Picsart 23 06 09 23 47 12 758

ഇന്ത്യക്ക് വിജയിക്കാൻ ആകും എന്ന് വിശ്വാസം ഉണ്ടെന്ന് രഹാനെ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മൂന്നാം ദിനം അവസാനിച്ചപ്പോൾ ഓസ്ട്രേലിയ ഇന്ത്യക്ക് എതിരെ 296 റൺസിന്റെ ലീഡിൽ നിൽക്കുകയാണ്. കളിയിൽ ഇതുവരെ ഓസ്ട്രേലിയക്ക് ആണ് മുൻതൂക്കം എങ്കിലും ഇന്ത്യക്ക് വിജയിക്കാൻ ആകും എന്ന് ഇന്ത്യൻ ബാറ്റർ രഹാനെ പറയുന്നു. അജിങ്ക്യ രഹാനെ ഇന്ന് 89 റൺസ് എടുത്ത് ഇന്ത്യയുടെ ടോപ് സ്കോറർ ആയിരുന്നു.

“കളിയിൽ ഓസ്‌ട്രേലിയ അൽപ്പം മുന്നിലാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം കളിയിൽ നിൽക്കുക എന്നത് പ്രധാനമാണ്, സെഷൻ ബൈ സെഷൻ കളിക്കുക. ആദ്യ ഒരു മണിക്കൂർ നാളെ നിർണായകമാകും. രസകരമായ കാര്യങ്ങൾ സംഭവിക്കുമെന്ന് ഞങ്ങൾക്കറിയാം. ജഡേജ നന്നായി പന്തെറിഞ്ഞു. സീം ബൗളർമാരെ വിക്കറ്റ് സഹായിക്കുമെന്ന് ഇപ്പോഴും തോന്നുന്നു” രഹാനെ പറഞ്ഞു

തനിക്കേറ്റ പരിക്ക് സാരമുള്ളതല്ല എന്നും രഹാനെ പറയുന്നു. പരിക്ക് വേദന നൽകുന്നുണ്ട്, പക്ഷേ അത് കൈകാര്യം ചെയ്യാൻ കഴിയുന്നതാണ്. അത് ബാറ്റിംഗിനെ ബാധിക്കുമെന്ന് കരുതുന്നില്ല. അദ്ദേ പറയുന്നു. ഞാൻ ബാറ്റ് ചെയ്ത രീതിയിൽ സന്തോഷമുണ്ട്. ഞങ്ങൾ 320-330 എടുക്കാം നോക്കുകയായിരുന്നു, എന്നാൽ മൊത്തത്തിൽ ഞങ്ങൾക്ക് നല്ല ദിവസമായിരുന്നു. രഹാനെ പറഞ്ഞു.

Exit mobile version