വാർഡിയെ സ്വന്തമാക്കാൻ ആഴ്‌സണൽ ശ്രമം നടത്തിയിരുന്നു: വെങ്ങർ

ലെസ്റ്റർ സിറ്റി സ്‌ട്രൈക്കർ ജാമി വാർഡിയെ സ്വാന്തമാക്കാൻ ആഴ്‌സണൽ ശ്രമം നടത്തിയിരുന്നതായി മുൻ ആഴ്‌സണൽ പരിശീലകൻ ആഴ്‌സൻ വെങ്ങർ. 2016ൽ താരത്തിന് വേണ്ടി വമ്പൻ തുക നൽകാൻ ആഴ്‌സണൽ തയ്യാറായിരുന്നെങ്കിലും താരത്തിന് ആഴ്‌സണലിലേക്ക് വരാൻ താല്പര്യം ഉണ്ടായിരുന്നില്ലെന്നും വെങ്ങർ പറഞ്ഞു.

2016ൽ ലെസ്റ്ററിനെ പ്രീമിയർ ലീഗ് കിരീടം നേടി കൊടുത്തതിന് പിന്നാലെയാണ് വാർഡിയെ സ്വന്തമാക്കാൻ ആഴ്‌സണൽ ശ്രമം നടത്തിയത്. എന്നാൽ ആഴ്‌സണൽ ഓഫർ നിരാകരിച്ച വാർഡി ലെസ്റ്ററിൽ പുതിയ കരാർ ഒപ്പുവെച്ച് ക്ലബ്ബിൽ തന്നെ തുടരുകയായിരുന്നു. താൻ ഒരു സ്‌ട്രൈക്കറിന് കാണുന്ന എല്ലാ കഴിവുകളും ഉള്ള താരമാണ് വാർഡിയെന്നും വാർഡി ഒരു മത്സരത്തിൽ ഏതു സമയത്തും ഗോൾ നേടാൻ കഴിവുള്ള താരമാണെന്നും വെങ്ങർ പറഞ്ഞു.

Exit mobile version