Picsart 23 06 11 01 36 42 252

“ആ ക്യാച്ച് ക്ലീൻ ആയിരുന്നു, എനിക്ക് ഒരു സംശയവുമില്ല” – ഗ്രീൻ

വിവാദ ക്യാച്ചിൽ ഒരു സംശയവും വേണ്ട എന്ന് കാമറൺ ഗ്രീൻ. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിർണായക ഘട്ടത്തിൽ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിനെ പുറത്താക്കിയ ക്യാച്ച് ക്യാച്ച് തന്നെയാണെന്ന് ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ ഇന്ന് മത്സര ശേഷം പറഞ്ഞു.

ഓവലിൽ നടന്ന നാലാം ദിനത്തിൽ ഗ്രീൻ എടുത്ത ക്യാച്ചിൽ ബോൾ ഗ്രൗണ്ടിൽ തട്ടി എന്നായിരുന്നു വിവാദം. ടി വി അംപയർ റിച്ചാർഡ് കെറ്റിൽബറോ ഓസ്‌ട്രേലിയൻ താരം പന്ത് നിലത്ത് തട്ടാതെ പിടിച്ചു എന്ന് സ്ഥിരീകരിച്ചത് ഇന്ത്യ താരങ്ങൾക്കും ആരാധകർക്കും നിരാശ നൽകിയിരുന്നു‌.

“ആ സമയത്ത് ഞാൻ ആ ക്യാച്ച് കൈക്കലാക്കി എന്ന് ഞാൻ കരുതി, അത് ക്ലീൻ ആയിരുന്നു. അതാണ് ആഹ്ലാദിച്ചതും, ഒരു സംശയവും ഉണ്ടായിരുന്നില്ല.” ഗ്രീൻ പറഞ്ഞു. തേർഡ് അമ്പയർ തന്റെ വിശ്വാസത്തെ സ്ഥിരീകരിക്കുകയും ചെയ്തു. ഗ്രീൻ പറഞ്ഞു.

“ഞാൻ ധാരാളം സമയം ഫീൽഡിംഗ് മെച്ചപ്പെടുത്താൻ പരിശ്രമിക്കുന്നുണ്ട്. എനിക്ക് കുറച്ച് നല്ല ക്യാച്ചുകൾ എടുക്കാനാകുമെന്ന് ഞാൻ സ്വയം വിശ്വസിക്കുന്നു. ഗ്രീൻ കൂട്ടിച്ചേർത്തു.

Exit mobile version