തരം താഴ്ത്തൽ മുന്നിൽ കണ്ടു എസ്പന്യോൾ! വിയ്യറയലിനോടും പരാജയം

സ്പാനിഷ് ലാ ലീഗയിൽ കറ്റാലൻ ടീം ആയ എസ്പന്യോൾ തുടരുമോ എന്ന കാര്യം സംശയത്തിൽ. ഇന്ന് വിയ്യറയലിനോടു 4-2 നു പരാജയപ്പെട്ടതോടെ 19 സ്ഥാനത്ത് ഉള്ള അവർക്ക് തരം താഴ്ത്തൽ ഒഴിവാക്കാൻ അത്ഭുതം വേണ്ടി വരും. അതേസമയം ജയത്തോടെ വിയ്യറയൽ അഞ്ചാം സ്ഥാനത്തേക്ക് കയറി. ആദ്യ പകുതിയുടെ അവസാന നിമിഷം കോർണറിൽ നിന്നു ലഭിച്ച അവസരം ഗോൾ ആക്കി മാറ്റിയ ഹാവി പുവാഡോ എസ്പന്യോളിന് മത്സരത്തിൽ മുൻതൂക്കം സമ്മാനിച്ചു.

എന്നാൽ രണ്ടാം പകുതിയിൽ കണ്ടത് കൂടുതൽ ആവേശത്തോടെ കളിക്കുന്ന വിയ്യറയൽ ടീമിനെ ആയിരുന്നു. 53 മത്തെ മിനിറ്റിൽ ഡാനി പരേഹോയുടെ പാസിൽ നിന്നു ബോക്സിനു പുറത്ത് നിന്ന് അതുഗ്രൻ ബുള്ളറ്റ് ഷോട്ടിലൂടെ ഗോൾ നേടിയ എറ്റിയൻ കപൗ വിയ്യാറയലിന് സമനില സമ്മാനിച്ചു. 63 മത്തെ മിനിറ്റിൽ ഹാന്റ് ബോളിന് വിയ്യറയലിന് അനുകൂലമായി പെനാൽട്ടി ലഭിച്ചതോടെ എസ്പന്യോൾ കൂടുതൽ പരുങ്ങി. ഡാനി പരേഹോയുടെ പെനാൽട്ടി എസ്പന്യോൾ ഗോൾ കീപ്പർ രക്ഷിച്ചു എങ്കിലും തുടർന്ന് പോസ്റ്റിൽ തട്ടി തിരിച്ചു വന്ന പന്ത് വലയിൽ എത്തിച്ച ഡാനി പരേഹോ വിയ്യറയലിനെ മത്സരത്തിൽ മുന്നിൽ എത്തിച്ചു.

10 മിനിറ്റിനുള്ളിൽ മാർട്ടിൻ ബ്രെത്വെയിറ്റിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ഹോസലു എസ്പന്യോളിനെ ഒരിക്കൽ കൂടി മത്സരത്തിൽ ഒപ്പം എത്തിച്ചു. എന്നാൽ 80 മത്തെ മിനിറ്റിൽ ആൽബർട്ടോ മൊറേനോയുടെ ത്രൂ ബോളിൽ നിന്നു ഗോൾ കണ്ടത്തിയ നിക്കോളാസ് ജാക്സൺ വിയ്യറയലിനെ ഒരിക്കൽ കൂടി മത്സരത്തിൽ മുന്നിൽ എത്തിച്ചു. ഇഞ്ച്വറി സമയത്ത് 92 മത്തെ മിനിറ്റിൽ തന്റെ രണ്ടാം ഗോൾ നേടിയ കപൗ വിയ്യറയൽ ജയം ഉറപ്പിക്കുക ആയിരുന്നു. അവസാന നിമിഷം പകരക്കാരനായി ഇറങ്ങിയ എഡു എക്‌സ്പോസിറ്റോക്ക് ചുവപ്പ് കാർഡ് കൂടി കണ്ടതോടെ എസ്പന്യോൾ പരാജയം ഉറപ്പായി.

കഴിഞ്ഞ കളിയിൽ റയൽ മാഡ്രിഡിനെ തോൽപ്പിച്ചു വന്ന വിയ്യറയലിന് ലാ ലീഗയിൽ തോൽവി

സ്പാനിഷ് ലാ ലീഗയിൽ കഴിഞ്ഞ കളിയിൽ റയൽ മാഡ്രിഡിനെ അട്ടിമറിച്ച വിയ്യറയലിന് ഇന്ന് തോൽവി. റയൽ വയ്യഡോയിഡ് ആണ് വിയ്യറയലിന് 2-1 ന്റെ പരാജയം സമ്മാനിച്ചത്. മത്സരത്തിൽ പന്ത് കൈവശം വക്കുന്നതിൽ വിയ്യറയൽ ആധിപത്യം ഉണ്ടായിട്ടും നിരവധി ഷോട്ടുകൾ ഉതിർത്തിട്ടും അവർക്ക് ജയിക്കാൻ ആയില്ല. മത്സരത്തിൽ രണ്ടാം മിനിറ്റിൽ തന്നെ വിയ്യറയൽ ഗോൾ വഴങ്ങി. മൊറോക്കൻ താരം സലിം അമാല്ലാ കെയിൽ ലാറിന്റെ പാസിൽ നിന്നാണ് വിയ്യറയൽ വല കുലുക്കിയത്. 15 മത്തെ മിനിറ്റിൽ സാമുവൽ ചുക്വുസെ വിയ്യറയലിന് ആയി ഗോൾ നേടിയെങ്കിലും വാർ ഈ ഗോൾ അനുവദിച്ചില്ല.

34 മത്തെ മിനിറ്റിൽ സലിം അമാല്ലായുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ മറ്റൊരു മൊറോക്കൻ താരം ജവാദ് എൽ യമിഖ് വിയ്യറയലിന് അടുത്ത അടി നൽകി. തുടർന്ന് സമനില ഗോളുകൾക്ക് ആയി വിയ്യറയൽ കിണഞ്ഞു പരിശ്രമിച്ചു. ഇടക്ക് ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ 74 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഏതൻ കപൗയുടെ ഗോളിൽ ഒരു ഗോൾ അവർ മടക്കി. അർജന്റീന താരം ലൊ സെൽസയുടെ പാസിൽ നിന്നായിരുന്നു കപൗയുടെ ഗോൾ. എന്നാൽ തുടർന്ന് സമനില ഗോൾ കണ്ടത്താൻ അവർക്ക് ആയില്ല. നിലവിൽ വിയ്യറയൽ അഞ്ചാമത് നിൽക്കുമ്പോൾ റയൽ വയ്യഡോയിഡ് പതിനാലാം സ്ഥാനത്തേക്ക് ഉയർന്നു.

വാൽവെർഡേയുടെ കുഞ്ഞിനെ താൻ അപമാനിച്ചു എന്ന വാർത്തകൾ കള്ളമെന്നു വിയ്യറയൽ താരം

ഇന്നലെ നടന്ന റയൽ മാഡ്രിഡ്, വിയ്യറയൽ സ്പാനിഷ് ലാ ലീഗ മത്സര ശേഷം റയൽ താരം ഫെഡെ വാൽവെർഡേ തന്നെ തല്ലിയ വിഷയത്തിൽ പ്രതികരണവും ആയി വിയ്യറയൽ താരം അലക്‌സ് ബയെന. സാമൂഹിക മാധ്യമത്തിൽ ആണ് താരം പ്രതികരണം നടത്തിയത്. സാന്റിയാഗോ ബെർണബ്യുവിൽ നേടിയ മികച്ച വിജയത്തിൽ സന്തോഷം രേഖപ്പെടുത്തിയ താരം തനിക്ക് നേരിട്ട ആക്രമണത്തിൽ സങ്കടവും രേഖപ്പെടുത്തി.

അതേസമയം താൻ പറഞ്ഞു എന്നു പറയുന്ന കാര്യം അത്ഭുതപ്പെടുത്തുന്നത് ആണെന്ന് പറഞ്ഞ താരം താൻ അത്തരം കാര്യം പറഞ്ഞു എന്നു പറയുന്നത് കള്ളം ആണെന്നും കൂട്ടിച്ചേർത്തു. നേരത്തെ ബയെന വാൽവെർഡേയുടെ കുഞ്ഞിനെ അപമാനിച്ചു എന്നും ഇതിന്റെ പ്രതികരണം ആണ് വാൽവെർഡേയിൽ നിന്നു ഉണ്ടായത് എന്നും വാർത്തകൾ ഉണ്ടായിരുന്നു. നിലവിൽ ഈ ആക്രമണത്തിന്റെ പുറത്ത് പോലീസ് അന്വേഷണം നടക്കുന്നുണ്ട്.

കുഞ്ഞിനെ അപമാനിച്ച വിയ്യറയൽ താരത്തെ മത്സരശേഷം തല്ലി വാൽവെർഡേ

ഇന്നലെ നടന്ന റയൽ മാഡ്രിഡ്, വിയ്യറയൽ മത്സരശേഷം വിയ്യറയൽ താരം അലക്‌സ് ബയെനയുടെ മുഖത്ത് അടിച്ചു റയൽ മാഡ്രിഡ് താരം ഫെഡെ വാൽവെർഡേ. മത്സരശേഷം ടീം ബസിനു സമീപം കാത്തിരുന്ന ശേഷം ആണ് ഉറുഗ്വായ് താരം ഫോണിൽ ആയിരുന്ന ബയെനയുടെ മുഖത്ത് അടിച്ചത്. നിലവിൽ പോലീസ് ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവർ വാൽവെർഡേയുടെ ഈ വിഷയത്തിലെ പ്രതികരണവും രേഖപ്പെടുത്തി. തങ്ങളുടെ താരത്തെ തല്ലുന്ന വീഡിയോ വിയ്യറയൽ തെളിവ് ആയി പോലീസിന് കൈമാറും എന്നാണ് സൂചന.

താരത്തിന് എതിരെ ലാ ലീഗയും റയൽ മാഡ്രിഡും എന്ത് നടപടി എടുക്കും എന്നും കണ്ടറിയാം. ജനുവരിയിൽ നടന്ന മത്സരത്തിൽ കളിക്ക് ഇടയിൽ ബയെന വാൽവെർഡേയുടെ കുട്ടിക്ക് എതിരെ പറഞ്ഞ കാര്യം ആണ് വാൽവെർഡേയെ പ്രകോപിപ്പിച്ചത് എന്നാണ് സൂചന. ആ സമയത്ത് കുട്ടി ജനിക്കുമോ എന്നടക്കം ആശങ്കകൾ ഉണ്ടായിരുന്നു വാൽവെർഡേക്കും ഭാര്യക്കും. ആ സമയത്ത് അതീവ മോശമായ അഭിപ്രായം ബയെന വാൽവെർഡേക്ക് നേരെ പറഞ്ഞത് ആണ് ഇന്നത്തെ പ്രതികരണത്തിന് കാരണം എന്നാണ് സൂചന. ഇന്നലത്തെ മത്സരത്തിൽ ഇരു താരങ്ങൾ തമ്മിൽ വാക്കേറ്റത്തിൽ ഏർപ്പെട്ടത് ആയി സൂചനകൾ ഇല്ല.

ലാ ലീഗയിൽ വിയ്യറയൽ റയൽ മാഡ്രിഡിനെ ഞെട്ടിച്ചു, കിരീടത്തിലേക്ക് ബാഴ്‌സലോണ അടുക്കുന്നു

സ്പാനിഷ് ലാ ലീഗയിൽ റയൽ മാഡ്രിഡിന്റെ തിരിച്ചടികൾ തുടരുന്നു. ഇന്ന് വിയ്യറയൽ റയൽ മാഡ്രിഡിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് മറികടന്നത്. കോപ്പ ഡെൽ റിയോയിൽ ബാഴ്‌സലോണയെ തകർത്തു വന്ന റയൽ മാഡ്രിഡ് സമാനമായ വിധം ആണ് മത്സരം തുടങ്ങിയത്. മികച്ച ആക്രമണ ഫുട്‌ബോൾ കണ്ട മത്സരത്തിൽ റയലിന്റെ മൈതാനത്ത് കൂടുതൽ അവസരങ്ങൾ തുറന്നതും വിയ്യറയൽ ആയിരുന്നു. മുമ്പ് ഈ സീസണിൽ സ്വന്തം മൈതാനത്ത് റയലിനെ തോൽപ്പിച്ച വിയ്യറയൽ റയലിന് മേൽ ചരിത്രത്തിൽ ആദ്യമായി ഡബിൾ നേട്ടം പൂർത്തിയാക്കുകയും ചെയ്തു. മത്സരത്തിന്റെ പതിനാറാം മിനിറ്റിൽ മാർകോ അസൻസിയോയുടെ ക്രോസ് പൗ ടോറസിൽ തട്ടി ഗോൾ ആയതോടെ സെൽഫ് ഗോൾ ബലത്തിൽ റയൽ മത്സരത്തിൽ മുന്നിലെത്തി.

ആദ്യ പകുതിയിൽ തന്നെ വിയ്യറയൽ മത്സരത്തിൽ തിരിച്ചു വന്നു. ലൊ സെൽസയുടെ മികച്ച ത്രൂ പാസ് സ്വീകരിച്ച നൈജീരിയൻ താരം സാമുവൽ ചുക്വുസെ നാച്ചോയെ കബളിപ്പിച്ച് 39 മത്തെ മിനിറ്റിൽ വിയ്യറയലിന്റെ സമനില ഗോൾ നേടുക ആയിരുന്നു. എന്നാൽ രണ്ടാം പകുതി തുടങ്ങിയ ഉടൻ റയൽ മാഡ്രിഡ് മത്സരത്തിൽ വീണ്ടും മുന്നിലെത്തി. 48 മത്തെ മിനിറ്റിൽ ഡാനി സെബയോസിന്റെ പാസിൽ നിന്നു മികച്ച ഫോമിലുള്ള വിനീഷ്യസ് ജൂനിയർ റയലിനെ വീണ്ടും മുന്നിലെത്തിച്ചു. തുടർന്ന് നന്നായി ആക്രമിച്ചു കളിക്കുന്ന വിയ്യറയലിനെ ആണ് കാണാൻ ആയത്. 70 മത്തെ മിനിറ്റിൽ അവരുടെ സമനില ഗോൾ പിറന്നു.

വീണ്ടും ഒരിക്കൽ കൂടി സാമുവൽ ചുക്വുസെ അപകടകാരിയായി. പകരക്കാരനായി ഇറങ്ങി മൂന്നാം മിനിറ്റിൽ ലൂയിസ് മൊറാലസ് വിയ്യറയലിന് സമനില സമ്മാനിച്ചു. ആദ്യം ഗോൾ വര കടന്നു എന്നു സംശയം ഉണ്ടായെങ്കിലും വാർ ഗോൾ സ്ഥിരീകരിക്കുക ആയിരുന്നു. പത്ത് മിനിറ്റിനുള്ളിൽ സാമുവൽ ചുക്വുസെ തന്റെ രണ്ടാം ഗോൾ നേടി വിയ്യറയലിന് സ്വപ്ന ജയം സമ്മാനിക്കുക ആയിരുന്നു. അലക്‌സ് ബയെനയും ആയുള്ള കൊടുക്കൽ വാങ്ങലുകൾക്ക് ശേഷം ബോക്സിനു അരികിൽ നിന്നു നൈജീരിയൻ താരത്തിന്റെ സുന്ദരമായ ഷോട്ട് റയലിന്റെ പരാജയം ഉറപ്പിച്ചു. തുടർന്ന് സമനിലക്ക് ആയി റയൽ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. വിയ്യറയലിന്റെ ലീഗിലെ തുടർച്ചയായ മൂന്നാം ജയം ആണിത്. ഇതോടെ അവർ അഞ്ചാം സ്ഥാനത്തേക്കും കയറി. അതേസമയം ലീഗിൽ ഒരു മത്സരം അധികം കളിച്ച റയൽ ഒന്നാമതുള്ള ബാഴ്‌സലോണയും ആയി 12 പോയിന്റുകൾ പിറകിലാണ്.

ലക്ഷ്യമില്ലാതെ “യെല്ലോ സബ്മറൈൻ”, വിയ്യാറയലിൽ സെറ്റിയന് ദുഷ്കരമായ തുടക്കം

ഉനയ് എമെരിയുടെ പകരക്കാരനായി വിയ്യാറയലിൽ എത്തിയ കിക്കെ സെറ്റിയന് അത്ര നല്ല സമയമല്ല. ടീമിന്റെ ചുമതല ഏറ്റെടുത്ത ശേഷം ഒറ്റ വിജയം പോലും നേടാൻ ആയിട്ടില്ല എന്ന് മാത്രമല്ല, മൂന്ന് തോൽവികളും ഒരേയൊരു സമനിലയും മാത്രമാണ് ഇതുവരെ കൈമുതൽ ആളുള്ളത്. ടീമിന്റെ പ്രകടനത്തിൽ ആരാധകരെ എന്ന പോലെ തന്നെ താരങ്ങളും വളരെ അസ്വസ്ഥതരാണ് എന്ന സൂചനകൾ ആണ് പുറത്തു വരുന്നത്. അടുത്ത മത്സരത്തിൽ എസ്പാന്യോളിനെ നേരിടാൻ ഒരുങ്ങുന്ന ടീമിലെ താരങ്ങൾ കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇറങ്ങുന്നതിന് മുന്നോടിയായി കോച്ചിങ് സ്റ്റാഫുമായി നേരിട്ട് ഒരു യോഗം ചേർന്ന് തങ്ങളുടെ പ്രതിഷേധം അറിയിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ മയ്യോർക്കക്കെതിരായ തോൽവിയിൽ ആരാധകർ സ്റ്റേഡിയത്തിൽ വെച്ച് സെറ്റിയനെ പുറത്താക്കാൻ ആഹ്വാനം ചെയ്തിരുന്നു.

അതേ സമയം കാര്യങ്ങളെ സംയമനത്തോടെ കൈകാര്യം ചെയ്യുകയാണ് സെറ്റിയൻ. എസ്പാന്യോളിനെ നേരിടുന്നതിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട അദ്ദേഹം നിലവിലെ സംഭവങ്ങളിൽ തന്റെ പ്രതികരണം അറിയിച്ചു. നിലവിലെ സാഹചര്യം മറികടക്കാൻ ടീമിനാകുമെന്ന് അദ്ദേഹം പറഞ്ഞു. “തന്റെ ലക്ഷ്യത്തിനോ ഇച്ഛാശക്തിക്കോ മാറ്റം വന്നിട്ടില്ല, കളത്തിലെ കുറവുകൾ പരിഹരിച്ച് താരങ്ങൾ മെച്ചപ്പെടേണ്ടതുണ്ട്.” അദ്ദേഹം പറഞ്ഞു. ഇത്തരം സാഹചര്യങ്ങൾ ഒരു ടീമിൽ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. “മുൻ കോച്ചിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും പുതുതായി വന്ന ആൾ കൊണ്ടു വരുമ്പോൾ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികമാണ്. മെച്ചപ്പെട്ട റിസൾട്ട് വരുമ്പോൾ മാത്രമേ ഈ സാഹചര്യം മറികടക്കാൻ ആവൂ. തോൽവികൾ ആത്മവിശ്വാസത്തെ ബാധിക്കുകയും ചെയ്യും.” അദ്ദേഹം കൂടിച്ചെർത്തു.

വിയ്യാറയലിനെ പിടിച്ചു കെട്ടി കാദിസ്

സ്വന്തം തട്ടകത്തിൽ കരുത്തരായ വിയ്യാറയലിനെ സമനിലയിൽ തളച്ച് കാദിസ്. ലീഗിൽ തുടർ തോൽവികളുമായി ആരംഭിച്ച കാഡിസിന് കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പുറമെ സമനില നേടാൻ കഴിഞ്ഞത് ആശ്വാസമായി. നിർണായക പോയിന്റുകൾ കൈവിട്ട വിയ്യാറയലിന്റെ അഞ്ചാം സ്ഥാനമാവട്ടെ ഒട്ടും സുരക്ഷിതമല്ല.

വിജയം ഉറപ്പിച്ച് ഇറങ്ങിയ വിയ്യാറയൽ കാഡിസിന്റെ തട്ടകത്തിൽ ശരിക്കും വിയർത്തു. പന്ത് കൈവശം വെക്കുന്നതിലും ലക്ഷ്യത്തിലേക്ക് ഉന്നം വെക്കുന്നതിലും എതിരാളികളെക്കാൾ ബഹുദൂരം മുന്നിൽ നിന്നെങ്കിലും ഗോൾ കണ്ടെത്താൻ മാത്രം എമരിയുടെ ടീമിന് സാധിച്ചില്ല.

കാഡിസ് ആവട്ടെ ഏതു വിധേനയും എതിരാളികളെ ഗോളിൽ നിന്നും അകറ്റി നിർത്താൻ പൊരുതി. പ്രതിരോധ താരം ഐസക് കാഴ്സെലൻ മുഴുവൻ സമയത്തിന്റെ ഇഞ്ചുറി ടൈമിൽ ചുവപ്പ് കാർഡ് കണ്ടു കയറിയതോടെ പത്ത് പേരുമായാണ് മത്സരം അവസാനിപ്പിച്ചത്‌. കാദിസ് ഇപ്പോഴും പത്തൊൻപതാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

സ്വന്തം തട്ടകത്തിൽ വിജയം നേടാൻ ആവാതെ വിയ്യാറയൽ, സെവിയ്യയുമായി സമനില

വമ്പന്മാരുടെ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞ് വിയ്യാറായലും സെവിയ്യയും. വിയ്യാറയലിന്റെ തട്ടകത്തിൽ വെച്ചു നടന്ന മത്സരത്തിൽ ഓരോ ഗോൾ വീതം നേടി കൊണ്ട് ഇരു ടീമുകളും പോയിന്റ് പങ്കുവെച്ചു. ആറു മത്സരങ്ങൾ പൂർത്തിയാകുമ്പോൾ പതിനൊന്ന് പോയിന്റുമായി വിയ്യാറയൽ ആറാമതും അഞ്ചു പോയിന്റുമായി സെവിയ്യ ലീഗിൽ പതിനഞ്ചാമതുമാണ്.

സ്വന്തം തട്ടകത്തിൽ അവസരങ്ങൾ ഏറെ ലഭിച്ചിട്ടും വിജയം നേടാൻ കഴിയാത്ത നിരാശയിലാണ് വിയ്യാറയൽ കളം വിട്ടത്. കരുത്തരായ എതിരാളികൾക്കെതിരെ ഇരു നിരയും വിജയം നേടാൻ ഉറച്ചു തന്നെയാണ് ഇറങ്ങിയത്. എട്ടാം മിനിറ്റിൽ തന്നെ എമരിയുടെ ടീമിനെ ഞെട്ടിച്ചു കൊണ്ട് സെവിയ്യ ലീഡ് എടുത്തു. ഇസ്കോയുടെ പാസിൽ നിന്നും ഒലിവർ ടോറസ് ആണ് സെവിയ്യക്ക് ലീഡ് നൽകിയത്. പന്ത് കൂടുതൽ കൈവശം വെച്ചു സെവിയ്യ മത്സരം നിയന്ത്രണത്തിൽ ആക്കാൻ ശ്രമിച്ചെങ്കിലും വിയ്യാറയൽ പലപ്പോഴും എതിർ ഗോൾ മുഖത്ത് അപകടം സൃഷ്ടിച്ചു. പക്ഷെ ഗോൾ മാത്രം അകന്നു നിന്നു. ആദ്യ പകുതിയിൽ സെവിയ്യയുടെ ലീഡിൽ തന്നെയാണ് മത്സരം പിരിഞ്ഞത്.

രണ്ടാം പകുതിയുടെ ആദ്യ മിനിറ്റുകളിൽ വിയ്യാറയൽ കാത്തിരുന്ന ഗോൾ എത്തി. കൗണ്ടർ വഴി എത്തിയ ബോൾ മുന്നേറ്റ താരം ബീന പോസ്റ്റിലേക്ക് ലക്ഷ്യം വെച്ചത് എതിർ കീപ്പർ സേവ് ചെയ്‌തെങ്കിലും വീണ്ടും താരത്തിന്റെ ദേഹത്ത് തട്ടി പോസ്റ്റിലേക്ക് തന്നെ എത്തി. തുടർന്നും പലപ്പോഴും എതിർ പോസ്റ്റിലേക്ക് അവർ ലക്ഷ്യം വെച്ചെങ്കിലും ലീഡ് നേടാൻ കഴിഞ്ഞില്ല.

ഇത് വരെ ഗോൾ വഴങ്ങിയില്ല എന്ന വിയ്യറയലിന്റെ അഹങ്കാരം മാറ്റി റയൽ ബെറ്റിസ്, ലാ ലീഗയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു

സ്പാനിഷ് ലാ ലീഗയിൽ കഴിഞ്ഞ നാലു മത്സരങ്ങളിൽ ഗോൾ വഴങ്ങാത്ത വിയ്യറയൽ പ്രതിരോധം ഭേദിച്ച് റയൽ ബെറ്റിസ്. എതിരില്ലാത്ത ഒരു ഗോളിന് ആണ് ബെറ്റിസ് വിയ്യറയലിനെ തോൽപ്പിച്ചത്. പന്ത് കൈവശം വക്കുന്നതിൽ വിയ്യറയൽ മുന്നിട്ട് നിന്നപ്പോൾ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് ബെറ്റിസ് ആയിരുന്നു.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 61 മത്തെ മിനിറ്റിൽ ആണ് വിയ്യറയൽ പ്രതിരോധം ഭേദിക്കപ്പെട്ടത്. ലൂയിസ് ഹെൻറിക്വയുടെ ക്രോസിൽ നിന്നു ഇടത് കാലൻ അടിയിലൂടെ റോഡ്രിയാണ് ബെറ്റിസിന് ആയി ഗോൾ നേടിയത്. ജയത്തോടെ ലീഗിൽ ബാഴ്‌സലോണക്ക് ഒരു പോയിന്റ് മാത്രം പിറകിൽ മൂന്നാം സ്ഥാനത്ത് ആണ് ബെറ്റിസ് ഇപ്പോൾ വിയ്യറയൽ ആവട്ടെ നാലാം സ്ഥാനത്തും.

ലാ ലീഗയിൽ അത്ലറ്റികോ മാഡ്രിഡിനെ ഞെട്ടിച്ചു വിയ്യറയൽ | Report

സ്പാനിഷ് ലാ ലീഗയിൽ അത്ലറ്റികോ മാഡ്രിഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു വിയ്യറയൽ.

സ്പാനിഷ് ലാ ലീഗയിൽ അത്ലറ്റികോ മാഡ്രിഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു വിയ്യറയൽ. മികച്ച പോരാട്ടം കണ്ട അത്ലറ്റികോയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ വന്ന ഗോളുകൾക്ക് ആണ് വിയ്യറയൽ ജയം കണ്ടത്. അത്ലറ്റികോ മുന്നേറ്റത്തെ നന്നായി തടഞ്ഞു നിർത്തിയ ഉനയ് എമറെയുടെ ടീമിന് 73 മത്തെ മിനിറ്റിൽ യറമി പിനോ ആണ് ഗോൾ സമ്മാനിച്ചത്. പ്രതിരോധത്തിൽ മൊളീന വരുത്തിയ പിഴവ് പിനോ ഗോൾ ആക്കി മാറ്റി.

സമനിലക്ക് ആയി മുന്നേറ്റനിര താരങ്ങളെ സിമിയോണി പകരക്കാരായി കൊണ്ട് വന്നെങ്കിലും അവസരങ്ങൾ അധികം ഒന്നും പിറന്നില്ല. പകരക്കാരനായി ഇറങ്ങിയ അലക്‌സ് ബനെയ ഫൗൾ ചെയ്തതിനു 94 മത്തെ മിനിറ്റിൽ ഇഞ്ച്വറി സമയത്ത് മൊളീന ചുവപ്പ് കാർഡ് കണ്ടതോടെ അത്ലറ്റികോ പരാജയം ഉറപ്പിച്ചു. രണ്ടു മിനിറ്റുകൾക്ക് ശേഷം പെഡ്രാസയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ജെറാർഡ് മൊറേനോ വിയ്യറയൽ ജയം ഉറപ്പിക്കുക ആയിരുന്നു. സിമിയോണിയുടെ ടീമിന് മേൽ നേടിയ ഈ ജയം എമറെയുടെ ടീമിന് വലിയ ആത്മവിശ്വാസം പകരും.

Story Highlight : Villarreal beat Atletico Madrid in La Liga.

ലാ ലീഗയിൽ ഗ്രനാഡയെ തകർത്തു വിയ്യറയൽ ടോപ് ഫോർ പ്രതീക്ഷകൾ സജീവമാക്കി

സ്പാനിഷ് ലാ ലീഗയിൽ പതിനേഴാം സ്ഥാനത്തുള്ള ഗ്രനാഡയെ 4-1 നു തകർത്തു വിയ്യറയൽ. ജയത്തോടെ തങ്ങളുടെ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷകൾ സജീവമായി നിർത്താൻ ഉനയ് എമറെയുടെ ടീമിന് ആയി. 9 മഞ്ഞ കാർഡുകൾ കണ്ട മത്സരത്തിൽ 3 പെനാൽട്ടികളും കാണാൻ ആയി. പരുക്കൻ പോരാട്ടം ആണ് മത്സരത്തിൽ കാണാൻ ആയത്. അർണോട്ട് ദാൻജുമയുടെ ഹാട്രിക് ആണ് വിയ്യറയലിന് വിജയം നൽകിയത്.

ആദ്യ പകുതിയിൽ അർണോട്ട് ദാൻജുമയുടെ ഇരട്ട ഗോളിൽ വിയ്യറയൽ മത്സരത്തിൽ മുന്നിലെത്തി. അതിൽ ആദ്യ ഗോൾ പെനാൽട്ടിയിലൂടെയാണ് താരം നേടിയത്. രണ്ടാം പകുതിയിൽ ലൂയിസ് മില്ലയുടെ പെനാൽട്ടിയിൽ ഗ്രനാഡ മത്സരത്തിൽ ഒരു ഗോൾ തിരിച്ചടിച്ചു. 81 മത്തെ മിനിറ്റിൽ മറ്റൊരു പെനാൽട്ടിയിലൂടെ അർണോട്ട് ദാൻജുമ തന്റെ ഹാട്രിക് പൂർത്തിയാക്കി. മത്സരത്തിൽ ഇഞ്ച്വറി സമയത്ത് 96 മത്തെ മിനിറ്റിൽ ഗോൾ കണ്ടത്തിയ മോയസ് ഗോമസ് വിയ്യറയൽ ജയം പൂർത്തിയാക്കുക ആയിരുന്നു. നിലവിൽ ലീഗിൽ അഞ്ചാമത് ആണ് വിയ്യറയൽ.

അവസാന മിനുറ്റുകളിലെ ഗോളുകളിൽ ബാഴ്‌സലോണക്ക് ജയം

അവസാന മിനിറ്റുകളിൽ നേടിയ ഗോളുകളുടെ പിൻബലത്തിൽ വില്ലറയലിനെതിരെ ജയവുമായി ബാഴ്‌സലോണ. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്‌സലോണ ജയം സ്വന്തമാക്കിയത്. 88ആം മിനിറ്റ് വരെ മത്സരം 1-1 എന്ന നിലയിലായിരുന്നു. എന്നാൽ വില്ലറയൽ പിഴവ് മുതലെടുത്ത് മെംഫിസ് ഡിപേ ആണ് ബാഴ്‌സലോണക്ക് ലീഡ് നേടിക്കൊടുത്തത്. അധികം താമസിയാതെ ഇഞ്ചുറി ടൈമിൽ കൗട്ടീഞ്ഞോയുടെ പെനാൽറ്റിയിലൂടെ ബാഴ്‌സലോണ മൂന്നാമത്തെ ഗോളും നേടി ജയം ഉറപ്പിക്കുകയായിരുന്നു.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ബാഴ്‌സലോണ ആദ്യ ഗോൾ നേടിയത്. ഡിയോങ് ആണ് ബാഴ്‌സലോണക്ക് വേണ്ടി ഗോൾ നേടിയത്. ആദ്യം റഫറി ഓഫ്‌സൈഡ് വിളിച്ചെങ്കിലും തുടർന്ന് വാർ പരിശോധിച്ച് ഗോൾ അനുവദിക്കുകയായിരുന്നു. എന്നാൽ അധികം താമസിയാതെ പകരക്കാരനായി ഇറങ്ങിയ സാമുവൽ ചുക്വുസ് വില്ലറയലിന് സമനില നേടികൊടുക്കുകയായിരുന്നു. തുടർന്ന് മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തോന്നിയ ഘട്ടത്തിലാണ് രണ്ട് ഗോൾ നേടി ബാഴ്‌സലോണ ജയം ഉറപ്പിച്ചത്. സാവിക്ക് കീഴിൽ ബാഴ്‌സലോണയുടെ തുടർച്ചയായ രണ്ടാമത്തെ ലീഗ് ജയമായിരുന്നു ഇത്.

Exit mobile version