Picsart 23 06 11 00 58 27 614

“അവസാന ദിവസം ഇന്ത്യ വിജയിക്കുമെന്ന് എല്ലാവരും 100% വിശ്വസിക്കുന്നു” – ഷമി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അവസാന ദിവസം വിജയം സ്വന്തമാക്കാൻ ഇന്ത്യക്ക് ആകും എന്ന് 100% വിശ്വസിക്കുന്നതായി ഇന്ത്യൻ പേസർ മൊഹമ്മദ് ഷമി. ഫൈനൽ വിജയിക്കാനായി ഇന്ത്യക്ക് 444 എന്ന വലിയ ലക്ഷ്യം ആണ് പിന്തുടരേണ്ടത്. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നാലാം ഇന്നിംഗ്‌സ് റൺ ചേസായിരിക്കണം ഇത്. എന്നാൽ റെക്കോർഡ് ബുക്കുകൾ മറികടക്കാൻ ഇന്ത്യൻ ടീം തയ്യാറാണെന്ന് ഷമി പറയുന്നു.

“നാളെ ഞങ്ങൾ മത്സരം വിജയിക്കുമെന്ന് നൂറ് ശതമാനം എല്ലാവരും വിശ്വസിക്കുന്നു,” അദ്ദേഹം പറഞ്ഞു.

“ഞങ്ങൾ എപ്പോഴും എല്ലാ കളിയിലും എല്ലാം നൽകി പോരാടുഞ്ഞ്. അതിനാൽ ഞങ്ങൾ വിശ്വസിക്കുന്നു, ഈ മത്സരം വിജയിക്കാൻ ഞങ്ങൾ എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിക്കും” ഷമി പറഞ്ഞു.

“സിഡ്‌നിയിലോ ബ്രിസ്‌ബേനിലോ എന്തു സംഭവിച്ചു എന്നത് പ്രശ്നമല്ല, ഞങ്ങൾ ഇവിടെ കളിക്കുകയാണ്. നമ്മൾ നാളെയെ കുറിച്ച് ചിന്തിക്കണം, ഞങ്ങൾ മത്സരം വിജയിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

“ടെസ്റ്റ് മത്സരം അഞ്ചാം ദിവസം വരെയും അവസാന സെഷൻ വരെയും നീണ്ടുനിൽക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതാണ് യഥാർത്ഥ പരീക്ഷണം. അതിനാൽ ഞങ്ങൾ നന്നായി ബാറ്റ് ചെയ്യണം” ഷമി പറഞ്ഞു. ഇനി ഇന്ത്യക്ക് എഴ് വിക്കറ്റ് ശേഷിക്കെ അവസാന ദിവസം 280 റൺസ് ആണ് എടുക്കേണ്ടത്.

Exit mobile version