ജിയോ സിനിമയുടെ മാർക്കറ്റിങ് തന്ത്രങ്ങൾ അനുകരിച്ച് ഹോട് സ്റ്റാറും. നേരത്തെ ഫുട്ബോൾ ലോകകപ്പുമൈ പി എല്ലും ജിയോ സിനിമ ഫ്രീ ആയി പ്രേക്ഷകരിൽ എത്തിച്ചിരുന്നു. ഇപ്പോൾ ഹോട്സ്റ്റാറും അത്തരമൊരു പ്ലാനുമായി വന്നിരിക്കുകയാണ്. ഇനി വരാൻ പോകുന്ന ക്രിക്കറ്റ് ഏഷ്യാ കപ്പും, ക്രിക്കറ്റ് ലോകകപ്പും മൊബൈൽ ഉപയോക്താക്കൾക്ക് ഫ്രീ ആയി സ്റ്റ്രീം ചെയ്യാൻ ആകും എന്ന് ഹോട്സ്റ്റാർ അറിയിച്ചു. ഹോട്സ്റ്റാർ ആപ്പ് വഴി ഈ രണ്ട് ടൂർണമെന്റും ക്രിക്കറ്റ് ആരാധകരിലേക്ക് എത്തും.

ഏഷ്യാ കപ്പ് പാകിസ്താനിലാണ് നടക്കേണ്ടത് എങ്കിലും ഇതുവരെ ഏഷ്യാ കപ്പിന്റെ ആതിഥ്യം വഹിക്കുന്നതിലുള്ള അനിശ്ചതത്വങ്ങൾ നീങ്ങിയിട്ടില്ല.ഏഷ്യ കപ്പ് കഴിഞ്ഞ് പിന്നാലെ ആണ് ലോകകപ്പ് നടക്കുന്നത്. ലോകകപ്പിന് ഇന്ത്യ ആകും ആതിഥ്യം വഹിക്കുന്നത്. രണ്ട് ടൂർണമെന്റിന്റെയും ഫിക്സ്ചറുകൾ ഒരാഴ്ചക്ക് അകം പ്രഖ്യാപിക്കും എന്നാണ് സൂചനകൾ.

Exit mobile version