Picsart 23 07 06 15 14 22 278

വില്യം സലിബ ആഴ്‌സണലിൽ പുതിയ ദീർഘകാല കരാറിൽ ഒപ്പ് വെച്ചു

ആഴ്‌സണലിൽ പുതിയ ദീർഘകാല കരാറിൽ ഒപ്പ് വച്ചു ഫ്രഞ്ച് പ്രതിരോധതാരം വില്യം സലിബ. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാൾ ആയി പരിഗണിക്കുന്ന 22 കാരൻ 2027 വരെയുള്ള നാലു വർഷത്തേക്കുള്ള കരാറിൽ ആണ് ഒപ്പ് വച്ചത്. ഈ കരാർ ഒരു വർഷത്തേക്ക് നീട്ടാനുള്ള വ്യവസ്ഥയും കരാറിൽ ഉണ്ട്.

നേരത്തെ അംഗീകരിച്ച പ്രകാരം താരത്തിനു പുതിയ കരാർ ആഴ്‌സണൽ നൽകുക ആയിരുന്നു. ഇന്നലെ ഇംഗ്ലീഷ് മുന്നേറ്റനിര താരം റെയ്സ് നെൽസണും ആഴ്സണലിൽ നാലു വർഷത്തെ പുതിയ കരാറിൽ ഒപ്പ് വെച്ചിരുന്നു. നേരത്തെ മാർട്ടിനെല്ലി, സാക എന്നിവർക്ക് പുറമെ അക്കാദമി ഈഥൻ ന്വാനെരിയും ക്ലബിൽ കരാർ പുതുക്കിയിരുന്നു.

Exit mobile version