20220822 080723

ലാ ലീഗയിൽ അത്ലറ്റികോ മാഡ്രിഡിനെ ഞെട്ടിച്ചു വിയ്യറയൽ | Report

സ്പാനിഷ് ലാ ലീഗയിൽ അത്ലറ്റികോ മാഡ്രിഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു വിയ്യറയൽ.

സ്പാനിഷ് ലാ ലീഗയിൽ അത്ലറ്റികോ മാഡ്രിഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു വിയ്യറയൽ. മികച്ച പോരാട്ടം കണ്ട അത്ലറ്റികോയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ വന്ന ഗോളുകൾക്ക് ആണ് വിയ്യറയൽ ജയം കണ്ടത്. അത്ലറ്റികോ മുന്നേറ്റത്തെ നന്നായി തടഞ്ഞു നിർത്തിയ ഉനയ് എമറെയുടെ ടീമിന് 73 മത്തെ മിനിറ്റിൽ യറമി പിനോ ആണ് ഗോൾ സമ്മാനിച്ചത്. പ്രതിരോധത്തിൽ മൊളീന വരുത്തിയ പിഴവ് പിനോ ഗോൾ ആക്കി മാറ്റി.

സമനിലക്ക് ആയി മുന്നേറ്റനിര താരങ്ങളെ സിമിയോണി പകരക്കാരായി കൊണ്ട് വന്നെങ്കിലും അവസരങ്ങൾ അധികം ഒന്നും പിറന്നില്ല. പകരക്കാരനായി ഇറങ്ങിയ അലക്‌സ് ബനെയ ഫൗൾ ചെയ്തതിനു 94 മത്തെ മിനിറ്റിൽ ഇഞ്ച്വറി സമയത്ത് മൊളീന ചുവപ്പ് കാർഡ് കണ്ടതോടെ അത്ലറ്റികോ പരാജയം ഉറപ്പിച്ചു. രണ്ടു മിനിറ്റുകൾക്ക് ശേഷം പെഡ്രാസയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ജെറാർഡ് മൊറേനോ വിയ്യറയൽ ജയം ഉറപ്പിക്കുക ആയിരുന്നു. സിമിയോണിയുടെ ടീമിന് മേൽ നേടിയ ഈ ജയം എമറെയുടെ ടീമിന് വലിയ ആത്മവിശ്വാസം പകരും.

Story Highlight : Villarreal beat Atletico Madrid in La Liga.

Exit mobile version