ഇതുപോലുള്ള മത്സരങ്ങൾ ജയിക്കണം എങ്കിൽ ഇന്ത്യയുടെ മാനസികാവസ്ഥ മാറണം എന്ന് സെവാഗ്

വലിയ മത്സരങ്ങളും ചാമ്പ്യൻഷിപ്പുകളും നേടുന്നതിന് ഇന്ത്യയ്ക്ക് ഇതിനേക്കാൾ മികച്ച മാനസികാവസ്ഥയും സമീപനവും ആവശ്യമാണെന്ന് മുൻ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ വീരേന്ദർ സേവാഗ്. ലണ്ടനിലെ കെന്നിംഗ്‌ടൺ ഓവലിൽ നടന്ന 2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയ ഇന്ത്യയെ 209 പരാജയപ്പെടുത്തിയിരുന്നു. ഇതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു സെവാഗ്.

“WTC ഫൈനൽ വിജയിച്ച ഓസ്‌ട്രേലിയക്ക് അഭിനന്ദനങ്ങൾ. അവരാണ് അർഹരായ വിജയികൾ. ഇടംകൈയ്യൻ ബാറ്റർമാർക്ക് എതിരെ ആക്രമിക്കാൻ ഉപകരിക്കുമായിരുന്ന അശ്വിനെ ഒഴിവാക്കാൻ തീരുമാനിച്ചതോടെ ഇന്ത്യക്ക് കളി നഷ്ടമായി.” സെവാഗ് പറഞ്ഞു.

കൂടാതെ ടോപ്പ് ഓർഡർ ഇതിനേക്കാൾ നന്നായി ബാറ്റു ചെയ്യേണ്ടതും ആവശ്യമാണ്. ചാമ്പ്യൻഷിപ്പുകൾ നേടുന്നതിന് ഇതിനേക്കാൾ മെച്ചപ്പെട്ട ചിന്താഗതിയും സമീപനവും ഉണ്ടാകണം. സെവാഗ് ട്വിറ്ററിൽ കുറിച്ചു

ഔട്ട് ആണെന്ന് ഉറപ്പില്ല എങ്കിൽ നോട്ടൗട്ട് വിധിക്കണം എന്ന് സെവാഗ്

ഇന്ന് തേർഡ് അമ്പയർ ഗുഭ്മൻ ഗില്ലിന്റെ ക്യാച്ച് ഔട്ട് വിളിച്ചതിനെ വിമർശിച്ച് സെവാഗ് രംഗത്ത്. ക്യാച്ച് ക്ലിയർ ആണോ അല്ലയോ എന്ന കാര്യത്തിൽ സംശയമുണ്ടെങ്കിൽ, സംശയത്തിന്റെ ആനുകൂല്യം ബാറ്റർക്കാണ് പോകേണ്ടിയിരുന്നതെന്ന് സെവാഗ് പറഞ്ഞു. അംബയറിന്റെ തീരുമാനം അംഗീകരിക്കാൻ ആകില്ല എന്നും സെവാഗ് പറഞ്ഞു.

“ശുഭ്മൻ ഗില്ലിന്റെ കാര്യത്തിൽ ആ തീരുമാനം എടുക്കുന്നതിനിടയിൽ തേർഡ് അമ്പയർക്ക് തെറ്റു പറ്റി. അവ്യക്തമായ തെളിവുകൾ അല്ലെങ്കിൽ സംശയമുണ്ടെങ്കിൽ, അത് നോട്ട് ഔട്ട്, ആണ്” സെവാഗ് ട്വിറ്ററിൽ കുറിച്ചു.

ഇന്ന് 18 റൺസ് എടുത്തു നിൽക്കെ ഗള്ളിയിൽ വച്ച് കാമറൂൺ ഗ്രീൻ ഒരു ഡൈവിംഗ് ക്യാച്ചിലൂടെ ആയിരുന്നു ഗില്ലിനെ പുറത്താക്കിയത്. തേർഡ് അമ്പയർ ഔട്ട് വിളിച്ചു എങ്കിലും പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങളിൽ പന്ത് നിലത്ത് തട്ടുന്നത് വ്യക്തമായിരുന്നു.

ഏഷ്യ കണ്ട ഏറ്റവും മികച്ച മധ്യനിര ബാറ്റർ ഇൻസമാം ഉൾ ഹഖ് ആണെന്ന് സെവാഗ്

മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖിനെ പ്രശംസിച്ച വീരേന്ദർ സെവാഗ്. ഏഷ്യ കണ്ട ഏറ്റവും മികച്ച മിഡിൽ ഓർഡർ ബാറ്റർ ഇൻസമാം ഹഖ് ആണെന്ന് സെവാഗ് പറഞ്ഞു.”എല്ലാവരും സച്ചിൻ ടെണ്ടുൽക്കറെക്കുറിച്ചാണ് സംസാരിക്കുന്നത്, എന്നാൽ ഇൻസമാം-ഉൾ-ഹഖ് ആണ് ഏഷ്യയിലെ ഏറ്റവും വലിയ മധ്യനിര ബാറ്റ്സ്മാൻ” സെവാഗ് പറഞ്ഞു.

“സച്ചിന് എല്ലാം ബാറ്റ്സ്മാൻമാരുടെയുൻ ലീഗിന് മുകളിലായിരുന്നു. അതിനാൽ അദ്ദേഹത്തെ കണക്കിൽ എടുക്കുന്നില്ല. എന്നാൽ ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ എന്നിവിടങ്ങളിലെ ഏറ്റവും മികച്ച മധ്യനിര ബാറ്റ്‌സ്മാന്റെ കാര്യം വരുമ്പോൾ, ഇൻസമാമിനെക്കാൾ മികച്ച ഒരാളെ ഞാൻ കണ്ടിട്ടില്ല.” സെവാഗ് പറഞ്ഞു.

“ആ കാലഘട്ടത്തിൽ ഒരു ഓവറിൽ 8 റൺസ് വെച്ച് ചെയ്സ് ചെയ്യുന്നത് ആർക്കും എളുപ്പമായിരുന്നില്ല. എന്നാൽ അദ്ദേഹം പറയും, ‘വിഷമിക്കേണ്ട. ഞങ്ങൾ എളുപ്പത്തിൽ സ്കോർ ചെയ്യും.’ 10 ഓവറിൽ 80 റൺസ് ആവശ്യമാണ് എങ്കിൽ, മറ്റേതെങ്കിലും കളിക്കാർ പരിഭ്രാന്തരാകുമായിരുന്നു, പക്ഷേ ഇൻസമാം എല്ലായ്പ്പോഴും ആത്മവിശ്വാസത്തിലായിരുന്നു” സെവാഗ് പറഞ്ഞു.

“2007 ലോകകപ്പ് പരാജയത്തിനു ശേഷം രണ്ടു ദിവസം ഹോട്ടൽ മുറിയിൽ നിന്ന് പുറത്ത് ഇറങ്ങിയില്ല” – സെവാഗ്

2007-ൽ വെസ്റ്റ് ഇൻഡീസിൽ നടന്ന ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്തായതിന് ശേഷം രണ്ട് ദിവസത്തേക്ക് താൻ ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങിയില്ലെന്ന് ഇന്ത്യൻ ഇതിഹാസ ഓപ്പണർ വീരേന്ദർ സെവാഗ്. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതിന് ശേഷം രണ്ട് ദിവസത്തേക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ ഇന്ത്യക്ക് ടിക്കറ്റ് ഇല്ലായിരുന്നുവെന്നും താൻ റൂമിൽ അടച്ചിരിക്കുക ആയിരുന്നു എന്നും സെവാഗ് പറഞ്ഞു.

“2007 ലോകകപ്പ് കൂടുതൽ വേദനിപ്പിച്ചു. കാരണം 2007 ലെ ഞങ്ങളുടെ ടീം ലോകത്തിലെ ഏറ്റവും മികച്ച ടീമായിരുന്നു. ആ ലോകകപ്പിന് മുന്നെ ഉള്ള ലോകകപ്പിൽ ഞങ്ങൾ ഫൈനൽ കളിച്ചു, 2006 കഴിഞ്ഞുള്ള എഡിഷനിൽ ഞങ്ങൾ ലോകകപ്പ് നേടുകയും ചെയ്തു.” സെവാഗ് ഓർമ്മിപ്പിച്ചു.

“ഞങ്ങളുടെ 3 മത്സരങ്ങളിൽ 2 എണ്ണത്തിൽ തോറ്റത് സങ്കടം നൽകി. ഇന്ത്യ അടുത്ത റൗണ്ടിലേക്ക് പോകുമെന്ന് എല്ലാവരും കരുതിയിരുന്നു, ലീഗ് ഘട്ടം അവസാനിച്ചപ്പോൾ 2 ദിവസത്തെ ഇടവേള ഉണ്ടായിരുന്നു. തോറ്റതിനാൽ ഞങ്ങൾക്ക് ടിക്കറ്റ് ഇല്ലായിരുന്നു. ഞങ്ങൾക്ക് ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ 2 ദിവസം കൂടി കാത്തിരിക്കേണ്ടി വന്നു.” സെവാഗ് പറഞ്ഞു.

“എന്റെ മുറിയിൽ റൂം സർവീസ് ആളുകൾ ഇല്ലായിരുന്നു, ഹൗസ് കീപ്പിംഗിന് ഞാൻ വിളിച്ചില്ല. ഞാൻ എന്റെ മുറിയിൽ നിന്ന് ഇറങ്ങിയില്ല. എനിക്ക് അമേരിക്കയിൽ ഒരു സുഹൃത്ത് ഉണ്ടായിരുന്നു, അവനിൽ നിന്ന് എനിക്ക് ‘പ്രിസൺ ബ്രേക്ക്’ ലഭിച്ചു. ഞാൻ അത് കണ്ടു. 2 ദിവസം മുഴുവൻ അത് കണ്ടു‌. ആരുടെയും മുഖം കണ്ടില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

“രോഹിതിന്റെ ബാറ്റിംഗിൽ താൻ സന്തോഷവാനല്ല” -സെവാഗ്

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ബാറ്റിംഗിനെ വിമർശിച്ച് വിരേന്ദ്ര സെവാഗ്. രോഹിത് കുറച്ചു കൂടെ ക്ഷമയോടെ ബാറ്റു ചെയ്യണം എന്നും വെറുതെ ആക്രമിച്ചു കളിക്കേണ്ടതില്ല എന്നും സെവാഗ് പറയുന്നു. ഇന്നലെ ലഖ്നൗവിന് എതിരെ രോഹിത് ബാറ്റു കൊണ്ട് പരാജയപ്പെട്ടിരുന്നു

“രോഹിതിന്റെ ബാറ്റിംഗിൽ ഞാൻ തൃപ്തനല്ല. അവൻ തന്റെ ഷോട്ടുകൾ അവനിൽ അടിച്ചേൽപ്പിക്കേണ്ട ഒരു കളിക്കാരനല്ല. അവർക്ക് ഇതിനകം മൂന്ന് ഓവറിൽ നിന്ന് 30 റൺസ് ഉണ്ടായിരുന്നു. ലൂസ് ഡെലിവറികൾ ലഭിക്കുമെന്നതിനാൽ അയാൾ ക്ഷമ കാണിക്കുകയും തന്റെ ഇന്നിംഗ്സ് പടുത്തിയത്തുകയുമായിരുന്നി വേണ്ടത്” സെവാഗ് പറഞ്ഞു.

ഡൽഹിയിൽ നേടിയ 65 റൺസ് മികച്ചതായിരുന്നു, കാരണം അന്ന് അദ്ദേഹം ക്ഷമ കാണിച്ചിരുന്നു. സെവാഗ് പറഞ്ഞു.

രോഹിത്തിന് പ്രശ്നം സൃഷ്ടിക്കുന്നത് ബൗളര്‍മാരല്ല, താരം സ്വയമാണ് – വീരേന്ദര്‍ സേവാഗ്

രോഹിത് ശര്‍മ്മ പൊരുതുന്നത് ബൗളര്‍മാര്‍ക്കെതിരെയല്ലെന്നും സ്വയം ആണെന്നും പറഞ്ഞ് വീരേന്ദര്‍ സേവാഗ്. മോശം ഫോം തുടരുന്ന രോഹിത്ത് കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്താകുകയായിരുന്നു. ടെക്നിക്കൽ പ്രശ്നങ്ങള്‍ അല്ല മാനസികമായി താരത്തിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണ് മോശം ഫോമിന് കാരണം എന്നും സേവാഗ് കൂട്ടിചേര്‍ത്തു.

താരത്തിന് മെന്റൽ ബ്ലോക്ക് ഉണ്ടെന്നും ബൗളര്‍മാരോ ടെക്നിക്കോ അല്ല പ്രശ്നം എന്നും താരത്തിന്റെ മനസ്സിൽ എന്തോ ആശയക്കുഴപ്പം ഉണ്ടെന്നും സേവാഗ് വെളിപ്പെടുത്തി. എന്നാൽ താരം എന്നാണോ ഫോമിലാവുന്നത് അന്ന് എല്ലാ കടങ്ങളും വീട്ടുമെന്നും സേവാഗ് പറഞ്ഞു.

ഇതുവരെ പത്ത് മത്സരങ്ങളിൽ നിന്ന് താരം 184 റൺസാണ് നേടിയത്.

ഡെൽഹിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം പോണ്ടിംഗ് ഏൽക്കണം, വിമർശനവുമായി സെവാഗ്

ഐ പി എല്ലിൽ തുടർച്ചയായ അഞ്ച് മത്സരങ്ങൾ പരാജയപ്പെട്ട ഡെൽഹി ക്യാപിറ്റൽസിന്റെ പരിശീലകൻ റിക്കി പോണ്ടിംഗിജെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ഒരു ടീം ജയിക്കുമ്പോൾ കോച്ചുകൾക്കാണ് ക്രെഡിറ്റ് ലഭിക്കുന്നത്, അതിനാൽ ടീം തോൽക്കുമ്പോഴും ഉത്തരവാദിത്തം അവർ വഹിക്കണം. സെവാഗ് പറഞ്ഞു.

പോണ്ടിംഗ് ഡെൽഹിക്ക് ഒപ്പം പലതവണ മികച്ച പ്രകടനം നടത്തി, അവരെ ഫൈനൽ വരെ എത്തിച്ചു, അവർ ഇപ്പോൾ മിക്കവാറും എല്ലാ വർഷവും പ്ലേഓഫിൽ എത്തുന്നു. ആ ക്രെഡിറ്റുകളെല്ലാം അദ്ദേഹം സ്വന്തമാക്കിയിരുന്നു. ഞങ്ങൾ അദ്ദേഹത്തെ പ്രശംസിക്കുകയുൻ ചെയ്തു. ഇപ്പോൾ ഈ ക്രെഡിറ്റും അദ്ദേഹം ഏറ്റെടുക്കണം.  Cricbuzz-ലെ ഒരു ചർച്ചയിൽ സെവാഗ് പറഞ്ഞു.

ഐ‌പി‌എൽ ടീമിൽ ഒരു പരിശീലകന്റെ റോൾ പൂജ്യമാണ്.അവരുടെ ജോലി കളിക്കാർക്ക് ആത്മവിശ്വാസം നൽകലാണ്. ടീം മികച്ച പ്രകടനം കാഴ്ച്ചവെക്കുമ്പോൾ മാത്രമേ ഒരു കോച്ച് മികച്ചതായി കാണപ്പെടുകയുള്ളൂ, ഡെൽഹി അത് ചെയ്തിട്ടില്ല. അവരുടെ നിർഭാഗ്യം മാറ്റാൻ എന്ത് ചെയ്യണം എന്ന അറിയാതെ നിൽക്കുകയാണ് ഡൽഹി എന്നും സെവാഗ് കൂട്ടിച്ചേർത്തു.

ആക്രമിച്ചു കളിക്കാൻ ആകില്ല എങ്കിൽ ഐ പി എൽ കളിക്കാൻ വരരുത്, വാർണറിനോട് സെവാഗ്

ഡെൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഡേവിഡ് വാർണറിനെ രൂക്ഷമായി വിമർശിച്ച് മുൻ ഡെൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ. രാജസ്ഥാനെതിരെ വാർണർ അർധ സെഞ്ച്വറി നേടിയിരുന്നു എങ്കിലും അത് ടി20 മത്സരത്തിന് യോജിച്ച പേസിൽ ആയിരുന്നില്ല. ഇതാണ് സെവാഗിനെ രോഷാകുലനാക്കിയത്‌.

ഞങ്ങൾ ഇംഗ്ലീഷിൽ വാർണറിനോട് പറയേണ്ട സമയമായെന്ന് എനിക്ക് തോന്നുന്നു എന്ന് സെവാഗ് പറഞ്ഞു, എന്നാലെ വാർണർ വിമർശനങ്ങൾ കേൾക്കുകയും വേദനിക്കുകയും ചെയ്യുകയുള്ളൂ. “ഡേവിഡ്, നിങ്ങൾ കേൾക്കുന്നുണ്ടെങ്കിൽ നന്നായി കളിക്കൂ. 25 പന്തിൽ 50 റൺസ് നേടു. ജയ്‌സ്വാളിൽ നിന്ന് കണ്ടു പഠിക്കു, അദ്ദേഹം 25 പന്തിൽ അർധ സെഞ്ച്വറി അടിച്ചു. നിങ്ങൾക്ക് അത് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ഐപിഎല്ലിൽ കളിക്കാൻ വരരുത്,” സെവാഗ് Cricbuzz-ൽ പറഞ്ഞു.

“55-60 എന്നതിനേക്കാൾ ഡേവിഡ് വാർണർ 30 റൺസിന് പുറത്തായിരുന്നു എങ്കിൽ ടീമിന് ഗുണമായേനെ. റോവ്മാൻ പവൽ, ഇഷാൻ പോറൽ എന്നിവരെപ്പോലുള്ള കളിക്കാർ വളരെ നേരത്തെ ക്രീസിൽ എത്തുകയും ഒരുപക്ഷേ എന്തെങ്കിലും ചെയ്യുകയും ചെയ്യാമായിരുന്നു. അവർക്ക് ഇന്നലെ എന്തെങ്കിലും ചെയ്യാൻ പന്തുകളൊന്നും അവശേഷിച്ചിരുന്നില്ല”അദ്ദേഹം കൂട്ടിച്ചേർത്തു

ഇന്ത്യയുടെ മുഖ്യ പരിശീലകന്റെ റോൾ ഏറ്റെടുക്കാൻ കോഹ്ലി തന്നെ സമീപിച്ചിരുന്നു എന്ന് വീരേന്ദർ സെവാഗ്

മുൻ കോച്ച് അനിൽ കുംബ്ലെയുമായി തർക്കമുണ്ടായ സമയത്ത് വിരാട് ഇന്ത്യയുടെ മുഖ്യ പരിശീലകന്റെ റോൾ ഏറ്റെടുക്കാൻ തന്നെ കോഹ്ലി സമീപിച്ചുവെന്ന് വീരേന്ദർ സെവാഗ്. ഇതു സംബന്ധിച്ച് ബിസിസിഐ ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും സെവാഗ് വെളിപ്പെടുത്തി. 2016 ജൂണിൽ ഇന്ത്യയുടെ മുഖ്യ പരിശീലകനായി കുംബ്ലെയെ നിയമിച്ചെങ്കിലും 2017 ചാമ്പ്യൻസ് ട്രോഫിയിൽ തോറ്റതോടെ കുംബ്ലെയെ ഇന്ത്യ പുറത്താക്കിയിരുന്നു.

അന്ന് വിരാട് കോഹ്‌ലിയും ബിസിസിഐ സെക്രട്ടറി അമിതാഭ് ചൗധരിയും എന്നെ സമീപിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ ഇന്ത്യയുടെ കോച്ചാവാൻ അപേക്ഷിക്കില്ലായിരുന്നുവെന്ന് സെവാഗ് ന്യൂസ് 18 ഇന്ത്യയോട് പറഞ്ഞു.

ഞങ്ങൾ ഒരു കൂടിക്കാഴ്ച നടത്തി, വിരാട് കോഹ്‌ലിയും അനിൽ കുംബ്ലെയും തമ്മിൽ കാര്യങ്ങൾ നല്ല നിലയിൽ അല്ല എന്ന് ചൗധരി എന്നോട് പറഞ്ഞു, നിങ്ങൾ പരിശീലക സ്ഥാനം ഏറ്റെടുക്കണമെന്ന് കോഹ്ലി ആഗ്രഹിക്കുന്നു എന്നും പറഞ്ഞു. 2017 ലെ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം കുംബ്ലെയുടെ കരാർ അവസാനിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. എന്നിട്ട് നിങ്ങൾക്ക് ടീമിനൊപ്പം വെസ്റ്റ് ഇൻഡീസിലേക്ക് പോകാം എന്നും സൂചിപ്പിച്ചു.സേവാഗ് പറയുന്നു

എന്നാൽ സേവാഗ് അല്ലായിരുന്നു രവി ശാസ്ത്രി ആയിരുന്നു കുംബ്ലെക്ക് പകരക്കാരനായി എത്തിയത്‌. ഇന്ത്യയുടെ പരിശീലകനാവാൻ ആകാത്തതിൽ വിഷമം ഇല്ല എന്നും തന്റെ കരിയറിൽ നേടിയ കാര്യങ്ങളിൽ താൻ സന്തോഷവാൻ ആണെന്നും സേവാഗ് പറഞ്ഞു.

സേവാഗിനെയോ നെഹ്റയെയോ ഇന്ത്യ ടി20 കോച്ചാക്കണം എന്ന് ഹർഭജൻ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിവിധ ഫോർമാറ്റുകളിൽ വ്യത്യസ്ത പരിശീലകരെ ആക്കിയാൽ മികച്ച ഫലങ്ങൾ ലഭിക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്. വീരേന്ദർ സെവാഗിനെയോ ആശിഷ് നെഹ്‌റയെയോ പോലെ ഒരാളെ ടി20യുടെ പരിശീലകനാക്കണമെന്ന ആശയം ഹർഭജൻ മുന്നോട്ടുവച്ചു.

“നിങ്ങൾക്ക് രണ്ട് ക്യാപ്റ്റൻമാരുണ്ട്, അതിനാൽ നിങ്ങൾക്ക് രണ്ട് പരിശീലകരു? ആകാം.. ഇംഗ്ലണ്ട് ബ്രണ്ടൻ മക്കല്ലത്തിനൊപ്പം ചെയ്തത് പോലെ. വീരേന്ദർ സെവാഗിനെപ്പോലെയോ ആശിഷ് നെഹ്‌റയെപ്പോലെയോ ഒരാൾ ടി20 പരിശീലകനായാൽ ആ മാറ്റം ഇന്ത്യൻ ടീമിൽ കാണാൻ ആകും. ഗുജറാത്ത് ടൈറ്റൻസിനൊപ്പം ഹാർദിക് പാണ്ഡ്യയുടെ കൂടെ തന്റെ ആദ്യ ഐ പി എൽ നേറ്റാം നെഹറ്ക്ക് ആയിട്ടുണ്ട്. അതിനാൽ അദ്ദേഹത്തെ പോലെ ടി20യുടെ ആശയവും ഗെയിമിന്റെ ആവശ്യങ്ങളും മനസ്സിലാക്കുന്ന ഒരാളെ ഇന്ത്യ പരിശീലകനായി കൊണ്ടുവരിക.” ഹർഭജൻ പറഞ്ഞു.

പ്രത്യേക കോച്ചുകൾ ഉള്ളത് ഓരോ കോച്ചിനും അവരുടെ പ്രത്യേക ഫോർമാറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും ആ പ്രത്യേക ഫോർമാറ്റിൽ ഇന്ത്യൻ ടീമിനെ ചാമ്പ്യന്മാരാക്കാൻ പ്രവർത്തിക്കാനും സഹായിക്കും എന്ന് ഹർഭജൻ സിംഗ് ഊന്നിപ്പറഞ്ഞു.

ഷമി ടി20 പ്ലാനിൽ വേണ്ട എന്ന ഇന്ത്യയുടെ ചിന്ത ശരിയല്ല എന്ന് സെവാഗ്

മൊഹമ്മദ് ഷമിയുടെ പരിചയസമ്പത്ത് ഇന്ത്യ ഉപയോഗിക്കണം എന്ന് മുൻ ഇന്ത്യൻ ഓപ്പണർ സെവാഗ്. ഷമി ടി20ക്ക് പറ്റിയ താരമല്ല എന്നും ടി20 പ്ലാനിൽ ഷമി വേണ്ട എന്നുമുള്ള ഇന്ത്യയുടെ ചിന്ത ശരിയല്ല എന്നും സെവാഗ് പറഞ്ഞു.

ഷമി ടി20 പ്ലാനുകളിൽ വേണ്ട എന്നത് തെറ്റായ ചിന്താ പ്രക്രിയയാണ്. രണ്ട് വർഷം മുമ്പ്, അശ്വിൻ നിങ്ങളുടെ പദ്ധതിയിലില്ലായിരുന്നു. അത് മാറിയില്ലെ. സെവാഗ് ചോദിക്കുന്നു‌. നിങ്ങളുടെ രണ്ട് ബൗളർമാർക്കും പരിക്കേറ്റിരുന്ന സമയത്ത് എങ്കിലും ഷമിയെ നിങ്ങൾക്ക് തിരഞ്ഞെടുക്കാമായിരുന്നു. സെവാഗ് Cricbuzz വെബ്സൈറ്റിനോട് പറഞ്ഞു.

ആവേശ് പുറത്തായപ്പോൾ ഷമിക്ക് കളിക്കാമായിരുന്നു. യുവാക്കൾക്ക് അവസരം നൽകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെന്നത് ഞാൻ മനസ്സിലാക്കുന്നു, എന്നാൽ ഓസ്‌ട്രേലിയയിൽ നിങ്ങൾക്ക് പരിചയസമ്പത്ത് ആവശ്യമാണ്. ആ വേഗതയേറിയ പിച്ചുകളിൽ ഷമി മികച്ച പ്രകടനം നടത്തും,” സെവാഗ് കൂട്ടിച്ചേർത്തു.

കോഹ്‍ലി താരങ്ങള്‍ക്ക് അവസരം നൽകാറില്ലായിരുന്നു, ഫാഫ് അത് നൽകുന്നു – സേവാഗ്

മുന്‍ സീസണുകളെ അപേക്ഷിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമംഗങ്ങള്‍ക്ക് കൂടുതൽ അവസരം ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസി നൽകുന്നുണ്ടെന്നും എന്നാൽ കോഹ്‍ലി ക്യാപ്റ്റനായിരുന്നപ്പോള്‍ അതായിരുന്നില്ല സ്ഥിതിയെന്നും പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ്.

2022 ഐപിഎലിലെ എലിമിനേറ്ററിൽ ഇന്ന് ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ കളിക്കാന്‍ ഇരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. സഞ്ജയ് ബംഗാര്‍ കോച്ചായും ഫാഫ് ഡു പ്ലെസി ക്യാപ്റ്റനായും എത്തിയ ശേഷം ടീമിൽ ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചുവെന്നും അതിന്റെ ഫലമായാണ് ടീം പ്ലേ ഓഫിൽ കടന്നതെന്നും സേവാഗ് വ്യക്തമാക്കി.

വിരാട് കോഹ്‍ലി ക്യാപ്റ്റനായിരുന്നപ്പോള്‍ പ്ലേയിംഗ് ഇലവനിൽ ഒട്ടേറെ മാറ്റങ്ങള്‍ ഓരോ മത്സരത്തിലും വരുത്തുമായിരുന്നുവന്നും അതിപ്രാവശ്യം ഉണ്ടായില്ലെന്നും സേവാഗ് സൂചിപ്പിച്ചു.

Exit mobile version