യുഎഇയെ 227 റൺസിലൊതുക്കി ഒമാന്‍

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഇന്ന് ഒമാനെതിരെ യുഎഇ നേടിയത് 227 റൺസ്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഒമാന്‍ എതിരാളികളെ ** റൺസിലൊതുക്കുകയായിരുന്നു. 49 റൺസ് നേടിയ വൃത്തിയ അരവിന്ദും റമീസ് ഷഹ്സാദ്(38), അയാന്‍ അഫ്സൽ ഖാന്‍(58*) എന്നിവരാണ് യുഎഇയ്ക്ക് വേണ്ടി റൺസ് കണ്ടെത്തിയത്.

8 വിക്കറ്റ് നഷ്ടത്തിലാണ് യുഎഇ ഈ സ്കോര്‍ നേടിയത്.  ഒമാന് വേണ്ടി ജയ് ഒഡേഡ്ര മൂന്നും ബിലാൽ ഖാന്‍, ഫയ്യാസ് ഭട്ട് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. അയാന്‍ അഫ്സൽ ഖാന്‍ വാലറ്റത്തോടൊപ്പം നടത്തിയ ചെറുത്തുനില്പാണ് യുഎഇയ്ക്ക് ഈ സ്കോര്‍ നൽകിയത്. 9ാം വിക്കറ്റില്‍ അയാനും സഹൂര്‍ ഖാനും ചേര്‍ന്ന് 33 റൺസ് ആണ് നേടിയത്.

ഹസരംഗയ്ക്ക് മുന്നിൽ യുഎഇയ്ക്ക് പിടിച്ചുനിൽക്കാനായില്ല!!! ശ്രീലങ്കയ്ക്ക് പടുകൂറ്റന്‍ വിജയം

വനിന്‍ഡു ഹസരംഗയ്ക്ക് മുന്നിൽ യുഎഇ പതറിയപ്പോള്‍ ശ്രീലങ്കയ്ക്ക് 175 റൺസിന്റെ വലിയ ജയം. 356 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ യുഎഇയ്ക്ക് 180 റൺസ് മാത്രമേ നേടാനായുള്ളു. 39 ഓവറിൽ ടീം ഓള്‍ഔട്ട് ആയപ്പോള്‍ വനിന്‍ഡു ഹസരംഗ 6 വിക്കറ്റ് നേടിയാണ് യുഎഇയുടെ നടുവൊടിച്ചത്.

39 റൺസ് നേടിയ വൃത്തിയ അരവിന്ദും മുഹമ്മദ് വസീമുമാണ് യുഎഇയുടെ ടോപ് സ്കോറര്‍മാ‍ർ. അലി നസീര്‍ 34 റൺസും നേടി.

ടോപ് ഓര്‍ഡര്‍ കസറി, യുഎഇയ്ക്കെതിരെ മികച്ച സ്കോര്‍ നേടി ശ്രീലങ്ക

ലോകകപ്പ് യോഗ്യത മത്സരത്തിൽ യുഎഇയ്ക്കെതിരെ 355  റൺസ് നേടി ശ്രീലങ്ക. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ശ്രീലങ്ക 6 വിക്കറ്റ് നഷ്ടത്തിൽ 355 റൺസാണ് നേടിയത്. കുശൽ മെന്‍ഡിസ് 78 റൺസ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ സദീര സമരവിക്രമ 73 റൺസ് നേടി.

പതും നിസ്സങ്ക 57 റൺസും ദിമുത് കരുണാരത്നേ 52 റൺസും നേടി ശ്രീലങ്കയെ മികച്ച സ്കോറിലേക്ക് എത്തിച്ചു. ഓപ്പണര്‍മാരായ കരുണാരത്നേ – നിസ്സങ്ക കൂട്ടുകെട്ട് 95 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. മെന്‍ഡിസ് – സദീര കൂട്ടുകെട്ട് മൂന്നാ വിക്കറ്റിൽ 105 റൺസും നേടി.

അവസാന ഓവറുകളിൽ ചരിത് അസലങ്ക അടിച്ച് തകര്‍ത്തപ്പോള്‍ ശ്രീലങ്ക കൂറ്റന്‍ സ്കോറിലേക്ക് കുതിച്ചു. താരം 23 പന്തിൽ നിന്ന് 48 റൺസാണ് നേടിയത്. വനിന്‍ഡു ഹസരംഗ 12 പന്തിൽ 23 റൺസും നേടി. ഈ കൂട്ടുകെട്ട് 22 പന്തിൽ നിന്ന് 58 റൺസ് കൂട്ടുകെട്ട് നേടുകയായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് സെപ്റ്റംബറിൽ യു എ ഇയിലേക്ക്

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ പ്രീസീസൺ ടൂർ സെപ്റ്റംബറിൽ നടക്കുമെന്ന് Halfway Football റിപ്പോർട്ട് ചെയ്യുന്നു. ഡൂറണ്ട് കപ്പ് കഴിഞ്ഞ ശേഷമാകും കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ യാത്ര. പ്രീസീസൺ ടൂറിനായി ഇത്തവണയും യു എ ഇയിലേക്ക് ആണ് കേരള ബ്ലാസ്റ്റേഴ്സ് യാത്ര ചെയ്യുന്നത്. യു എ ഇയിലേക്കോ ഖത്തറിലേക്കോ പോകാൻ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന് ക്ഷണം ഉണ്ടായിരുന്നത്. കഴിഞ്ഞ പ്രീസീസൺ സാമ്പത്തികമായി വിജയമായിരുന്നത് കൊണ്ട് പരിശീലകൻ ഇവാൻ വുകമാനോവിച് ആ പ്രീസീസൺ യാത്രയിൽ സന്തുഷ്ടവനായതും കൊണ്ട്, കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും യു എ ഇ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു.

സെപ്റ്റംബർ 1നും 20നു ഇടയിൽ ആകും യു എ ഇ യാത്ര എന്നാണ് സൂചനകൾ. ബ്ലാസ്റ്റേഴ്സ് യു എ ഇയിലെ ചില വലിയ ടീമുകളുമായി സൗഹൃദ മത്സരങ്ങൾ കളിക്കും.യു എ ഇയിലെ ഒന്നാം ഡിവിഷനിലെ ടീമുകളുമായി തന്നെ ആകും സൗഹൃദ മത്സരങ്ങൾ.

കഴിഞ്ഞ പ്രീസീസൺ ടൂറിന് ഇടയിൽ ഇന്ത്യയെ ഫിഫ വിലക്കിയത് ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ ടൂറിനെ ബാധിച്ചിരുന്നു. മുൻകൂട്ടി നിശ്ചയിച്ചിരുന്ന പല സൗഹൃദ മത്സരങ്ങളും പദ്ധതി പ്രകാരം നടത്താൻ ബ്ലാസ്റ്റേഴ്സിനായിരുന്നില്ല. ഇത്തവണ അതിനൊക്കെ പരിഹാരം കണ്ടെത്താൻ ബ്ലാസ്റ്റേഴ്സിനാകും.

യു എ ഇയിൽ നടക്കുന്ന മത്സരങ്ങൾക്ക് ആരാധകർക്ക് പ്രവേശനം ഉണ്ടാകും. ഒപ്പം ബ്ലാസ്റ്റേഴ്സ് മത്സരം തത്സമയം ടെലികാസ്റ്റ് ചെയ്യുകയും ചെയ്യും. ജൂലൈയിൽ കൊച്ചിയിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസൺ ക്യാമ്പ് പുനരാരംഭിക്കുകയും ചെയ്യും.

മൂന്നാം ഏകദിനത്തിലും വെസ്റ്റിന്‍ഡീസ് തന്നെ

യുഎഇയ്ക്കെതിരെയുള്ള മൂന്നാം ഏകദിനത്തിലും വിജയം കൊയ്ത് വെസ്റ്റിന്‍ഡീസ്. ഇതോടെ പരമ്പര വെസ്റ്റിന്‍ഡീസ് വൈറ്റ് വാഷ് ചെയ്തു. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യുഎഇ 36.1 ഓവറിൽ 184 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. വെസ്റ്റിന്‍ഡീസ് 35.1 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ വിജയം കൈവരിച്ചു.

70 റൺസ് നേടിയ വൃത്തിയ അരവിന്ദും 42 റൺസ് നേടിയ മുഹമ്മദ് വസീമും ആണ് യുഎഇ നിരയിൽ തിളങ്ങിയത്. വെസ്റ്റിന്‍ഡീസിനായി കെവിന്‍ സിന്‍ക്ലയര്‍ 4 വിക്കറ്റ് നേടി.

അലിക് അത്താന്‍സേ(65), ഷമാര്‍ ബ്രൂക്സ്(39) എന്നിവരാണ് വെസ്റ്റിന്‍ഡീസ് നിരയിൽ മികച്ച രീതിയിൽ ബാറ്റ് വീശിയത്. റോസ്ടൺ ചേസ് 27 റൺസുമായി പുറത്താകാതെ നിന്നു.

വിജയം തുടര്‍ന്ന് വെസ്റ്റിന്‍ഡീസ്

യുഎഇയ്ക്കെതിരെ രണ്ടാം ഏകദിനത്തിലും വിജയം തുടര്‍ന്ന് യുഎഇ. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 49.5 ഓവറിൽ 306 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തിൽ യുഎഇയ്ക്ക് 228 റൺസ് മാത്രമേ നേടാനായുള്ളു. ബ്രണ്ടന്‍ കിംഗ് 64 റൺസും ജോൺസൺ ചാള്‍സ് 63 റൺസും നേടിയപ്പോള്‍ കേസി കാര്‍ട്ടി 32 റൺസും നേടിയ. ഒഡിയന്‍ സ്മിത്ത് 37 റൺസും നേടിയാണ് വെസ്റ്റിന്‍ഡീസ് 306 റൺസിലേക്ക് എത്തിയത്. യുഎഇയ്ക്കായി സഹൂര്‍ ഖാന്‍ മൂന്നും അലി നാസ്സര്‍, സഞ്ചിത് ശര്‍മ്മ, അഫ്സൽ ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

യുണൈറ്റഡ് അറബ് എമിറേറ്റ്സിന് വേണ്ടി അലി നാസ്സര്‍ 57 റൺസും ബേസിൽ ഹമീദ് 49 റൺസും നേടിയപ്പോള്‍ വൃത്തിയ അരവിന്ദ് 36 റൺസും അയന്‍ അഫ്സൽ ഖാന്‍ എന്നിവര്‍ 25 റൺസും നേടി പൊരുതി നോക്കിയെങ്കിലും 228 റൺസ് നേടാനെ ടീമിനായുള്ളു. 78 റൺസ് വിജയം ആണ് വെസ്റ്റിന്‍ഡീസ് നേടിയത്.

യുഎഇയ്ക്കെതിരെ വെസ്റ്റിന്‍ഡീസിന് 7 വിക്കറ്റ് വിജയം

യുഎഇയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ഏകദിന മത്സരത്തിൽ വെസ്റ്റിന്‍ഡീസിന് ഏഴ് വിക്കറ്റ് വിജയം. യുഎഇയെ 202 റൺസിന് 47.1 ഓവറിൽ ഓള്‍ഔട്ട് ആക്കിയ ശേഷം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 35.2 ഓവറിൽ വെസ്റ്റിന്‍ഡീസ് വിജയം കുറിച്ചു. 58 റൺസ് നേടിയ അലി നാസ്സര്‍ ആണ് യുഎഇയുടെ ടോപ് സ്കോറര്‍. അരവിന്ദ് 40 റൺസ് നേടി. വെസ്റ്റിന്‍ഡീസിനായി കീമോ പോള്‍ മൂന്നും ഡൊമിനിക് ഡ്രേക്സ്, ഒഡിയന്‍ സ്മിത്ത്, കാരിയ എന്നി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ബാറ്റിംഗിൽ ബ്രണ്ടന്‍ കിംഗ് 112 റൺസ് നേടി പവെസ്റ്റിന്‍ഡീസ് വിജയം ഒരുക്കിയപ്പോള്‍ ഷമാര്‍ ബ്രൂക്സ് 44 റൺസ് നേടി.

 

അടുത്ത അഞ്ച് വര്‍ഷത്തേക്ക് യുഎഇ അഫ്ഗാനിസ്ഥാന്റെ ഹോം ഗ്രൗണ്ട്

അഫ്ഗാന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഹോം ഗ്രൗണ്ടായി യുഎഇയെ തീരുമാനിച്ചു. അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡും എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡും തമ്മിൽ ഇത് സംബന്ധിച്ച കരാര്‍ ഒപ്പിടുകയായിരുന്നു.

ഐസിസിയുടെ മുഴുവന്‍ അംഗത്വമുള്ള രാജ്യമാണെങ്കിലും നാട്ടിലെ സാഹചര്യങ്ങള്‍ മെച്ചമല്ലാത്തതിനാലാണ് ഈ തീരുമാനം. മുമ്പ് അഫ്ഗാനിസ്ഥാന്റെ ഹോം മത്സരങ്ങള്‍ ഇന്ത്യയിൽ നടത്തിയിരുന്നു.

മൂന്നാം ഏകദിനത്തിൽ നേപ്പാളിന് വിജയം, പരമ്പര സ്വന്തം

മൂന്നാമത്തെ ഏകദിനത്തിലും യുഎഇയെ പരാജയപ്പെടുത്തി പരമ്പര 2-1ന് സ്വന്തമാക്കി നേപ്പാള്‍. ഇന്ന് നടന്ന മത്സരത്തിൽ 6 വിക്കറ്റ് വിജയം ആണ് ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത യുഎഇ 176/9 എന്ന സ്കോര്‍ നേടിയപ്പോള്‍ 40.1 ഓവറിൽ 180/4 എന്ന സ്കോര്‍ നേടി നേപ്പോള്‍ പരമ്പര സ്വന്തമാക്കി.

ഒരു ഘട്ടത്തിൽ 93/9 എന്ന നിലയിലേക്ക് വീണ യുഎഇയെ പത്താം വിക്കറ്റിൽ 83 റൺസ് നേടിയ അഫ്സൽ ഖാന്‍ – ഹസ്രത് ബിലാല്‍ കൂട്ടുകെട്ടാണ് 176 റൺസിലേക്ക് എത്തിച്ചത്. 54 റൺസുമായി പുറത്താകാതെ നിന്ന അഫ്സൽ ഖാന്‍ ആണ് യുഎഇയുടെ ടോപ് സ്കോറര്‍. ഗുൽസന്‍ ജാ, ദിപേന്ദ്ര സിംഗ്, കുശൽ ഭുര്‍ട്ടൽ എന്നിവര്‍ നേപ്പാളിനായി രണ്ട് വീതം വിക്കറ്റ് നേടിയാണ് യുഎഇയെ 176 റൺസിലൊതുക്കിയത്. ബിലാല്‍ 20 റൺസും നേടി.

നേപ്പാളിന് വേണ്ടി ആസിഫ് ഷെയ്ഖ് പുറത്താകാതെ 88 റൺസും ഗ്യാനേന്ദ്ര മല്ല 64 റൺസും നേടിയാണ് ടീമിന്റെ വിജയം ഒരുക്കിയത്.

54 റൺസുമായി പുറത്താകാതെ നിന്ന അഫ്സൽ ഖാന്‍ ആണ് യുഎഇയുടെ ടോപ് സ്കോറര്‍. ഗുൽസന്‍ ജാ, ദിപേന്ദ്ര സിംഗ്, കുശൽ ഭുര്‍ട്ടൽ എന്നിവര്‍ നേപ്പാളിനായി രണ്ട് വീതം വിക്കറ്റ് നേടിയാണ് യുഎഇയെ 176 റൺസിലൊതുക്കിയത്.

തുടക്കം തകര്‍ച്ചയോടെ, യുഎഇയുടെ സമ്മര്‍ദ്ദത്തെ മറികടന്ന് നേപ്പാള്‍

യുഎഇയ്ക്കെതിരെ ഏകദിന മത്സരത്തിൽ വിജയവുമായി നേപ്പാള്‍. ആദ്യം ബാറ്റ് ചെയ്ത യുഎഇയെ 191 റൺസിനൊതുക്കിയ ശേഷം 47.5 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് നേപ്പാള്‍ വിജയം നേടിയത്.

ഒരു ഘട്ടത്തിൽ 54/4 എന്ന നിലയിലേക്കും 106/6 എന്ന നിലയിലേക്കും നേപ്പോള്‍ വീണുവെങ്കിലും 62 റൺസ് കൂട്ടുകെട്ടുമായി ഗുൽഷന്‍ ജാ – ആരിഫ് ഷെയ്ഖ് കൂട്ടുകെട്ട് ടീമിനെ വിജയത്തിന് അടുത്തേക്കെത്തിച്ചു.

37 റൺസ് നേടിയ ഗുൽഷന്‍ പുറത്തായ ശേഷം സോംപാൽ കമിയും(16*) ആരിഫ് ഷെയ്ഖും(33*) ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു. കുശൽ ഭുര്‍ട്ടൽ(35), ഗ്യാനേന്ദ്ര മല്ല(26) എന്നിവരാണ് നേപ്പാളിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍.

യുഎഇയ്ക്കായി രോഹന്‍ മുസ്തഫ മൂന്നും ഹസ്രത്ത് ബിലാല്‍ രണ്ടും വിക്കറ്റ് നേടി.

യുഎഇയെ 191 റൺസിനൊതുക്കി നേപ്പാള്‍

നേപ്പാളിനെതിരെയുള്ള രണ്ടാം ഏകദിന മത്സരത്തിൽ യുഎഇ 191 റൺസിന് പുറത്തായി. ഇന്ന് നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത യുഎഇ 43.2 ഓവറിൽ ഓള്‍ഔട്ട് ആകുകയായിരുന്നു.

മുഹമ്മദ് വസീം 46 പന്തിൽ 50 റൺസ് നേടിയപ്പോള്‍ 35 റൺസ് നേടിയ അലിഷന്‍ ഷറഫു ആണ് ടീമിലെ രണ്ടാമത്തെ ടോപ് സ്കോറര്‍. മലയാളി താരങ്ങളായി റിസ്വാന്‍ 22 റൺസും ബേസിൽ ഹമീദ് 24 റൺസും നേടിയപ്പോള്‍ വൃതിയ അരവിന്ദ് 25 റൺസ് നേടി.

നേപ്പാളിനായി സോംപാൽ കമിയും ലളിത് രാജ്ബന്‍ഷിയും 3 വീതം വിക്കറ്റ് നേടി.

നമീബിയന്‍ പ്രതീക്ഷകള്‍ തകര്‍ത്ത് യുഎഇ, ശ്രീലങ്കയും നെതര്‍ലാണ്ട്സും സൂപ്പര്‍ 12ലേക്ക്

യുഎഇയുടെ നമീബിയയ്ക്കതിരെയുള്ള ഏഴ് റൺസ് വിജയത്തോടെ സൂപ്പര്‍ 12ലേക്ക് യോഗ്യത നേടാനാകാതെ നമീബിയ പുറത്തായി. ഇന്ന് 149 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ നമീബിയയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് മാത്രമേ നേടാനായുള്ളു.

വിജയിച്ചാൽ ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായി സൂപ്പര്‍ 12ലേക്ക് കടക്കുവാന്‍ നമീബിയയ്ക്ക് സാധിക്കുമായിരുന്നുവെങ്കിലും ബാറ്റിംഗ് നിറം മങ്ങിയത് ടീമിന് തിരിച്ചടിയായി. 69/7 എന്ന നിലയിലേക്ക് വീണ ടീമിനെ ഡേവിഡ് വീസ് – റൂബന്‍ ട്രംപൽമാന്‍ കൂട്ടുകെട്ട് 70 റൺസ് എട്ടാം വിക്കറ്റിൽ നേടിയെങ്കിലും വിജയം ഉറപ്പിക്കുവാന്‍ ഇവര്‍ക്കായില്ല.

അവസാന ഓവറിൽ 14 റൺസ് വേണ്ട ഘട്ടത്തിൽ ഡേവിഡ് വീസിന് കൂറ്റനടികള്‍ സാധിക്കാതെ പോയത് തിരിച്ചടിയായി. ഓവറിലെ നാലാം പന്തിൽ താരം പുറത്താകുമ്പോള്‍ 36 പന്തിൽ 55 റൺസായിരുന്നു വീസ് നേടിയത്. റൂബന്‍ 25 റൺസുമായി പുറത്താകാതെ നിന്നു.

യുഎഇയ്ക്കായി ബേസിൽ ഹമീദും സഹൂര്‍ ഖാനും 2 വിക്കറ്റ് നേടി.

Exit mobile version