Picsart 23 10 30 10 13 59 095

ബുമ്രയാണ് ഇപ്പോൾ ലോകത്തെ ഏറ്റവും മികച്ച ബൗളർ എന്ന് വസീം അക്രം

ഇന്നലെ ഇംഗ്ലണ്ടിനെതിരെ മികച്ച ബൗളിംഗ് കാഴ്ചവെച്ച ബുമ്രയെ പ്രശംസിച്ച് പാകിസ്താൻ ഇതിഹാസ പേസർ വസീം അക്രം. ബുമ്ര ലോകത്തിലെ ഏറ്റവും മികച്ച ബൗളർ ആണെന്നും ഒരു കമ്പ്ലീറ്റ് ബൗളർ ആണെന്നും വസീം അക്രം പറഞ്ഞു.

“ബുമ്രയുടെ ബൗളിംഗ് മനോഹരമാണ്. ഇടംകൈയ്യൻമാർക്ക് അദ്ദേഹത്തെ കളിക്കാനാകുന്നില്ല. അദ്ദേഹം നിരന്തരം സമ്മർദ്ദം സൃഷ്ടിക്കുകയാണ്” അക്രം പറഞ്ഞു.

“ആദ്യ ഓവർ മുതൽ തന്നെ, ബുമ്ര ബൗളിംഗ് ഇൻസ്വിംഗുകളും രണ്ട് ഔട്ട്സ്വിംഗുകളും ചെയ്യുന്നു. അവന്റെ ലെങ്തും സീം പൊസിഷനുകളും കുറ്റമറ്റതാണ്. ഇഷ്ടാനുസരണം യോർക്കറുകളും ചെയ്യാനാകുന്നു… അവനാണ് ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ബൗളഫ്. എല്ലാവരുടെയും മുകളിൽ.. അവൻ ഒരു സമ്പൂർണ്ണ ബൗളർ ആണ്.” വസീം അക്രം പറഞ്ഞു.

“പുതിയ പന്ത് ഉപയോഗിച്ച് അദ്ദേഹം പന്തെറിയുന്ന തരം ലെങ്ത്, അത് ബാറ്റർമാർക്ക് അനിശ്ചിതത്വം സൃഷ്ടിക്കുന്നു. ബുംറയുടെ മേൽ സമ്മർദ്ദം ചെലുത്തുക മാത്രമാണ് പ്രതിവിധി. അതിന് അദ്ദേഹത്തിന്റെ ബൂട്ട് കട്ട് കൊണ്ടു പോയി അദ്ദേഹത്തിന് ബൗൾ ചെയ്യാൻ പറ്റാത്ത അവസ്ഥ ഉണ്ടാക്കേണ്ടി വരും.” അക്രം തമാശയായി പറഞ്ഞു.

Exit mobile version