Picsart 23 04 26 13 32 24 290

യാഷ് ദയാലിന് സുഖമില്ല, കൊൽക്കത്തക്ക് എതിരായ മത്സര ശേഷം 6-7 കിലോ തൂക്കം കുറഞ്ഞെന്ന് ഹാർദ്ദിക്

ഗുജറാത്ത് ടൈറ്റൻസ് ബൗളർ യാഷ് ദയാലിന്റെ ആരോഗ്യ സ്ഥിതി വളരെ മോശമാണ് എന്ന് ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ മത്സരത്തിനു ശേഷം അസുഖം ബാധിച്ചതിനാലാണ് താരം പിന്നെ കളിക്കാതിരുന്നത് എന്ന് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ പറഞ്ഞു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ മത്സരത്തിൽ റിങ്കു സിങ് യാഷ് ദയാലിനെ അവസാന അഞ്ചു പന്തിൽ അഞ്ചു സിക്സ് അടിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ വിജയിപ്പിച്ചിരുന്നു‌.

“അദ്ദേഹം ഇനി ഈ സീസണിൽ കളിക്കുമോ എന്ന് പറയാം തനിക്ക് ആവില്ല. ആ മത്സരത്തിന് ശേഷം അസുഖം ബാധിച്ച് യാഷ് ദയാലിന് 7-8 കിലോ കുറഞ്ഞു. ആ കാലയളവിൽ ക്യാമ്പ വൈറൽ അണുബാധയുടെ വ്യാപനമുണ്ടായിരുന്നു, അതിന് ഒപ്പം അദ്ദേഹം നേരിട്ട സമ്മർദ്ദവും അവന് വിനയായി.” ഹാർദ്ദിക് പറഞ്ഞു.

അദ്ദേഹത്തിന്റെ അവസ്ഥ നിലവിൽ കളിക്കാൻ ആവുന്ന നിലയിൽ അല്ല. കളിക്കളത്തിൽ അദ്ദേഹത്തെ ഇനിയും കാണുന്നതിന് ഒരുപാട് സമയമെടുക്കും,” പാണ്ഡ്യ അഭിപ്രായപ്പെട്ടു.

Exit mobile version