ഐ.സി.സി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവൻ പ്രഖ്യാപിച്ചു


ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബാവുമ ഐ.സി.സി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഇറങ്ങുന്ന തങ്ങളുടെ ടീമിനെ പ്രഖ്യാപിച്ചു. ബുധനാഴ്ച ആരംഭിക്കുന്ന മത്സരത്തിൽ, ടീമിന്റെ WTC സൈക്കിളിലെ ടോപ് സ്കോററായ റയാൻ റിക്കൽട്ടൺ, ബാവുമ, എയ്ഡൻ മാർക്രം, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവരടങ്ങിയ ശക്തമായ ബാറ്റിംഗ് നിരയുമായാണ് പ്രോട്ടിയാസ് ഇറങ്ങുന്നത്. കഗീസോ റബാഡ, മാർക്കോ യാൻസൻ, ലുങ്കി എൻഗിഡി എന്നിവർ നയിക്കുന്ന പേസ് ആക്രമണത്തിന് കെശവ് മഹാരാജ് സ്പിൻ പിന്തുണ നൽകും.


മൂന്നാം നമ്പറിൽ വിയാൻ മൾഡറിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് ബാവുമ പത്ര സമ്മേളനത്തിൽ പറഞ്ഞു. ഓൾറൗണ്ടറുടെ കഴിവുകളിൽ ടീമിനുള്ള വിശ്വാസം അദ്ദേഹം എടുത്തു കാണിച്ചു. മികച്ച ഫോമിലുള്ള സീമർ ഡേൻ പാറ്റേഴ്സണിന് പകരം എൻഗിഡിയെ ഉൾപ്പെടുത്തിയത് ഒരു തന്ത്രപരമായ തീരുമാനമാണെന്ന് ബാവുമ പറഞ്ഞു. എൻഗിഡിയുടെ വേഗതയും ഇംഗ്ലീഷ് സാഹചര്യങ്ങളിലെ പരിചയവുമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.


ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവൻ:
എയ്ഡൻ മാർക്രം, റയാൻ റിക്കൽട്ടൺ, വിയാൻ മൾഡർ, ടെംബ ബാവുമ (നായകൻ), ട്രിസ്റ്റൻ സ്റ്റബ്സ്, ഡേവിഡ് ബെഡിംഗ്ഹാം, കെയ്ൽ വെറൈൻ (വിക്കറ്റ് കീപ്പർ), മാർക്കോ യാൻസൻ, കെശവ് മഹാരാജ്, കഗീസോ റബാഡ, ലുങ്കി എൻഗിഡി.

ഓസ്‌ട്രേലിയക്കെതിരായ WTC ഫൈനലിനുള്ള 15 അംഗ ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു



2025 ലെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ദക്ഷിണാഫ്രിക്കയുടെ 15 അംഗ ടീമിനെ പ്രോട്ടീസ് മുഖ്യ പരിശീലകൻ ഷുക്രി കോൺറാഡ് പ്രഖ്യാപിച്ചു. ജൂൺ 11 മുതൽ 15 വരെ ലണ്ടനിലെ ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഫൈനൽ നടക്കുന്നത്. ടെസ്റ്റ് കിരീടം ലക്ഷ്യമിട്ടുള്ള പോരാട്ടത്തിൽ ടെംബ ബാവുമ ടീമിനെ നയിക്കും.


കഗിസോ റബാഡ പേസ് ആക്രമണത്തിന് നേതൃത്വം നൽകും. ലുങ്കി എൻഗിഡി ഏകദേശം എട്ട് മാസത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. ഡെയ്ൻ പാറ്റേഴ്സൺ, ഓൾറൗണ്ടർമാരായ മാർക്കോ ജാൻസെൻ, വിയാൻ മൾഡർ, കോർബിൻ ബോഷ് എന്നിവരടങ്ങുന്നതാണ് ശക്തമായ സീം യൂണിറ്റ്. കേശവ് മഹാരാജും സെനുരൻ മുത്തുസാമിയുമാണ് സ്പിൻ വിഭാഗം കൈകാര്യം ചെയ്യുന്നത്.


ബാറ്റിംഗ് നിരയിൽ എയ്ഡൻ മാർക്രം, ടോണി ഡി സോർസി, ഡേവിഡ് ബെഡിംഗ്ഹാം, റയാൻ റിക്കൽട്ടൺ, ട്രിസ്റ്റൻ സ്റ്റബ്സ്, വിക്കറ്റ് കീപ്പർ കൈൽ വെറെയ്ൻ എന്നിവരുൾപ്പെടുന്നു.

ദക്ഷിണാഫ്രിക്ക മെയ് 31 ന് അരുണ്ടലിൽ ഒത്തുചേരും. ലണ്ടനിലേക്ക് പോകുന്നതിന് മുമ്പ് ജൂൺ 3 മുതൽ 6 വരെ സിംബാബ്‌വെയ്ക്കെതിരെ ഒരു പരിശീലന മത്സരവും അവർ കളിക്കും.

SOUTH AFRICA SQUAD FOR #WTC25 FINAL:

Temba Bavuma (captain), Tony de Zorzi, Aiden Markram, Wiaan Mulder, Marco Jansen, Kagiso Rabada, Keshav Maharaj, Lungi Ngidi, Corbin Bosch, Kyle Verreynne, David Bedingham, Tristan Stubbs, Ryan Rickelton, Senuran Muthusamy, Dane Paterson

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഓസ്ട്രേലിയൻ ടീം പ്രഖ്യാപിച്ചു


ലോർഡ്സിൽ നടക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിനുള്ള 15 അംഗ ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. സാം കോൺസ്റ്റാസും കാമറൂൺ ഗ്രീനും ടീമിൽ ഇടം നേടിയിട്ടുണ്ട്. മെയ് 17 ന് ഐപിഎൽ പുനരാരംഭിക്കുന്നതും ജൂൺ 3 ന് ഫൈനൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നതും കളിക്കാരുടെ ലഭ്യതയെക്കുറിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നതിനിടയിലാണ് ടീം പ്രഖ്യാപനം. ടെസ്റ്റിന് ഒരാഴ്ച മാത്രം മുൻപാണ് ഐപിഎൽ ഫൈനൽ.



നഥാൻ ലിയോണിന് പകരക്കാരനായി മാറ്റ് കുഹ്‌നെമാനെയും രണ്ടാം വിക്കറ്റ് കീപ്പറായി ജോഷ് ഇംഗ്ലിസിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തോളിലെ പരിക്ക് മൂലം വിശ്രമിക്കുന്ന ജോഷ് ഹേസിൽവുഡ് ഫിറ്റ്നസ് വീണ്ടെടുക്കും എന്നാണ് പ്രതീക്ഷ.
ഓസ്‌ട്രേലിയൻ താരങ്ങൾ മെയ് മാസാവസാനം സ്കോട്ട്ലൻഡിൽ ഒരു പരിശീലന ക്യാമ്പിൽ പങ്കെടുക്കും. അതിനുശേഷം ഫൈനലിനായി അവർ ലണ്ടനിലേക്ക് പോകും.


ഡബ്ല്യുടിസി ഫൈനലിനുള്ള ഓസ്‌ട്രേലിയൻ ടീം:
പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), സ്കോട്ട് ബോളണ്ട്, അലക്സ് കാരി, കാമറൂൺ ഗ്രീൻ, ജോഷ് ഹേസിൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാൻ ഖവാജ, സാം കോൺസ്റ്റാസ്, മാറ്റ് കുഹ്‌നെമാൻ, മാർനസ് ലാബുഷെയ്ൻ, നഥാൻ ലിയോൺ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, ബ്യൂ വെബ്സ്റ്റർ
റിസേർവ്: ബ്രെൻഡൻ ഡോഗ്ഗെറ്റ്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് തിരികെയെത്തി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടേബിളിൽ ഇന്ത്യ മുന്നോട്ട്. വിശാഖപട്ടണത്തിൽ ഇംഗ്ലണ്ടിനെതിരെ 106 റൺസിൻ്റെ വിജയത്തിന് ശേഷം 2023-25 ​​ലെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് തിരികെയെത്തി. ആദ്യ ടെസ്റ്റ് തോറ്റപ്പോൾ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നിരുന്നു.

ഇന്ത്യയുടെ പോയിൻ്റ് ശതമാനം 52.77 ആയി ഉയർന്നു. പോയിൻ്റ് ശതമാനത്തിൽ ആദ്യ അഞ്ച് ടീമുകൾ തമ്മിൽ വെറും 5% വ്യത്യാസം മാത്രമെ ഉള്ളൂ.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടൂർണമെൻ്റിൽ 6 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഇന്ത്യൻ ടീം 3 ടെസ്റ്റ് മത്സരങ്ങൾ ജയിക്കുകയും 2 മത്സരം തോൽക്കുകയും ഒരു കളി സമനിലയിലാവുകയും ചെയ്തിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിലും ദക്ഷിണാഫ്രിക്കയിലും ഇന്ന് ഇംഗ്ലണ്ടിനെതിരെയും ഓരോ ടെസ്റ്റ് മത്സരങ്ങൾ വീതം ജയിച്ച ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനുമെതിരെ ഓരോ മത്സരം തോറ്റു. വെസ്റ്റ് ഇൻഡീസിനെതിരെയാണ് ഇന്ത്യയുടെ സമനില വന്നത്.

ടേബിൾ:

“ഐ പി എല്ലിൽ കൂടുതൽ ക്യാമറ ആങ്കിളുകൾ ഉണ്ട്” ഗില്ലിന്റെ ഔട്ട് വിധിച്ചത് നിരാശപ്പെടുത്തി എന്ന് രോഹിത്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനേക്കാൾ കൂടുതൽ ക്യാമറ ആംഗിളുകൾ ഐപിഎല്ലിനുണ്ടെന്ന് രോഹിത് ശർമ്മ. ഗിൽ പുറത്തായ വിവാദ ക്യാച്ചിനെ കുറിച്ച് സംസാരിച്ച രോഹിത് ശർമ്മ ഇത്തരം ഒരു ലോക ഇവന്റിന് അമ്പയർക്ക് കാണാൻ രണ്ട് ആംഗളുകൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ എന്നതിനെ വിമർശിച്ചു.

“അത്തരമൊരു ക്യാച്ച് എടുക്കുമ്പോൾ, നിങ്ങൾക്ക് 100%ത്തിലധികം ഉറപ്പുണ്ടായിരിക്കണം, കാരണം ഇത് ഒരു ഫൈനലാണ്, ഞങ്ങളും മത്സരത്തിൽ ആ സമയത്ത് സുപ്രധാന ഘട്ടത്തിലായിരുന്നു. അതിനാൽ ആ വിധി എനിക്ക് അൽപ്പം നിരാശാജനകമായിരുന്നു.” രോഹിത് ശർമ്മ പറഞ്ഞു. “കൂടുതൽ ക്യാമറ ആംഗിളുകൾ വേണമായിരുന്നു. കാണിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ കാമറ ആംഗിളുകൾ മാത്രമാണ് കാണിച്ചത്.ഐ.പി.എല്ലിൽ നമുക്ക് കൂടുതൽ ആംഗിളുകൾ ഉണ്ട്. ഐ.പി.എല്ലിൽ നമുക്ക് 10 വ്യത്യസ്ത ക്യാമറ ആംഗിളുകൾ ഉണ്ട്.” രോഹിത് പറഞ്ഞു.

“എന്തുകൊണ്ടാണ് ഇങ്ങനെ ഒരു ലോക ഇവന്റിൽ ഇങ്ങനെ കുറച്ച് ക്യാമറ ആങ്കിളുകൾ മാത്രമായത്. എനിക്കറിയില്ല. അൾട്രാ മോഷനോ ഏതെങ്കിലും തരത്തിലുള്ള സൂം ചെയ്ത ചിത്രമോ കണ്ടില്ല. അതാണ് കൂടുതൽ നിരാശപ്പെടുത്തിയത്,” രോഹിത് കൂട്ടിച്ചേർത്തു.

“WTC ഫൈനൽ 3 മത്സര പരമ്പര ആയി നടത്തണം” – രോഹിത് ശർമ്മ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മൂന്ന് മത്സരങ്ങളായി നടത്തണം എന്ന് രോഹിത് ശർമ്മ. അതാണ് അനുയോജ്യം എന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പറയുന്നു. ഇന്ന് ഓസ്ട്രേലിയയുമാഉഇ ഫൈനലിൽ പരാജയപ്പെട്ട ശേഷം സംസാരിക്കുക ആയിരുന്നു രോഹിത് ശർമ്മ.

രണ്ട് വർഷം മുമ്പ് 2019-21 സൈക്കിളിന്റെ ഡബ്ല്യുടിസി ഫൈനലിൽ ന്യൂസിലൻഡിനോടും ജ്ന്ത്യ തോറ്റിരുന്നു. “ഡബ്ല്യുടിസി ഫൈനൽ 3-ടെസ്റ്റ് മാച്ച് സീരീസ് ആയി കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ കഠിനാധ്വാനം ചെയ്തു, പോരാടി, പക്ഷേ ഇവിടെ ഞങ്ങൾ കളിച്ചത് 1 കളി മാത്രം. അതിക് വിധി എഴിതപ്പെടുന്നു. അടുത്ത ഡബ്ല്യുടിസി സൈക്കിളിൽ 3 മത്സരങ്ങളുടെ പരമ്പര അനുയോജ്യമാകുമെന്ന് ഞാൻ കരുതുന്നു,” രോഹിത് ശർമ്മ പറഞ്ഞു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ തങ്ങളുടെ തോൽവിക്ക് ആദ്യ ഇന്നിംഗ്‌സിലെ മോശം ബൗളിംഗ് ആണ് കാരണം എന്ന് രോഹിത് കുറ്റപ്പെടുത്തി, എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി തന്റെ ടീമിന്റെ മികച്ച പ്രകടനം ആർക്കും ഇതുകൊണ്ട് ഇല്ലാതാക്കാൻ കഴിയില്ലെന്നും രോഹിത് പറഞ്ഞു.

രോഹിതും പൂജാരയും വിക്കറ്റ് വെറുതെ കളഞ്ഞതാണ്, ആദ്യ സെഷൻ കഴിഞ്ഞാൽ ഇന്ത്യക്ക് ജയിക്കാം എന്ന് രവി ശാസ്ത്രി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ നാലാം ദിനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും ചേതേശ്വര് പൂജാരയും വെറുതെ വിക്കറ്റ് കളഞ്ഞതാണ് എന്ന് രവി ശാസ്ത്രി പറഞ്ഞു. പിച്ച് ഇപ്പോൾ ബാറ്റിംഗിന് അനുകൂലമാണ്‌. രോഹിത് ശർമ്മയും ചേതേശ്വര് പൂജാരയും അവർ കളിച്ച ഷോട്ടുകളെ പിഴക്കുന്നുണ്ടാകും. അവ മോശം ഷോട്ടുകളായിരുന്നു. മത്സരശേഷം ശാസ്ത്രി പറഞ്ഞു.

ടെസ്റ്റ് മത്സരത്തിന്റെ അവസാന ദിനത്തിൽ 280 റൺസ് പിന്തുടരാനുള്ള കഴിവ് ഇന്ത്യക്ക് ഉണ്ടെന്നും മുൻ ഇന്ത്യൻ കോച്ച് പറഞ്ഞു. ജയിക്കാനുള്ള സാധ്യത ഇപ്പോഴും ഉണ്ട്. ഈ ഗെയിമിൽ വിചിത്രമായ കാര്യങ്ങൾ നടക്കുന്നുണ്ട്. ഒരു ലോക റെക്കോർഡ് ചേസ് ആയിരിക്കണം വിജയിക്കാൻ ചെയ്യേണ്ടത്. ശാസ്ത്രി പറഞ്ഞു. കളിയുടെ ആദ്യ മണിക്കൂറിൽ ഇന്ത്യ അതിജീവിക്കേണ്ടതുണ്ടെന്നു അതിന് ശേഷം ഇന്ത്യ സുരക്ഷിതമായിരിക്കണമെന്നും ശാസ്ത്രി പറഞ്ഞു.

“ആ ക്യാച്ച് ക്ലീൻ ആയിരുന്നു, എനിക്ക് ഒരു സംശയവുമില്ല” – ഗ്രീൻ

വിവാദ ക്യാച്ചിൽ ഒരു സംശയവും വേണ്ട എന്ന് കാമറൺ ഗ്രീൻ. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിർണായക ഘട്ടത്തിൽ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിനെ പുറത്താക്കിയ ക്യാച്ച് ക്യാച്ച് തന്നെയാണെന്ന് ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ ഇന്ന് മത്സര ശേഷം പറഞ്ഞു.

ഓവലിൽ നടന്ന നാലാം ദിനത്തിൽ ഗ്രീൻ എടുത്ത ക്യാച്ചിൽ ബോൾ ഗ്രൗണ്ടിൽ തട്ടി എന്നായിരുന്നു വിവാദം. ടി വി അംപയർ റിച്ചാർഡ് കെറ്റിൽബറോ ഓസ്‌ട്രേലിയൻ താരം പന്ത് നിലത്ത് തട്ടാതെ പിടിച്ചു എന്ന് സ്ഥിരീകരിച്ചത് ഇന്ത്യ താരങ്ങൾക്കും ആരാധകർക്കും നിരാശ നൽകിയിരുന്നു‌.

“ആ സമയത്ത് ഞാൻ ആ ക്യാച്ച് കൈക്കലാക്കി എന്ന് ഞാൻ കരുതി, അത് ക്ലീൻ ആയിരുന്നു. അതാണ് ആഹ്ലാദിച്ചതും, ഒരു സംശയവും ഉണ്ടായിരുന്നില്ല.” ഗ്രീൻ പറഞ്ഞു. തേർഡ് അമ്പയർ തന്റെ വിശ്വാസത്തെ സ്ഥിരീകരിക്കുകയും ചെയ്തു. ഗ്രീൻ പറഞ്ഞു.

“ഞാൻ ധാരാളം സമയം ഫീൽഡിംഗ് മെച്ചപ്പെടുത്താൻ പരിശ്രമിക്കുന്നുണ്ട്. എനിക്ക് കുറച്ച് നല്ല ക്യാച്ചുകൾ എടുക്കാനാകുമെന്ന് ഞാൻ സ്വയം വിശ്വസിക്കുന്നു. ഗ്രീൻ കൂട്ടിച്ചേർത്തു.

“അവസാന ദിവസം ഇന്ത്യ വിജയിക്കുമെന്ന് എല്ലാവരും 100% വിശ്വസിക്കുന്നു” – ഷമി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അവസാന ദിവസം വിജയം സ്വന്തമാക്കാൻ ഇന്ത്യക്ക് ആകും എന്ന് 100% വിശ്വസിക്കുന്നതായി ഇന്ത്യൻ പേസർ മൊഹമ്മദ് ഷമി. ഫൈനൽ വിജയിക്കാനായി ഇന്ത്യക്ക് 444 എന്ന വലിയ ലക്ഷ്യം ആണ് പിന്തുടരേണ്ടത്. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നാലാം ഇന്നിംഗ്‌സ് റൺ ചേസായിരിക്കണം ഇത്. എന്നാൽ റെക്കോർഡ് ബുക്കുകൾ മറികടക്കാൻ ഇന്ത്യൻ ടീം തയ്യാറാണെന്ന് ഷമി പറയുന്നു.

“നാളെ ഞങ്ങൾ മത്സരം വിജയിക്കുമെന്ന് നൂറ് ശതമാനം എല്ലാവരും വിശ്വസിക്കുന്നു,” അദ്ദേഹം പറഞ്ഞു.

“ഞങ്ങൾ എപ്പോഴും എല്ലാ കളിയിലും എല്ലാം നൽകി പോരാടുഞ്ഞ്. അതിനാൽ ഞങ്ങൾ വിശ്വസിക്കുന്നു, ഈ മത്സരം വിജയിക്കാൻ ഞങ്ങൾ എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിക്കും” ഷമി പറഞ്ഞു.

“സിഡ്‌നിയിലോ ബ്രിസ്‌ബേനിലോ എന്തു സംഭവിച്ചു എന്നത് പ്രശ്നമല്ല, ഞങ്ങൾ ഇവിടെ കളിക്കുകയാണ്. നമ്മൾ നാളെയെ കുറിച്ച് ചിന്തിക്കണം, ഞങ്ങൾ മത്സരം വിജയിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

“ടെസ്റ്റ് മത്സരം അഞ്ചാം ദിവസം വരെയും അവസാന സെഷൻ വരെയും നീണ്ടുനിൽക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതാണ് യഥാർത്ഥ പരീക്ഷണം. അതിനാൽ ഞങ്ങൾ നന്നായി ബാറ്റ് ചെയ്യണം” ഷമി പറഞ്ഞു. ഇനി ഇന്ത്യക്ക് എഴ് വിക്കറ്റ് ശേഷിക്കെ അവസാന ദിവസം 280 റൺസ് ആണ് എടുക്കേണ്ടത്.

ഔട്ട് ആണെന്ന് ഉറപ്പില്ല എങ്കിൽ നോട്ടൗട്ട് വിധിക്കണം എന്ന് സെവാഗ്

ഇന്ന് തേർഡ് അമ്പയർ ഗുഭ്മൻ ഗില്ലിന്റെ ക്യാച്ച് ഔട്ട് വിളിച്ചതിനെ വിമർശിച്ച് സെവാഗ് രംഗത്ത്. ക്യാച്ച് ക്ലിയർ ആണോ അല്ലയോ എന്ന കാര്യത്തിൽ സംശയമുണ്ടെങ്കിൽ, സംശയത്തിന്റെ ആനുകൂല്യം ബാറ്റർക്കാണ് പോകേണ്ടിയിരുന്നതെന്ന് സെവാഗ് പറഞ്ഞു. അംബയറിന്റെ തീരുമാനം അംഗീകരിക്കാൻ ആകില്ല എന്നും സെവാഗ് പറഞ്ഞു.

“ശുഭ്മൻ ഗില്ലിന്റെ കാര്യത്തിൽ ആ തീരുമാനം എടുക്കുന്നതിനിടയിൽ തേർഡ് അമ്പയർക്ക് തെറ്റു പറ്റി. അവ്യക്തമായ തെളിവുകൾ അല്ലെങ്കിൽ സംശയമുണ്ടെങ്കിൽ, അത് നോട്ട് ഔട്ട്, ആണ്” സെവാഗ് ട്വിറ്ററിൽ കുറിച്ചു.

ഇന്ന് 18 റൺസ് എടുത്തു നിൽക്കെ ഗള്ളിയിൽ വച്ച് കാമറൂൺ ഗ്രീൻ ഒരു ഡൈവിംഗ് ക്യാച്ചിലൂടെ ആയിരുന്നു ഗില്ലിനെ പുറത്താക്കിയത്. തേർഡ് അമ്പയർ ഔട്ട് വിളിച്ചു എങ്കിലും പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങളിൽ പന്ത് നിലത്ത് തട്ടുന്നത് വ്യക്തമായിരുന്നു.

“ഐ പി എൽ ആണോ ഇന്ത്യൻ ടീമാണോ പ്രധാനം എന്ന് തീരുമാനിക്കണം” – രവി ശാസ്ത്രി

ഇന്ത്യൻ താരങ്ങൾ ഇന്ത്യൻ ക്രിക്കറ്റിനാണോ ഫ്രാഞ്ചൈസി ക്രിക്കറ്റിനിനാൺ മുൻഗണന എന്ന കാര്യത്തിൽ തീരുമാനം എടുക്കണം എന്ന് മുൻ കോച്ച് രവി ശാസ്ത്രി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ഇന്ത്യയുടെ മോശം പ്രകടനത്തെ കുറിച്ച് സംസാരിക്കുക ആയിരുന്നു രവി ശാസ്ത്രി.

ഇന്ത്യൻ കളിക്കാരുടെ മോശം പ്രകടനത്തിന് ശാസ്ത്രി ആഞ്ഞടിക്കുകയും ഇന്ത്യൻ കളിക്കാരുടെ ഐപിഎൽ കരാറിൽ ബിസിസിഐ ഒരു വ്യവസ്ഥ വെക്കേണ്ടതുണ്ട് എന്നും രവു ശാസ്ത്രി പറഞ്ഞു.

“നിങ്ങളുടെ മുൻഗണനകൾ നിങ്ങൾ നിശ്ചയിക്കണം എന്താണ് മുൻഗണന? ഇന്ത്യയോ ഫ്രാഞ്ചൈസി ക്രിക്കറ്റോ? അത് നിങ്ങൾ തീരുമാനിക്കണം. നിങ്ങൾ ഫ്രാഞ്ചൈസി ക്രിക്കറ്റ് എന്ന് പറയുകയാണെങ്കിൽ, ഈ ഫൈനൽ മറക്കുക. ഇതാണ് പ്രധാനമെങ്കിൽ, കായികരംഗത്തിന്റെ സംരക്ഷകർ എന്ന നിലയിൽ ബിസിസിഐ നിലപാടുകൾ എടുക്കണം.” രവി ശാസ്ത്രി പറഞ്ഞു.

“ഇന്ത്യയുടെ താൽപ്പര്യം കണക്കിലെടുത്ത് ഐപിഎല്ലിൽ നിന്ന് ഒരു കളിക്കാരനെ മാറ്റി നിർത്താൻ ഉള്ള അവകാശം ബി സി സി ഐല്ല് ഉണ്ടെന്ന് ഐപിഎൽ കരാറിൽ ഒരു ക്ലോസ് ഉണ്ടായിരിക്കണം, ”ശാസ്ത്രി സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.

ഇന്ത്യക്ക് വിജയിക്കാൻ ആകും എന്ന് വിശ്വാസം ഉണ്ടെന്ന് രഹാനെ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മൂന്നാം ദിനം അവസാനിച്ചപ്പോൾ ഓസ്ട്രേലിയ ഇന്ത്യക്ക് എതിരെ 296 റൺസിന്റെ ലീഡിൽ നിൽക്കുകയാണ്. കളിയിൽ ഇതുവരെ ഓസ്ട്രേലിയക്ക് ആണ് മുൻതൂക്കം എങ്കിലും ഇന്ത്യക്ക് വിജയിക്കാൻ ആകും എന്ന് ഇന്ത്യൻ ബാറ്റർ രഹാനെ പറയുന്നു. അജിങ്ക്യ രഹാനെ ഇന്ന് 89 റൺസ് എടുത്ത് ഇന്ത്യയുടെ ടോപ് സ്കോറർ ആയിരുന്നു.

“കളിയിൽ ഓസ്‌ട്രേലിയ അൽപ്പം മുന്നിലാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം കളിയിൽ നിൽക്കുക എന്നത് പ്രധാനമാണ്, സെഷൻ ബൈ സെഷൻ കളിക്കുക. ആദ്യ ഒരു മണിക്കൂർ നാളെ നിർണായകമാകും. രസകരമായ കാര്യങ്ങൾ സംഭവിക്കുമെന്ന് ഞങ്ങൾക്കറിയാം. ജഡേജ നന്നായി പന്തെറിഞ്ഞു. സീം ബൗളർമാരെ വിക്കറ്റ് സഹായിക്കുമെന്ന് ഇപ്പോഴും തോന്നുന്നു” രഹാനെ പറഞ്ഞു

തനിക്കേറ്റ പരിക്ക് സാരമുള്ളതല്ല എന്നും രഹാനെ പറയുന്നു. പരിക്ക് വേദന നൽകുന്നുണ്ട്, പക്ഷേ അത് കൈകാര്യം ചെയ്യാൻ കഴിയുന്നതാണ്. അത് ബാറ്റിംഗിനെ ബാധിക്കുമെന്ന് കരുതുന്നില്ല. അദ്ദേ പറയുന്നു. ഞാൻ ബാറ്റ് ചെയ്ത രീതിയിൽ സന്തോഷമുണ്ട്. ഞങ്ങൾ 320-330 എടുക്കാം നോക്കുകയായിരുന്നു, എന്നാൽ മൊത്തത്തിൽ ഞങ്ങൾക്ക് നല്ല ദിവസമായിരുന്നു. രഹാനെ പറഞ്ഞു.

Exit mobile version