ഐഎൽടി20 പ്ലേ ഓഫ് മത്സരങ്ങള്‍ അറിയാം

ഐഎൽടി20 നോക്ക്ഔട്ട് ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഗള്‍ഫ് ജയന്റ്സ്, ഡെസേര്‍ട് വൈപ്പേഴ്സ്, എംഐ എമിറേറ്റ്സ്, ദുബായ് ക്യാപിറ്റൽസ് എന്നിവര്‍ പ്ലേ ഓഫ് ഉറപ്പിച്ചു. പോയിന്റ് പട്ടികയിൽ 16 പോയിന്റുമായി ഗള്‍ഫ് ജയന്റ്സ് ആണ് ഒന്നാം സ്ഥാനക്കാരായത്. രണ്ടാം സ്ഥാനത്തുള്ള ഡെസേര്‍ട് വൈപ്പേഴ്സിന് 14 പോയിന്റ് ഉണ്ട്.

ഇവര്‍ തമ്മിലുള്ള ആദ്യ ക്വാളിഫയറിലേ വിജയികള്‍ ഫൈനലിലേക്കും പരാജയപ്പെടുന്നുവര്‍ രണ്ടാം ക്വാളിഫയര്‍ കളിക്കുവാനും അവസരം ലഭിയ്ക്കും. മൂന്നാം സ്ഥാനത്ത് 11 പോയിന്റുമായുള്ള എംഐ എമിറേറ്റ്സും 9 പോയിന്റുള്ള ദുബായ് ക്യാപിറ്റൽസും ആണ് എലിമിനേറ്റര്‍ മത്സരത്തിൽ ഏറ്റുമുട്ടുക.

വിജയികള്‍ക്ക് രണ്ടാം ക്വാളിഫയര്‍ കളിക്കുവാനുള്ള യോഗ്യത ലഭിയ്ക്കും.

ഐഎൽടി20യിൽ അസം ഖാന് അവസരം, ലീഗിലെത്തുന്ന ആദ്യ പാക്കിസ്ഥാന്‍ താരം

യുഎഇ ടി20 ലീഗ് ആയ ഐഎൽടി20യിൽ പാക്കിസ്ഥാന്‍ താരം അസം ഖാന് അവസരം. ഗ്ലേസര്‍ ഫാമിലി ഉടമകളായ ഡെസേര്‍ട്ട് വൈപ്പേഴ്സിന് വേണ്ടിയാവും താരം കളിക്കുക. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകള്‍ കൂടിയായ മള്‍ട്ടിനാഷണൽ കമ്പനിയായ ലാന്‍സര്‍ ക്യാപിറ്റൽ ആണ് ഡെസേര്‍ട്ട് വൈപ്പേഴ്സിന്റെ ഉടമകള്‍.

മുന്‍ പാക്കിസ്ഥാന്‍ താരം മോയിന്‍ ഖാന്റെ മകനാണ് അസം ഖാന്‍. പാക്കിസ്ഥാനായി മൂന്ന് ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ചിട്ടുള്ള താരം ആണ് അസം ഖാന്‍. ലീഗിലെ ബാക്കി അഞ്ച് ഫ്രാഞ്ചൈസികളും ഇന്ത്യന്‍ ഉടമസ്ഥരുടെ കീഴിലുള്ളതാണ്.

ഡെസേര്‍ട്ട് വൈപ്പേഴ്സ് സ്ക്വാഡ്: Sam Billings (England), Sheldon Cottrell (West Indies), Tom Curran (England), Ben Duckett (England), Saqib Mahmood (England), Alex Hales (England), Wanindu Hasaranga (Sri Lanka), Benny Howell (England), Azam Khan (Pakistan), Sandeep Lamichhane (Nepal), Colin Munro (New Zealand), Sherfane Rutherford (West Indies) and Ruben Trumpelmann (Namibia).

 

Story Highlights: UAE ILT20 league franchise Desert Vipers sign Azam Khan.

കൊല്‍ക്കത്തയുടെ യുഎഇ ടീമിൽ റസ്സലും നരൈനും, ഒപ്പം ജോണി ബൈര്‍സ്റ്റോയും

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമസ്ഥതയിലുള്ള യുഎഇ ഐഎൽടി20 ലീഗിലെ ഫ്രാഞ്ചൈസിയായ അബു ദാബി നൈറ്റ്സ് തങ്ങളുടെ പ്രധാന താരങ്ങളെ ടീമിലെത്തിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിൽ കളിക്കുന്ന ആന്‍ഡ്രേ റസ്സൽ, സുനിൽ നരൈന്‍ എന്നിവര്‍ക്കൊപ്പം ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരം ജോണി ബൈര്‍സ്റ്റോയും ടീമിലുണ്ട്.

ഇത് കൂടാതെ ലഹിരു കുമര, പോള്‍ സ്റ്റിര്‍ലിംഗ്, കോളിന്‍ ഇന്‍ഗ്രാം എന്നിവരും ടീമിന്റെ വിദേശ സൈനിംഗിൽ ഉള്‍പ്പെടുന്നു.

അബു ദാബി നൈറ്റ് റൈഡേഴ്സ്: Sunil Narine, Andre Russell, Akeal Hosein, Raymon Reifer, Kennar Lewis, Ravi Rampaul (all from West Indies), Jonny Bairstow (England), Paul Stirling (Ireland), Lahiru Kumara, Charith Asalanka, Seekkuge Prasanna (trio from Sri Lanka), Colin Ingram (South Africa), Ali Khan (USA), Brandon Glover (The Netherlands).

 

Story Highlights: Abu Dhabi Knight Riders sign Andre Russell, Sunil Narine, Jonny Bairstow.

കേന്ദ്ര കരാര്‍ വേണ്ടെന്ന് വെച്ച ബോള്‍ട്ട് എംഐ എമിറേറ്റ്സിലേക്ക്

മുംബൈ ഇന്ത്യന്‍സിന്റെ ദുബായ് ഫ്രാഞ്ചൈസിയായ എംഐ എമിറേറ്റ്സിലേക്ക് എത്തി ട്രെന്റ് ബോള്‍ട്ട്. അടുത്തിടെ കുടുംബത്തോടൊപ്പം ചെലവഴിക്കാനായി കേന്ദ്ര കരാര്‍ വേണ്ടെന്ന് താരം ന്യൂസിലാണ്ടിനെ അറിയിച്ചിരുന്നു. ബോള്‍ട്ട് ഐപിഎലില്‍ മുമ്പ് മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിച്ചിട്ടുണ്ട്.

കീറൺ പൊള്ളാര്‍ഡ്, ഡ്വെയിന്‍ ബ്രാവോ, നിക്കോളസ് പൂരന്‍ തുടങ്ങി 14 താരങ്ങളെ ആണ് എംഐ എമിറേറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്. യുഎഇ ടി20 ലീഗിൽ 12 അന്താരാഷ്ട്ര താരങ്ങളെയും 2 അസോസ്സിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളെയും നാല് യുഎഇ താരങ്ങളെയും ആണ് ഓരോ ഫ്രാഞ്ചൈസിയും ടീമിലെത്തിക്കേണ്ടത്.

എംഐ എമിറേറ്റ്സ് സൈന്‍ ചെയ്ത 14 താരങ്ങള്‍ : Kieron Pollard (West Indies), Dwayne Bravo (West Indies), Nicholas Pooran (West Indies), Trent Boult (New Zealand), Andre Fletcher (West Indies), Imran Tahir (South Africa), Samit Patel (England), Will Smeed (England), Jordan Thompson (England), Najibullah Zadran (Afghanistan), Zahir Khan (Afghanistan), Fazalhaq Farooqui (Afghanistan), Bradley Wheal (Scotland) and Bas De Leede (Netherlands).

Story Highlights: Trent Boult joins MI Emirates in the UAE T20 League.

എംഐ എമിറേറ്റ്സിനായി കളിക്കുവാന്‍ പൊള്ളാര്‍ഡ് എത്തുന്നു, ഡ്വെയിന്‍ ബ്രാവോയും നിക്കോളസ് പൂരനും ടീമിൽ

മുംബൈ ഇന്ത്യന്‍സ് ഉടമകളായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ യുഎഇ ഐഎൽടി20 ഫ്രാഞ്ചൈസിയിലേക്ക് മൂന്ന് വിന്‍ഡീസ് താരങ്ങള്‍. മുംബൈ ഇന്ത്യന്‍സിൽ കളിക്കുന്ന കീറൺ പൊള്ളാര്‍ഡ്, ഡ്വെയിന്‍ ബ്രാവോ, നിക്കോളസ് പൂരന്‍ എന്നിവരെയാണ് ഫ്രാഞ്ചൈസി സ്വന്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് തങ്ങളുടെ ഫ്രാഞ്ചൈസിയ്ക്ക് എംഐ എമിറേറ്റ്സ് എന്നാണ് പേര് എന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രഖ്യാപിച്ചത്.

 

Story Highlights: MI Emirates signs Kieron Pollard, Nicholas Pooran, Dwayne Bravo

എംഐ എമിറേറ്റ്സ്, എംഐ കേപ്ടൗൺ, റിലയന്‍സിന്റെ പുതിയ ടി20 ടീമുകളുടെ പേരുകളായി

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ യുഎഇ ഇന്റര്‍നാഷണൽ ലീഗ് ടി20യിലെയും ദക്ഷിണാഫ്രിക്ക ടി20 ലീഗിലെയും ടീമുകളുടെ പേരുകള്‍ പ്രഖ്യാപിച്ചു. ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സ് ഉടമകള്‍ കൂടിയായ റിലയന്‍സ് പുതിയ രണ്ട് ഫ്രാഞ്ചൈസികളുടെ പേരിലും മുംബൈ ഇന്ത്യന്‍സിന്റെ ചുരുക്കപ്പേരായ എംഐ കൂടി ചേര്‍ത്തിട്ടുണ്ട്.

എംഐ എമിറേറ്റ്സ്, എംഐ കേപ്ടൗൺ എന്നിങ്ങനെയാണ് യുഎഇ, ദക്ഷിണാഫ്രിക്ക ലീഗിലെ ടീമിന്റെ പേര്. എന്നാൽ എംഐ എന്നത് എന്റെ എന്ന അര്‍ത്ഥം വരുന്ന മൈ എന്ന ഇംഗ്ലീഷ് വാക്കിനെ സൂചിപ്പിക്കുന്നു എന്നാണ് വിശദീകരണം.

 

 

 

Story Highlights:  Reliance Industries announce MI Emirates, MI Cape Town as the names of the new teams in the UAE International League T20 and Cricket South Africa T20 League

ക്രിസ് ലിന്നിന് അനുമതി പത്രം നൽകില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ

നിലവിൽ ബിഗ് ബാഷ് കരാര്‍ ഇല്ലെങ്കിലും ക്രിസ് ലിന്നിന് യുഎഇ ഐഎൽടി20 കളിക്കുന്നതിനായി അനുമതി പത്രം നൽകുന്നത് പരിഗണിക്കില്ലെന്ന് പറഞ്ഞ് ക്രിക്കറ്റ് ഓസ്ട്രേലിയ. ബ്രിസ്ബെയിന്‍ ഹീറ്റ് റിലീസ് ചെയ്ത ക്രിസ് ലിന്നിന് നിലവിൽ ബിഗ് ബാഷ് കരാര്‍ ഇല്ല.

എന്നാൽ രാജ്യത്ത് ഇത്രയും വലിയ ലീഗ് നടക്കുമ്പോള്‍ ക്രിസ് ലിന്‍ മറ്റൊരു വിദേശ ലീഗിൽ കളിക്കുന്നത് ഇപ്പോള്‍ ഓസ്ട്രേലിയയിൽ വലിയ ചര്‍ച്ചകള്‍ക്ക് കാരണം ആയിട്ടുണ്ട്.

ഓസ്ട്രേലിയയുടെ സീസൺ അവസാനിച്ച ശേഷം മാത്രമേ ഇത്തരം അനുമതി പത്രങ്ങള്‍ നൽകാറുള്ളുവെന്നും അതാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ സമീപനം എന്നുമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ വക്താവ് അറിയിച്ചത്.

ലിന്നിൽ നിന്ന് ഇതുവരെ അനുമതി പത്രത്തിനായി അപേക്ഷയൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിഗ് ബാഷിനില്ല, ക്രിസ് ലിന്‍ യുഎഇ ടി20 ലീഗിലേക്ക്

യുഎഇ ഐഎൽടി20യിൽ പങ്കെടുക്കുവാന്‍ തീരുമാനിച്ച് ക്രിസ് ലിന്‍. ബിഗ് ബാഷ് വേണ്ടെന്ന് വെച്ചാണ് താരം യുഎഇ ടി20യിൽ പങ്കെടുക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. സുനിൽ നരൈന്‍, ആന്‍ഡ്രേ റസ്സൽ, മോയിന്‍ അലി, വനിന്‍ഡു ഹസരംഗ എന്നിവരും ലീഗിൽ കളിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്.

ആകെ 50 താരങ്ങള്‍ ആണ് ഇപ്പോള്‍ സൈനപ്പ് ചെയ്തിരിക്കുന്നത്. 6 ടീമിലായി 18 താരങ്ങള്‍ക്ക് അവസരം ലഭിയ്ക്കും. അതേ സമയം ബിസിസിഐ തങ്ങളുടെ താരങ്ങള്‍ക്ക് ഈ ലീഗിൽ കളിക്കുവാന്‍ അനുമതി നൽകിയിട്ടില്ല.

മാര്‍ക്കി താരങ്ങള്‍: Moeen Ali, Andre Russell, Dawid Malan, Wanindu Hasiranga, Sunil Narine, Evin Lewis, Colin Munro, Fabian Allen, Sam Billings, Tom Curran, Alex Hales, Dushmantha Chameera, Shimron Hetmyer, Akeal Hosein, Chris Jordan, Tom Banton, Sandeep Lamichhane, Chris Lynn, Rovman Powell, Bhanuka Rajapaksa and Mujeeb Ur Rahman.

മറ്റു താരങ്ങള്‍: Lahiru Kumara, Seekugge Prassanna, Charith Asalanka, Colin Ingram, Paul Stirling, Kennar Lewis, Ali Khan, Brandon Glover, Ravi Rampaul, Raymon Reifer, Isuru Udana, Blessing Muzarabani, Niroshan Dickwella, Hazaratullah Zazai, Frederick Klassen, Sikandar Raja, George Munsey, Dan Lawrence, Dominic Drakes, Jamie Overton, Liam Dawson, David Wiese, Qais Ahmed, Richard Gleeson, James Vince, Noor Ahmed, Rahmanullah Gurbaz, Navin Ul Haq, Sherfane Rutherford, Saqib Mahmood, Ben Duckett, Benny Howell and Ruben Trumpelman.

വാര്‍ണര്‍ ബിഗ് ബാഷിൽ കളിക്കുമെന്ന് സൂചന

2013ന് ശേഷം ഇതാദ്യമായി ഡേവിഡ് വാര്‍ണര്‍ ബിഗ് ബാഷിൽ കളിക്കുമെന്ന് സൂചന. താരത്തെ ബിഗ് ബാഷിൽ കളിപ്പിക്കുന്നതിനായി ക്രിക്കറ്റ് ഓസ്ട്രേലിയ ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നാണ് അറിയുന്നത്. യുഎഇയിൽ ആരംഭിക്കുവാന്‍ പോകുന്ന ഇന്റര്‍നാഷണൽ ലീഗ് ടി20യിൽ വാര്‍ണറെ കൊണ്ടുവരുവാന്‍ യുഎഇ ലീഗ് അധികാരികള്‍ ശ്രമിക്കുന്നുണ്ട്.

വാര്‍ണര്‍ ഇതിനായി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സമീപിക്കുകയും ചെയ്തു. യുഎഇ ലീഗ് നൽകുന്ന വലിയ വിലയുടെ പകുതി മാത്രമാണ് ബിഗ് ബാഷിലെ ഏറ്റും ഉയര്‍ന്ന വേതനം ലഭിയ്ക്കുന്ന താരങ്ങള്‍ക്ക് പോലും ലഭിയ്ക്കുക. AUD 190000 ആയിരുന്ന ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ നൽകുന്നത്.

Exit mobile version