ഇന്ത്യ 345 റൺസിന് ഓള്‍ഔട്ട്, ന്യൂസിലാണ്ടിന് മികച്ച തുടക്കം

ഇന്ത്യയെ 345 റൺസിലൊതുക്കിയ ശേഷം ന്യൂസിലാണ്ടിന് മികച്ച തുടക്കം. ശ്രേയസ്സ് അയ്യരുടെ ശതകത്തിന്റെയും രവീന്ദ്ര ജഡേജയുടെ അര്‍ദ്ധ ശതകത്തിന്റെയും ബലത്തിൽ ആണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്.

അയ്യര്‍ 105 റൺസും രവീന്ദ്ര ജഡേജ 50 റൺസും നേടിയപ്പോള്‍ അശ്വിന്‍ 38 റൺസ് നേടി. ന്യൂസിലാണ്ടിനായി ടിം സൗത്തി 5 വിക്കറ്റ് നേടി. കൈല്‍ ജാമിസൺ മൂന്ന് വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ട് ചായയ്ക്കായി പിരിയുമ്പോള്‍ 72/0 എന്ന നിലയില്‍ ആണ്. വിൽ യംഗ് 46 റൺസും ടോം ലാഥം 23 റൺസും നേടിയാണ് ക്രീസിലുള്ളത്.

 

കിരീടം സ്വന്തമാക്കുവാന്‍ അവസാന സെഷനിൽ വിജയിക്കുവാന്‍ ന്യൂസിലാണ്ട് നേടേണ്ടത് 120 റൺസ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ വിജയിക്കുവാന്‍ ന്യൂസിലാണ്ട് അവസാന സെഷനിൽ നേടേണ്ടത് 120 റൺസ്. മത്സരത്തിന്റെ അവസാന ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ന്യൂസിലാണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 19 റൺസ് നേടിയിട്ടുണ്ട്. 45 ഓവറാണ് മത്സരത്തിൽ അവശേഷിക്കുന്നത്. 9 റൺസുമായി ഡെവൺ കോൺവേയും 5 റൺസ് നേടി ടോം ലാഥവുമാണ് ക്രീസിലുള്ളത്.

ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 170 റൺസിൽ അവസാനിച്ചതാണ് മത്സരത്തിൽ ന്യൂസിലാണ്ടിന് സാധ്യത നല്‍കിയത്. 41 റൺസ് നേടിയ ഋഷഭ് പന്ത് ഒഴികെ ആര്‍ക്കും ഇന്ത്യന്‍ നിരയിൽ ചെറുത്ത്നില്പുയര്‍ത്തുവാന്‍ സാധിച്ചിരുന്നില്ല.

നാലായിരം ടെസ്റ്റ് റൺസ് പൂര്‍ത്തിയാക്കി ടോം ലാഥം

ന്യൂസിലാണ്ടിന് വേണ്ടി നാലായിരം ടെസ്റ്റ് റൺസ് നേടി ടോം ലാഥം. ഇന്ന് എഡ്ജ്ബാസ്റ്റണിൽ ന്യൂസിലാണ്ടിനെ വിജയത്തിലേക്ക് നയിക്കുന്നതിനിടെയാണ് ടോം ലാഥം ഈ നേട്ടം പൂര്‍ത്തിയാക്കിയത്. 38 റൺസെന്ന ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാണ്ടിന് രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ടോം ലാഥം 23 റൺസ് നേടി ടീമിന്റെ വിജയം ഉറപ്പാക്കി.

കെയിന്‍ വില്യംസണിന്റെ അഭാവത്തിൽ ടീമിനെ നയിച്ചതും ലാഥം ആയിരുന്നു. ആദ്യ ഇന്നിംഗ്സിൽ താരത്തിന് 6 റൺസ് മാത്രമാണ് നേടാനായത്. 40ന് മുകളിൽ ശരാശരിയോടെയാണ് താരം ഈ നാലായിരം റൺസ് തികച്ചത്.

വില്യംസൺ കളിക്കില്ല, ടോം ലാഥം നയിക്കും

ന്യൂസിലാണ്ടിന് കനത്ത തിരിച്ചടിയായി കെയിന്‍ വില്യംസണിന്റെ പരിക്ക്. താരം ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ കളിക്കില്ലെന്നും ടോം ലാഥം ടീമിനെ നയിക്കുമെന്നും കോച്ച് ഗാരി സ്റ്റെഡ് അറിയിച്ചു. താരത്തിന്റെ പരിക്ക് അത്ര ഗുരുതരമല്ലെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി താരത്തിന് വിശ്രമം ആവശ്യമാണെന്നതിനാലാണ് എഡ്ജ്ബാസ്റ്റണിൽ നിന്ന് താരത്തെ ഒഴിവാക്കിയിരിക്കുന്നത്.

പകരം വിൽ യംഗ് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യും. നാളെയാണ് എഡ്ജ്ബാസ്റ്റണിൽ രണ്ടാം ടെസ്റ്റ് ആരംഭിക്കുക. വില്യംസണെ പുറത്തിരുത്തുക എന്നത് എളുപ്പമുള്ള തീരുമാനം അല്ല എന്നാൽ അത് ശരിയായ തീരുമാനം ആണെന്ന് കരുതുന്നുവെന്നാണ് ഗാരി സ്റ്റെഡ് പറഞ്ഞത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ സമയത്തേക്ക് താരം പൂര്‍ണ്ണമായി ഫിറ്റായി തിരിച്ചുവരുമെന്നാമ് പ്രതീക്ഷയെന്നും ഗാരി സ്റ്റെഡ് പറഞ്ഞു.

വില്യംസൺ കളിക്കുന്നില്ലെെങ്കില്‍ ടോം ലാഥം ന്യൂസിലാണ്ട് ക്യാപ്റ്റനാകും

എഡ്ജ്ബാസ്റ്റണിൽ ടോം ലാഥം ന്യൂസിലാണ്ടിനെ നയിക്കുവാന്‍ സാധ്യത. ന്യൂസിലാണ്ട് സ്ഥിരം നായകൻ കെയിന്‍ വില്യംസണിന്റെ കൈമുട്ടിനേറ്റ പരിക്ക് താരത്തിനെ നാളെ ആരംഭിക്കുന്ന ടെസ്റ്റില്‍ കളിക്കാനാകുമോ എന്ന സംശയത്തിലാക്കിയ സാഹചര്യത്തിലാണ് പകരം ക്യാപ്റ്റന്‍സി ടോം ലാഥമിനാവും നല്‍കുക എന്ന് അറിയിക്കുവാന്‍ ന്യൂസിലാണ്ടിനെ പ്രേരിപ്പിച്ചത്. വില്യംസൺ കളിക്കുമോ എന്നതിൽ തീരുമാനം ഇന്നാകും ന്യൂസിലാണ്ട് എടുക്കുക എന്നാണ് അറിയുന്നത്. കെയിന്‍ വില്യംസൺ നിരീക്ഷണത്തിലാണെന്നാണ് ന്യൂസിലാണ്ട് കോച്ച് ഗാരി സ്റ്റെഡ് അറിയിച്ചത്.

വില്യംസൺ കളിക്കാത്ത പക്ഷം വിൽ യംഗ് അല്ലെങ്കിൽ രചിന്‍ രവീന്ദ്ര എന്നിവരെ ആയിരിക്കും ന്യൂസിലാണ്ട് പരിഗണിക്കുക. കെയിന്‍ വില്യംസണിന് ശസ്ത്രക്രിയ വേണ്ടി വരില്ലെന്നും ന്യൂസിലാണ്ട് മെഡിക്കൽ ടീം അറിയിച്ചിട്ടുണ്ട്.

കെയിൻ വില്യംസണിന് മുന്നിൽ ബാറ്റ് ചെയ്യുമ്പോൾ എന്നും പരിഭ്രമം ഉണ്ടാകാറുണ്ട്

ന്യൂസിലാണ്ടിന് വേണ്ടി 3 ഏകദിനങ്ങളും 14 ടി20 അന്താരാഷ്ട്ര മത്സരങ്ങളിലും കളിച്ച് ചുരുങ്ങിയ കാലം കൊണ്ട് ടീമിൽ തന്റെ സാന്നിദ്ധ്യം അറിയിച്ച താരമാണ് ഡെവൺ കോൺവേ. താരം പറയുന്നത് കെയിൻ വില്യംസണിന് മുന്നിൽ ബാറ്റ് ചെയ്യുക എന്നത് ഇപ്പോളും പരിഭ്രമം ഉണ്ടാകുന്ന കാര്യമാണെന്നാണ്. വില്യംസൺ ലോകത്തിലെ തന്നെ മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളാണെന്നും അങ്ങനെ ഒരാൾ ഗള്ളിലിയിൽ നിന്ന് നമ്മുടെ ബാറ്റിംഗ് വീക്ഷിക്കുകയും ടിം സൌത്തിയെപ്പോലൊരു ബൌളറെ നേരിടുകയും ചെയ്യുമ്പോൾ പൊതുവിൽ തനിക്ക് പരിഭ്രമം അനുഭവപ്പെടാറുണ്ടെന്നാണ് കോൺവേ പറഞ്ഞത്.

തനിക്ക് ഇത് വരെ റോസ് ടെയിലർക്ക് ഒപ്പം ബാറ്റ് ചെയ്യുവാനുള്ള അവസരം ലഭിച്ചിട്ടില്ലെന്നും അതിന് സാധിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഡെവൺ സൂചിപ്പിച്ചു. ടോം ലാഥമിനൊപ്പം ബാറ്റ് ചെയ്യുമ്പോൾ തന്റെ ഷോട്ട് സെലക്ഷൻ മെച്ചപ്പെട്ടിട്ടുണ്ടെന്നും കൂടുതൽ അച്ചടക്കത്തോടെ ബാറ്റിംഗിനെ സമീപിക്കുവാനും താൻ പഠിച്ചുവെന്ന് കോൺവേ പറഞ്ഞു.

ന്യൂസിലാണ്ട് നായകന്‍ നയിച്ചു, രണ്ടാം ഏകദിനത്തിലും ടീമിന് വിജയം

ന്യൂസിലാണ്ട് നായകന്‍ ടോം ലാഥം നേടിയ മിന്നും ശതകത്തിന്റെ ബലത്തില്‍ ബംഗ്ലാദേശിനെതിരെ 5 വിക്കറ്റ് വിജയം നേടി ന്യൂസിലാണ്ട്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ 271/6 എന്ന സ്കോര്‍ നേടിയപ്പോള്‍ 48.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലാണ്ടിന്റെ വിജയം. 275 റണ്‍സാണ് ന്യൂസിലാണ്ട് നേടിയത്.

ന്യൂസിലാണ്ടിന്റെ തുടക്കം അത്ര മികച്ചതല്ലായിരുന്നു. ആദ്യ മൂന്ന് വിക്കറ്റുകള്‍ നഷ്ടമാകുമ്പോള്‍ ടീം നേടിയത് വെറും 53 റണ്‍സായിരുന്നു. മാര്‍ട്ടിന്‍ ഗപ്ടില്‍(20), ഹെന്‍റി നിക്കോള്‍സ്(13), വില്‍ യംഗ്(1) എന്നിവരെ നഷ്ടമായ ആതിഥേയര്‍ക്ക് വേണ്ടി നാലാം വിക്കറ്റില് ഡെവണ്‍ കോണ്‍വേ – ടോം ലാഥം കൂട്ടുകെട്ടാണ് തിരിച്ചുവരവിന് അരങ്ങൊരുക്കിയത്.

113 റണ്‍സാണ് ഈ കൂട്ടുകെട്ട് നാലാം വിക്കറ്റില്‍ നേടിയത്. 72 റണ്‍സ് നേടിയ ഡെവണ്‍ കോണ്‍വേ റണ്ണൗട്ട് രൂപത്തില്‍ പുറത്തായ ശേഷം ജെയിംസ് നീഷത്തിനൊപ്പം(30) ലാഥം 76 റണ്‍സ് നേടി. ന്യൂസിലാണ്ടിന് വിജയം 29 റണ്‍സ് അകലെയുള്ളപ്പോള്‍ മുസ്തഫിസുര്‍ ആണ് നീഷത്തിനെ പുറത്താക്കിയത്. നേരത്തെ ഗപ്ടിലിന്റെ വിക്കറ്റും മുസ്തഫിസുര്‍ ആണ് വീഴ്ത്തിയത്.

വിജയ സമയത്ത് ടോം ലാഥം 110 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു. ബംഗ്ലാദേശിന് വേണ്ടി മഹേദി ഹസനും രണ്ട് വിക്കറ്റ് നേടി.

മൂന്ന് വിക്കറ്റുകള്‍ നഷ്ടം, മികച്ച തുടക്കത്തിന് ശേഷം ന്യൂസിലാണ്ട് പതറുന്നു

പാക്കിസ്ഥാന്‍ നേടിയ ഒന്നാം ഇന്നിംഗ്സ് സ്കോറായ 297 റണ്‍സ് പിന്തുടരുന്ന ന്യൂസിലാണ്ടിന് രണ്ടാം ദിവസം ബാറ്റിംഗ് തകര്‍ച്ച. 33 ഓവറുകള്‍ പിന്നിടുമ്പോള്‍ ടീം 77/3 എന്ന നിലയിലാണ്. ഒരു ഘട്ടത്തില്‍ ടീമിന് ഹെന്‍റി നിക്കോളസിന്റെ വിക്കറ്റും നഷ്ടമായി കനത്ത പ്രതിരോധത്തിലേക്ക് നീങ്ങുമെന്ന സ്ഥിതിയിലായിരുന്നുവെങ്കിലും ഷഹീന്‍ അഫ്രീദി ഓവര്‍സ്റ്റെപ്പ് ചെയ്തതോടെ ന്യൂസിലാണ്ടിന് ആശ്വാസം നല്‍കുന്ന കാര്യമായി അത് മാറുകയായിരുന്നു.

ഒന്നാം വിക്കറ്റില്‍ 52 റണ്‍സ് കൂട്ടിചേര്‍ത്ത് മികച്ച തുടക്കം ന്യൂസിലാണ്ടിന് ഓപ്പണര്‍മാരായ ലാഥവും ബ്ലണ്ടലും നല്‍കിയെങ്കിലും ബ്ലണ്ടലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഫഹീം അഷ്റഫ് പാക്കിസ്ഥാന് ആദ്യ ബ്രേക്ക്ത്രൂ നല്‍കിയതോടെ കാര്യങ്ങള്‍ മാറി മറിയുകയായിരുന്നു.

Nz

ടോം ലാഥം(33), ടോം ബ്ലണ്ടല്‍(16), റോസ് ടെയിലര്‍ (12) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. കെയിന്‍ വില്യംസണും ഹെന്‍റി നിക്കോള്‍സുമാണ് ക്രീസിലുള്ളത്. പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് അബ്ബാസ്, ഷഹീന്‍ അഫ്രീദി, ഫഹീം അഷ്റഫ് എന്നിവര്‍ വിക്കറ്റുകള്‍ നേടി.

വില്യംസണ് വെല്ലിംഗ്ടണ്‍ ടെസ്റ്റ് നഷ്ടമാകും, ടോം ലാഥം ന്യൂസിലാണ്ടിനെ നയിക്കും

നാളെ ആരംഭിക്കുവാനിരിക്കുന്ന വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ കെയിന്‍ വില്യംസണ്‍ കളിക്കില്ല. താരത്തിന്റെ ആദ്യ കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ച് താരം പറ്റേര്‍ണിറ്റി ലീവ് എടുത്തതിനാലാണ് ഇത്. രണ്ടാം ടെസ്റ്റില്‍ ന്യൂസിലാണ്ടിനെ ടോം ലാഥം നയിക്കും. ആദ്യ ടെസ്റ്റില്‍ ഇരട്ട ശതകം നേടിയ കെയിന്‍ വില്യംസണ്‍ ആയിരുന്നു കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

മൂന്നാം നമ്പറില്‍ ന്യൂസിലാണ്ട് വില്‍ യംഗിനെ ആവും പരീക്ഷിക്കുക. ഓസ്ട്രേലിയയ്ക്കെതിരെ നേരത്തെ കെയിന്‍ വില്യംസണിന്റെ അഭാവത്തില്‍ ടീമിനെ നയിച്ച് പരിചയമുള്ള താരമാണ് ടോം ലാഥം. ന്യൂസിലാണ്ട് ക്രിക്കറ്റ് ബോര്‍ഡ് താരത്തിന് നേരത്തെ തന്നെ ലീവിന് അനുമതി നല്‍കിയെങ്കിലും കോച്ച് ഗാരി സ്റ്റെഡ് പ്രതീക്ഷിച്ചത് താരം രണ്ടാം ടെസ്റ്റില്‍ കളിക്കുമെന്നും പാക്കിസ്ഥാനെതിരെ നടക്കാനിരിക്കുന്ന പരമ്പരയിലെ ഏതാനും മത്സരങ്ങളിലാവും താരം വിട്ട് നില്‍ക്കുക എന്നുമായിരുന്നു.

ശതകത്തിനരികെ എത്തി ക്യാപ്റ്റന്‍ കൂള്‍ കെയിന്‍ വില്യംസണ്‍, ന്യൂസിലാണ്ടിന് മികച്ച സ്കോര്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒന്നാം ടെസ്റ്റില്‍ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ന്യൂസിലണ്ടിന് മികച്ച സ്കോര്‍. ടോസ് നേടിയ വിന്‍ഡീസ് ന്യൂസിലാണ്ടിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. വില്‍ യംഗിനെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും ടോം ലാഥവും കെയിന്‍ വില്യംസണും ചേര്‍ന്ന് ന്യൂസിലാണ്ടിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

154 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ഇരുവരും ചേര്‍ന്ന് ടീമിനെ വലിയ സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയ നിമിഷത്തിലാണ് ടോം ലാഥമിനെ കെമര്‍ റോച്ച് പുറത്താക്കിയത്. 86 റണ്‍സാണ് ലാഥം നേടിയത്. തുടര്‍ന്ന് വില്യംസണും റോസ് ടെയിലറും ചേര്‍ന്ന് ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ന്യൂസിലാണ്ടിനെ 243/2 എന്ന നിലയില്‍ എത്തിച്ചു.

വില്യംസണ്‍ 97 റണ്‍സും റോസ് ടെയിലര്‍ 31 റണ്‍സുമാണ് നേടിയത്. മൂന്നാം വിക്കറ്റില്‍ 75 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

ഒന്നാം ദിവസം എറിയാനായത് 54.3 ഓവര്‍ മാത്രം, ടോം ലാഥമിന് ശതകം

ഹാമിള്‍ട്ടണ്‍ ടെസ്റ്റിന്റെ ആദ്യ ദിവസം രസം കൊല്ലിയായി മഴ. ഇംഗ്ലണ്ടിനെതിരെ വ്യക്തമായ ആധിപത്യം ഉറപ്പിച്ച് ആതിഥേയര്‍ മുന്നേറുമ്പോളാണ് മഴ വില്ലനായി എത്തിയത്. ടോം ലാഥം തന്റെ 11ാം ടെസ്റ്റ് ശതകം കുറിച്ച് ന്യൂസിലാണ്ടിന്റെ ബാറ്റിംഗ് നെടുംതൂണായി മാറുകയായിരുന്നു. 54.3 ഓവറില്‍ 173/3 എന്ന നിലയില്‍ നില്‍ക്കവെയാണ് മഴ വില്ലനായി എത്തിയത്. 101 റണ്‍സുമായി ടോം ലാഥവും 5 റണ്‍സ് നേടി ഹെന്‍റി നിക്കോളസുമാണ് ക്രീസിലുള്ളത്.

ന്യൂസിലാണ്ടിന്റെ തുടക്കം പിഴച്ചുവെങ്കിലും ടോം ലാഥം-റോസ് ടെയിലര്‍ കൂട്ടുകെട്ട് 106 റണ്‍സ് കൂട്ടുകെട്ടുമായാണ് ടീമിന്റെ രക്ഷയ്ക്കെത്തിയത്. ജീത്ത് റാവലിനെയും കെയിന്‍ വില്യംസണിനെയും നഷ്ടമായ ന്യൂസിലാണ്ട് 39/2 എന്ന നിലയിലേക്ക് വീണ ശേഷം റോസ് ടെയിലര്‍-ടോം ലാഥം കൂട്ടുകെട്ടാണ് ടീമിനെ മുന്നോട്ട് നയിച്ചത്. 53 റണ്‍സ് നേടിയ ടെയിലറെയും കെയിന്‍ വില്യംസണെയും പുറത്താക്കി ക്രിസ് വോക്സ് രണ്ട് വിക്കറ്റ് നേടി.

ന്യൂസിലാണ്ടിന് ആശ്വാസമായി ടോം ലാഥം

ടോം ലാഥം തന്റെ ശതവുമായി കളം നിറഞ്ഞ് നിന്നപ്പോള്‍ മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ മേല്‍ക്കൈ നേടി ടോം ലാഥം. 6 വിക്കറ്റ് കൈവശം നില്‍ക്കെ 48 റണ്‍സിന് പിന്നിലാണെങ്കിലും ക്രീസില്‍ ടോം ലാഥം 111 റണ്‍സുമായി നില്‍ക്കുന്നതിനാല്‍ ലീഡ് ന്യൂസിലാണ്ട് നേടുമെന്ന് ഏറെക്കുറെ ഉറപ്പാണ്. അല്ലാത്തപക്ഷം ശ്രീലങ്കന്‍ ബൗളര്‍മാരുടെ ഐതിഹാസികമായ തിരിച്ചു വരവ് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ അരങ്ങേറണം.

184 പന്തുകള്‍ നേരിട്ട ടോം ലാഥം 111 റണ്‍സ് നേടുന്നതിനിടെ 10 ബൗണ്ടറിയാണ് നേടിയിട്ടുള്ളത്. ഒപ്പം 25 റണ്‍സുമായി ബിജെ വാട്ളിംഗ് കൂടെ നില്‍ക്കുന്നു. മത്സരത്തില്‍ ശ്രീലങ്കയ്ക്കായി ദില്‍രുവന്‍ പെരേര 2 വിക്കറ്റ് നേടി.

Exit mobile version