ജയത്തോടെ ഇന്ത്യ ഫൈനലില്‍, തായ്‍ലാന്‍ഡിനെ പരാജയപ്പെടുത്തിയത് 74 റൺസിന്

ഏഷ്യ കപ്പ് സെമി ഫൈനലില്‍ ഇന്ത്യയ്ക്ക് 74 റൺസ് വിജയം. തായ്‍ലാന്‍ഡിനെതിരെയാണ് ഇന്ത്യ വിജയം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി ഷഫാലി വര്‍മ്മ(42൦, ഹര്‍മ്മന്‍പ്രീത് കൗര്‍(36), ജെമീമ റോഡ്രിഗസ്(27) എന്നിവരുടെ ബാറ്റിംഗ് മികവിൽ 148/6 എന്ന സ്കോര്‍ നേടുകയായിരുന്നു. തായ്‍ലാന്‍ഡിനായി ടിപ്പോച്ച് 3 വിക്കറ്റ് നേടി.

9 വിക്കറ്റ് നഷ്ടത്തിൽ തായ്‍ലാന്‍ഡിന് 74 റൺസാണ് നേടാനായത്. ഇന്ത്യയ്ക്കായി ദീപ്തി ശര്‍മ്മ മൂന്നും രാജേശ്വരി ഗായക്വാഡ് 2 വിക്കറ്റും നേടുകയായിരുന്നു. 21 റൺസ് നേടി നത്തായ ബൂചാത്തവും നാരുവേമോള്‍ ചായ്‍വായിയും ആണ് തായ്‍ലാന്‍ഡിന്റെ ടോപ് സ്കോറര്‍മാര്‍

വാഷ്ഔട്ട്!!! നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശ് പുറത്ത്, തായ്‍ലാന്‍ഡ് സെമിയിൽ

ഇന്ന് നടക്കാനിരുന്ന ഏഷ്യ കപ്പിലെ ബംഗ്ലാദേശ് യുഎഇ മത്സരം ഉപേക്ഷിച്ചതോടെ നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശ് ഏഷ്യ കപ്പിൽ നിന്ന് പുറത്ത്. ഇതോടെ ബംഗ്ലാദേശിനെ മറികടന്ന് തായ്‍ലാന്‍ഡ് ടൂര്‍ണ്ണമെന്റിന്റെ സെമി ഫൈനലിലേക്ക് പ്രവേശിച്ചു. ചരിത്രത്തിൽ ആദ്യമായാണ് തായ്‍ലാന്‍ഡ് ഏഷ്യ കപ്പ് സെമിയിൽ എത്തുന്നത്.

സെമി ഫൈനലില്‍ ഇന്ത്യയും തായ്‍ലാന്‍ഡും പാക്കിസ്ഥാനും ശ്രീലങ്കയും ഏറ്റുമുട്ടും. പോയിന്റ് പട്ടികയിൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനും പത്ത് പോയിന്റാണെങ്കിലും റൺ റേറ്റിന്റെ ബലത്തിൽ ഇന്ത്യ ഒന്നാം സ്ഥാനം നേടി. ശ്രീലങ്കയ്ക്ക് എട്ട് പോയിന്റും തായ്‍ലാന്‍ഡിന് ആറ് പോയിന്റുമാണ് ലഭിച്ചത്. ബംഗ്ലാദേശിന് 5 പോയിന്റ് മാത്രം ലഭിച്ചു.

ഇന്ത്യന്‍ വിജയം ആറോവറിൽ

തായ്‍ലാന്‍ഡിനെതിരെ 38 റൺസ് ലക്ഷ്യം 6 ഓവറിൽ മറികടന്ന് ഇന്ത്യ. ഒരു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്. 8 റൺസ് നേടിയ ഷഫാലിയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ സബിനേനി മേഘന 20 റൺസും പൂജ വസ്ട്രാക്കര്‍ 12 റൺസും നേടിയാണ് ഇന്ത്യയെ 6 ഓവറിൽ 40 റൺസ് നേടി വിജയത്തിലേക്ക് നയിച്ചത്.

മൂന്ന് വിക്കറ്റ് നേടിയ ഇന്ത്യന്‍ താരം സ്നേഹ് റാണയാണ് കളിയിലെ താരം.

ഇന്ത്യയ്ക്ക് മുന്നിൽ പതറി!!! തായ്‍ലാന്‍ഡ് 37 റൺസിന് ഓള്‍ഔട്ട്

ഇന്ത്യയ്ക്കെതിരെ ഏഷ്യ കപ്പിൽ ബാറ്റിംഗിനറങ്ങിയ തായ്‍ലാന്‍ഡ് 15.1 ഓവറിൽ ഓള്‍ഔട്ട്. വെറും 37 റൺസ് ആണ് തായ്‍ലാന്‍ഡ് നേടിയത്. സ്നേഹ് റാണ തന്റെ നാലോവറിൽ 9 റൺസ് മാത്രം വിട്ട് കൊടുത്ത് 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രാജേശ്വരി ഗായക്വാഡും ദീപ്തി ശര്‍മ്മയും രണ്ട് വീതം വിക്കറ്റ് നേടി.

12 റൺസ് നേടിയ ഓപ്പണര്‍ നാന്നാപട് ആണ് തായ്‍ലാന്‍ഡിന്റെ ടോപ് സ്കോറര്‍. ബൂച്ചാത്തം 7 റൺസ് നേടി.

തായ്‍ലാന്‍ഡിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ

വനിത ഏഷ്യ കപ്പിൽ തായ്‍ലാന്‍ഡിനെതിരെയുള്ള മത്സരത്തിൽ ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ. ഇരു ടീമുകളും അഞ്ച് മത്സരങ്ങള്‍ കളിച്ച് നിൽക്കുമ്പോള്‍ 4 വിജയവുമായി ഇന്ത്യ എട്ട് പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. മൂന്ന് വിജയം നേടിയ തായ്‍ലാന്‍ഡ് 6 പോയിന്റുമായി 4ാം സ്ഥാനത്ത് നിൽക്കുന്നു.

പാക്കിസ്ഥാന്‍, യുഎഇ, മലേഷ്യ എന്നീ ടീമുകളെ പരാജയപ്പെടുത്തിയെത്തിയ തായ്‍ലാന്‍ഡിന് ഇന്ന് വിജയിക്കാനായാൽ ആദ്യ നാല് സ്ഥാനം ഉറപ്പിക്കാം. ഇന്ന് തോൽവിയാണ് ഫലമെങ്കിൽ യുഎഇ – ബംഗ്ലാദേശ് മത്സരത്തിലെ ഫലം അനുസരിച്ചാവും ടീമിന് സെമി ഫൈനൽ യോഗ്യത ലഭിയ്ക്കുമോ എന്നറിയുന്നത്.

തായ്‍ലാന്‍ഡ് : Nannapat Koncharoenkai(w), Natthakan Chantham, Naruemol Chaiwai(c), Sornnarin Tippoch, Chanida Sutthiruang, Rosenan Kanoh, Phannita Maya, Nattaya Boochatham, Onnicha Kamchomphu, Thipatcha Putthawong, Nanthita Boonsukham

ഇന്ത്യ: Shafali Verma, Smriti Mandhana(c), Sabbhineni Meghana, Jemimah Rodrigues, Richa Ghosh(w), Kiran Navgire, Deepti Sharma, Pooja Vastrakar, Sneh Rana, Meghna Singh, Rajeshwari Gayakwad

 

അട്ടിമറി!!! പാക് വനിതകളെ വീഴ്ത്തി തായ്‍ലാന്‍ഡ്

ഏഷ്യ കപ്പ് ടി20യിൽ പാക്കിസ്ഥാന് പരാജയം. ഇന്ന് നടന്ന മത്സരത്തിൽ തായ്‍ലാന്‍ഡ് ആണ് പാക്കിസ്ഥാനെ മുട്ടുകുത്തിച്ച് വമ്പന്‍ അട്ടിമറി പുറത്തെടുത്തത്. 116/5 എന്ന സ്കോറിന് പാക്കിസ്ഥാനെ ഒതുക്കിയ ശേഷം 6 വിക്കറ്റ് നഷ്ടത്തിൽ 1 വിക്കറ്റ് അവശേഷിക്കെയാണ് തായ്‍ലാന്‍ഡിന്റെ വിജയം.

അവസാന ഓവറിൽ 10 റൺസ് വേണ്ട ഘട്ടത്തിൽ 1 പന്ത് അവശേഷിക്കെ തായ്‍ലാന്‍ഡ് വിജയം കുറിച്ചു. 61 റൺസ് നേടിയ നാത്ഹാക്കന്‍ ചാന്തം ആണ് തായ്‍ലാന്‍ഡിന്റെ ടോപ് സ്കോറര്‍. 5 പന്തിൽ 9 റൺസുമായി പുറത്താകാതെ നിന്ന റോസെനന്‍ കാനോഹ് ആണ് വിജയത്തിന് സഹായകരമായ അവസാന ഓവറിലെ ബൗണ്ടറി നേടിയത്.

നേരത്തെ പാക്കിസ്ഥാന് വേണ്ടി അമീന്‍ 56 റൺസുമായി ടോപ് സ്കോറര്‍ ആയി.

ശ്രീലങ്കന്‍ വനിതകള്‍ക്ക് വിജയം

താ‍യ്‍ലാന്‍ഡിനെതിരെ 49 റൺസ് വിജയം നേടി ശ്രീലങ്ക. ഹര്‍ഷിത മാധവിയുടെ(81) ബാറ്റിംഗ് മികവിനൊപ്പം 39 റൺസുമായി പുറത്താകാതെ നിന്ന നീലാക്ഷി ഡി സിൽവ 39 റൺസും നേടിയപ്പോള്‍ 156/5 എന്ന സ്കോര്‍ നേടിയ ശ്രീലങ്ക തായ്‍ലാന്‍ഡിനെ 107/5 എന്ന സ്കോറിലൊതുക്കുകയായിരുന്നു.

37 റൺസുമായി പുറത്താകാതെ നിന്ന ചാനിഡയും 25 റൺസ് നേടിയ നാന്നാപതും ആണ് തായ്‍ലാന്‍ഡിന്റെ പ്രധാന സ്കോറര്‍മാര്‍. ശ്രീലങ്കയ്ക്കായി അചിനി കുലസൂര്യ രണ്ട് വിക്കറ്റ് നേടി.

ആധികാരിക ജയത്തോടെ ആതിഥേയര്‍ തുടങ്ങി

വനിത ഏഷ്യ കപ്പിലെ ഉദ്ഘാടന മത്സരത്തിൽ ബംഗ്ലാദേശ് വിജയിച്ച് തുടങ്ങി. മത്സരത്തിൽ തായ്‍ലാന്‍ഡിനെതിരെ 9 വിക്കറ്റ് വിജയം ആണ് ആതിഥേയര്‍ നേടിയത്. തായ്ലാന്‍ഡ് ആദ്യം ബാറ്റ് ചെയ്ത് 82 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ബംഗ്ലാദേശ് 11.4 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ 88 റൺസ് നേടിയാണ് വിജയം കുറിച്ചത്.

റുമാന അഹമ്മദ് മൂന്നും നാഹിദ അക്തര്‍, ഷോഹ്‍ലി അക്തര്‍, ഷംജിത അക്തര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടിയാണ് തായ്‍ലാന്‍ഡിനെ വരിഞ്ഞുകെട്ടിയത്. ഫന്നിത മായ 26 റൺസും ചാന്തം 20 റൺസും തായ്‍ലാന്‍ഡിനായി നേടി.

ഷമീമ സുൽത്താന പുറത്തായപ്പോള്‍ 30 പന്തിൽ 49 റൺസ് നേടിയപ്പോള്‍ ഫര്‍ഗാന ഹോക്ക്(26*), നിഗാര്‍ സുൽത്താന(10*) എന്നിവര്‍ വിജയം ഉറപ്പാക്കി.

സിന്ധുവിന്റെ പരാജയത്തോടെ തുടക്കം, തായ്‍ലാന്‍ഡിനോട് അടിയറവ് പറഞ്ഞ് സെമി കാണാതെ ഇന്ത്യ

ഊബര്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയ്ക്ക് തോൽവി. തായ്‍ലാന്‍ഡിനോട് 3-0 എന്ന സ്കോറിന് ആണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യ മത്സരത്തിൽ പിവി സിന്ധു ആതിഥേയരുടെ റച്ചാനോക് ഇന്റാനോണിനോട് മൂന്ന് ഗെയിം പോരാട്ടത്തിൽ 21-18, 17-21, 12-21 എന്ന സ്കോറിനാണ് അടിയറവ് പറ‍ഞ്ഞത്.

തുടര്‍ന്നുള്ള മത്സരങ്ങളിൽ ഡബിള്‍സ് കൂട്ടുകെട്ടായി ശ്രുതി മിശ്ര – സിമ്രാന്‍ സിംഗിയും രണ്ടാം സിംഗിള്‍സിൽ ആക‍ര്‍ഷി കശ്യപും പരാജയപ്പെടുകയായിരുന്നു. ഇന്തോനേഷ്യയെ പരാജയപ്പെടുത്തിയ ചൈനയുമായാണ് തായ്‍ലാന്‍ഡിന്റെ സെമി ഫൈനൽ മത്സരം.

ചൈനീസ് തായ്പേയെ പരാജയപ്പെടുത്തി ജപ്പാനും ഡെന്മാര്‍ക്കിനെ വീഴ്ത്തി കൊറിയയും മറ്റൊരു സെമിയിൽ ഏറ്റുമുട്ടും.

ഇന്ത്യ 2014, 2016 വര്‍ഷങ്ങളിൽ വെങ്കലം നേടിയിട്ടുണ്ടെങ്കിലും അതിന് ശേഷം ഇതുവരെ സെമി ഫൈനലിലേക്ക് എത്തുവാന്‍ ടീമിന് സാധിച്ചിട്ടില്ല.

ക്രിക്കറ്റിലെ മനോഹര നിമിഷം പൊലിഞ്ഞു, തായ്‍ലാന്‍ഡ് സ്വപ്നങ്ങള്‍ക്ക് മേല്‍ പെയ്തിറങ്ങി മഴ

പാക്കിസ്ഥാനെതിരെ വനിത ടി20 ലോകകപ്പില്‍ തങ്ങളുടെ അവസാന മത്സരത്തിനിറങ്ങി ബാറ്റിംഗ് അവസാനിപ്പിച്ചപ്പോള്‍ ലോകകപ്പിലെ ആദ്യ വിജയം തായ്‍ലാന്‍ഡ് സ്വപ്നം കണ്ടിരുന്നു. 20 ഓവറില്‍ ടീം 150/3 എന്ന നിലയില്‍ സ്കോര്‍ ചെയ്തപ്പോള്‍ ചരിത്ര വിജയമെന്ന തായ്‍ലാന്‍ഡിന്റെ മോഹങ്ങള്‍ക്ക് വിഘ്നമായി മഴയെത്തുകയായിരുന്നു.

പാക്കിസ്ഥാന്‍ ഇന്നിംഗ്സ് ആരംഭിയ്ക്കുവാന്‍ പോലും സാധിക്കാതെ മഴ കളി മുടക്കിയപ്പോള്‍ ചരിത്രം പിറക്കുമെന്ന തായ്‍ലാന്‍ഡ് സ്വപ്നങ്ങള്‍ കരിഞ്ഞു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച തായ്‍ലാന്‍ഡിന് വേണ്ടി നാട്ടാകന്‍ ചാന്റം 56 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയി. നട്ടായ ബൂചാത്തം 44 റണ്‍സ് നേടിയപ്പോള്‍ ചനിഡ സുതിരുംഗ് 20 റണ്‍സും നാന്നാപട് കോഞ്ചാരോന്‍കൈയും 20 റണ്‍സ് നേടുകയായിരുന്നു.

ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍മാര്‍ നേടിയ 93 റണ്‍സാണ് തായ്‍ലാന്‍ഡിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. തന്റെ അര്‍ദ്ധ ശതകം നഷ്ടമായ ബൂചാത്തം കണ്ണീരണിഞ്ഞാണ് പവലിയനിലേക്ക് മടങ്ങിയത്. ആദ്യ വിക്കറ്റ് നഷ്ടമായി തൊട്ടടുത്ത ഓവറില്‍ ചാന്റം തന്റെ അര്‍ദ്ധ ശതകം നേടി.

പാക്കിസ്ഥാന്‍ ചരിത്രത്തില്‍ 139ന് മുകളിലൊരു സ്കോര്‍ ചേസ് ചെയ്ത് നേടിയിട്ടില്ല എന്നതും തായ്‍ലാന്‍ഡിന് സാധ്യതകള്‍ നല്‍കുന്നതായിരുന്നു. എന്നാല്‍ മഴ വില്ലനായി അവതരിച്ചപ്പോള്‍ ക്രിക്കറ്റിലെ ഒരു മനോഹര നിമിഷം കൂടി ഇല്ലാതാകുകയായിരുന്നു.

60 പന്തില്‍ 101 റണ്‍സുമായി ലിസെല്ലേ ലീ, തായ്‍ലാന്‍ഡിനെതിരെ കൂറ്റന്‍ ജയവുമായി ദക്ഷിണാഫ്രിക്ക

വനിത ടി20 ലോകകപ്പില്‍ വലിയ വിജയം നേടി ദക്ഷിണാഫ്രിക്ക. ഇന്ന് തായ്‍ലാന്‍ഡിനെതിരെ ടീം 113 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 195/3 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ തായ്‍ലാന്‍ഡിന് 82 റണ്‍സ് മാത്രമേ നേടാനായുള്ളു. 19.1 ഓവറില്‍ ടീം ഓള്‍ഔട്ട് ആകുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്കായി ലിസെല്ലേ ലീ നേടിയ തകര്‍പ്പന്‍ ശതകമാണ് ടീമിന് തുണയായത്. 60 പന്തില്‍ 101 റണ്‍സ് നേടിയ ലീ 16 ഫോറും 3 സിക്സും നേടി. 41 പന്തില്‍ 61 റണ്‍സ് നേടി പുറത്താകാതെ നിന്ന സൂനെ ലൂസ്, 11 പന്തില്‍ 24 റണ്‍സ് നേടിയ ച്ലോ ട്രയണ്‍ എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ മറ്റു പ്രധാന സ്കോറര്‍മാര്‍.

ബൗളിംഗില്‍ ഷബ്നം ഇസ്മൈല്‍, സൂനെ ലൂസ് എന്നിവര്‍ മൂന്ന് വിക്കറ്റുമായി ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങി. 26 റണ്‍സ് നേടിയ ഒന്നിച്ചയാണ് തായ്‍ലാന്‍ഡിന്റെ ടോപ് സ്കോറര്‍.

ഹീത്തര്‍ നൈറ്റിന് ശതകം, തായ്‍ലാന്‍ഡിനെതിരെ 98 റണ്‍സ് വിജയവുമായി ഇംഗ്ലണ്ട്

ഹീത്തര്‍ നൈറ്റ് നേടിയ ശതകത്തിന്റെ ബലത്തില്‍ തായ്‍ലാന്‍ഡിനെതിരെ വനിത ടി20 ലോകകപ്പില്‍ വിജയം കരസ്ഥമാക്കി ഇംഗ്ലണ്ട്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ 176 റണ്‍സാണ് നേടിയത്. റണ്ണെടുക്കാതെ ഓപ്പണര്‍മാരെ നഷ്ടമായ ഇംഗ്ലണ്ട് 7/2 എന്ന നിലയില്‍ നിന്നാണ് 169 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയ ഹീത്തര്‍ നൈറ്റ്-നതാലി സ്കിവര്‍ കൂട്ടുകെട്ടിന്റെ ബലത്തില്‍ മികച്ച സ്കോര്‍ നേടിയത്.

ഹീത്തര്‍നൈറ്റ് 66 പന്തില്‍ 108 റണ്‍സും നതാലി 59 റണ്‍സും നേടിയാണ് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചത് 13 ഫോറും 4 സിക്സുമാണ് നൈറ്റ് തന്റെ ഇന്നിംഗ്സില്‍ നേടിയത്.

മറുപടി ബാറ്റിംഗിനെത്തിയ തായ്‍ലാന്‍ഡ് 7 വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ നിന്ന് 78 റണ്‍സാണ് നേടിയത്. 32 റണ്‍സ് നേടിയ ഓപ്പണിംഗ് താരം നട്ടാകന്‍ ചാന്റം ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഇംഗ്ലണ്ടിനായി അന്യ ശ്രുബ്സോള്‍ മൂന്നും നതാലി സ്കിവര്‍ രണ്ടും വിക്കറ്റ് നേടി.

Exit mobile version