Picsart 23 06 10 16 34 52 931

“ഐ പി എൽ ആണോ ഇന്ത്യൻ ടീമാണോ പ്രധാനം എന്ന് തീരുമാനിക്കണം” – രവി ശാസ്ത്രി

ഇന്ത്യൻ താരങ്ങൾ ഇന്ത്യൻ ക്രിക്കറ്റിനാണോ ഫ്രാഞ്ചൈസി ക്രിക്കറ്റിനിനാൺ മുൻഗണന എന്ന കാര്യത്തിൽ തീരുമാനം എടുക്കണം എന്ന് മുൻ കോച്ച് രവി ശാസ്ത്രി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ഇന്ത്യയുടെ മോശം പ്രകടനത്തെ കുറിച്ച് സംസാരിക്കുക ആയിരുന്നു രവി ശാസ്ത്രി.

ഇന്ത്യൻ കളിക്കാരുടെ മോശം പ്രകടനത്തിന് ശാസ്ത്രി ആഞ്ഞടിക്കുകയും ഇന്ത്യൻ കളിക്കാരുടെ ഐപിഎൽ കരാറിൽ ബിസിസിഐ ഒരു വ്യവസ്ഥ വെക്കേണ്ടതുണ്ട് എന്നും രവു ശാസ്ത്രി പറഞ്ഞു.

“നിങ്ങളുടെ മുൻഗണനകൾ നിങ്ങൾ നിശ്ചയിക്കണം എന്താണ് മുൻഗണന? ഇന്ത്യയോ ഫ്രാഞ്ചൈസി ക്രിക്കറ്റോ? അത് നിങ്ങൾ തീരുമാനിക്കണം. നിങ്ങൾ ഫ്രാഞ്ചൈസി ക്രിക്കറ്റ് എന്ന് പറയുകയാണെങ്കിൽ, ഈ ഫൈനൽ മറക്കുക. ഇതാണ് പ്രധാനമെങ്കിൽ, കായികരംഗത്തിന്റെ സംരക്ഷകർ എന്ന നിലയിൽ ബിസിസിഐ നിലപാടുകൾ എടുക്കണം.” രവി ശാസ്ത്രി പറഞ്ഞു.

“ഇന്ത്യയുടെ താൽപ്പര്യം കണക്കിലെടുത്ത് ഐപിഎല്ലിൽ നിന്ന് ഒരു കളിക്കാരനെ മാറ്റി നിർത്താൻ ഉള്ള അവകാശം ബി സി സി ഐല്ല് ഉണ്ടെന്ന് ഐപിഎൽ കരാറിൽ ഒരു ക്ലോസ് ഉണ്ടായിരിക്കണം, ”ശാസ്ത്രി സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.

Exit mobile version