ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള 15 അംഗ സ്ക്വാഡ് ഓസ്ട്രേലിയ പ്രഖ്യാപിച്ചു

ഇന്ത്യയെ നേരിടാനുള്ള 15 അംഗ ടീം ഓസ്ട്രേലിയ പ്രഖ്യാപിച്ചു. നേരത്തെ ഓസ്ട്രേലിയ 17 അംഗ ടീമിനെ ആയിരുന്നു പ്രഖ്യാപിച്ചത്. ഐ സി സി നിയമപ്രകാരം അത് 15 പേരായി ചുരുക്കേണ്ടത് ഉണ്ടായിരുന്നു. 17 അംഗ ടീമിൽ നിന്ന് മിച്ച് മാർഷും മാറ്റ് റെൻഷോയും ആണ് പുറത്തായത്. ഫിറ്റ്നസ് വീണ്ടെടുത്തില്ല എങ്കിലും ഓസ്‌ട്രേലിയ ജോഷ് ഹേസിൽവുഡിന് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളിക്കാനുള്ള ടീമിൽ നിലനിർത്തി.

പരിക്ക് കാരണം ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പിന്മാറിയ താരമാണ് ഹേസിൽവുഡ്. ഡേവിഡ് വാർണറും ടീമിൽ തുടരുന്നുണ്ട്. ജൂൺ 7നാണ് ഇന്ത്യ ഓസ്ട്രേലിയ പോരാട്ടം നടക്കേണ്ടത്.

Squads for ICC World Test Championship final

AUSTRALIA: Pat Cummins (c), Scott Boland, Alex Carey, Cameron Green, Marcus Harris, Josh Hazlewood, Travis Head, Josh Inglis, Usman Khawaja, Marnus Labuschagne, Nathan Lyon, Todd Murphy, Steve Smith, Mitchell Starc, David Warner

രോഹിത് ശർമ്മയും ഇഷൻ കിഷനും നാളെ ഇംഗ്ലണ്ടിലേക്ക് പോകും

ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കത്തിന്റെ ഭാഗമായി രോഹിത് ശർമ്മയും ഇഷൻ കിഷനും നാളെ തന്നെ ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും. മുംബൈ ഇന്ത്യൻസ് താരങ്ങളായ ഇരുവരുടെയും ഐ പി എൽ ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനോട് തോറ്റതോടെ അവസാനിച്ചിരുന്നു. രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ഇഷാൻ എന്നിവർ ഇന്നലെ തന്നെ മുംബൈയിലേക്ക് പുറപ്പെട്ടു, അവിടെ നിന്ന് ആകും അവർ ഇംഗ്ലണ്ടിലേക്ക് പുറപ്പെടുക.

രോഹിതും ഇഷാനും 24 മണിക്കൂറിനുള്ളിൽ ഇംഗ്ലണ്ടിലേക്ക് പുറപ്പെടാൻ സാധ്യതയുണ്ട്. ടീമിലെ സ്റ്റാൻൻഡ്‌ബൈ ആയ സൂര്യ കുമാർ രോഹിതിനും ഇഷാനുമൊപ്പം യാത്ര ചെയ്യുമോ അതോ പിന്നീട് ടീമിൽ ചേരുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

ഐ പി എൽ പ്ലേഓഫിൽ ഇടം നേടാത്ത മറ്റ് കളിക്കാരും ഹെഡ് കോച്ച് രാഹുൽ ദ്രാവിഡും ഇതിനകം ഇംഗ്ലണ്ടിലെത്തിയിട്ടുണ്ട്. വിരാട് കോഹ്‌ലി, ആർ അശ്വിൻ, ഷാർദുൽ താക്കൂർ, അക്‌സർ പട്ടേൽ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് തുടങ്ങിയ താരങ്ങൾ പരിശീലനം ആരംഭിച്ചു കഴിഞ്ഞു.

Story Highlight: Rohit Sharma and Ishan left for Mumbai in the early hours of May 27 and are likely to leave for England on May 28

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയിച്ചാൽ 13 കോടി പാരിതോഷികം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2021-23 സൈക്കിളിലെ പ്രൈസ് മണികൾ ഐ സി സി പ്രഖ്യാപിച്ചു ‌ ഒമ്പത് ടീമുകൾക്കായി ആകെ 3.8 മില്യൺ ഡോളർ ആണ് സമ്മാനത്തുക ഉണ്ടാവുക എന്ന് ഐസിസി പ്രഖ്യാപിച്ചു.

ഓസ്‌ട്രേലിയയും ഇന്ത്യയും ആണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ജൂൺ 7 മുതൽ ലണ്ടനിലെ ഓവലിൽ ആകും മത്സരം. ഈ ഫൈനൽ വിജയിച്ചാൽ 1.6 മില്യൺ ഡോളർ അതായത് ഏകദേശം 13.2 കോടി രൂപ സമ്മാനമായി ലഭിക്കും. റണ്ണേഴ്‌സ് അപ്പിന് 800,000 ഡോളറും സമ്മാനമായി ലഭിക്കും.

ICC ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2021-23 ലീഗ് ഘട്ടത്തുൽ മൂന്നാം സ്ഥാനത്തെത്തിയ ദക്ഷിണാഫ്രിക്കക്ക് 450,000 ഡോളർ ലഭിക്കും. നാലാം സ്ഥാനത്തെത്തിയ ഇംഗ്ലണ്ടിന് 350,000 ഡോളർ ലഭിക്കും. അഞ്ചാമതുള്ള ശ്രീലങ്കയ്ക്ക് 200,000 ഡോളർ കിട്ടും.

ശേഷിക്കുന്ന ടീമുകളായ ന്യൂസിലൻഡ് (നമ്പർ. 6), പാകിസ്ഥാൻ (നമ്പർ. 7), വെസ്റ്റ് ഇൻഡീസ് (നമ്പർ. 8), ബംഗ്ലാദേശ് (നമ്പർ. 9) എന്നിവർക്ക് 100,000 ഡോളർ വീതവും സമ്മാനമായി നൽകും.

കോഹ്ലി അടക്കമുള്ള താരങ്ങൾ നാളെ ഇംഗ്ലണ്ടിലേക്ക് തിരിക്കും

ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് തയ്യാറെടുക്കാൻ ആയി കോഹ്ലി അടക്കമുള്ള ഇന്ത്യൻ താരങ്ങളിൽ ചിലർ നാളെ ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും. ഐ പി എല്ലിൽ പ്ലേ ഓഫ് കാണാതെ പുറത്ത് പോയ താരങ്ങൾ ആയ വിരാട് കോഹ്‌ലി, രവിചന്ദ്രൻ അശ്വിൻ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് തുടങ്ങിയ ഇന്ത്യൻ താരങ്ങൾ ആണ് ചൊവ്വാഴ്ച ഇംഗ്ലണ്ടിലേക്ക് പോകുന്നത്.

ക്യാപ്റ്റൻ രോഹിത് ശർമ്മ, ഇഷാൻ കിഷൻ, അജിങ്ക്യ രഹാനെ, ശുഭ്മാൻ ഗിൽ, മുഹമ്മദ് ഷമി തുടങ്ങി ബാക്കി ടീം ഐപിഎൽ സീസൺ കഴിഞ്ഞ ശേഷമാകും ഇംഗ്ലണ്ടിലേക്ക് പോവുക. വിരാട് കോഹ്‌ലിയുടെയും മുഹമ്മദ് സിറാജിന്റെയും ടീമായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇന്നലെയോടെ പുറത്തായിരുന്നു. റിസർവ് ടീമിൽ ഉള്ള മുകേഷ് കുമാറും, ടീം ഇന്ത്യയുടെ നെറ്റ് ബൗളർമാരായി തിരഞ്ഞെടുക്കപ്പെട്ട ആകാശ് ദീപ്, അനികേത് ചൗധരി, യാര പൃഥ്വിരാജ് എന്നിവരും നാളെ ഇംഗ്ലണ്ടിൽ എത്തും. ചേതേശ്വര് പൂജാര ഇതിനകം തന്നെ ഇംഗ്ലണ്ടിലുണ്ട്.

രാഹുലിന് പകരക്കാരനെ പ്രഖ്യാപിച്ച് ഇന്ത്യ, ഇഷാന്‍ കിഷന്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ സ്ക്വാഡിലേക്ക്

ഐപിഎലിനിടെ പരിക്കേറ്റ ഇന്ത്യന്‍ താരം കെഎൽ രാഹുലിന് പകരം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനുള്ള ടീമിലേക്കുള്ള താരത്തെ പ്രഖ്യാപിച്ച് ബിസിസിഐ. ഇഷാന്‍ കിഷനാണ് രാഹുലിന് പകരം ടീമിലക്ക് എത്തുന്നത്. രാഹുല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നാണ് അറിയുന്നത്.

ഉമേഷ് യാദവും ജയ്ദേവ് ഉനഡ്കടും പരിക്കിന്റെ പിടിയിലാണെങ്കിലും ഇരുവരും ഇപ്പോള്‍ സ്ക്വാഡിൽ തുടരും. റുതുരാജ് ഗായക്വാഡ്, മുകേഷ് കുമാര്‍ , സൂര്യകുമാര്‍ യാദവ് എന്നിവരെ സ്റ്റാന്‍ഡ്ബൈ ആയും പ്രഖ്യാപിച്ചിട്ടുണ്ട്.

രാഹുല്‍ ഇനി ഐപിഎലിനില്ല, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും നഷ്ടമായേക്കും

ലക്നൗ സൂപ്പര്‍ ജയന്റ്സ് നായകന്‍ കെഎൽ രാഹുല്‍ ഈ സീസൺ ഐപിഎലിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കില്ല. താരത്തിന് ആര്‍സിബിയ്ക്കെതിരെയുള്ള മത്സരത്തിനിടെയാണ് പരിക്കേറ്റത്. ഇതോടെ സീസണിൽ ക്രുണാൽ പാണ്ഡ്യ ലക്നൗവിനെ നയിക്കും.

നിലിൽ ലഭിയ്ക്കുന്ന റിപ്പോര്‍ട്ട് പ്രകാരം അടുത്ത മാസം നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും താരം കളിക്കില്ലെന്നാണ് അറിയുന്നത്. എന്നാൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം താരത്തിന്റെ സ്കാനുകള്‍ക്ക് ശേഷം മാത്രമാവും തീരുമാനം ഉണ്ടാകുക.

Exit mobile version