റുതുരാജ് ചെന്നൈയുടെ ദീര്‍ഘകാല ക്യാപ്റ്റനാവാന്‍ യോഗ്യന്‍ – വീരേന്ദര്‍ സേവാഗ്

റുതുരാജ് മൂന്ന് നാല് സീസണുകള്‍ കൂടി റൺസ് കണ്ടെത്തുകയാണെങ്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നായകനായി താരം മാറുമെന്നും എംഎസ് ധോണിയെ പോലെ ദീര്‍ഘ കാല ക്യാപ്റ്റനാകുവാന്‍ താരത്തിന് സാധിക്കുമെന്നും പറഞ്ഞ് വീരേന്ദര്‍ സേവാഗ്.

താരത്തിന് എംഎസ് ധോണിയുടെ എല്ലാ ഗുണങ്ങളുമുണ്ടെന്നും ഇല്ലാത്തത് ഭാഗ്യത്തിന്റെ ഘടകം ആണെന്നും സേവാഗ് കൂട്ടിചേര്‍ത്തു. ഐപിഎലില്‍ പ്ലേ ഓഫ് കാണാതെ ചെന്നൈ പുറത്തായിരുന്നു.

ടൂര്‍ണ്ണമെന്റിന്റെ തുടക്കത്തിൽ രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കിയെങ്കിലും പിന്നീട് ക്യാപ്റ്റന്‍സി ധോണിയിലേക്ക് തന്നെ തിരികെ എത്തുകയായിരുന്നു. അവസാനം ഐപിഎലില്‍ നിന്ന് തന്നെ പരിക്ക് കാരണം ജഡേജ പിന്മാറിയപ്പോള്‍ സോഷ്യൽ മീഡിയ താരത്തെ റെയ്നയെ പോലെ പുറത്താക്കിയതാണെന്ന തരത്തിൽ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

ഡൽഹിക്ക് വേണ്ടി ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ റൺസ് എടുത്ത താരമായി റിഷഭ് പന്ത്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് എടുത്ത താരമായി മാറി റിഷഭ് പന്ത്. ഇന്ന് ഷാർജയിൽ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലാണ് റിഷഭ് പന്ത് മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗിന്റെ റെക്കോർഡ് മറികടന്നത്.

2016ൽ ഡൽഹിക്ക് വേണ്ടി അരങ്ങേറ്റം നടത്തിയ റിഷഭ് പന്ത് 79 മത്സരങ്ങളിൽ നിന്ന് 2390 റൺസ് എടുത്തിട്ടുണ്ട്. 79 മത്സരങ്ങളിൽ നിന്ന് 2382 റൺസായിരുന്നു വിരേന്ദർ സെവാഗിന്റെ സമ്പാദ്യം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 36 പന്തിൽ 39 റൺസാണ് റിഷഭ് പന്ത് നേടിയത്. നേരത്തെ ഡൽഹി ക്യാപിറ്റൽസ് ഡൽഹി ഡെയർഡെവിൾസ് എന്ന പേരിലാണ് അറിയപ്പെട്ടത്.

ആഡം ഗിൽക്രിസ്റ്റും വിരേന്ദര്‍ സേവാഗും എതിരാളികളിലുണ്ടാക്കിയ അതേ പ്രഭാവം ഋഷഭ് പന്തിനും ഉണ്ട് – ദിനേശ് കാര്‍ത്തിക്

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പ‍ര്‍ ഋഷഭ് പന്ത് വലിയ പ്രഭാവമാണ് എതിരാളികളിലുണ്ടാക്കുന്നതെന്ന് പറഞ്ഞ് ദിനേശ് കാര്‍ത്തിക്. വിരേന്ദര്‍ സേവാഗും ആഡം ഗിൽ ക്രിസ്റ്റും എന്ത് മാത്രം ഭയം എതിരാളികളിൽ സൃഷ്ടിച്ചിരുന്നുവോ സമാനമായ പ്രഭാവമാണ് പന്തും സൃഷ്ടിക്കുന്നതെന്ന് ദിനേസ് കാര്‍ത്തിക് വ്യക്തമാക്കി. താരത്തിന്റെ സാന്നിദ്ധ്യം ടീം മാനേജ്മെന്റിന് ഒരു അധികം ബാറ്റ്സ്മാനെയോ ബൗളറെയോ കളിപ്പിക്കുവാനുള്ള സന്തുലിത നൽകുന്നുണ്ടെന്നും കാര്‍ത്തിക് വ്യക്തമാക്കി.

അത് കൂടാതെ എതിരാളികളിൽ സൃഷ്ടിച്ചെടുക്കുന്ന ഭയവും വലിയൊരു ഘടകം ആണെന്ന് കാര്‍ത്തിക് പറഞ്ഞു. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും മികവാര്‍ന്ന ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് പന്ത് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പല മുന്‍ താരങ്ങളും നിലവിലെ താരങ്ങളും താരത്തിന്റെ പ്രകടനത്തെ പ്രകീര്‍ത്തിച്ച് പലപ്പോഴായി രംഗത്തും എത്തിയിരുന്നു.

ഐപിഎലിലെ ഏറ്റവും മികച്ച സ്പിന്നര്‍ റഷീദ് ഖാന്‍ – വിരേന്ദര്‍ സേവാഗ്

ഐപിഎലിലെ ഏറ്റവും മികച്ച സ്പിന്നര്‍ റഷീദ് ഖാന്‍ ആണെന്ന് പറഞ്ഞ് വിരേന്ദര്‍ സേവാഗ്. ഐപിഎല്‍ കളിക്കുന്ന കാലം മുതല്‍ താരം സ്ഥിരതയാര്‍ന്ന പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ പറഞ്ഞു. തങ്ങളും സണ്‍റൈസേഴ്സിനെതിരെ കളിക്കുമ്പോള്‍ റഷീദ് ഖാന്റെ നാലോവറില്‍ 20 റണ്‍സ് എടുത്താലും മതിയെന്നും വിക്കറ്റ് നല്‍കരുതെന്നും തീരുമാനിക്കുമായിരുന്നുവെന്നും സേവാഗ് പറഞ്ഞു.

റഷീദ് ഖാന് ഒരു വിക്കറ്റ് നേടുവാന്‍ അവസരം കൊടുത്താല്‍ താരം കൂടുതല്‍ അപകടകാരിയാകുകയാണ് പതിവെന്നും സേവാഗ് വ്യക്തമാക്കി.

രാഹുലിനെ ഇന്നത്തെ നിലയിലുള്ള ബാറ്റ്സ്മാനാക്കിയതില്‍ കോഹ്‍ലിയ്ക്ക് വലിയ റോള്‍ – വിരേന്ദര്‍ സേവാഗ്

ഇന്ത്യയുടെ മിന്നും താരം കെഎല്‍ രാഹുല്‍ ഇന്ന് ഏത് നിലവാരത്തിലുള്ള ബാറ്റ്സ്മാനാണോ താരത്തെ അവിടേക്ക് എത്തിച്ചതിന് പിന്നില്‍ കോഹ്‍ലിയുടെ കരങ്ങള്‍ ഏറെ വലുതാണെന്ന് പറഞ്ഞ് വിരേന്ദര്‍ സേവാഗ്. ടി20 പരമ്പരയില്‍ താരത്തിന്റെ പ്രകടനം ദയനീയമായിരുന്നുവെങ്കിലും ഇംഗ്ലണ്ടിനെതിരെ ഏകദിനങ്ങളില്‍ മികച്ച പ്രകടനമാണ് രാഹുല്‍ പുറത്തെടുത്തത്.

ആദ്യ ഏകദിനത്തില്‍ 62 റണ്‍സുമായി പുറത്താകാതെ നിന്ന താരം രണ്ടാം ഏകദിനത്തില്‍ 108 റണ്‍സാണ് നേടിയത്. താരത്തെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചതിന് പിന്നില്‍ വിരാട് കോഹ്‍ലിയാണെന്നും താരത്തിനെ വിവിധ പൊസിഷനുകളില്‍ ബാറ്റ് ചെയ്യുവാന്‍ കോഹ്‍ലി ആവശ്യപ്പെട്ടപ്പോള്‍ അത് താരത്തിന്റെ കഴിവിലുള്ള വിശ്വാസം കാരണം കൂടിയാണെന്നും സേവാഗ് വ്യക്തമാക്കി.

Rahulvirat

ഏകദേശം എല്ലാ സ്ലോട്ടിലും താരം കളിച്ചിട്ടുണ്ടെന്നും ക്യാപ്റ്റന്റെ ഏറ്റവും പ്രിയങ്കരനായ ബാറ്റ്സ്മാന്‍ ആയതിനാലാണ് താരത്തിനെ ഇത്തരത്തില്‍ പല സ്ഥാനങ്ങളില്‍ പരീക്ഷിക്കുന്നതെന്നും സേവാഗ് സൂചിപ്പിച്ചു.

മൂന്നാം ടി20യില്‍ സഞ്ജുവിന് പകരം മനീഷ് പാണ്ടേ കളിക്കുവാന്‍ സാധ്യത കൂടുതല്‍, കാരണം വ്യക്തമാക്കി സേവാഗ്

ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയുടെ മൂന്നാം ടി20യില്‍ സഞ്ജു സാംസണ് പകരം മനീഷ് പാണ്ടേ കളിക്കുമെന്ന് പറഞ്ഞ് വിരേന്ദര്‍ സേവാഗ്. വിരാട് കോഹ്‍ലിയുടെ ടീം മാറ്റുന്ന പ്രവണത വെച്ചാണ് താനിത് പറയുന്നതെന്നും സേവാഗ് കൂട്ടിചേര്‍ത്തു. രണ്ടാം മത്സരത്തില്‍ മനീഷ് പാണ്ടേയ്ക്ക് പകരം ശ്രേയസ്സ് അയ്യര്‍ ആണ് ടീമില്‍ കളിച്ചത്.

സഞ്ജുവിന് രണ്ട് മത്സരങ്ങളിലും മികച്ച തുടക്കം ലഭിച്ചുവെങ്കിലും അത് വലിയ സ്കോര്‍ ആക്കി മാറ്റുവാന്‍ സാധിച്ചിരുന്നില്ല. പരമ്പര സ്വന്തമാക്കിയ ടീമിന് വൈറ്റ്‍വാഷിനായി മാറ്റങ്ങളില്ലാതെ ഇറങ്ങാവുന്നതാണെങ്കിലും വിരാട് കോഹ്‍ലി ഇത്തരം മാറ്റങ്ങള്‍ക്ക് താല്പര്യപ്പെടുന്ന വ്യക്തി ആയതിനാല്‍ തന്നെ സഞ്ജുവിനെ പുറത്തിരുത്തവാനാണ് സാധ്യതയെന്ന് സേവാഗ് പറഞ്ഞു.

മനീഷ് പാണ്ടേയ്ക്ക് ആദ്യ മത്സരത്തില്‍ അവസരം ലഭിച്ചുവെങ്കിലും താരത്തിന്റെ മുട്ടിന്റെ പ്രശ്നം കാരണം രണ്ടാം മത്സരത്തില്‍ പുറത്തിരുത്തുകയായിരുന്നു. രണ്ട് മത്സരങ്ങളില്‍ അവസരം ലഭിച്ച സഞ്ജുവിന് പകരം ഇന്ത്യ മനീഷിന് അവസരം നല്‍കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും സേവാഗ് സൂചിപ്പിച്ചു.

നടരാജനെ കിംഗ്സ് ഇലവന്‍ പഞ്ചാബ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയ തന്റെ തീരുമാനത്തെ പലരും ചോദ്യം ചെയ്തിരുന്നു – വീരേന്ദര്‍ സേവാഗ്

തമിഴ്നാട് പ്രീമിയര്‍ ലീഗിലെ മിന്നും പ്രകടനത്തിന് ശേഷം കിംഗ്സ് ഇലവന്‍ പഞ്ചാബ് സ്ക്വാഡില്‍ ടി നടരാജനെ ഉള്‍പ്പെടുത്തിയതിന് പിന്നില്‍ തന്റെ തീരുമാനം വലുതായിരുന്നുവെന്നും എന്നാല്‍ തന്റെ ഈ തീരുമാനത്തെ പലരും ചോദ്യം ചെയ്തിരുന്നുവെന്ന് പറഞ്ഞ് വീരേന്ദര്‍ സേവാഗ്.

2017 സീസണില്‍ 6 മത്സരങ്ങള്‍ കളിച്ച യോര്‍ക്കര്‍ മാസ്റ്റര്‍ക്ക് 2 വിക്കറ്റ് മാത്രമാണ് നേടാനായത്. കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് തലവനായിരുന്നു സേവാഗ് അന്ന്. താരം ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും സേവാഗ് പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ ടിഎന്‍പിഎല്‍ മാത്രം കളിച്ച ഒരു താരത്തെ ഇത്ര വലിയ വില കൊടുത്ത് എന്തിന് എടുത്തു എന്നതായിരുന്നു താന്‍ നേരിട്ട ചോദ്യം എന്നാണ് സേവാഗ് വ്യക്തമാക്കിയത്. 2017ല്‍ മൂന്ന് കോടി രൂപയ്ക്കാണ് താരത്തെ കിംഗ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയത്.

താന്‍ പൈസയെക്കുറിച്ച് ആശങ്കപ്പെട്ടില്ലെന്നും തനിക്ക് താരത്തിന്റെ പ്രതിഭയില്‍ തികഞ്ഞ വിശ്വാസമുണ്ടായിരുന്നുവെന്നും ടീമിലെ ചില തമിഴ്നാട് താരങ്ങളും താരത്തെ ടീമിലേക്ക് എത്തിക്കുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ടെന്നും സേവാഗ് വ്യക്തമാക്കി.

ഡല്‍ഹി ക്യാപിറ്റല്‍സ് പേസറുടെ ബൗളിംഗിനെ പുകഴ്ത്തി സേവാഗ്

തീപാറുന്ന പേസിലായിരുന്നു ഇന്നലെ ഡല്‍ഹിയുടെ ആന്‍റിക് നോര്‍ക്കിയേയുടെ ബൗളിംഗ്. ആദ്യ ഓവര്‍ എറിയാനെത്തിയ താരത്തെ ജോസ് ബട്‍ലര്‍ അടിച്ച് പറത്തിയെങ്കിലും രാജസ്ഥാന്‍ ഓപ്പണറെ പുറത്താക്കി ശക്തമായ തിരിച്ചുവരവാണ് ഡല്‍ഹി താരം നടത്തിയത്.

ജോഫ്ര ആര്‍ച്ചറെക്കാള്‍ പേസില്‍ എറിഞ്ഞ താരം ഇന്നലെ മണിക്കൂറില്‍ 156.22 കിലോമീറ്റര്‍ വേഗതയിലാണ് പന്തെറിഞ്ഞത്. ഇന്നിംഗ്സിന്റെ അവസാനത്തോടെ രാജസ്ഥാന്റെ പ്രതീക്ഷയായിരുന്ന റോബിന്‍ ഉത്തപ്പയുടെ വിക്കറ്റും തെറിപ്പിച്ച നോര്‍ക്കിയയുടെ ബൗളിംഗിനെ മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗും പ്രശംസിച്ചു.

കണ്ണ് ചിമ്മിയാല്‍ നോര്‍ക്കിയയുടെ പന്ത് മിസ്സാവും എന്നാണ് സേവാഗ് വ്യക്തമാക്കിയത്. ഐപിഎലിലെ ഏറ്റവും വേഗതയേറിയ പന്ത് താനെറിയുമെന്ന് താന്‍ ഒരിക്കലും കരുതിയില്ലെന്നാണ് താരം പറഞ്ഞത്. താന്‍ പേസ് സൃഷ്ടിക്കുവാനായി കുറെ നാളായി പരിശീലത്തിലായിരുന്നുവെന്നും അതിനാല്‍ തന്നെ ഈ നേട്ടത്തില്‍ തനിക്ക് സന്തോഷമുണ്ടെന്നും ആന്‍റിക് നോര്‍ക്കിയ വ്യക്തമാക്കി.

ധോണി കഴിഞ്ഞാൽ ഐ.പി.എല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ രോഹിത് ശർമ്മ : വിരേന്ദർ സെവാഗ്

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി കഴിഞ്ഞാൽ ഐ.പി.എല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ ആണെന്ന് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്. കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള രോഹിത് ശർമ്മയുടെ പ്രകടനത്തെയും ക്യാപ്റ്റൻസിയെയും വിരേന്ദർ സെവാഗ് അഭിനന്ദിക്കുകയും ചെയ്തു. മത്സരത്തിൽ 80 റൺസ് നേടിയ രോഹിത് ശർമ്മ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും നേടിയിരുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ധോണി കഴിഞ്ഞാൽ ഏറ്റവും മികച്ച ക്യാപ്റ്റൻ രോഹിത് ശർമ്മയാണെന്ന് താൻ ഒരുപാട് കാലമായി പറയുന്നുണ്ടെന്ന് രോഹിത് ശർമ്മ പറഞ്ഞു. ഒരു മത്സരം മനസിലാക്കുകയും അതിൽ രോഹിത് ശർമ്മ തന്ത്രപരമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്ന രീതി വളരെ മികച്ചതാണെന്നും സെവാഗ് പറഞ്ഞു. കൊൽക്കത്തക്കെതിരായ മത്സരത്തിൽ ദിനേശ് കാർത്തിക്കും നിതീഷ് റാണയും ചേർന്ന് ഇന്നിംഗ്സ് പടുത്തുയർത്താൻ ശ്രമിക്കുന്ന സമയത്ത് പൊള്ളാർഡിനെ കൊണ്ട് ബൗൾ ചെയ്യിച്ച രോഹിത് ശർമ്മയുടെ തീരുമാനം മികച്ചതായിരുന്നെന്നും സെവാഗ് പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ ഓപ്പണറാണ് വിരേന്ദർ സെവാഗ് : ലക്ഷ്മൺ

മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സേവാഗിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മൺ. ടെസ്റ്റ് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വിനാശകാരിയായ ഓപ്പണറാണ് വിരേന്ദർ സെവാഗാണെന്ന് ലക്ഷ്മൺ പറഞ്ഞു. വിരേന്ദർ സെവാഗിന്റെ പോസിറ്റിവിറ്റിയും തന്റെ കഴിവിലുള്ള വിശ്വാസവും തനിക്ക് അത്ഭുതകരമായി തോന്നിയെന്നും ലക്ഷ്മൺ പറഞ്ഞു. സോഷ്യൽ മീഡിയയിൽ തന്റെ കൂടെ കളിച്ചവരെക്കുറിച്ചും തനിക്ക് പ്രചോദനമായവരെകുറിച്ചും സോഷ്യൽ മീഡിയയിൽ ഓർമ്മ പങ്കുവെക്കവേയാണ് വിരേന്ദർ സേവാഗിനെ പ്രശംസിച്ച് രംഗത്തെത്തിയത്.

ടെസ്റ്റിൽ 104 മത്സരങ്ങൾ ഇന്ത്യക്ക് വേണ്ടി കളിച്ച സെവാഗ്  49.34 ആവറേജിൽ   8586 റൺസും നേടിയിട്ടുണ്ട്. ഇതിൽ 23 സെഞ്ചുറിയും 32 അർദ്ധ സെഞ്ചുറികളും ഉൾപെടും. കൂടാതെ 251 ഏകദിന മത്സരങ്ങളും 19 ടി20 മത്സരങ്ങളും സെവാഗ് ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്.  2015ലാണ് സെവാഗ് സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

റമീസ് രാജയുടെ ഇന്ത്യ – പാകിസ്ഥാൻ ടീമിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ ആധിപത്യം

മുൻ പാകിസ്ഥാൻ താരം റമീസ് രാജയുടെ ഇന്ത്യ – പാകിസ്ഥാൻ ടീമിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ ആധിപത്യം. ടീമിന്റെ മുൻ നിര ബാറ്റ്സ്മാൻമാർ എല്ലാം ഇന്ത്യൻ താരങ്ങളായ ടീമിന്റെ നായകൻ പാകിസ്ഥാന് ലോകകപ്പ് കിരീടം നേടിക്കൊടുത്ത ഇമ്രാൻ ഖാൻ ആണ്. ഫേസ്ബുക്കിൽ സുനിൽ ഗവാസ്കറുമായുള്ള അഭിമുഖത്തിനിടെയാണ് റമീസ് രാജ തന്റെ ഇന്ത്യ – പാകിസ്ഥാൻ ടീം വെളിപ്പെടുത്തിയത്.

ഓപ്പണറായി വിരേന്ദർ സെവാഗിനെയും സുനിൽ ഗവാസ്കറിനെയുമാണ് റമീസ് രാജ ഉൾപ്പെടുത്തിയത്. ഇവരെ കൂടാതെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ് എന്നിവരും റമീസ് രാജയുടെ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.  മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ മഹേന്ദ്ര സിംഗ് ധോണിയാണ് ടീമിന്റെ വിക്കറ്റ് കീപ്പർ.

അതെ സമയം ഇന്ത്യ – പാകിസ്ഥാൻ ടീമിൽ ബൗളറായി ഇന്ത്യയിൽ നിന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ അനിൽ കുംബ്ലെ മാത്രമാണ് ഉള്ളത്. തന്റെ കൂടെയും തനിക്കൊപ്പവും കളിച്ച താരങ്ങളുടെ ടീമിലാണ് ബൗളറായി അനിൽ കുംബ്ലെയെ റമീസ് രാജ ഉൾപ്പെടുത്തിയത്. ഇമ്രാൻ ഖാൻ, വാസിം അക്രം, വഖാർ യൂനിസ്, സഖ്‌ലൈൻ മുഷ്‌താഖ്‌ എന്നിവരും റമീസ് രാജയുടെ ടീമിലുണ്ട്.

റമീസ് രാജയുടെ ഇന്ത്യ – പാകിസ്ഥാൻ ടീമിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ ആധിപത്യം

മുൻ പാകിസ്ഥാൻ താരം റമീസ് രാജയുടെ ഇന്ത്യ – പാകിസ്ഥാൻ ടീമിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ ആധിപത്യം. ടീമിന്റെ മുൻ നിര ബാറ്റ്സ്മാൻമാർ എല്ലാം ഇന്ത്യൻ താരങ്ങളായ ടീമിന്റെ നായകൻ പാകിസ്ഥാന് ലോകകപ്പ് കിരീടം നേടിക്കൊടുത്ത ഇമ്രാൻ ഖാൻ ആണ്. ഫേസ്ബുക്കിൽ സുനിൽ ഗവാസ്കറുമായുള്ള അഭിമുഖത്തിനിടെയാണ് റമീസ് രാജ തന്റെ ഇന്ത്യ – പാകിസ്ഥാൻ ടീം വെളിപ്പെടുത്തിയത്.

ഓപ്പണറായി വിരേന്ദർ സെവാഗിനെയും സുനിൽ ഗവാസ്കറിനെയുമാണ് റമീസ് രാജ ഉൾപ്പെടുത്തിയത്. ഇവരെ കൂടാതെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ് എന്നിവരും റമീസ് രാജയുടെ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.  മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ മഹേന്ദ്ര സിംഗ് ധോണിയാണ് ടീമിന്റെ വിക്കറ്റ് കീപ്പർ.

അതെ സമയം ഇന്ത്യ – പാകിസ്ഥാൻ ടീമിൽ ബൗളറായി ഇന്ത്യയിൽ നിന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ അനിൽ കുംബ്ലെ മാത്രമാണ് ഉള്ളത്. തന്റെ കൂടെയും തനിക്കൊപ്പവും കളിച്ച താരങ്ങളുടെ ടീമിലാണ് ബൗളറായി അനിൽ കുംബ്ലെയെ റമീസ് രാജ ഉൾപ്പെടുത്തിയത്. ഇമ്രാൻ ഖാൻ, വാസിം അക്രം, വഖാർ യൂനിസ്, സഖ്‌ലൈൻ മുഷ്‌താഖ്‌ എന്നിവരും റമീസ് രാജയുടെ ടീമിലുണ്ട്.

Exit mobile version