ഇന്നലെ അഫ്ഗാനിസ്താനോട് തോറ്റതിനു പിന്നാലെ പാകിസ്താൻ താരങ്ങളെ രൂക്ഷമായി വിമർശിച്ച് ഇതിഹാസ പേസർ വസീം അക്രം. പാകിസ്താൻ താരങ്ങൾക്ക് ഫിറ്റ്നസ് ടെസ്റ്റ് നടത്തണം എന്നും ഇവർക്ക് പ്രൊഫഷണൽ താരങ്ങൾക്ക് വേണ്ട ഫിറ്റ്നസ് ഇല്ല എന്നും അക്രം പറഞ്ഞു. അവരുടെ മോശം ഫീൽഡിംഗ് തോൽവിയുടെ ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് എന്ന് അക്രം പറഞ്ഞു.
“ഇത് നാണക്കേടാണ്. വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ അവർക്ക് 282 റൺസ് എടുക്കാൻ കഴിഞ്ഞു. കളിക്കാരുടെ ഫിറ്റ്നസ് ലെവലുകൾ നോക്കൂ. രണ്ട് വർഷമായി ഈ കളിക്കാർക്ക് ഫിറ്റ്നസ് ടെസ്റ്റുകൾ ഇല്ല. ഫിറ്റ്നസ് ഇല്ലാത്ത താരങ്ങളുടെ പേരുകൾ പറയാം തനിക്ക് അറിയാം. ഇവർ ദിവസവും 8 കിലോ മട്ടൺ കഴിക്കുന്നുണ്ടെന്ന് തോന്നുന്നു. ഇവർക്ക് ഫിറ്റ്നസ് ടെസ്റ്റ് നടത്തണം.” അക്രം പറഞ്ഞു.
https://twitter.com/CricketopiaCom/status/1716645766880764002?t=zJmlS89mxRQ0G2qr6gOjyA&s=19
“നിങ്ങളുടെ രാജ്യത്തിനായി കളിക്കുമ്പോൾ നിങ്ങൾക്ക് നല്ല പ്രതിഫലം ലഭിക്കുന്നുണ്ട്. അതിന്റെ ഉത്തരവാദിത്തം കാണിക്കണം. എല്ലാത്തിനും ഒരു നിശ്ചിത മാനദണ്ഡമുണ്ട്. മിസ്ബാഹ് കോച്ചായിരുന്ന സമയത്ത് അദ്ദേഹം ഫിറ്റ്നസിന്റെ കാര്യത്തിൽ കർക്കശനായിരുന്നു. കളിക്കാർ അവനെ വെറുത്തു.” വസീം അക്രം പറഞ്ഞു.