മഴയും വെളിച്ചക്കുറവും മൂലം മൂന്നാം ദിവസത്തെ കളി നേരത്തെ അവസാനിപ്പിച്ചു

സെഞ്ചൂറിയണില്‍ കളി തടസ്സപ്പെടുത്തി മഴയും വെളിച്ചക്കുറവും. ഇന്ന് പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം 307 റണ്‍സിനു ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് അവസാനിച്ച ശേഷം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 90/2 എന്ന നിലയില്‍ നില്‍ക്കെയാണ് മഴ വില്ലനായി എത്തിയത്. 50 റണ്‍സുമായി എബി ഡി വില്ലിയേഴ്സും 36 റണ്‍സ് നേടി ഡീന്‍ എല്‍ഗാറുമാണ് ക്രീസില്‍. ജസ്പ്രീത് ബുംറയ്ക്കാണ് ഇന്നിംഗ്സില്‍ വീണ രണ്ട് വിക്കറ്റും.  ഒരു ഘട്ടത്തില്‍ 3/2 എന്ന നിലയില്‍ നിന്നാണ് ദക്ഷിണാഫ്രിക്കയെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത്. 87 റണ്‍സാണ് എല്‍ഗാര്‍-ഡിവ്ലിലിയേഴ്സ് കൂട്ടുകെട്ട് ഇതുവരെ നേടിയിട്ടുള്ളത്.

നേരത്തെ വിരാട് കോഹ്‍ലിയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്കയുടെ സ്കോറിനു 28 റണ്‍സ് അകലെ വരെ എത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. 152 റണ്‍സ് നേടിയ കോഹ്‍ലി അവസാന വിക്കറ്റായാണ് പുറത്തായത്. മോണേ മോര്‍ക്കല്‍ നാല് വിക്കറ്റ് വീഴ്ത്തി ആതിഥേയര്‍ക്കായി തിളങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version