ആറ് വിക്കറ്റ് നേടി സിദ്ധാര്‍ത്ഥ് ദേശായി, ജയം 227 റണ്‍സിന്, യുഎഇയെയും തകര്‍ത്ത് ഇന്ത്യന്‍ യുവ നിര

അണ്ടര്‍ 19 ഏഷ്യ കപ്പില്‍ വിജയം തുടര്‍ന്ന് ഇന്ത്യ. യുഎഇയ്ക്കെതിരെ 227 റണ്‍സിന്റെ ജയമാണ് ഇന്ത്യ ഇന്ന് സ്വന്തമാക്കിയത്. ദേവദത്ത് പടിക്കല്‍(121), അനുജ് റാവത്ത്(102) എന്നിവരുടെയും മറ്റു താരങ്ങളുടെയും പിന്തുണയോടെ 354/6 എന്ന സ്കോര്‍ നേടിയ ഇന്ത്യ 127 റണ്‍സിനു യുഎഇയെ പുറത്താക്കുകയായിരുന്നു. 33.5 ഓവറില‍ാണ് യുഎഇ ഓള്‍ഔട്ട് ആയത്.

അലി മിര്‍സ യുഎഇയുടെ ടോപ് സ്കോററായി. 41 റണ്‍സാണ് മിര്‍സ സ്വന്തമാക്കിയത്. 6 വിക്കറ്റ് നേടിയ സിദ്ധാര്‍ത്ഥ് ദേശായി ആണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ദേവദത്തിനെയാണ്.

വീണ്ടും തിളങ്ങി ഇന്ത്യന്‍ ഓപ്പണര്‍മാര്‍, യുഎഇയ്ക്കെതിരെ കൂറ്റന്‍ സ്കോര്‍

U19 ഏഷ്യ കപ്പില്‍ യുഎഇയ്ക്കെതിരെ ഇന്ത്യയുടെ രണ്ടാം മത്സരത്തിലും കൂറ്റന്‍ സ്കോര്‍ നേടി ടീം. ഓപ്പണര്‍മാരായ അനുജ് റാവത്ത്(102), ദേവദത്ത് പടിക്കല്‍(121) എന്നിവരുടെ പ്രകടനത്തിനൊപ്പം ക്യാപ്റ്റന്‍ പവന്‍ ഷാ(45), സമീര്‍ ചൗധരി(42) എന്നിവരും മികച്ച സ്കോറുകള്‍ കണ്ടെത്തിയപ്പോള്‍ ഇന്ത്യ 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 354 റണ്‍സാണ് ടീം നേടിയത്.

19 പന്തില്‍ നിന്ന് 4 സിക്സ് സഹിതം 42 റണ്‍സ് നേടിയ സമീര്‍ ചൗധരി ഇന്നിംഗ്സിന്റെ അവസാനത്തോടു കൂടി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍മാരായ അനുജ് റാവത്ത്-ദേവദത്ത് പടിക്കല്‍ എന്നിവര്‍ ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 205 റണ്‍സാണ് നേടിയത്. യുഎഇയ്ക്ക് വേണ്ടി അലിഷാന്‍ ഷറഫു, ആരോണ്‍ ബെഞ്ചമിന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും പളനിയപ്പന്ന മെയ്യപ്പന്‍, റോണക് പനോളി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

പാക്കിസ്ഥാനില്‍ എട്ട് മത്സരം, പിഎസ്എല്‍ ഫെബ്രുവരി 14നു ആരംഭിക്കും

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2019 പതിപ്പ് ഫെബ്രുവരി 14നു യുഎഇയില്‍ ആരംഭിക്കും. ടൂര്‍ണ്ണമെന്റിലെ അവസാന 8 മത്സരങ്ങള്‍ പാക്കിസ്ഥാനില്‍ വെച്ച് നടത്തുവാനും തീരുമാനമായി. മാര്‍ച്ച് 17നു കറാച്ചിയില്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫൈനലും നടത്തും. ഇന്ന് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പിസിബി അംഗങ്ങള്‍ അടങ്ങിയ പിഎസ്എല്‍ ഗവേണിംഗ് കൗണ്‍സിലും പിഎസ്എല്‍ ഫ്രാഞ്ചൈസികളും തമ്മിലുള്ള ചര്‍ച്ചയിലാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

പാക്കിസ്ഥാനില്‍ കൂടുതല്‍ മത്സരങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ് ഇത്തവണ 8 മത്സരങ്ങള്‍ പാക്കിസ്ഥാനില്‍ നടത്തുവാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ റാങ്കിംഗ് അനുസരിച്ചാവും കളിക്കാരുടെ ഡ്രാഫ്ടില്‍ താരങ്ങളെ തിരഞ്ഞെടുക്കുവാനുള്ള അവസരമെന്നും തീരുമാനമായി. ഈ സീസണില്‍ ടീമുകള്‍ക്ക് പത്ത് താരങ്ങളെ വരെ നിലനിര്‍ത്താമെന്നും തീരുമാനമായിട്ടുണ്ട്.

ത്രില്ലറില്‍ വിജയം കുറിച്ച് ഹോങ്കോംഗ്, ഏഷ്യ കപ്പിനു യോഗ്യത

ഏഷ്യ കപ്പ് യോഗ്യത റൗണ്ടിന്റെ ഫൈനല്‍ മത്സരത്തില്‍ ആവേശകരമായ വിജയം കുറിച്ച് ഹോങ്കോംഗ്. യുഎഇയ്ക്കെതിരെ 2 വിക്കറ്റ് വിജയം സ്വന്തമാക്കിയതോടെ ഏഷ്യ കപ്പ് യോഗ്യത ഹോങ്കോംഗ് ഉറപ്പാക്കിയിട്ടുണ്ട്. മഴ മൂലം 24 ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യുഎഇ 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 176 റണ്‍സ് നേടിയപ്പോള്‍ ഹോങ്കോംഗ് 8 വിക്കറ്റ് നഷ്ടത്തില്‍ 3 പന്ത് ശേഷിക്കെയാണ് വിജയം നേടിയത്.

ആദ്യം ബാറ്റ് ചെയ്ത യുഎഇയ്ക്ക് വേണ്ടി അഷ്ഫാക് അഹമ്മദ് വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്തുവെങ്കിലും മറ്റു താരങ്ങള്‍ക്ക് താരത്തിനു പിന്തുണ നല്‍കാനാകാതെ പോയത് ടീമിനു തിരിച്ചടിയായി. 51 പന്തില്‍ നിന്ന് 9 ബൗണ്ടറിയം 6 സിക്സും സഹിതമാണ് യുഎഇ ബൗളറുടെ വെടിക്കെട്ട് ബാറ്റിംഗ്. ഷൈമന്‍ അനവര്‍ 22 റണ്‍സ് നേടി. ഹോങ്കോംഗിനു വേണ്ടി ഐസാസ് ഖാന്‍ അഞ്ചും നദീം അഹമ്മദ് മൂന്നും വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഹോങ്കോംഗിന്റെ ടോപ് സ്കോറര്‍ ആയത് നിസാകത് ഖാന്‍ ആണ്. 38 റണ്‍സ് നേടിയ ഹോങ്കോംഗ് ഓപ്പണര്‍ക്ക് പിന്തുണയായി. ക്രിസ്റ്റഫര്‍ കാര്‍ട്ടര്‍(33) അന്ഷുമാന്‍ രത്ത്(28), എഹ്സാന്‍ ഖാന്‍(29) എന്നിവരോടൊപ്പം വാലറ്റത്തില്‍ തന്‍വീര്‍ അഫ്സല്‍(15), സ്കോട്ട് മക്ക്കെനി(14*) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി.

യുഎഇയ്ക്ക് വേണ്ടി മുഹമ്മദ് നവീദ് രണ്ടും അമീര്‍ ഹയാത്ത്, അഹമ്മദ് റാസ, രോഹന്‍ മുസ്തഫ, ഷൈമന്‍ അനവര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി അവസാന നിമിഷം വരെ പൊരുതി.

ഏഷ്യ കപ്പ് യോഗ്യതയ്ക്കായി ഹോങ്കോംഗും യുഎഇയും

ഏഷ്യ കപ്പ് യോഗ്യത മത്സരത്തിന്റെ ഫൈനലിലേക്ക് യോഗ്യത നേടി ഹോങ്കോംഗും യുഎഇയും. 8 പോയിന്റുമായി യുഎഇ ഗ്രൂപ്പില്‍ ഒന്നാമതെത്തിയപ്പോള്‍ ഹോങ്കോംഗ് 7 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തി. 7 പോയിന്റുള്ള ഒമാനെ റണ്‍റേറ്റില്‍ പിന്തള്ളിയാണ് ഹോങ്കോംഗ് ഫൈനലിലേക്ക് യോഗ്യത നേടിയത്. സെപ്റ്റംബര്‍ ആറിനു നടക്കുന്ന ഫൈനലില്‍ ജയം നേടാനാകുന്ന ടീമിനു പ്രധാന ടൂര്‍ണ്ണമെന്റിലേക്ക് കടക്കാനാകും.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഹോങ്കോംഗിനോട് 182 റണ്‍സിനു യുഎഇ പരാജയപ്പെട്ടിരുന്നു. ബാക്കി എല്ലാ മത്സരവും ജയിച്ചാണ് യുഎഇ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ഒമാനെതിരെ ജയം അനിവാര്യമായ മത്സരത്തില്‍ 13 റണ്‍സിന്റെ ജയമാണ് യുഎഇ ഇന്ന് സ്വന്തമാക്കിയത്. 208 റണ്‍സിനു ഓള്‍ഔട്ട് ആയ ശേഷം 195 റണ്‍സിനു ഒമാനെ വീഴ്ത്തിയാണ് യുഎഇ ഫൈനല്‍ ഉറപ്പാക്കിയത്.

ആദ്യ മത്സരത്തില്‍ മലേഷ്യയാല്‍ അട്ടിമറിക്കപ്പെട്ട ശേഷം ഒമാനെതിരെയുള്ള മത്സരം നടക്കാത്തതിനാല്‍ പോയിന്റുകള്‍ തുല്യമായി പങ്കുവെച്ച ഹോങ്കോംഗിനു അവസാന മത്സരത്തില്‍ നേപ്പാളിനെതിരെ ജയം അനിവാര്യമായിരുന്നു. ഇന്ന നടന്ന മത്സരത്തില്‍ 3 വിക്കറ്റിനു നേപ്പാളിനെ പരാജയപ്പെടുത്തിയാണ് ഹോങ്കോംഗ് ഫൈനലില്‍ കടന്നത്.

അതേ സമയം ഇന്നത്തെ മത്സരങ്ങള്‍ക്ക് മുമ്പ് 7 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഒമാന്‍ നിര്‍ഭാഗ്യകരമായി റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ പുറത്ത് പോകുകയായിരുന്നു. ഹോങ്കോംഗ് നേപ്പാളിനെ കീഴടക്കിയതോടെയാണ് ഒമാന്റെ സാധ്യതകള്‍ക്ക് മങ്ങലേറ്റത്.

ന്യൂസിലാണ്ട് ടീമില്‍ ഇടം പിടിച്ച് ഇന്ത്യന്‍ വംശജന്‍

പാക്കിസ്ഥാനെതിരെ ടെസ്റ്റ് പരമ്പരയില്‍ അജാസ് അഹമ്മദിനെ ടീമിലുള്‍പ്പെടുത്തി ന്യൂസിലാണ്ട്. ദുബായിയില്‍ നടക്കുന്ന പരമ്പരയിലേക്ക് താരത്തിനെ ഉള്‍പ്പെടുത്തുവാന്‍ കാരണമായത് കഴിഞ്ഞ സീസണില്‍ ആഭ്യന്തര ക്രിക്കറ്റില്‍ നടത്തിയ മികച്ച പ്രകടനങ്ങളാണ്. കഴിഞ്ഞ വര്‍ഷത്തെ പ്രാദേശിക താരമായി തിരഞ്ഞെടുക്കപ്പെട്ട അജാസ് പട്ടേല്‍ 9 മത്സരങ്ങളില്‍ നിന്ന് 48 വിക്കറ്റുകളാണ് നേടിയത്.

മിച്ചല്‍ സാന്റനര്‍ പരിക്കിനെത്തുടര്‍ന്ന് ടീമിന്റെ പുറത്തിരിക്കുന്നതിനാല്‍ പട്ടേലിനു അരങ്ങേറ്റാവസരം ലഭിക്കുവാനുള്ള സാധ്യത ഏറെയാണ്. യുഎഇയിലെ സാഹചര്യങ്ങളും സ്പിന്നിനു അനുകൂലമാണെന്നുള്ളത് ഈ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ടെസ്റ്റ് സ്ക്വാഡ്: കെയിന്‍ വില്യംസണ്‍, ടോഡ് ആസ്ട്‍ലേ, ടോം ബ്ലന്‍ഡല്‍, ട്രെന്റ് ബോള്‍ട്ട്, കോളിന്‍ ഡി ഗ്രാന്‍ഡോം, മാറ്റ് ഹെന്‍റി, ടോം ലാഥം, ഹെന്‍റി നിക്കോളസ്, അജാസ് പട്ടേല്‍, ജീത്ത് റാവല്‍, ഇഷ് സോധി, ടിം സൗത്തി, റോസ് ടെയിലര്‍, നീല്‍ വാഗ്നര്‍, ബിജെ വാട്ലിംഗ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഏഷ്യ കപ്പ് ഫിക്സ്ച്ചറുകള്‍ തയ്യാര്‍, ഇന്ത്യ പാക് പോരാട്ടം സെപ്റ്റംബര്‍ 19ന്

2018 ഏഷ്യ കപ്പിന്റെ ഫിക്സ്ച്ചറുകള്‍ തയ്യാര്‍. സെപ്റ്റംബര്‍ 15നു യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ നടക്കുന്നു ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ബംഗ്ലാദേശും ശ്രീലങ്കയും എറ്റുമുട്ടും. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ ആദ്യ മത്സരം സെപ്റ്റംബര്‍ 18നാണ്. യോഗ്യത റൗണ്ട് പോരാട്ടത്തിലെ വിജയികളെയാണ് ഇന്ത്യ ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.

തൊട്ടടുത്ത ദിവസം ഇന്ത്യ പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ നേരിടും. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ ഒരു ഗ്രൂപ്പിലും യോഗ്യത റൗണ്ടില്‍ നിന്നുള്ള ഒരു ടീമിനൊപ്പം ഇന്ത്യയും പാക്കിസ്ഥാനും മറ്റേ ഗ്രൂപ്പിലും കളിക്കുന്നു. ഫൈനല്‍ ദുബായിയില്‍ സെപ്റ്റംബര്‍ 28നു നടക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ത്രിരാഷ്ട്ര പരമ്പരയില്‍ ആദ്യ ജയം സ്വന്തമാക്കി സ്കോട്‍ലാന്‍ഡ്

മാത്യൂ ക്രോസിന്റെ 107* ന്റെ ബലത്തില്‍ സ്കോട്‍ലാന്‍ഡിനു ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ ജയം. മറുവശത്ത് അയര്‍ലണ്ട് നാല് ജയത്തോടെ ടൂര്‍ണ്ണമെന്റില്‍ ഏറ്റവും അധികം ജയവുമായി മുന്നിട്ട് നില്‍ക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തില്‍ യുഎഇയ്ക്കെതിരെ 31 റണ്‍സ് ജയമാണ് സ്കോട്‍ലാന്‍ഡ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സ്കോട്‍ലാന്‍‍ഡ് 50 ഓവറില്‍ 249/8 എന്ന സ്കോര്‍ നേടിയപ്പോള്‍ യുഎഇ 46.3 ഓവറില്‍ 218 റണ്‍സിനു ഓള്‍ഔട്ട് ആയി.

മാത്യൂ ക്രോസ്(107*), ജോര്‍ജ്ജ് മുന്‍സി(45) എന്നിവരാണ് സ്കോട്‍ലാന്‍ഡ് ബാറ്റിംഗില്‍ തിളങ്ങിയത്. യുഎഇയ്ക്കായി ഷൈമന്‍ അന്‍വര്‍ 3 വിക്കറ്റ് നേടി. ഗുലാം ഷബീര്‍ 90 റണ്‍സുമായി യുഎഇ ബാറ്റിംഗ് നയിച്ചപ്പോള്‍ സ്കോട്‍ലാന്‍ഡിനായി മാര്‍ക്ക് വാട്ട് 2 വിക്കറ്റ് വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി.

യുഎഇ യാണ് ടൂര്‍ണ്ണമെന്റില്‍ ഇതുവരെ ജയമൊന്നും നേടാനാകാതെ നില്‍ക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിനു വേദി മാറ്റം

കാഴ്ചയില്ലാത്തവരുടെ ക്രിക്കറ്റിന്റെ ഫൈനലില്‍ ഏറ്റുമുട്ടാന്‍ ഇന്ത്യയും പാക്കിസ്ഥാനും ഒരുങ്ങുന്നു. പാക്കിസ്ഥാന്‍ ആണ് ടൂര്‍ണ്ണമെന്റിന്റെ ആതിഥേയരെങ്കിലും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം സുഖകരമല്ലാത്തതിനാല്‍ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ തങ്ങളുടെ എല്ലാ മത്സരങ്ങളും യുഎഇയിലാണ് കളിച്ചത്. ഇപ്പോള്‍ ഇന്ത്യ-പാക് ഫൈനല്‍ മത്സരവും ലാഹോറില്‍ നിന്ന് യുഎഇയിലേക്ക് മാറ്റുകയായിരുന്നു.

ഇന്ത്യ ശ്രീലങ്ക, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ ടീമുകളെയാണ് പ്രാഥമിക റൗണ്ടുകളില്‍ നേരിട്ടത്. ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ട ശേഷം എല്ലാ മത്സരങ്ങളും ജയിച്ച ഇന്ത്യ സെമി ഫൈനലില്‍ ബംഗ്ലാദേശിനെയും തകര്‍ത്തു. നാളെ നടക്കുന്ന ഫൈനല്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് അരങ്ങേറാന്നിരുന്നതെങ്കിലും ഇന്ത്യന്‍ ഗവര്‍ണമെന്റില്‍ നിന്ന് ക്രിക്കറ്റ് അസോസ്സിയേഷനു യാതൊരു അറിയിപ്പും കിട്ടാത്തതിനാല്‍ കളി അജ്മാനിലെ എംസിസി ഗ്രൗണ്ടിലേക്ക് മാറ്റുകയായിരുന്നു.

ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നതിനു മുമ്പ് കഴിഞ്ഞ ഒക്ടോബറില്‍ തന്നെ ഇന്ത്യ ഫൈനലിലെത്തുകയാണെങ്കില്‍ ലാഹോറില്‍ കളിക്കാന്‍ തങ്ങള്‍ക്ക് അനുമതി വേണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവിടെ നിന്ന് മറുപടി ഒന്നും ലഭിച്ചില്ല എന്നാണ് ക്രിക്കറ്റ് അസോസ്സിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യ സെക്രട്ടറി ജോണ്‍ ഡേവിഡ് അറിയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

യുഎഇയ്ക്കെതിരെ വിജയം നേടി അയര്‍ലാണ്ട്

എഡ് ജോയിസിന്റെ ബാറ്റിംഗ് മികവില്‍ യുഎഇയ്ക്കെതിരെ വിജയം നേടി അയര്‍ലണ്ട്. ഇന്ന് യുഎഇ, അയര്‍ലണ്ട്, സ്കോട്ലാന്‍ഡ് ടീമുകള്‍ പങ്കെടുക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിലാണ് യുഎഇയെ മറികടന്ന് അയര്‍ലണ്ട് വിജയം നേടിയത്. ദുബായിയിലെ ഐസിസി അക്കാഡമിയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യുഎഇ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലണ്ട് ഒരു ഘട്ടത്തില്‍ 91/5 എന്ന നിലയില്‍ തോല്‍വിയെ ഉറ്റുനോക്കിയെങ്കിലും എഡ് ജോയിസ്-ഗാരി വില്‍സണ്‍ സഖ്യമാണ് അയര്‍ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്.

75 റണ്‍സ് നേടിയ റമീസ് ഷെഹ്സാദ് ആണ് യുഎഇയുടെ ടോപ് സ്കോറര്‍. അഷ്ഫാക് അഹമ്മദ്(35), മുഹമ്മദ് ബൂട്ട(37) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. രണ്ട് വീതം വിക്കറ്റഅ വീഴ്ത്തി ബോയഡ് റാങ്കിന്‍, ബാരി മക്കാര്‍ത്തി, പീറ്റര്‍ ചേസ്, കെവിന്‍ ഒബ്രൈന്‍ എന്നിവരാണ് അയര്‍ലണ്ടിനായി മികച്ച ബൗളിംഗ് കാഴ്ചവെച്ചത്.

അനായാസ ലക്ഷ്യം തേടി ഇറങ്ങിയ അയര്‍ലണ്ടിനു ആദ്യ ഓവറില്‍ തന്നെ പോള്‍ സ്റ്റെര്‍ലിംഗിനെ നഷ്ടമായി. ഓവറുകളുടെ വ്യത്യാസത്തില്‍ റണ്ണൊന്നുമെടുക്കാതെ ആന്‍ഡ്രൂ ബാല്‍ബിര്‍ണേയെയും നഷ്ടമായപ്പോള്‍ അയര്‍ലണ്ട് 5/2 എന്ന നിലയിലായിരുന്നു. പിന്നീട് വില്യം പോര്‍ട്ടര്‍ഫീല്‍ഡ്(28) എഡ് ജോയിസ് സഖ്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും പോര്‍ട്ടര്‍ഫീല്‍ഡും വേഗം മടങ്ങി. വിക്കറ്റുകള്‍ വീണ്ടും വീണപ്പോള്‍ അയര്‍ലണ്ട് തോല്‍വി മണക്കുകയായിരുന്നു.

പിന്നീട് ആറാം വിക്കറ്റില്‍ ഒത്തൂകൂടിയ ഗാരി വില്‍സണ്‍(53)-ജോയിസ് സഖ്യം(116*) ടീമിനെ 131 റണ്‍സ് കൂട്ടുകെട്ട് നേടി ക്ഷിക്കുകയായിരുന്നു. സ്കോറുകള്‍ സമനിലയായപ്പോള്‍ ഗാരി വില്‍സണെ നഷ്ടമായെങ്കിലും മികച്ചൊരു ബൗണ്ടറി നേടി എഡ് ജോയിസ് ടീമിന്റെ വിജയ റണ്‍സ് നേടി.

മുഹമ്മദ് നവീദ്, അഹമ്മദ് റാസ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഓരോ വിക്കറ്റുമായി രോഹന്‍ മുസ്തഫ, സഹൂര്‍ ഖാന്‍ എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

2019 ഐപിഎല്‍ സാധ്യത പട്ടികയില്‍ യുഎഇയും ദക്ഷിണാഫ്രിക്കയും, സാധ്യത കൂടുതല്‍ യുഎഇയ്ക്ക്

2019 ഐപിഎല്‍ ഇന്ത്യയ്ക്ക് പുറത്ത് നടത്തുവാനുള്ള സാധ്യത ആരാഞ്ഞ് ബിസിസിഐ. 2019ല്‍ ഐപിഎല്‍ തീയ്യതികളും പൊതു തിരഞ്ഞെടുപ്പ് തീയ്യതികളും കൂട്ടിമുട്ടുവാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ബിസിസിഐ ഇന്ത്യയ്ക്ക് പുറത്ത് മത്സരങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്. മുമ്പ് 2009ല്‍ സമാനമായ സ്ഥിതി വന്നപ്പോള്‍ ഐപിഎല്‍ ദക്ഷിണാഫ്രിക്കയിലാണ് നടത്തിയത്. 2014ല്‍ ആദ്യം കുറച്ച് മത്സരങ്ങള്‍ യുഎഇ യില്‍ നടത്തിയ ശേഷം പിന്നീട് ഇന്ത്യയിലേക്ക് മത്സരങ്ങള്‍ തിരികെ കൊണ്ടുവരികയായിരുന്നു.

ഔദ്യോഗികമായി അറിയിപ്പൊന്നുമില്ലെങ്കിലും യുഎഇയും ദക്ഷിണാഫ്രിക്കയും തന്നെയാണ് ഐപിഎല്‍ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുവാന്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങള്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ഷനുകളുടെ തീയ്യതി പ്രഖ്യാപനം നടത്തിയ ശേഷം മാത്രമാവും ബിസിസിഐ ഇതിന്മേല്‍ നടപടികള്‍ ആരംഭിക്കുക. 2019ല്‍ ദക്ഷിണാഫ്രിക്കയിലും പൊതു തിരഞ്ഞെടുപ്പ് നടക്കുന്നു എന്നതും യുഎഇയ്ക്ക് സാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നാണ് വിലയിരുത്തല്‍.

പതിവിനു വിപരീതമായി മാര്‍ച്ച് മധ്യത്തോടെ ടൂര്‍ണ്ണമെന്റ് ആരംഭിക്കുവാനും സാധ്യത ഏറെയാണ്. ലോധ കമ്മീഷന്‍ നിര്‍ദ്ദേശ പ്രകാരമാണിത്. 2019ല്‍ ഐപിഎലിനും ലോകകപ്പിനും തമ്മില്‍ 15 ദിവസത്തെ ഇടവേള ഉണ്ടായിരിക്കണമെന്നാണ് ലോധ കമ്മീഷന്‍ നിര്‍ദ്ദേശം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version