Picsart 23 06 05 23 00 16 926

മതവിദ്വേഷം പരത്തുന്ന ചിത്രം പങ്കുവെച്ച് യാഷ് ദയാൽ, അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന് വിശദീകരണം

ഗുജറാത്ത് ടൈറ്റൻസ് പേസർ യാഷ് ദയാൽ ഒരിക്കൽ കൂടെ വിവാദ നായകൻ ആയിരിക്കുകയാണ്. അദ്ദേഹം ഇന്ന് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി മതവിദ്വേഷം പരത്തുന്ന പോസ്റ്റ് പങ്കുവെച്ചു. ഇന്ന് പോസ്റ്റ് പങ്കുവെച്ചതിനു ശേഷം സംഗതി വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെട്ടു. അതിനു ശേഷം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന വിശദീകരണവുമായി താരം രംഗത്ത് എത്തി.

പോസ്റ്റ് പിന്നീട് പിൻവലിക്കുകയും അദ്ദേഹം മാപ്പ് പറയുകയും ചെയ്തു. തന്റെ അക്കൗണ്ട് മറ്റാരോ ആക്‌സസ് ചെയ്‌തു എന്ന് അദ്ദേഹം പറഞ്ഞു. “പ്രിയപ്പെട്ടവരേ, ഇന്ന് എന്റെ ഇൻസ്റ്റാ ഹാൻഡിൽ ഇന്ന് രണ്ട് സ്റ്റോറികൾ പോസ്റ്റ് ചെയ്തിട്ടുണ്ട്- ഇവ രണ്ടും ഞാൻ ചെയ്തതല്ല. എന്റെ അക്കൗണ്ട് മറ്റാരോ ആക്‌സസ് ചെയ്‌ത് പോസ്റ്റിംഗിനായി ഉപയോഗിക്കുന്നുവെന്ന് കരുതുന്നതിനാൽ ഞാൻ ഇക്കാര്യം അധികാരികളെ അറിയിച്ചിട്ടുണ്ട്. എന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ പൂർണ നിയന്ത്രണം വീണ്ടെടുക്കാൻ ശ്രമിക്കുന്നു. ഞാൻ എല്ലാ സമുദായങ്ങളെയും ബഹുമാനിക്കുന്നു, ഇന്ന് പങ്കിട്ട ചിത്രം എന്റെ യഥാർത്ഥ വിശ്വാസങ്ങൾക്ക് ഒപ്പം ഉള്ളതല്ല. നന്ദി, യാഷ് ദയാൽ,” ക്രിക്കറ്റ് താരം വ്യക്തമാക്കി.

നേരത്തെ ഐ പി എല്ലിൽ കൊൽക്കത്തക്ക് എതിരെ അവസാന അഞ്ചു പന്തിൽ അഞ്ച് സിക്സുകൾ വഴങ്ങിയ യാഷ് ദയാലിന് ഓർമ്മിപ്പിക്കാൻ ഇഷ്ടപ്പെടുന്ന ഐ പി എൽ ആയിരുന്നില്ല കഴിഞ്ഞു പോയത്.

Exit mobile version