ഓസ്ട്രേലിയയ്ക്ക് സ്മിത്തിന്റെ വിക്കറ്റ് നഷ്ടം

വെല്ലിംഗ്ടണിൽ ന്യൂസിലാണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റിൽ കരുതലോടെയുള്ള തുടക്കവുമായി ഓസ്ട്രേലിയ. മത്സരത്തിന്റെ ആദ്യ ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ഓസ്ട്രേലിയ 27 ഓവറിൽ 62 റൺസാണ് ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത്.

മാറ്റ് ഹെന്‍റിയ്ക്കാണ് വിക്കറ്റ്. ഉസ്മാന്‍ ഖവാജ 28 റൺസും മാര്‍നസ് ലാബൂഷാനെ ഒരു റൺസും നേടിയാണ് ക്രീസിലുള്ളത്. 31 റൺസ് നേടിയ സ്റ്റീവന്‍ സ്മിത്തിന്റെ വിക്കറ്റാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്.

അവസാന ദിവസം ജയിക്കുവാന്‍ ഇംഗ്ലണ്ടിന് 210 റൺസ്, ന്യൂസിലാണ്ട് നേടേണ്ടത് 9 വിക്കറ്റ്

വെല്ലിംഗ്ടൺ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. മത്സരത്തിന്റെ നാലാം ദിവസം ന്യൂസിലാണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 483 റൺസിൽ അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് 258 റൺസാണ് ചേസ് ചെയ്യാനിറങ്ങിയത്. 48/1 എന്ന നിലയിലാണ് ഇംഗ്ലണ്ട് നാലാം ദിവസം അവസാനിപ്പിച്ചത്.

വിജയത്തിനായി ഇംഗ്ലണ്ട് 9 വിക്കറ്റ് കൈവശമുള്ളപ്പോള്‍ 210 റൺസാണ് നേടേണ്ടത്. 23 റൺസുമായി ബെന്‍ ഡക്കറ്റും 1 റൺസ് നേടി ഒല്ലി റോബിന്‍സണും ആണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. 24 റൺസ് നേടിയ സാക്ക് ക്രോളിയെ ടിം സൗത്തിയാണ് പുറത്താക്കിയത്.

വെല്ലിംഗ്ടണിലെ ഇന്നിംഗ്സ് , തന്റെ ഏറ്റവും മികച്ചത് – ഹാരി ബ്രൂക്ക്

അരങ്ങേറ്റത്തിന് ശേഷം തന്റെ ഏറ്റവും മികച്ച ഇന്നിംഗ്സായിരുന്നു വെല്ലിംഗ്ടണിലേതെന്ന് പറഞ്ഞ് ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്. 169 പന്തിൽ പുറത്താകാതെ 184 റൺസാണ് ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിലെ ആദ്യ ദിവസം താരം നേടിയത്. 21/3 എന്ന നിലയിലേക്ക് തകര്‍ന്ന ഇംഗ്ലണ്ടിനെ ബ്രൂക്കും റൂട്ടും ചേര്‍ന്ന് മുന്നോട്ട് നയിക്കുകയായിരുന്നു.

പാക്കിസ്ഥാനിലെ ബാറ്റിംഗ് സൗഹൃദ പിച്ചിലായിരുന്നു ബ്രൂക്ക് തന്റെ ആദ്യ മൂന്ന് ശതകങ്ങള്‍ നേടിയത്. എന്നാൽ അവയെ പോലെ ഫ്ലാറ്റ് പിച്ചായിരുന്നില്ല വെല്ലിംഗ്ടണിലേതെന്നാണ് ബ്രൂക്ക് പറഞ്ഞത്.

ആദ്യ ഇരുപത് പന്തുകളായിരുന്നു ബാറ്റിംഗിലെ ഏറ്റവും പ്രയാസമേറിയ ഘട്ടം എന്നും ബ്രൂക്ക് കൂട്ടിചേര്‍ത്തു.

ന്യൂസിലാണ്ടിൽ നിരാശ!!! ഇന്ത്യയുടെ ആദ്യ മത്സരം ഉപേക്ഷിച്ചു

ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള ആദ്യ ടി20 മത്സരം ഉപേക്ഷിച്ചു. ഒരു പന്ത് പോലും എറിയാനാകാതെയാണ് മഴ കാരണം മത്സരം ഉപേക്ഷിച്ചത്. ഞായറാഴ്ച നടക്കുന്ന അടുത്ത മത്സത്തിനും മഴ ഭീഷണിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഇന്ത്യ യുവനിരയെയാണ് സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നൽകി ന്യൂസിലാണ്ടിലേക്ക് അയയ്ച്ചത്. ഇന്ത്യയും ന്യൂസിലാണ്ടും ടി20 ലോകകപ്പിൽ സെമിയിൽ പുറത്താകുകയായിരുന്നു.

വെല്ലിംഗ്ടണ്‍ ടെസ്റ്റിലും ഇന്നിംഗ്സ് വിജയം നേടി ന്യൂസിലാണ്ട്

ന്യൂസിലാണ്ടിന് വെല്ലിംഗ്ടണ്‍ ടെസ്റ്റിലും ഇന്നിംഗ്സ് വിജയം. രണ്ടാം ഇന്നിംഗ്സില്‍ വെസ്റ്റ് ഇന്‍ഡീസ് 317 റണ്‍സിന് ഓള്‍ഔട്ട് ആയതോടെയാണ് ഒരിന്നിംഗ്സിനും 12 റണ്‍സിനും വിജയം ന്യൂസിലാണ്ട് നേടിയത്. ആദ്യ ഇന്നിംഗ്സില്‍ ന്യൂസിലാണ്ട് 460 റണ്‍സ് നേടി പുറത്തായപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് 131 റണ്‍സിനും 317 റണ്‍സിനും യഥാക്രമം ഇരു ഇന്നിംഗ്സുകളിലും പുറത്താകുകയായിരുന്നു.

ജേസണ്‍ ഹോള്‍ഡര്‍, ജോഷ്വ ഡാ സില്‍വ എന്നിവര്‍ അര്‍ദ്ധ ശതകങ്ങളുമായി ഏഴാം വിക്കറ്റില്‍ 82 റണ്‍സുമായി തോല്‍വി വൈകിപ്പിക്കുവാന്‍ ശ്രമിച്ചുവെങ്ിലും സൗത്തി 61 റണ്‍സ് നേടിയ ഹോള്‍ഡറെ പുറത്താക്കി വിന്‍ഡീസ് ചെറുത്ത് നില്പിന് അവസാനം കുറിച്ചു.

ജോഷ്വ 57 റണ്‍സും അല്‍സാരി ജോസഫ് 24 റണ്‍സും നേടിയെങ്കിലും 79.1 ഓവറില്‍ വിന്‍ഡീസ് 317 റണ്‍സിന് പുറത്താകുകയായിരുന്നു. നീല്‍ വാഗ്നര്‍, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ മൂന്ന് വീതം വിക്കറ്റും ടിം സൗത്തി കൈല്‍ ജാമിസണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും ആതിഥേയര്‍ക്കായി നേടി.

വില്യംസണ് വെല്ലിംഗ്ടണ്‍ ടെസ്റ്റ് നഷ്ടമാകും, ടോം ലാഥം ന്യൂസിലാണ്ടിനെ നയിക്കും

നാളെ ആരംഭിക്കുവാനിരിക്കുന്ന വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ കെയിന്‍ വില്യംസണ്‍ കളിക്കില്ല. താരത്തിന്റെ ആദ്യ കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ച് താരം പറ്റേര്‍ണിറ്റി ലീവ് എടുത്തതിനാലാണ് ഇത്. രണ്ടാം ടെസ്റ്റില്‍ ന്യൂസിലാണ്ടിനെ ടോം ലാഥം നയിക്കും. ആദ്യ ടെസ്റ്റില്‍ ഇരട്ട ശതകം നേടിയ കെയിന്‍ വില്യംസണ്‍ ആയിരുന്നു കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

മൂന്നാം നമ്പറില്‍ ന്യൂസിലാണ്ട് വില്‍ യംഗിനെ ആവും പരീക്ഷിക്കുക. ഓസ്ട്രേലിയയ്ക്കെതിരെ നേരത്തെ കെയിന്‍ വില്യംസണിന്റെ അഭാവത്തില്‍ ടീമിനെ നയിച്ച് പരിചയമുള്ള താരമാണ് ടോം ലാഥം. ന്യൂസിലാണ്ട് ക്രിക്കറ്റ് ബോര്‍ഡ് താരത്തിന് നേരത്തെ തന്നെ ലീവിന് അനുമതി നല്‍കിയെങ്കിലും കോച്ച് ഗാരി സ്റ്റെഡ് പ്രതീക്ഷിച്ചത് താരം രണ്ടാം ടെസ്റ്റില്‍ കളിക്കുമെന്നും പാക്കിസ്ഥാനെതിരെ നടക്കാനിരിക്കുന്ന പരമ്പരയിലെ ഏതാനും മത്സരങ്ങളിലാവും താരം വിട്ട് നില്‍ക്കുക എന്നുമായിരുന്നു.

വെല്ലിംഗ്ടണില്‍ നാണംകെട്ട ബാറ്റിംഗ് പ്രകടനവുമായി ഇന്ത്യ, 165 റണ്‍സിന് പുറത്ത്

വെല്ലിംഗ്ടണില്‍ നാണംകെട്ട ബാറ്റിംഗ് പ്രകടനവുമായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 165 റണ്‍സിനാണ് പുറത്തായത്. 122/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 43 റണ്‍സ് കൂടി നേടുന്നതിനിടയില്‍ ഓള്‍ഔട്ട് ആയി. 13.1 ഓവര്‍ കൂടി മാത്രമാണ് ഇന്ത്യയുടെ ഇന്നിംഗ്സ് നീണ്ട് നിന്നത്.

46 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയാണ് ടീമിന്റെ ടോപ് സ്കോറര്‍. മുഹമ്മദ് ഷമി 21 റണ്‍സ് നേടി. ആദ്യ ദിവസം കൈല്‍ ജൈമിസണ്‍ ആണ് തിളങ്ങിയതെങ്കില്‍ രണ്ടാം ദിവസം ടിം സൗത്തിയാണ് ഇന്ത്യയുടെ നടുവൊടിച്ചത്. ഇരുവരും മത്സരത്തില്‍ 4 വീതം വിക്കറ്റാണ് നേടിയത്.

ഇന്ത്യയ്ക്കെതിരെയുള്ള തന്റെ ടെസ്റ്റ് അരങ്ങേറ്റം ഉജ്ജ്വലമാക്കി കൈല്‍ ജൈമിസണ്‍

ന്യൂസിലാണ്ടിനായി തന്റെ ടെസ്റ്റ് അരങ്ങേറ്റം വെല്ലിംഗ്ടണില്‍ നടത്തിയ ജൈമിസണിന് സ്വപ്നതുല്യമായ തുടക്കം. ഇന്ന് മത്സരത്തിന്റെ ആദ്യ ദിവസം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയുടെ ഉള്‍പ്പെടെ മൂന്ന് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ കന്നി വിക്കറ്റ് ചേതേശ്വര്‍ പുജാരയെ പുറത്താക്കിയാണ് കൈല്‍ സ്വന്തമാക്കിയത്.

തൊട്ടടുത്ത ഓവറില്‍ വിരാട് കോഹ്‍ലിയെ പുറത്താക്കിയ കൈല്‍ ജൈമിസണ്‍ ലഞ്ചിന് ശേഷം ഹനുമ വിഹാരിയുടെ വിക്കറ്റും നേടി. 14 ഓവറില്‍ 38 റണ്‍സ് നേടിയാണ് ജൈമിസണ്‍ തന്റെ ഈ മൂന്ന് വിക്കറ്റുകളും നേടിയത്. മത്സരം 55 ഓവര്‍ പിന്നിട്ടപ്പോള്‍ മഴ കളി തടസ്സപ്പെടുത്തിയതോടെ ആദ്യ ദിവസത്തെ കളി ഉപേക്ഷിക്കുകയായിരുന്നു.

ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം, ഇന്ത്യന്‍ പ്രതീക്ഷകള്‍ രഹാനെയിലും മയാംഗ് അഗര്‍വാളിലും

ന്യൂസിലാണ്ടിനെതിരെ വെല്ലിംഗ്ടണിലെ ഒന്നാം ടെസ്റ്റില്‍ ആദ്യ സെഷനില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി ഇന്ത്യ. 40/3 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിച്ചിരിക്കുന്നത് 39 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ടുമായി മയാംഗ് അഗര്‍വാളും അജിങ്ക്യ രഹാനെയുമാണ്.

മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാണ്ട് ബൗളിംഗ് തീരുമാനിക്കുകയായിരുന്നു. 16 റണ്‍സ് നേടിയ പൃഥ്വി ഷായുടെ വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്ക് ചേതേശ്വര്‍ പുജാരയെയും(11) വിരാട് കോഹ്‍ലിയെയും(2) അടുത്തടുത്ത ഓവറുകളില്‍ നഷ്ടമാകുകയായിരുന്നു. 28 ഓവറുകള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 79/3 എന്ന നിലയിലാണ് നിലകൊള്ളുന്നത്.

പൃഥ്വിയെ ടിം സൗത്തി പുറത്താക്കിയപ്പോള്‍ കൈല്‍ ജാമിസണാണ് പുജാരയുടെയും കോഹ്‍ലിയുടെയും വിക്കറ്റ്. ഇന്ത്യയ്ക്കായി 29 റണ്‍സുമായി മയാംഗും 19 റണ്‍സ് നേടി രഹാനെയുമാണ് ക്രീസില്‍ നിലയുറപ്പിച്ചിട്ടുള്ളത്.

രണ്ടാം ദിവസം മഴയൊതുങ്ങിയില്ല, ബേസിന്‍ റിസര്‍വ്വില്‍ കളി നടന്നില്ല

വെല്ലിംഗ്ടണിലെ ന്യൂസിലാണ്ട് ബംഗ്ലാദേശ് ടെസ്റ്റിന്റെ രണ്ടാം ദിവസം പൂര്‍ണ്ണമായും മഴ മൂലം ഉപേക്ഷിക്കപ്പെട്ടു. പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ മൂന്ന് ദിവസം മോശം കാലാവസ്ഥയാണ് പ്രവചിച്ചിരുന്നതെങ്കിലും രണ്ട് ദിവസവും ഒരോവര്‍ പോലും എറിയുവാന്‍ സാധിച്ചില്ല എന്നത് ക്രിക്കറ്റ് ആരാധകര്‍ക്ക് തിരിച്ചടിയായി. ആദ്യ ദിവസത്തേതിനു സമാനമായി ടോസ് പോലും രണ്ടാം ദിവസവും നടന്നില്ല.

ഹാമിള്‍ട്ടണില്‍ നടന്ന ആദ്യ ടെസ്റ്റ് ന്യൂസിലാണ്ട് ഇന്നിംഗ്സിനും 52 റണ്‍സിനു ജയിച്ചിരുന്നു. പരമ്പരയിലെ അടുത്ത മത്സരം ക്രൈസ്റ്റ്ചര്‍ച്ചിലാണ് അരങ്ങേറുക.

മഴ നഷ്ടപ്പെടുത്തിയ ആദ്യ ദിവസത്തിനു ശേഷം ബേസിന്‍ റിസര്‍വ്വില്‍ അടുത്ത രണ്ട് ദിവസവും കാലാവസ്ഥ മോശമെന്ന് പ്രവചനം.

ബേസിന്‍ റിസര്‍വ്വില്‍ ഇന്ന് ആരംഭിക്കാനിരുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം ടോസ് പോലും നടക്കാതെ മഴ മൂലം ഉപേക്ഷിക്കപ്പെട്ട ശേഷം നാളെ രണ്ടാം ദിവസം കളി നടക്കുമെന്ന പ്രതീക്ഷയില്‍ ക്രിക്കറ്റ് ലോകംയ എന്നാല്‍ അടുത്ത രണ്ട് ദിവസവും ഇന്നത്തേതിനു സമാനമായ കാലവസ്ഥയായിരിക്കുമെന്നാണ് പ്രവചനം. ആദ്യ മത്സരത്തില്‍ ആതിഥേയരായ ന്യൂസിലാണ്ട് ബംഗ്ലാദേശിനെ ഇന്നിംഗ്സിനും 52 റണ്‍സിനു പരാജയപ്പെടുത്തിയ ശേഷം രണ്ടാം മത്സരത്തില്‍ കൂടുതല്‍ ബാറ്റിംഗ് അനുകൂലമായ പിച്ചില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷ.

നാളെ അതേ സമയം മത്സരം അര മണിക്കൂര്‍ നേരത്തെ ആരംഭിക്കുമെന്നാണ് അറിയുന്നത്.

വെല്ലിംഗ്ടണില്‍ ബാറ്റിംഗ് പിച്ചാണ് താന്‍ പ്രതീക്ഷിക്കുന്നത്

ഹാമിള്‍ട്ടണിലെ ഇന്നിംഗ്സ് വിജയത്തിനു ശേഷം വെല്ലിംഗ്ടണില്‍ രണ്ടാം ടെസ്റ്റിനെത്തുന്ന ന്യൂസിലാണ്ടിന്റെ പേസ് ബൗളര്‍ ട്രെന്റ് ബോള്‍ട്ട് പറയുന്നത് താന്‍ വെല്ലിംഗ്ടണില്‍ റണ്ണൊഴുകുന്ന പിച്ചാണ് പ്രതീക്ഷിക്കുന്നതെന്നാണ്. ബേസിന്‍ റിസര്‍വ്വില്‍ കളിച്ച എല്ലാ ടെസ്റ്റിലും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുവാന്‍ ന്യൂസിലാണ്ടിനായിട്ടുണ്ടെന്നത് സൂചിപ്പച്ച ബോള്‍ട്ട് ടീം കഴിഞ്ഞ 7 ടെസ്റ്റില്‍ അഞ്ചിലും 500നു മുകളില്‍ റണ്‍സ് നേടിയിട്ടുണ്ടെന്നും കണക്ക് ചൂണ്ടിക്കാണിച്ച് പറഞ്ഞു.

എന്നാല്‍ പിച്ചില്‍ നിന്ന് ബൗളര്‍മാര്‍ക്ക് ഒന്നും ലഭിക്കുന്നില്ലെന്ന പരാതിയാണ് ബോള്‍ട്ട് പങ്കുവെച്ചത്. ശ്രീലങ്കയ്ക്കെതിരെ അവരെ 20/3 എന്ന നിലയിലേക്ക് തള്ളിയിട്ട ശേഷം ടെസ്റ്റിന്റെ നാലാം ദിവസം ലങ്കയ്ക്ക് ഒരു വിക്കറ്റ് പോലും നഷ്ടമില്ലാതെ അവസാനിപ്പിക്കുവാന്‍ ഇതേ വേദിയില്‍ സാധിച്ചിരുന്നു. അന്ന് കുശല്‍ മെന്‍ഡിസും ആഞ്ചലോ മാത്യൂസും ശതകങ്ങളുമായി ലങ്കയെ രക്ഷിയ്ക്കുകയായിരുന്നു.

അന്നത്തെ അതേ സാഹചര്യങ്ങളാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ബോള്‍ട്ട് പറഞ്ഞു. എന്നാല്‍ അന്നത്തേത് പോലെ വിക്കറ്റ് ലഭിക്കാത്ത ഒരു ദിവസം ഉണ്ടാകരുതെന്നതാണ് തന്റെ പ്രതീക്ഷയെന്ന് ബോള്‍ട്ട് പറഞ്ഞു. ഇവിടെ നിരവധി ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെന്നും പോസിറ്റീവ് മൈന്‍ഡ്സെറ്റുമായി മത്സരത്തെ സമീപിക്കുവാനാണ് ടീമിന്റെ തീരുമാനമെന്നും ബോള്‍ട്ട് പറഞ്ഞു.

ഒട്ടനവധി ബാറ്റിംഗ് റെക്കോര്‍ഡുകള്‍ പിറന്ന പിച്ചാണ് ബേസിന്‍ റിസര്‍വ്വിലേത്, മത്സരം പുരോഗമിക്കും തോറും അത് ബാറ്റിംഗിനു കൂടുതല്‍ അനുകൂലമാകുകയാണ് പതിവെന്നും താരം അഭിപ്രായപ്പെട്ടു. നീല്‍ വാഗ്നറുടെ ഷോര്‍ട്ട് ബോളുകള്‍ ആണ് പിച്ചില്‍ നിന്ന് ഗുണം നേടുവാനുള്ള ന്യൂസിലാണ്ടിന്റെ കൈയ്യിലുള്ള ആയുധമെന്നും ബോള്‍ട്ട് പറഞ്ഞു. നീല്‍ വാഗ്നര്‍ നയിക്കുന്ന ഷോര്‍ട്ട് ബോള്‍ ബൗളിംഗ് നേരിടുവാന്‍ ബംഗ്ലാദേശിനോട് തയ്യാറായി ഇരിക്കുവാനും ബോള്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Exit mobile version