“ഓസ്ട്രേലിയ ശക്തമായ നിലയിലാണ്, ഗില്ലിന്റെ വിക്കറ്റ് എടുത്തതിൽ സന്തോഷം” – ബോളണ്ട്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആദ്യ രണ്ട് ദിവസം കഴിയുമ്പോൾ ഓസ്ട്രേലിയ ശക്തമായ നിലയിൽ ആണെന്ന് അവരുടെ പേസർ സ്കോട്ട് ബോളണ്ട്. ഫൈനലിൽ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിനെ പുറത്താക്കിയതിൽ സന്തോഷം ഉണ്ട് എന്നും ബോളണ്ട് രണ്ടാം ദിനം അവസാനിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

രണ്ടാം ദിവസം ഗില്ലിനെ 13 റൺസിന് പുറത്താക്കിക്കൊണ്ട് ബോലാൻഡ് തന്റെ ഓസ്ട്രേലിയക്ക് പുറത്തുള്ള ആദ്യ വിക്കറ്റ് നേടിയിരുന്നു. “ഈ ടെസ്റ്റ് ആരംഭിക്കുന്നതിന് മുമ്പ് ശരിക്കും ടെൻഷൻ ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ സന്തോഷമുണ്ട്,” ബൊലാൻഡ് പറഞ്ഞു. “ഗിൽ വളരെ നല്ല കളിക്കാരനാണ്, അവനെ നേരത്തെ പുറത്താക്കിയതിൽ സന്തോഷമുണ്ട്. ഞങ്ങൾ ഇപ്പോൾ വളരെ നല്ല സ്ഥാനത്താണ്.” അദ്ദേഹം പറഞ്ഞു.

“2 ദിവസം കഴിയുമ്പോൾ ഞങ്ങൾ ശക്തരാണ്, പിച്ച് അൽപ്പം മുകളിലേക്കും താഴേക്കും ആണ്, നാളെ ഇന്ത്യക്ക് ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.” ബോളണ്ട് കൂട്ടിച്ചേർത്തു. രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 151/5 എന്ന നിലയിലാണ്, ഇപ്പോഴും 318 റൺസിന് പിന്നിൽ ആണ് ഇന്തു.

ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ഫൈനൽ!!! ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് രോഹിത്

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. നാല് സീമര്‍മാരെയും ഒരു സ്പിന്നറെയും ഉള്‍പ്പെടുത്തി ഇന്ത്യ ഇറങ്ങുമ്പോള്‍ രവിചന്ദ്രന്‍ അശ്വിന് ടീമിൽ ഇടം ലഭിയ്ക്കുന്നില്ല. അശ്വിന്‍ മാച്ച് വിന്നറാണെന്നും താരത്തെ പുറത്തിരുത്തേണ്ടി വരുന്നത് കഠിനമായ കാര്യമാണെന്നും രോഹിത് പറഞ്ഞു.

ഓസ്ട്രേലിയ: David Warner, Usman Khawaja, Marnus Labuschagne, Steven Smith, Travis Head, Cameron Green, Alex Carey(w), Pat Cummins(c), Mitchell Starc, Nathan Lyon, Scott Boland

ഇന്ത്യ: Rohit Sharma(c), Shubman Gill, Cheteshwar Pujara, Virat Kohli, Ajinkya Rahane, Srikar Bharat(w), Ravindra Jadeja, Shardul Thakur, Umesh Yadav, Mohammed Shami, Mohammed Siraj

“ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിക്കുന്നത് കാണാൻ ആണ് ആഗ്രഹിക്കുന്നത്” -ഗ്രെയിം സ്വാൻ

ഓസ്‌ട്രേലിയ ആണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വിജയിക്കാൻ ഫേവറിറ്റുകൾ എങ്കിലും ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിക്കാൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്ന് മുൻ ഇംഗ്ലണ്ട് സ്പിന്നർ ഗ്രെയിം സ്വാൻ. നാളെ ഓവലിൽ നടക്കുന്ന ഫൈനലിനു മുന്നോടിയായി ജിയോ സിനിമയിൽ സംസാരിക്കുകയായിരുന്നു സ്വാൻ.

“ആരാണ് ഫേവറിറ്റുകൾ എന്ന് ഉത്തരം നൽകുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഓസ്‌ട്രേലിയയുടെ പേസ് ആക്രമണം അവരെ ഫേവറിറ്റുകൾ ആക്കുന്നു എന്ന് ഞാൻ കരുതുന്നു.” സ്വാൻ പറഞ്ഞു

“എങ്കിലും ഇന്ത്യയ്ക്കും മിടുക്കരായ സീം ബൗളർമാർ ഉണ്ട്. അതിനാൽ ഉത്തരം നൽകുന്നത് ബുദ്ധിമുട്ടാണെന്ന് ഞാൻ കരുതുന്നു. കളിയെക്കുറിച്ചുള്ള എന്റെ പ്രവചനം ഇതാണ് – ഞാൻ ഒരു ഇംഗ്ലീഷുകാരനാണ്, ഇന്ത്യ ഓസ്‌ട്രേലിയയെ തോൽപ്പിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു.” സ്വാൻ പറഞ്ഞു.

ഐ പി എൽ അല്ല ഇത്, കളി മാറ്റമാണ്!! ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനെ കുറിച്ച് ഗിൽ

ഈ ഐ‌പി‌എല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി ഗിൽ മിന്നുന്ന ഫോമിൽ ആയിരുന്നു. എന്നാൽ ഐ പി എല്ലിലെ ഫോം കൊണ്ട് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കാര്യമില്ല എന്നും ഇത് തീർത്തും വ്യത്യസ്തമായ ഗെയിം ആണ് എന്നും ഗിൽ പറഞ്ഞു. ഐ പി എല്ലിൽ 890 റൺസ് നേടാൻ ഗില്ലിനായിരുന്നു.

“ഐ പി എൽ ഫോം തനിക്ക് അൽപ്പം ആത്മവിശ്വാസം നൽകുന്നു. എന്നാൽ ഐ‌പി‌എല്ലിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സാഹചര്യവും തികച്ചും വ്യത്യസ്തമായ ഗെയിമുമാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്” ഗിൽ പറഞ്ഞു.

“കഴിഞ്ഞയാഴ്ച ഞങ്ങൾ വ്യത്യസ്തമായ അന്തരീക്ഷത്തിൽ തികച്ചും വ്യത്യസ്തമായ ഒരു കളി കളിക്കുകയായിരുന്നു, ഇപ്പോൾ വേറെ ഒരു സാഹചര്യത്തിൽ വേറെ ഒരു ഫോർമാറ്റ്. അതാണ് വെല്ലുവിളി, അതാണ് ടെസ്റ്റ് ക്രിക്കറ്റ് ആവേശമാകുന്നത്.” ഗിൽ പറഞ്ഞു.

2021-ൽ നടന്ന ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ട ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു ഗിൽ, ആ തോൽവിയിൽ നിന്ന് ടീം ധാരാളം പഠിച്ചുവെന്ന് 23 കാരനായ ഗിൽ പറഞ്ഞു. കഴിഞ്ഞ തവണ ഞങ്ങൾ ചെയ്ത പിഴവുകൾ മറികടക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

“ഐ പി എൽ പണം നല്ലതാണ്, പക്ഷെ എനിക്ക് ഓസ്ട്രേലിയക്ക് ഒപ്പം 100 ടെസ്റ്റ് കളിക്കുന്നതാണ് പ്രധാനം” – സ്റ്റാർക്ക്

ഓസ്‌ട്രേലിയയ്‌ക്കായി 100 ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അതാണ് ഐ പി എല്ലിനെ അവഗണിക്കുന്നത് എന്നും സ്റ്റാർക്ക്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമാണ് തന്റെ ലക്ഷ്യം എന്ന് സ്റ്റാർക്ക് പറഞ്ഞു. 2014-ലും 2015-ലും ആർസിബിക്ക് വേണ്ടി ഐപിഎല്ലിൽ രണ്ട് സീസണുകൾ കളിച്ച സ്റ്റാർക്ക് പിന്നീട് ഐ പി എൽ കളിച്ചിട്ടില്ല.

“ഓസ്‌ട്രേലിയയ്‌ക്ക് വേണ്ടി കളിക്കുന്നത് നീട്ടിക്കൊണ്ടുപോകാൻ ചില കാര്യങ്ങൾ ചെയ്യരുതെന്ന് എനിക്ക് തീരുമാനിക്കേണ്ടി വന്നു. ഐ പി എല്ലിലെ പണം നല്ലതാണ്, പക്ഷേ 100 ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അവിടെ എത്തിയാലും ഇല്ലെങ്കിലും, എനിക്കറിയില്ല, പക്ഷേ അത് ചെയ്യാൻ ആകുന്നത് വലിയ കാര്യങ്ങളിൽ ഒന്നായിരിക്കും” സ്റ്റാർക്ക് പറഞ്ഞു.

ഓസ്‌ട്രേലിയയ്‌ക്കായി അടുത്ത ഇടംകൈയ്യൻ പേസർ വന്നാലുടൻ തനിക്ക് വിരമിക്കാനുള്ള സമയം ആയെന്ന് മനസ്സിലാകും എന്നും സ്റ്റാർക്ക് പറഞ്ഞു.

“10 വർഷത്തിലേറെയായി മൂന്ന് ഫോർമാറ്റുകൾ കളിക്കാൻ ശ്രമിക്കുന്നു, ഞാൻ ഇത്രയും ദൂരം എത്തിയതിൽ ഞാൻ നന്ദിയുള്ളവനാണ്. ഒരിക്കൽ ആ അടുത്ത ഇടംകയ്യൻ പേസർ ടീമിലേക്ക് കടന്നുവരുന്നോ, അന്ന് വിരമിക്കാൻ സമയനായെന്ന് ഞാൻ അറിയും” സ്റ്റാർക്ക് പറഞ്ഞു.

ഓസ്ട്രേലിയയെ സഹായിക്കാനായി ആന്‍ഡി ഫ്ലവര്‍ എത്തുന്നു

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ആഷസിലും ഓസ്ട്രേലിയയെ സഹായിക്കാനായി ആന്‍ഡി ഫ്ലവര്‍ എത്തുന്നു. മുന്‍ ഇംഗ്ലണ്ട് കോച്ച് കൂടിയാണ് ഈ മുന്‍ സിംബാബ്‍വേ ക്യാപ്റ്റന്‍. കൺസള്‍ട്ടന്റ് എന്നി നിലയിലാണ് ഓസ്ട്രേലിയന്‍ ടീമുമായി ഫ്ലവര്‍ സഹകരിക്കുക. ഇംഗ്ലണ്ടിലെ പരിശീലക പരിചയം മുന്‍ നിര്‍ത്തി ഫ്ലവറിന്റെ സേവനം ഉപയോഗപ്പെടുത്തുക എന്നതാണ് ഓസ്ട്രേലിയ ലക്ഷ്യം വയ്ക്കുന്നത്.

ഐപിഎലില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ മുഖ്യ പരിശീലകനാണ് ആന്‍ഡി ഫ്ലവര്‍. ആദ്യ രണ്ട് സീസണുകളിലും ടീമിനെ പ്ലേ ഓഫിലേക്ക് എത്തിക്കുവാന്‍ ഫ്ലവറിന് സാധിച്ചിരുന്നു.

സസ്സെക്സിന്റെ നായകനെന്ന നിലയിൽ ഇംഗ്ലണ്ട് സാഹചര്യങ്ങളെക്കുറിച്ച് പുജാരയ്ക്ക് ആരെക്കാളും അറിവുണ്ട് – രാഹുല്‍ ദ്രാവിഡ്

കൗണ്ടിയിൽ മികച്ച ഫോമിൽ കളിച്ച ചേതേശ്വര്‍ പുജാരയുടെ ബാറ്റിംഗ് മികവ് മാത്രമല്ല സസ്സെക്സ് നായകനെന്ന നിലയിൽ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള അറിവും ടീമിന് ഗുണം ചെയ്യുമെന്ന് പറഞ്ഞ് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ജൂൺ 7ന് ലണ്ടനിലെ ഓവലിലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ.

രണ്ട് വര്‍ഷത്തെ കഠിന പ്രയത്നം ആണ് ഇന്ത്യയെ ഇവിടെ വരെ എത്തിച്ചതെന്നും ലോകത്തിലെ മികച്ച ടീമാകുവാനുള്ള അവസരത്തിനായി ഇന്ത്യ കഠിനാദ്ധ്വാനം ഏറെ ചെയ്തിട്ടുണ്ടെന്നും രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി. ഈ ഫൈനൽ അവസരത്തിനായി ടീം ഏറെ കാത്തിരിക്കുകയാണെന്നും ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ടീമിലൊന്നാകുവാന്‍ ഏവരും ഏറെ മോഹിക്കുന്ന കാര്യമാണെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു.

ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്ട്രേലിയക്ക് ആണ് മുൻതൂക്കം എന്ന് പോണ്ടിംഗ്

ഇന്ത്യയ്‌ക്കെതിരായ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ വിജയിക്കാൻ ഓസ്‌ട്രേലിയ ആണ് ഫേവറിറ്റ്സ് എന്ന് മുൻ ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ്. ഓവലിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഡബ്ല്യുടിസി ഫൈനലിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു പോണ്ടിംഗ്. ഓവലിലെ സാഹചര്യങ്ങൾ ഇന്ത്യയെ അപേക്ഷിച്ച് ഓസ്‌ട്രേലിയക്കാണ് കൂടുതൽ അനുയോജ്യമെന്ന് അദ്ദേഹം പറഞ്ഞു.

“ഓസ്‌ട്രേലിയയാണ് നേരിയ ഫേവറിറ്റ്സ്. ഇന്ത്യയെ അപേക്ഷിച്ച് ഓസ്‌ട്രേലിയയിക്കാണ് ഈ സാഹചര്യങ്ങൾ കൂടുതൽ അനുയോജ്യം. ഈ രണ്ട് ടീമുകളും തോറ്റതിനേക്കാൾ കൂടുതൽ ടീമുകളെ തോൽപിച്ചിട്ടുണ്ട്. ഒന്നും രണ്ടും സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ അവർക്ക് ആയി” പോണ്ടിംഗ് പറഞ്ഞു.

“ഓസ്‌ട്രേലിയ ഈയിടെയായി ക്രിക്കറ്റ് കളിച്ചിട്ടേ ഇല്ല. മറുവശത്ത്, മിക്കവാറും എല്ലാ ഇന്ത്യൻ കളിക്കാരും ഐപിഎല്ലിൽ വളരെ മത്സരാത്മകമായ ക്രിക്കറ്റ് കളിച്ചാണ് വരുന്നത്. ഒരു വശം ഫ്രഷ് ആയി ഈ മത്സരത്തിലേക്ക് വരുന്നു, മറുഭാഗം ക്ഷീണിതനാണ്. ഇത്തരം പല ഘടകങ്ങളും മത്സരത്തെ ബാധിക്കും,” പോണ്ടിംഗ് പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സമനിലയിൽ ആയാൽ കിരീടം ആർക്ക് ലഭിക്കും?

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ലണ്ടനിലെ ഓവലിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യ ഓസ്‌ട്രേലിയയെ ആകും നേരിടുന്നത്. കളി വുജയിച്ച് കിരീടം നേടാൻ ആകും ഇരി ടീമുകളും നോക്കുക. എന്നാൽ കളി സമനിലയിൽ ആയാൽ എന്ത് ആകും തീരുമാനം? ആർക്ക് ആകും കിരീടം പോകുക. മറ്റു ഐ സി സി ടൂർണമെന്റുകളിലെ ഫൈനലുകൾ സമനിലയിൽ ആയാൽ സൂപ്പർ ഓവറും മറ്റു വഴികളും കിരീടം ആർക്കെന്ന് തീരുമാനിക്കാൻ ഉണ്ട്.

എന്നാൽ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അങ്ങനെ ഒന്നും ഇല്ല. ഫൈനൽ സമനിലയിൽ അവസാനിച്ചാൽ, ട്രോഫി ഇന്ത്യയും ഓസ്‌ട്രേലിയയും പങ്കിടും, ഇരു രാജ്യങ്ങളും സംയുക്ത വിജയികളായിരിക്കും. മത്സരം ടൈയിൽ അവസാനിക്കുന്ന സാഹചര്യത്തിലും ട്രോഫി പങ്കിടുകയാണ് ചെയ്യുക. മഴ തടസ്സപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിൽ, WTC ഫൈനലിനായി ഐസിസി ആറാമത്തെ റിസർവ് ദിനം നിലനിർത്തിയിട്ടുണ്ട്. മഴ പെയ്താൽ മാത്രമെ ആറാം ദിവസം ഉപയോഗിക്കുകയുള്ളൂ.

ഇന്ത്യൻ ബൗളിംഗ് ഓസ്ട്രേലിയൻ ബൗളിംഗിന് ഒട്ടും പിറകിൽ അല്ല എന്ന് ചാപൽ

ഓസ്‌ട്രേലിയയെ അപേക്ഷിച്ച് ഇന്ത്യൻ ബൗളിംഗ് ആക്രമണം ഒട്ടും പിറകിൽ അല്ല എന്ന് മുൻ ഇന്ത്യൻ കോച്ച് ഗ്രെഗ് ചാപ്പൽ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനു മുന്നോടിയായി സംസാരിക്കുക ആയിരുന്നു ചാപ്പൽ. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്കട്ട് എന്നിവർ ആണ് ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ടീമിൽ ഉള്ളത്. ബുമ്ര ഇല്ലെങ്കിലും ഇന്ത്യൻ ബൗളിംഗ് ശക്തമാണ് എന്ന് ചാപ്പൽ പറയുന്നു.

ഓസീസ് താരങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ ബൗളിംഗ് പിറകിലാണെന്ന് താൻ കരുതുന്നില്ലെന്ന് ചാപ്പൽ പറഞ്ഞു. “ഇന്ത്യൻ ബൗളിംഗ് ആക്രമണം ഓസ്‌ട്രേലിയയെക്കാൾ ചെറുതാണെന്ന് ഞാൻ കരുതുന്നില്ല. ഷമി വളരെ മികച്ച ബൗളറാണ്, ഐപിഎല്ലിൽ സിറാജും മികച്ച താളത്തിലായിരുന്നു. ഓസ്‌ട്രേലിയക്കാർ ഇന്ത്യക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് പോലെ തന്നെ ഇന്ത്യൻ ബൗളർമാർ ഓസ്‌ട്രേലിയക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കും.” ചാപ്പൽ പറഞ്ഞു.

“നിങ്ങൾ എന്നോട് ചോദിച്ചാൽ, ഇന്ത്യ രണ്ട് സ്പിന്നർമാരുമായാണ് ഇറങ്ങേണ്ടതെന്ന് ഞാൻ കരുതുന്നു. അശ്വിനും ജഡേജയും ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, നിങ്ങളുടെ മികച്ച ബൗളർമാർക്കൊപ്പം ആണ് നിങ്ങൾ ഇറങ്ങേണ്ടതുണ്ട്. ജഡേജ കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയില്ലെങ്കിലും, അവൻ റൺ ലീക്ക് ചെയ്യില്ല. അത് ഫാസ്റ്റ് ബൗളർമാർക്ക് ആവശ്യമായ ആശ്വാസം നൽകും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടെസ്റ്റ് തലത്തിൽ ജഡേജയുടെ ബാറ്റിംഗ് മികച്ചതാണ്.” ചാപ്പൽ കൂട്ടിച്ചേർത്തു

ജോഷ് ഹേസിൽവുഡ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കില്ല

ഇന്ത്യയ്‌ക്കെതിരായ വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ജോഷ് ഹേസിൽവുഡ് കളിക്കുല്ല. താരം ഫിറ്റ്നസ് വീണ്ടെടുത്തത് കൊണ്ട് ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഓസ്ട്രേലിയ താരം ഫൈൻലിൽ കളിക്കില്ല ർന്ന് അറിയിച്ചു. ഇംഗ്ലണ്ടിനെതിരായ ആഷസ് സീരീസിനു പേസ് ബൗളർ ഉണ്ടാകും എന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജൂൺ 7-11 വരെ ലണ്ടനിലെ ഓവലിൽ ആണ് നടക്കുന്നത്.

ജൂൺ 16 മുതൽ ജൂലൈ 31 വരെയാണ് ആഷസ് ടെസ്റ്റ് പരമ്പര. 32കാരനായ ഹേസിൽവുഡ് പരിക്ക് കാരണം ഐ പി എല്ലിന് ഇടയിൽ ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയിരുന്നു. മെയ് 9ന് ആണ് അവസാനം അദ്ദേഹം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിച്ചത്. ഈ സീസൺ ഐ പി എല്ലിൽ ആകെ മൂന്ന് മത്സരങ്ങൾ ആണ് താരം കളിച്ചത്. ആകെ ഒമ്പത് ഓവറുകൾ ആണ് എറിഞ്ഞത്‌. ഹേസിൽവുഡിന് പകരം മൈക്കിൽ നെസർ ഓസ്ട്രേലിയൻ ടീമിൽ എത്തും.

റിഷഭ് പന്തിന് പകരക്കാരൻ ആകാൻ ഇഷൻ കിഷനാകും എന്ന് സഞ്ജയ് മഞ്ജരേക്കർ

ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കെഎസ് ഭാരതിന് പകരം ഇന്ത്യ ഇഷാൻ കിഷനെ കളിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ഇഷൻ കിഷൻ ആ ഒരു ടെസ്റ്റ് മത്സരത്തിൽ കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ കെ എസ് ഭരതിന്റെ കളി കണ്ടതാണ്, അദ്ദേഹത്തിന് എന്തുചെയ്യാൻ കഴിയും എന്ന് അറിയാം. അവൻ ഒരു സ്ഥിരതയുള്ള ബാറ്ററാണ് . മാന്യനായ ഒരു കീപ്പർ,” മഞ്ജരേക്കർ പറഞ്ഞു.

എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്ററായ റിഷഭ് പന്തിനെ ഞങ്ങൾക്ക് നഷ്ടമായിരിക്കുന്നു. അതിനാൽ, എതിർ ടീമിനെ സമ്മർദ്ദത്തിലാക്കാൻ ഋഷഭ് പന്തിനെ പോലെ ഒരാൾ വേണം. അങ്ങനെ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇഷാൻ കിഷനായിരിക്കാം പരിഹാരം. “മഞ്ജരേക്കർ കൂട്ടിച്ചേർത്തു. ഇനി ദിവസങ്ങൾ മാത്രമെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കാൻ ഉള്ളൂ‌. ഇഷൻ കിഷൻ ഇന്ത്യൻ ടെസ്റ്റ് അരങ്ങേറ്റം ഫൈനലിൽ ഉണ്ടാകുമോ എന്ന് കണ്ടു തന്നെ അറിയണം.

Exit mobile version