ഋഷഭ് പന്ത് ഈ തലമുറയുടെ വീരൂ – സഞ്ജയ് മഞ്ജരേക്കര്‍

ഋഷഭ് പന്ത് ഈ തലമുറയിലെ വീരേന്ദര്‍ സേവാഗാണെന്ന് അഭിപ്രായവുമായി സഞ്ജയ് മഞ്ജരേക്കര്‍. സണ്‍റൈസേഴ്സിനെതിരെ എലിമിനേറ്ററില്‍ തകര്‍ത്തടിച്ച ഋഷഭ് പന്തിന്റെ പ്രകടനത്തിനു ശേഷമാണ് സഞ്ജയ് ഈ അഭിപ്രായം പങ്കുവെച്ചത്. 21 വയസ്സ് മാത്രമുള്ള താരത്തിന്റെ ഭയമില്ലാത്ത സമീപനത്തെയാണ് ഈ താരതമ്യത്തിനു മുതിരുവാന്‍ സഞ്ജയെ പ്രേരിപ്പിച്ചത്.

111/5 എന്ന നിലയില്‍ നിന്ന് അവസാന അഞ്ചോവറില്‍ തകര്‍ത്തടിച്ച് സണ്‍റൈസേഴ്സിനെതിരെ ടീമിനെ വിജയത്തിനു തൊട്ടടുത്ത് വരെ എത്തിച്ചത് പന്ത് ആയിരുന്നു. 52 റണ്‍സായിരുന്നു അവസാന അഞ്ചോവറില്‍ ഡല്‍ഹിയ്ക്ക് വിജയിക്കുവാന്‍ വേണ്ടിയിരുന്നത്. 21 പന്തില്‍ നിന്ന് 49 റണ്‍സാണ് പന്ത് നേടിയത്.

ഇന്ന് രണ്ടാം ക്വാളിഫയറില്‍ ചെന്നൈയ്ക്കെതിരെ വിജയം കുറിയ്ക്കുവാന്‍ സമാനമായൊരു പ്രകടനം ഡല്‍ഹിയ്ക്ക് വേണ്ടി പന്ത് പുറത്തെടുക്കേണ്ടതായിട്ടുണ്ട്.

പൃഥ്വി ഷായില്‍ പുതിയ വിരേന്ദര്‍ സേവാഗിനെ കണ്ടെത്തിയെന്ന് മുന്‍ ഇംഗ്ലണ്ട് താരം

ഇന്നലെ പൃഥ്വി ഷായുടെ ഇന്നിംഗ്സ് കണ്ട് മതിമറന്ന പല ക്രിക്കറ്റ് ആരാധകരും പണ്ഡിതരുമുണ്ടെങ്കിലും താരത്തെ മുന്‍ ഇന്ത്യന്‍ ഓപ്പണറോട് താരതമ്യം ചെയ്ത് മൈക്കല്‍ വോണ്‍. തനിക്ക് തോന്നുന്നത് പൃഥ്വി ഷായില്‍ ഇന്ത്യ പുതിയ വിരേന്ദര്‍ സേവാഗിനെ കണ്ടെത്തിയെന്നാണ്. മത്സരത്തില്‍ പൃഥ്വി 55 പന്തില്‍ നിന്ന് 99 റണ്‍സ് നേടി പുറത്താകുകയായിരുന്നു.

സൂപ്പര്‍ ഓവറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വിജയം കുറിച്ചു.

തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യണമെന്ന് ആരാധകരോട് ആവശ്യപ്പെട്ട് ശിഖര്‍ ധവാന്‍

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബത്തിനു സഹായം നല്‍കി ശിഖര്‍ ധവാന്‍. ട്വിറ്ററിലൂടെ തന്റെ ആരാധകരോട് അവരാല്‍ കഴിയുന്ന സഹായം ചെയ്യണമെന്നും ശിഖര്‍ ആവശ്യപ്പെടുന്നുണ്ട്. മരിച്ചവരെ തിരിച്ചുകൊണ്ടുവരാനാകില്ല, ഈ ചെയ്യുന്നത് അവര്‍ക്കൊരു ആശ്വാസമാകുമെന്നും കരുതുന്നില്ല, ചെയ്യാവുന്നതില്‍ ചെറിയ കാര്യമാണ് ഇതെന്ന് പറയുന്ന ശിഖര്‍ സംഭവത്തില്‍ താന്‍ ഏറെ ദുഖിതനാണെന്ന് പറയുന്നുണ്ട്.

ശിഖര്‍ ധവാന്‍ കൊടുത്ത സഹായധനം എത്രയാണെന്ന് താരം വ്യക്തമാക്കിയിട്ടില്ല. നേരത്തെ വിരേന്ദര്‍ സെഹ്‍വാഗ് വീരമൃത്യ വരിച്ച ജവാന്മാരുടെ കുടുംബത്തിലെ കുട്ടികളുടെ വിദ്യാഭ്യാസം സൗജന്യമായി തന്റെ സ്കൂളില്‍ പൂര്‍ത്തിയാക്കാമെന്ന് വാഗ്ദ്ധാനം ചെയ്തിരുന്നു.

സേവാഗ്, വാര്‍ണര്‍, അഫ്രീദി – ഫകര്‍ സമന്‍ ഈ മൂന്ന് താരങ്ങളെപ്പോലെ കളിക്കണമെന്ന് അഭിപ്രായപ്പെട്ട് സര്‍ഫ്രാസ് അഹമ്മദ്

പാക്കിസ്ഥാന്റെ വെടിക്കെട്ട് ഓപ്പണിംഗ് താരം ഫകര്‍ സമന്‍ ക്രിക്കറ്റ് ലോകം കണ്ട് സ്ഫോടനാത്മക ബാറ്റിംഗിനു പേരുകേട്ട മൂന്ന് താരങ്ങളെ പോലെ ക്രിക്കറ്റ് കളിക്കുന്നത് കാണാനാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞ് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. വിരേന്ദര്‍ സേവാഗ്, ഡേവിഡ് വാര്‍ണര്‍,ഷാഹിദ് അഫ്രീദി എന്നിവര്‍ കളിച്ചത് പോലെ ഫകര്‍ സമന്‍ കളിക്കുന്നത് കാണാനാണ് തങ്ങളുടെ ആഗ്രഹം.

സ്വതസിദ്ധമായ ശൈലിയില്‍ ഫകര്‍ കളിക്കുക എന്നതാണ് ടീമിന്റെ ആവശ്യം. ക്രീസില്‍ ചെലവഴിക്കും തോറും ഫകര്‍ എതിരാളികള്‍ ഭയപ്പെടുന്ന താരമാണ്. ഓരോ ദിവസവും താരത്തിന്റെ കളി മെച്ചപ്പെട്ട് വരുന്നുണ്ട് എന്നതും വളരെ മികച്ച സൂചനയാണെന്നും സര്‍ഫ്രാസ് പറഞ്ഞു.

ഡല്‍ഹി ക്രിക്കറ്റ് അസോസ്സിയേഷനിലെ സേവനം മതിയാക്കി സേവാഗ്

ഡല്‍ഹി ക്രിക്കറ്റ് അസോസ്സിയേഷനിലെ ക്രിക്കറ്റ് കമ്മിറ്റിയിലെ സേവനം മതിയാക്കി വിരേന്ദര്‍ സേവാഗ്. താരത്തിനൊപ്പം കമ്മിറ്റിയിലെ മറ്റംഗങ്ങളായ ആകാശ് ചോപ്രയും രാഹുല്‍ സാംഘ്‍വിയും കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചു. ഇവരുടെ തിരക്കേറിയ ദൈനംദിന കാര്യങ്ങള്‍ക്കിടെ ഡല്‍ഹിയുടെ ക്രിക്കറ്റ് താല്പര്യങ്ങളെ സംരക്ഷിക്കുവാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ലെന്ന കാരണം കാണിച്ചാണ് രാജി.

നേരത്തെ മനോജ് പ്രഭാകറെ ഡല്‍ഹിയുടെ ബൗളിംഗ് കോച്ചായി നിയമിക്കുവാന്‍ മൂവര്‍ സംഘം അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ ഗൗതം ഗംഭീര്‍ രംഗത്തെത്തിയിരുന്നു. മനോജ് പ്രഭാകര്‍ മാച്ച് ഫിക്സിംഗ് ആരോപണം നേരിട്ടതിനാല്‍ ഗൗതം ഗംഭീര്‍ ഈ നിയമനത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ ഈ അഭിപ്രായ വ്യത്യാസമല്ല, പുതിയ ഭരണഘടന വരുമ്പോള്‍ സ്വാഭാവികമായി ഇവര്‍ രാജി വയ്ക്കേണ്ടി വരുമായിരുന്നുവെന്നുമാണ് അസോസ്സിയേഷനുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

2019 ലോകകപ്പ് വരെ ധോണി തുടരണം: വിരേന്ദര്‍ സേവാഗ്

2019 ലോകകപ്പ് കഴിയുന്നത് വരെ വിരമിക്കലിനെക്കുറിച്ച് ധോണി ചിന്തിക്കരുതെന്ന് അഭിപ്രായപ്പെട്ട് വിരേന്ദര്‍ സേവാഗ്. കഴിഞ്ഞ കുറച്ച് നാളായി ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ധോണി അയര്‍ലണ്ടിനെതിരെയും ഇംഗ്ലണ്ടിനെതിരെയും റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്നു. ലോര്‍ഡ്സില്‍ കാണികള്‍ താരത്തിനെ കൂവുകയും ചെയ്തിരുന്നു. അടുത്തിടെ ഇന്ത്യയ്ക്കായി ടെസ്റ്റ് ശതകം നേടിയ ഋഷഭ് പന്തിനെ ധോണിയ്ക്ക് പകരം ഏകദിനങ്ങളില്‍ പരീക്ഷിക്കണമെന്ന ആവശ്യം ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് സേവാഗിന്റെ അഭിപ്രായം.

ഏകദിനത്തിലും ടി20യിലും വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുക്കുവാന്‍ പേര് കേട്ട താരമാണ് പന്ത്. എന്നാല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന 2019 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ധോണിയുടെ അനുഭവ സമ്പത്ത് ഏറെ ആവശ്യമാണെന്നും പന്തിനു അധികം ഒന്നും പരിചയം ഇല്ലാത്തതിനാല്‍ ധോണിയ്ക്ക് തന്നെയാണ് അവസരം നല്‍കേണ്ടതെന്നും സേവാഗ് പറഞ്ഞു.

ഒട്ടനവധി തവണയാണ് ധോണി ഒറ്റയ്ക്ക് ഇന്ത്യയെ വിജയിപ്പിച്ചിട്ടുള്ളത്. 300ലധികം മത്സര പരിചയമുള്ള താരം ടീമിലുള്ളത് ഏറെ ഗുണകരമാവും. അതേ സമയം ഇപ്പോള്‍ മുതല്‍ പന്തിനെ സ്ഥിരം കളിപ്പിച്ചാലും ലോകകപ്പ് സമയത്ത് 15-16 മത്സരങ്ങളുടെ പരിചയം മാത്രമേ താരത്തിനുണ്ടാകുകയുള്ളു. അതേ സമയം ധോണി വിരമിക്കുമ്പോള്‍ പന്തിനു ഗ്ലൗ കൈമാറണമെന്നാണ് തന്റെ ആഗ്രഹമെന്നും സേവാഗ് അഭിപ്രായപ്പെട്ടു.

രോഹിത്തിനെ ടെസ്റ്റ് ഓപ്പണറായി പരിഗണിക്കണം: സേവാഗ്

ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണിംഗ് പരീക്ഷണങ്ങളില്‍ ഇനി രോഹിത് ശര്‍മ്മയ്ക്കും അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട വിരേന്ദര്‍ സേവാഗ്. ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരാജയത്തിനു ശേഷം ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ രോഹിത്ത് ശര്‍മ്മയെ ഇന്ത്യ ഓപ്പണറായി ഇറക്കണമെന്നാണ് മുന്‍ വെടിക്കെട്ട് താരത്തിന്റെ അഭിപ്രായം. ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയില്‍ ബാറ്റിംഗ് പരാജയമാണ് തോല്‍വിയ്ക്ക് കാരണമെന്നിരിക്കേ അതില്‍ വലിയൊരു പങ്ക് ഓപ്പണിംഗ് കൂട്ടുകെട്ടിനും അവകാശപ്പെട്ടതാണ്.

ആദ്യ ടെസ്റ്റില്‍ 50 റണ്‍സ് കൂട്ടുകെട്ട് ഒഴിച്ചു നിര്‍ത്തിയാല്‍ ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് സമ്പൂര്‍ണ്ണ പരാജയമായിരുന്നു. ഓരോ ടെസ്റ്റിലും ഓരോ കൂട്ടുകെട്ടാണ് ഇന്ത്യ പരീക്ഷിച്ചത്. അഞ്ചാം ടെസ്റ്റില്‍ പൃഥ്വി ഷാ തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കെഎല്‍ രാഹുലിനു പകരം പൃഥ്വി എത്തുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് സെവാഗിന്റേ ഈ അഭിപ്രായം.

അഞ്ചാം ടെസ്റ്റില്‍ പൃഥ്വി ഷായ്ക്ക് അവസരം ലഭിച്ചേക്കാം എന്നാല്‍ താരത്തിനു മുമ്പ് രോഹിത് ശര്‍മ്മയ്ക്കാണ് അവസരം നല്‍കേണ്ടതെന്നാണ് തന്റെ അഭിപ്രായമെന്ന് സെവാഗ് പറഞ്ഞു. രോഹിത് പരാജയപ്പെടുകയാണെങ്കില്‍ മാത്രം പൃഥ്വിയ്ക്ക് അവസരം നല്‍കിയാല്‍ മതിയാവുെന്നും പൃഥ്വിയെ മൂന്നാം ഓപ്പണറായി സ്ക്വാഡില്‍ നിലനിര്‍ത്തണമെന്നും സേവാഗ് പറഞ്ഞു.

അങ്ങനെയെങ്കില്‍ താരത്തിനും ഏറെ കാര്യങ്ങള്‍ സീനിയര്‍ താരങ്ങളില്‍ നിന്ന് പഠിക്കാനാകുമെന്നും സേവാഗ് അഭിപ്രായപ്പെട്ടു.

ഡല്‍ഹി ക്രിക്കറ്റ് അസോസ്സിയേഷന്‍ ഭാരവാഹികളായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍

ഡല്‍ഹി അസോസ്സിയേഷന്റെ ക്രിക്കറ്റ് കമ്മിറ്റിയിലേക്ക് വിരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍ എന്നിവരെ ഉള്‍പ്പെടുത്തി. ഗൗതം ഗംഭീറിനെ പ്രത്യേക ക്ഷണിതാവായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേ സമയം സേവാഗ്, ആകാശ് ചോപ്ര, രാഹുല്‍ സംഘ്‍വി എന്നിവരെ കമമിറ്റി അംഗങ്ങളായും ഉള്‍പ്പെടുത്തി. ക്രിക്കറ്റ് കമ്മിറ്റിയുടെ ചുമതല അസോസ്സിയേഷന്റെ സെലക്ടര്‍മാരുടെയും കോച്ചുമാരുടെയും നിയമനം ഏകോപിപ്പിക്കുകയും മറ്റു ക്രിക്കറ്റിംഗ് ദൗത്യങ്ങളില്‍ വേണ്ട തീരുമാനങ്ങള്‍ എടുക്കുകയെന്നതാണ്.

എന്നാല്‍ ഇപ്പോളും ക്രിക്കറ്റില്‍ സജീവമായി നില്‍ക്കുന്ന ഗൗതം ഗംഭീറിന്റെ ഉള്‍പ്പെടുത്തല്‍ ആശ്ചര്യമുളവാക്കുന്നതാണ്. നിയമനങ്ങളെല്ലാം സുപ്രീം കോടതി നിയമിച്ച ലോധ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളുടെ ഭാഗമായാണെന്ന് അസോസ്സിയേഷന്‍ സെക്രട്ടറി രജത് ശര്‍മ്മ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഒവൈസ് ഷാ നയിച്ചു, സേവാഗിന്റെ ടീമിനെ തോല്പിച്ച് അഫ്രീദിയും സംഘവും

സ്വിസ് ആല്‍പ്സിലെ മഞ്ഞ് നിരകളില്‍ ചരിത്രം സൃഷ്ടിച്ച് ക്രിക്കറ്റര്‍മാര്‍. അഫ്രീദി നയിച്ച റോയല്‍സും സേവാഗ് നയിച്ച ഡയമണ്ട്സും ഏറ്റുമുട്ടിയ മത്സരത്തില്‍ വിജയം റോയല്‍സിനു സ്വന്തമാകുകയായിരുന്നു. പാലസ് ഡയമണ്ട്സ് ആദ്യം ബാറ്റ് ചെയ്ത് 164 റണ്‍സ് നേടുകയായിരുന്നു. 9 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. 31 പന്തില്‍ നിന്ന് 4 ബൗണ്ടറിയും 5 സിക്സും സഹിതം 62 റണ്‍സാണ് നായകന്‍ വിരേന്ദര്‍ സേവാഗ് നേടിയത്. ഒപ്പം 30 പന്തില്‍ 40 റണ്‍സ് നേടി ആന്‍ഡ്രൂ സൈമണ്‍സും എത്തിയപ്പോള്‍ ടീം മികച്ച സ്കോറിലേക്ക് നീങ്ങി.

റോയല്‍സിനു വേണ്ടി അബ്ദുള്‍ റസാഖ് നാല് വിക്കറ്റും ഷൊയ്ബ് അക്തര്‍ രണ്ടും വിക്കറ്റാണ് വീഴ്ത്തിയത്.

165 റണ്‍സ് വിജയലക്ഷ്യത്തിനായി ഇറങ്ങിയ റായല്‍സിനു 28 പന്ത് ശേഷിക്കെ 6 വിക്കറ്റിന്റെ വിജയം നേടാനായിരുന്നു. ഒവൈസ് ഷാ പുറത്താകാതെ നേടിയ 74 റണ്‍സാണ് ടീമിന്റെ വിജയത്തിനു കാരണമായത്. 34 പന്തില്‍ നിന്ന് 5 ബൗണ്ടറിയും 7 സിക്സുമാണ് ഒവൈസ് ഷാ അടിച്ചെടുത്തത്. കൂട്ടിനു ഗ്രെയിം സ്മിത്ത്(23), ജാക്വസ് കാലിസ്(36), ഗ്രാന്‍ഡ് എലിയട്ട്(21*) എന്നിവരും റണ്‍സ് കണ്ടെത്തി ടീമിനെ സഹായിച്ചു.

ഡയമണ്ട്സിനു വേണ്ടി റോമേഷ് പവാര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അഗാര്‍ക്കറും മലിംഗയും ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഐസ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഉടന്‍ ആരംഭിക്കും

വിരേന്ദര്‍ സേവാഗും ഷാഹിദ് അഫ്രീദിയുമെല്ലാം പങ്കെടുക്കുന്ന ഐസ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ആദ്യ മത്സരം ഏതാനും മണിക്കൂറുകള്‍ക്കകം ആരംഭിക്കും. ഇന്ത്യന്‍ സമയം നാല് മണിക്കാണ് ആദ്യ മത്സരം സ്വിറ്റ്സര്‍ലാണ്ടില്‍ അരങ്ങേറുക എന്ന് പ്രതീക്ഷിക്കുന്നത്. ‘St Moritz Ice Cricket 2018’ എന്ന് പേരിട്ടിരിക്കുന്ന ടൂര്‍ണ്ണമെന്റ് സ്വിറ്റ്സര്‍ലാണ്ടിലെ മലനിരകള്‍ക്കിടയില്‍ ഒരുക്കിയ ഐസ് മൈതാനത്താണ് നടക്കുക.

അഫ്രീദി നയിക്കുന്ന റോയല്‍സും വിരേന്ദര്‍ സേവാഗ് നയിക്കുന്ന ഡയമണ്ട്സുമാണ് മത്സരത്തിനിറങ്ങുക. ടൂര്‍ണ്ണമെന്റിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍മാര്‍ അമുല്‍ ആണ്.

നീല നിറത്തിലാണ് ടൂര്‍ണ്ണമെന്റിലെ ബൗണ്ടറി ലൈന്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. സേവാഗിനും അഫ്രീദിയ്ക്കും പുറമേ ഷൊയ്ബ് അക്തര്‍, സഹീര്‍ ഖാന്‍, ജാക്വസ് കാലിസ്, മഹേല ജയവര്‍ദ്ധനേ, മൈക്കല്‍ ഹസ്സി, ജാക്വസ് കാലിസ്, ആന്‍ഡ്രൂ സൈമണ്‍സ്, ഗ്രെയിം സ്മിത്ത്, ഡാനിയേല്‍ വെട്ടോറി, മുഹമ്മദ് കൈഫ്, ലസിത് മലിംഗ എന്നിവരും ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലോകത്ത് ഏത് ലീഗിനെക്കാളും മികച്ചത് ഐപിഎല്‍: സേവാഗ്

ലോകത്ത് വിവിധ രാജ്യങ്ങളിലായി നടക്കുന്ന വിവിധ ലീഗുകളെക്കാള്‍ ഏറ്റവും മികച്ചത് ഐപിഎല്‍ എന്ന് വിരേന്ദര്‍ സേവാഗ്. ഐപിഎലില്‍ കളിക്കുവാന്‍ ആഗ്രഹിക്കുന്ന താരങ്ങളുടെ പട്ടിക എടുത്താല്‍ തന്നെ ലീഗ് എത്ര പ്രിയങ്കരമാണെന്ന് അറിയാം. രാജ്യാന്തര താരങ്ങളും പ്രാദേശിക താരങ്ങളും ഒരു പോലെ കളിക്കുവാന്‍ ഉറ്റു നോക്കുന്ന ലീഗ് ആണ് ഐപിഎല്‍. കാരണം ലോകത്തെ മികച്ച താരങ്ങള്‍ നിലവില്‍ തന്നെ ഈ ലീഗിന്റെ ഭാഗമാണ്. അവര്‍ക്കൊപ്പം കളിക്കുവാന്‍ ആഗ്രഹവുമായാണ് മറ്റു താരങ്ങളും ഐപിഎല്‍ അവസരത്തിനായി ഉറ്റുനോക്കുന്നത്.

മറ്റു രാജ്യങ്ങളില്‍ നിന്നുള്ള അണ്‍-കാപ്പ്ഡ് താരങ്ങള്‍ക്ക് പോലും ഐപിഎല്‍ എന്നാല്‍ സ്വപ്നമാണ്. ഇന്ത്യന്‍ താരങ്ങളാരും തന്നെ മറ്റു ലീഗുകളില്‍ കളിക്കുന്നില്ല. അതും ഐപിഎലിനെ വ്യത്യസ്തരാക്കുന്നു. എന്നാല്‍ എല്ലാ രാജ്യങ്ങളിലും നിന്നും ഐപിഎല്‍ കളിക്കാന്‍ താരങ്ങള്‍ എത്തുന്നു എന്നും സേവാഗ് പറഞ്ഞു.

ലോകോത്തര താരങ്ങള്‍ കളിക്കാനാഗ്രഹിക്കുന്ന ലോകോത്തര ലീഗാണ് ഐപിഎല്‍ എന്നതിനു യാതൊരു സംശയവുമില്ല എന്ന് സേവാഗ് കൂട്ടിചേര്‍ത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പരമ്പരയില്‍ തിരിച്ചുവരവ് ഇന്ത്യയ്ക്ക് സാധ്യമെന്ന കരുതുന്നില്ല: സേവാഗ്

കേപ് ടൗണ്‍ ടെസ്റ്റില്‍ പരാജയം ഏറ്റുവാങ്ങിയതോടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇനിയൊരു ഇന്ത്യന്‍ തിരിച്ചുവരവ് സാധ്യമല്ലെന്ന് അഭിപ്രായപ്പെട്ട് വിരേന്ദര്‍ സേവാഗ്. പരമ്പരയില്‍ ഇന്ത്യയ്ക്ക് ഇനി 30 ശതമാനം സാധ്യത മാത്രമേ താന്‍ കല്പിക്കുന്നുള്ളുവെന്നും മുന്‍ ഇന്ത്യന്‍ താരം അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കന്‍ സാഹചര്യങ്ങള്‍ക്കും പിച്ചിന്റെ സ്വഭാവത്തിനുമനുസരിച്ച് ടീം ഘടനയില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ താന്‍ പറഞ്ഞ 30 ശതമാനം സാധ്യത ഇന്ത്യയ്ക്ക് ഉണ്ടാകുകയുള്ളു എന്നും സേവാഗ് പറഞ്ഞു.

അജിങ്ക്യ രഹാനെയില്‍ ഇന്ത്യ ഒരു അധിക ബാറ്റ്സ്മാനെ കളിപ്പിക്കണമെന്നാണ് വീരു അഭിപ്രായപ്പെട്ടത്. രവിചന്ദ്രന്‍ അശ്വിനെ പുറത്തിരുത്തണമെന്ന സൂചനയാണ് സേവാഗ് നല്‍കുന്നത്. കോഹ്‍ലിയും രോഹിത്തും റണ്‍ കണ്ടെത്തേണ്ടത് ഏറെ നിര്‍ണ്ണായകമാണെന്നും വിരേന്ദര്‍ സേവാഗ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version