Picsart 23 04 15 01 19 47 601

വെസ്റ്റ് ഹാമിനു എതിരെയും വില്യം സലിബ കളിക്കില്ല, എഡി തിരിച്ചെത്തി

യൂറോപ്പ ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിന് ഇടയിൽ പരിക്കേറ്റ ആഴ്‌സണൽ പ്രതിരോധതാരം വില്യം സലിബ ഞായറാഴ്ച വെസ്റ്റ് ഹാം യുണൈറ്റഡിന് എതിരായ പ്രീമിയർ ലീഗ് മത്സരത്തിലും കളിക്കില്ലെന്നു പരിശീലകൻ മൈക്കിൾ ആർട്ടെറ്റ. താരം പൂർണമായും പരിക്കിൽ നിന്നു മുക്തനായില്ല എന്നു വ്യക്തമാക്കിയ ആർട്ടെറ്റ അടുത്ത ഒന്നോ രണ്ടോ ആഴ്ചകൾക്ക് ഉള്ളിൽ താരം പരിക്കിൽ നിന്നു മുക്തനാവും എന്ന ശുഭാപ്തി വിശ്വാസവും പ്രകടിപ്പിച്ചു. നല്ല രീതിയിൽ ആണ് താരത്തിന്റെ പുരോഗതി എന്നും അദ്ദേഹം വ്യക്തമാക്കി.

അതിനാൽ തന്നെ നിലവിൽ കുറെ മത്സരങ്ങളായി തുടരുന്ന ഗബ്രിയേൽ, റോബ് ഹോൾഡിങ് പ്രതിരോധ കൂട്ടുകെട്ട് ആവും ആഴ്‌സണലിന് ആയി വെസ്റ്റ് ഹാമിനു എതിരെ ഇറങ്ങുക. കിരീട പോരാട്ടത്തിൽ ആഴ്‌സണലിന് എത്രയും പെട്ടെന്ന് സലിബ കളത്തിലേക്ക് തിരിച്ചെത്തേണ്ടത് അത്യാവശ്യം ആണ്. അതേസമയം മുന്നേറ്റനിര താരം എഡി എങ്കെതിയ പരിക്കിൽ നിന്നു മുക്തനായി പരിശീലനത്തിൽ തിരിച്ചെത്തി. താരം വെസ്റ്റ് ഹാമിനു എതിരെ കളിക്കാൻ തയ്യാറാണ് എന്നും ആർട്ടെറ്റ അറിയിച്ചു.

Exit mobile version