ആഴ്സണലിന് ഇരട്ട പ്രഹരം: സാലിബയ്ക്കും മാർട്ടിനെല്ലിക്കും പരിക്ക്


പ്രീമിയർ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്സണലിന് പരിക്ക് വില്ലനാവുന്നു. ലീഗ് കപ്പ് നാലാം റൗണ്ടിൽ ബ്രൈറ്റനെതിരായ മത്സരത്തിൽ ടീമിന്റെ പ്രധാന താരങ്ങളായ വില്യം സാലിബയും ഗബ്രിയേൽ മാർട്ടിനെല്ലിയും കളിക്കില്ല.
ക്രിസ്റ്റൽ പാലസിനെതിരായ 2-0 വിജയത്തിനിടെയാണ് ഇരുവർക്കും പരിക്കേറ്റത്. സാലിബയെ ആദ്യ പകുതിയിൽ തന്നെ പിൻവലിച്ചിരുന്നു. ആ മത്സരത്തിൽ പകരക്കാരനായി വന്ന മാർട്ടിനെല്ലിക്ക് പിന്നീട് കളി പൂർത്തിയാക്കാനായില്ല. പരിക്കിന്റെ തീവ്രതയറിയാൻ കൂടുതൽ പരിശോധനകൾ ആവശ്യമുണ്ടെന്ന് പരിശീലകൻ മൈക്കിൾ അർട്ടേറ്റ സ്ഥിരീകരിച്ചു.

അതേസമയം, അതേ മത്സരത്തിൽ പരിക്കേറ്റിരുന്ന ഡെക്ലാൻ റൈസ് ബ്രൈറ്റനെതിരെ കളിക്കാൻ ഫിറ്റ് ആയേക്കും.


ഈ തിരിച്ചടി, മാർട്ടിൻ ഓഡെഗാർഡ്, കൈ ഹാവേർട്സ്, നോണി മദുവേകെ, ഗബ്രിയേൽ ജീസസ് എന്നിവരടക്കം നിരവധി ഫസ്റ്റ് ടീം റെഗുലർ താരങ്ങൾ ഇല്ലാതെ വിഷമിക്കുന്ന ആഴ്സണലിന് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നു.

ഇത് അവന്റെ ക്ലബ്! വില്യം സലിബ ആഴ്‌സണലിൽ പുതിയ കരാർ ഒപ്പ് വെച്ചു

ആഴ്‌സണലിന്റെ 24 കാരനായ ഫ്രഞ്ച് പ്രതിരോധ താരം വില്യം സലിബ ക്ലബിൽ പുതിയ ദീർഘകാല കരാറിൽ ഒപ്പ് വെച്ചു. തന്റെ കരാർ അവസാനിക്കാൻ 2 വർഷം ബാക്കിയുണ്ടെങ്കിലും പുതിയ 5 വർഷത്തെ കരാർ ആണ് സൂപ്പർ താരം ഒപ്പ് വെച്ചത്. ഇതോടെ 2030 വരെ സലിബ ആഴ്‌സണൽ പ്രതിരോധം കാക്കും. റയൽ മാഡ്രിഡ് താരത്തിന് ആയി നടത്തിയ നിരന്തര ശ്രമം അവഗണിച്ചു ആണ് താരം ആഴ്‌സണലിൽ തുടരാൻ തീരുമാനിച്ചത്. ഫ്രഞ്ച് ക്ലബ് സെന്റ് എറ്റിനെയിൽ നിന്നു 2019 ൽ 19 കാരനായ സലിബയെ സ്വന്തമാക്കിയ ആഴ്‌സണൽ താരത്തെ അടുത്ത 2 വർഷവും നീസ്, മാഴ്സെ ക്ലബുകളിലേക്ക് ലോണിൽ അയച്ചിരുന്നു.

എന്നാൽ 2022 ൽ ആഴ്‌സണലിൽ തിരിച്ചു എത്തിയ ശേഷം ഗബ്രിയേലും ആയി ചേർന്നുള്ള പ്രതിരോധ കൂട്ടുകെട്ടിലൂടെ ലോകത്തിലെ ഏറ്റവും മികച്ച സെന്റർ ബാക്കിൽ ഒരാൾ എന്ന പേര് സലിബ സ്വന്തമാക്കുന്നത് പിന്നീട് കാണാൻ ആയത്. കഴിഞ്ഞ 3 വർഷവും നഷ്ടമായ പ്രീമിയർ ലീഗ് കിരീടം തിരിച്ചു പിടിക്കാൻ ആയി ഇറങ്ങുന്ന ആഴ്‌സണലിന്റെ ഏറ്റവും വലിയ ശക്തികളിൽ ഒന്നും ഈ പ്രതിരോധം ആണ്. ആഴ്‌സണലിന് ആയി 14പി മത്സരങ്ങളിൽ ഇതിനകം ബൂട്ട് കെട്ടിയ സലിബ ക്ലബിൽ കരാർ പുതുക്കുന്നതിൽ തനിക്ക് സന്തോഷം ആണെന്നും ക്ലബ് തന്റെ വീടാണെന്നും പറഞ്ഞു. സലിബയുടെ പുതിയ കരാറിന് ശേഷം സൂപ്പർ താരം ബുകയോ സാകയും ആയി പുതിയ കരാറിൽ ഒപ്പ് വെക്കാൻ ആവും ഇനി ആഴ്‌സണൽ സ്പോർട്ടിങ് ഡയറക്ടർ ആന്ദ്രയെ ബെർട്ടയുടെ ശ്രമം.

ഏറ്റവും വേഗത്തിൽ 50 ലീഗ് മത്സരങ്ങൾ ജയിക്കുന്ന ആഴ്‌സണൽ താരമായി വില്യം സലിബ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റവും കുറവ് മത്സരങ്ങളിൽ നിന്നു 50 ജയങ്ങൾ സ്വന്തമാക്കുന്ന ആഴ്‌സണൽ താരമായി ഫ്രഞ്ച് പ്രതിരോധ താരം വില്യം സലിബ. വെറും 66 മത്സരങ്ങളിൽ നിന്നാണ് സലിബ 50 ജയങ്ങളിൽ എത്തിയത്. 66 ൽ 50 മത്സരങ്ങൾ ജയിച്ചപ്പോൾ 8 സമനിലയും 8 പരാജയവും താരം ഈ കാലത്ത് നേരിട്ടു.

വില്യം സലിബ

2 സീസണിന് മുമ്പ് ആഴ്‌സണൽ ടീമിൽ സ്ഥിരമായി സ്ഥാനം പിടിച്ച സലിബ കഴിഞ്ഞ സീസണിൽ മുഴുവൻ പ്രീമിയർ ലീഗ് മത്സരങ്ങളും കളിച്ചിരുന്നു. 66 കളികളിൽ നിന്നു 30 മത്സരങ്ങളിൽ ഗോൾ വഴങ്ങാത്ത താരം നാലു ഗോളുകളും ഇത് വരെ നേടിയിട്ടുണ്ട്. 70 മത്സരങ്ങളിൽ നിന്നു 50 ജയങ്ങളിൽ എത്തിയ നാച്ചോ മോൺറിയാലിന്റെ റെക്കോർഡ് ആണ് സലിബ വോൾവ്സിന് എതിരായ ജയത്തോടെ മറികടന്നത്.

വില്യം സലിബ ആഴ്‌സണലിൽ പുതിയ ദീർഘകാല കരാറിൽ ഒപ്പ് വെച്ചു

ആഴ്‌സണലിൽ പുതിയ ദീർഘകാല കരാറിൽ ഒപ്പ് വച്ചു ഫ്രഞ്ച് പ്രതിരോധതാരം വില്യം സലിബ. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാൾ ആയി പരിഗണിക്കുന്ന 22 കാരൻ 2027 വരെയുള്ള നാലു വർഷത്തേക്കുള്ള കരാറിൽ ആണ് ഒപ്പ് വച്ചത്. ഈ കരാർ ഒരു വർഷത്തേക്ക് നീട്ടാനുള്ള വ്യവസ്ഥയും കരാറിൽ ഉണ്ട്.

നേരത്തെ അംഗീകരിച്ച പ്രകാരം താരത്തിനു പുതിയ കരാർ ആഴ്‌സണൽ നൽകുക ആയിരുന്നു. ഇന്നലെ ഇംഗ്ലീഷ് മുന്നേറ്റനിര താരം റെയ്സ് നെൽസണും ആഴ്സണലിൽ നാലു വർഷത്തെ പുതിയ കരാറിൽ ഒപ്പ് വെച്ചിരുന്നു. നേരത്തെ മാർട്ടിനെല്ലി, സാക എന്നിവർക്ക് പുറമെ അക്കാദമി ഈഥൻ ന്വാനെരിയും ക്ലബിൽ കരാർ പുതുക്കിയിരുന്നു.

വില്യം സലിബ 2027 വരെ ആഴ്‌സണലിൽ! കരാർ ധാരണയിൽ എത്തി

22 കാരനായ ഫ്രഞ്ച് യുവ പ്രതിരോധ താരം വില്യം സലിബയും ആയി ആഴ്‌സണൽ പുതിയ കരാർ ധാരണയിൽ എത്തിയെന്ന് ഇംഗ്ലീഷ് മാധ്യമം ദ അത്ലറ്റിക് റിപ്പോർട്ട് ചെയ്തു. ഒരു വർഷത്തെ കരാർ അവശേഷിക്കുന്ന താരം പുതുതായി നാലു വർഷത്തേക്ക് പുതിയ കരാറിൽ ക്ലബും ആയി ധാരണയിൽ എത്തി എന്നാണ് റിപ്പോർട്ട്. നിലവിൽ കരാർ ഒപ്പിടുന്ന കാര്യം മാത്രമാണ് അവശേഷിക്കുന്നത് എന്നും അത്ലറ്റിക് റിപ്പോർട്ട് ചെയ്തു.

ഇതോടെ 2027 വരെ താരം ആഴ്‌സണലിൽ തുടരും. കഴിഞ്ഞ സീസണിൽ ക്ലബിന്റെ പ്രധാന താരമായിരുന്ന സലിബ പരിക്ക് കാരണം അവസാന മത്സരങ്ങളിൽ കളിക്കാത്തത് ആഴ്‌സണലിന് വലിയ തിരിച്ചടി ആയിരുന്നു. പ്രീമിയർ ലീഗിൽ നിന്നും പുറത്ത് നിന്നുള്ള വമ്പൻ യൂറോപ്യൻ ക്ലബുകൾ താരത്തിന് പിറകെ ഉണ്ടായിരുന്നു എങ്കിലും താരത്തെ ആഴ്‌സണലിൽ നിലനിർത്താൻ ആയത് ക്ലബിന് വലിയ നേട്ടം ആണ്. നേരത്തെ മുന്നേറ്റനിര താരങ്ങൾ ആയ മാർട്ടിനെല്ലി, സാക എന്നിവരും പുതിയ കരാറിൽ ഒപ്പിട്ടിരുന്നു.

വില്യം സലിബ ആഴ്‌സണലിൽ കരാർ പുതുക്കുന്നതിനോട് അടുക്കുന്നു

ഫ്രഞ്ച് പ്രതിരോധ താരം വില്യം സലിബ ആഴ്‌സണലിൽ കരാർ പുതുക്കുന്നതിനോട് അടുക്കുന്നു. നിലവിൽ ക്ലബും താരവും ആയി പുതിയ കരാറിന്റെ കാര്യത്തിൽ ഏതാണ്ട് ധാരണയിൽ എത്തിയത് ആയി ആണ് റിപ്പോർട്ട്. തുടർന്നുള്ള മണിക്കൂറുകളിൽ നിർണായക ചർച്ചകൾ ആവും കരാർ കാര്യത്തിൽ നടക്കുക.

നിലവിൽ ഒരു വർഷം കൂടിയാണ് ആഴ്‌സണലിൽ ഫ്രഞ്ച് യുവതാരത്തിന് കരാർ ബാക്കിയുള്ളത്. ഈ സീസണിൽ ടീമിന്റെ പ്രധാന കരുത്ത് ആയ സലിബയുടെ പരിക്ക് ആഴ്‌സണലിന് വലിയ തിരിച്ചടി ആണ് നൽകിയത്. പുതിയ കരാറിൽ ഒപ്പിട്ടാൽ ആഴ്‌സണലിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരങ്ങളിൽ ഒരാൾ ആയി സലിബ മാറും എന്നാണ് റിപ്പോർട്ട്. നേരത്തെ ഗബ്രിയേൽ മാർട്ടിനെല്ലി, ബുകയോ സാക എന്നിവർ ആഴ്‌സണലിൽ കരാർ പുതുക്കിയിരുന്നു.

ആഴ്‌സണലിന് വലിയ തിരിച്ചടി, വില്യം സലിബയും സിഞ്ചെങ്കോയും സീസണിൽ ഇനി കളിക്കില്ല

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീട പോരാട്ടത്തിൽ വിട്ട് കൊടുക്കാതെ പൊരുതുന്ന ആഴ്‌സണലിന് വലിയ തിരിച്ചടിയായി പ്രതിരോധ താരങ്ങളുടെ പരിക്ക്. സീസണിൽ ഇനി 3 മത്സരങ്ങൾ അവശേഷിക്കുന്ന സമയത്ത് പ്രതിരോധ താരങ്ങൾ ആയ വില്യം സലിബയും ഒലക്സാണ്ടർ സിഞ്ചെങ്കോയും ഇനി സീസണിൽ കളിക്കില്ല എന്നുറപ്പായി. നിലവിൽ മാഞ്ചസ്റ്റർ സിറ്റിയെക്കാൾ ഒരു പോയിന്റ് പിറകിലുള്ള ആഴ്‌സണലിന് ഇത് വലിയ തിരിച്ചടിയാണ്.

നേരത്തെ യൂറോപ്പ ലീഗ് രണ്ടാം പാദ ക്വാർട്ടർ ഫൈനലിൽ സ്പോർട്ടിങ് ലിസ്ബണിനു എതിരെ പരിക്കേറ്റ സലിബ അതിനു ശേഷം ഇത് വരെ സീസണിൽ കളിച്ചിട്ടില്ല. അതേസമയം കഴിഞ്ഞ മത്സരത്തിൽ ന്യൂകാസ്റ്റിലിന് എതിരെ സംഭവിച്ച പരിക്ക് ആണ് സിഞ്ചെങ്കോക്ക് വിനയായത്. തുടർന്ന് പിൻവലിക്കപ്പെട്ട താരം സീസണിൽ ഇനി കളിക്കില്ല എന്നു സ്ഥിരീകരിക്കപ്പെടുക ആയിരുന്നു. എന്നാൽ താരങ്ങൾക്ക് ശസ്ത്രക്രിയ വേണ്ടി വരില്ല എന്നത് ആഴ്‌സണലിന് ആശ്വാസ വാർത്തയാണ്.

വില്യം സലിബ ആഴ്സണലിൽ സന്തോഷവാൻ ആണെന്ന് അർട്ടേറ്റ

വില്യം സലിബയുമായുള്ള കരാർ ചർച്ചകൾ ശുഭപ്രതീക്ഷയോടെ കാണുന്നു എന്ന് ആഴ്സണൽ മാനേജർ മൈക്കൽ അർട്ടേറ്റ. കരാർ പുതുക്കാനുള്ള ചർച്ചകൾ നടത്താൻ ശരിയായ സമയം ക്ലബ് നോക്കുക ആണെന്ന് അദ്ദേഹം പറഞ്ഞു. ആഴ്സണലിന്റെ ഭാവി പദ്ധതികളുടെ ഒരു പ്രധാന ഭാഗമാണ് സാലിബയെന്നും ആർട്ടെറ്റ ഊന്നിപ്പറഞ്ഞു.

ഫ്രഞ്ച് സെന്റർ ബാക്ക് ആയ സാലിബ 2019 ൽ ആഴ്സണലിൽ ചേർന്നെങ്കിലും ആദ്യ രണ്ട് സീസണുകൾ ലോണിൽ ആയിരുന്നു ചെലവഴിച്ചത്. പക്ഷെ ഈ സീസണിൽ താരം ആഴ്സണലിൽ തന്റെ കഴിവ് തെളിയിച്ചു. ലീഗ് കിരീട പോരാട്ടത്തിൽ ആഴ്സണലിനെ നിലനിർത്തുന്നതിൽ സലിബക്ക് വലിയ പങ്കുണ്ടായിരുന്നു. താരം ഇപ്പോൾ പരിക്കേറ്റ് പുറത്താണ്‌. 21 കാരനായ ഡിഫൻഡർ ആരാധകരുടെയും പ്രിയപ്പെട്ട ആളായി ഈ സീസണിൽ മാറുകയും ചെയ്തു. 2024വരെയുള്ള കരാർ ആണ് ഇപ്പോൾ സലിബക്ക് ആഴ്സണലിൽ ഉള്ളത്.

വില്യം സലിബ ഈ സീസണിൽ കളിക്കാനുള്ള സാധ്യത മങ്ങുന്നു

ഡിഫൻഡർ വില്യം സലിബ ആഴ്‌സണലിനായി ഈ സീസണിൽ കളിക്കാനുള്ള സാധ്യത മങ്ങുന്നു. 22കാരനായ താരം മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിലും ഉണ്ടാകില്ല എന്നാണ് ഇപ്പോൾ റിപ്പോർട്ട്. താരത്തെ ഈ സീസണിൽ ഇനി കളിപ്പിക്കണോ എന്നാണ് ആഴ്സണൽ ഇപ്പോൾ ആലോചിക്കുന്നത്. ഇപ്പോഴും സലിബയുടെ പരിക്ക് പൂർണ്ണമായും മാറിയിട്ടില്ല. ഈ സീസണിൽ ശ്രദ്ധേയമായ പ്രകടനം നടത്തിയ സലിബ അവസാന ഒരു മാസമായി ആഴ്സണലിനായി കളിച്ചിട്ടില്ല.

ആഴ്‌സണലിന് ഇനി ആറ് മത്സരങ്ങൾ ആണ് ലീഗിൽ ശേഷിക്കുന്നത്. ഇപ്പോൾ ഒന്നാമത് ആണെങ്കിലും മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ മത്സരമാകും ഏറ്റവും നിർണായകം. മാഞ്ചസ്റ്റർ സിറ്റി മത്സരത്തിനു പിന്നാലെ ആഴ്സണലിന് ചെൽസിയെയും നേരിടാൻ ഉണ്ട്. സലിബക്ക് മത്സരം നഷ്ടമാകാൻ തുടങ്ങിയത് മുതൽ ആഴ്സണലിന്റെ ഫലങ്ങളും മോശമായിട്ടുണ്ട്. അവസാന മൂന്ന് മത്സരങ്ങളും ആഴ്സണലിന് വിജയിക്കാൻ ആയിട്ടില്ല.

വെസ്റ്റ് ഹാമിനു എതിരെയും വില്യം സലിബ കളിക്കില്ല, എഡി തിരിച്ചെത്തി

യൂറോപ്പ ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിന് ഇടയിൽ പരിക്കേറ്റ ആഴ്‌സണൽ പ്രതിരോധതാരം വില്യം സലിബ ഞായറാഴ്ച വെസ്റ്റ് ഹാം യുണൈറ്റഡിന് എതിരായ പ്രീമിയർ ലീഗ് മത്സരത്തിലും കളിക്കില്ലെന്നു പരിശീലകൻ മൈക്കിൾ ആർട്ടെറ്റ. താരം പൂർണമായും പരിക്കിൽ നിന്നു മുക്തനായില്ല എന്നു വ്യക്തമാക്കിയ ആർട്ടെറ്റ അടുത്ത ഒന്നോ രണ്ടോ ആഴ്ചകൾക്ക് ഉള്ളിൽ താരം പരിക്കിൽ നിന്നു മുക്തനാവും എന്ന ശുഭാപ്തി വിശ്വാസവും പ്രകടിപ്പിച്ചു. നല്ല രീതിയിൽ ആണ് താരത്തിന്റെ പുരോഗതി എന്നും അദ്ദേഹം വ്യക്തമാക്കി.

അതിനാൽ തന്നെ നിലവിൽ കുറെ മത്സരങ്ങളായി തുടരുന്ന ഗബ്രിയേൽ, റോബ് ഹോൾഡിങ് പ്രതിരോധ കൂട്ടുകെട്ട് ആവും ആഴ്‌സണലിന് ആയി വെസ്റ്റ് ഹാമിനു എതിരെ ഇറങ്ങുക. കിരീട പോരാട്ടത്തിൽ ആഴ്‌സണലിന് എത്രയും പെട്ടെന്ന് സലിബ കളത്തിലേക്ക് തിരിച്ചെത്തേണ്ടത് അത്യാവശ്യം ആണ്. അതേസമയം മുന്നേറ്റനിര താരം എഡി എങ്കെതിയ പരിക്കിൽ നിന്നു മുക്തനായി പരിശീലനത്തിൽ തിരിച്ചെത്തി. താരം വെസ്റ്റ് ഹാമിനു എതിരെ കളിക്കാൻ തയ്യാറാണ് എന്നും ആർട്ടെറ്റ അറിയിച്ചു.

സലിബ ലീഡ്സിന് എതിരെ കളിക്കില്ല

വില്യം സലിബയുടെ പരിക്ക് സാരമുള്ളത് തന്നെയാണ് എന്ന് സ്ഥിരീകരിച്ച് ആഴ്സണൽ പരിശീലകൻ അർട്ടേറ്റ. നാളെ ലീഡ്സ് യുണൈറ്റഡിന് എതിരായ ആഴ്സണൽ മത്സരത്തിൽ സലിബ ഉണ്ടാകില്ല എന്ന് അർട്ടേറ്റ പറഞ്ഞു. പരിക്ക് എത്ര സാരമുള്ളതാണ് എന്ന് അർട്ടേറ്റ വ്യക്തമാക്കിയില്ല. സലീബ ഈ സീസണിൽ ഇനിയും കളിക്കും എന്നും അത്തരത്തിലുള്ള ആശങ്ക വേണ്ട എന്നും അർട്ടേറ്റ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

സ്‌പോർട്ടിംഗ് സിപിക്കെതിരായ യൂറോപ്പ ലീഗ് മത്സരത്തിന് ഇടയിൽ ആയിരുന്നു യുവതാരം പറ്റിക്കേറ്റ് പോയത്. ക്രിസ്റ്റൽ പാലസിനെതിരായ ആഴ്സണൽ മത്സരം താരം കളിച്ചിരുന്നില്ല. 21 കാരനായ താരം എപ്പോൾ ടീമിൽ തിരിച്ചെത്തുമെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. റോബ് ഹോൾഡിംഗ് ഗബ്രിയേൽ മഗൽഹെസിനൊപ്പം ആർട്ടെറ്റയുടെ പ്രതിരോധത്തിൽ സലിബക്ക് പകരക്കാരനാകുമെന്ന് പ്രതീക്ഷിക്കുന്നു.

സലിബയുടെ കരാർ നീട്ടി ആഴ്‌സണൽ, പുതിയ ചർച്ചകൾ ഉടൻ

ആഴ്‌സണൽ വില്യം സലിബയുടെ നിലവിലെ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടി. നിലവിലെ കരാർ ഈ സീസണോടെ അവസാനിക്കാൻ ഇരിക്കെയാണ് ആഴ്‌സനൽ നീക്കം. കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള സാധ്യത ഉണ്ടായിരുന്നത് ക്ലബ്ബ് ഉപയോഗിക്കുകയായിരുന്നു. സാലിബയെ ദീർഘകാലത്തേക്ക് ടീമിൽ നിർത്താനുള്ള ചർച്ചകൾ നടത്തി വരികയാണ് ആഴ്‌സനൽ. കരാർ നീട്ടാനുള്ള ഉപാധി ഡിസംബർ 31ന് മുൻപായി നടപ്പിലാക്കേണ്ടതുണ്ടായിരുന്നു. ആഴ്‌സനലിൽ തുടരാൻ ഏറെ താല്പര്യപ്പെടുന്ന താരത്തിന് ചർച്ചകൾക്ക് ശേഷം ക്ലബ്ബ് പുതിയ കരാർ ഓഫർ ചെയ്യും.

2019ൽ ആഴ്‌സനലിൽ എത്തി സാലിബ തുടർന്ന് ലോണിൽ കളിച്ചു വരികയായിരുന്നു. ഇത്തവണ ആദ്യമായി ലീഗിൽ അവസരം ലഭിച്ച ശേഷം പിന്നീട് മികച്ച പ്രകടനമാണ് താരം പുറത്തെടുത്തു കൊണ്ടിരിക്കുന്നത്. തുടർന്ന് ടീമിനായി എല്ലാ മത്സരങ്ങളിലും താരം കളത്തിൽ ഇറങ്ങി. മറ്റൊരു യുവതാരമായ ചാർളി പാറ്റിനോയുടെയും കരാർ ആഴ്‌സനൽ നേടിയിട്ടുണ്ട്. നിലവിൽ ബ്ലാക്ക്‌പൂളിൽ ലോണിൽ കളിച്ചു കൊണ്ടിരിക്കുന്ന താരത്തിന് ഇതോടെ രണ്ടു വർഷം കൂടി ആഴ്‌സനലിൽ തുടരാൻ ആവും.

Exit mobile version