Picsart 23 04 24 14 00 31 810

വില്യം സലിബ ഈ സീസണിൽ കളിക്കാനുള്ള സാധ്യത മങ്ങുന്നു

ഡിഫൻഡർ വില്യം സലിബ ആഴ്‌സണലിനായി ഈ സീസണിൽ കളിക്കാനുള്ള സാധ്യത മങ്ങുന്നു. 22കാരനായ താരം മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിലും ഉണ്ടാകില്ല എന്നാണ് ഇപ്പോൾ റിപ്പോർട്ട്. താരത്തെ ഈ സീസണിൽ ഇനി കളിപ്പിക്കണോ എന്നാണ് ആഴ്സണൽ ഇപ്പോൾ ആലോചിക്കുന്നത്. ഇപ്പോഴും സലിബയുടെ പരിക്ക് പൂർണ്ണമായും മാറിയിട്ടില്ല. ഈ സീസണിൽ ശ്രദ്ധേയമായ പ്രകടനം നടത്തിയ സലിബ അവസാന ഒരു മാസമായി ആഴ്സണലിനായി കളിച്ചിട്ടില്ല.

ആഴ്‌സണലിന് ഇനി ആറ് മത്സരങ്ങൾ ആണ് ലീഗിൽ ശേഷിക്കുന്നത്. ഇപ്പോൾ ഒന്നാമത് ആണെങ്കിലും മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ മത്സരമാകും ഏറ്റവും നിർണായകം. മാഞ്ചസ്റ്റർ സിറ്റി മത്സരത്തിനു പിന്നാലെ ആഴ്സണലിന് ചെൽസിയെയും നേരിടാൻ ഉണ്ട്. സലിബക്ക് മത്സരം നഷ്ടമാകാൻ തുടങ്ങിയത് മുതൽ ആഴ്സണലിന്റെ ഫലങ്ങളും മോശമായിട്ടുണ്ട്. അവസാന മൂന്ന് മത്സരങ്ങളും ആഴ്സണലിന് വിജയിക്കാൻ ആയിട്ടില്ല.

Exit mobile version