തായ്‍ലാന്‍ഡിനെതിരെ ഏഴ് വിക്കറ്റ് വിജയം നേടി വിന്‍ഡീസ് വനിതകള്‍

വനിത ടി20 ലോകകപ്പില്‍ തായ്‍ലാന്‍ഡിനെതിരെ വിജയവുമായി വിന്‍ഡീസ്. വിന്‍ഡീസിനെ തായ്‍ലാന്‍ഡ് ബൗളര്‍മാര്‍ ആദ്യം വിറപ്പിച്ചുവെങ്കിലും മധ്യനിരയുടെ പ്രകടനം ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 78 റണ്‍സിന് തായ്‍ലാന്‍ഡിനെ പിടിച്ച് കെട്ടിയ ശേഷം ലക്ഷ്യം 16.4 ഓവറിലാണ് മൂന്ന് വിക്കറ്റ് നഷ്ടവുമായി വിന്‍ഡീസ് മറികടന്നത്.

റണ്ണൗട്ടുകള്‍ വിന്‍ഡീസിന് വിനയായപ്പോള്‍ ടീം 27/3 എന്ന നിലയില്‍ പരുങ്ങലിലായെങ്കിലും ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയിലറും ഷെമൈന്‍ കാംപെല്ലും ചേര്‍ന്ന് ടീമിനെ നാലാം വിക്കറ്റില്‍ 53 റണ്‍സ് കൂട്ടുകെട്ടുമായി വിജയത്തിലേക്ക് നയിക്കുകയായിരുന്നു. സ്റ്റെഫാനി 26 റണ്‍സും ഷെമൈന്‍ 25 റണ്‍സും നേടിയാണ് അപരാജിത കൂട്ടുകെട്ടിലൂടെ ടീമിന്റെ വിജയം ഉറപ്പാക്കിയത്. ഹെയ്‍ലി മാത്യൂസ് 16 റണ്‍സ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത തായ്‍ലാന്‍ഡിന് വേണ്ടി 33 റണ്‍സ് നേടിയ നാന്നാപാട് കൊഞ്ചാറോയന്‍കായ് ആണ് ടോപ് സ്കോറര്‍. മറ്റാര്‍ക്കും തന്നെ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുവാനായില്ല. സ്റ്റെഫാനി ടെയിലര്‍ ബൗളിംഗില്‍ മൂന്ന് വിക്കറ്റുമായി തിളങ്ങുകയായിരുന്നു.

മത്സര ശേഷം തായ്‍ലാന്‍ഡിന് ആശംസ അറിയിച്ച് ന്യൂസിലാണ്ട്, നന്ദിയറിയിച്ച് തായ്‍ലാന്‍ഡ് ക്രിക്കറ്റ്

തങ്ങളുടെ ആദ്യ ടി20 ലോകകപ്പിന് തയ്യാറെടുക്കുന്ന തായ്‍ലാന്‍ഡിന് ന്യൂസിലാണ്ടിനെതിരെയുള്ള മത്സരത്തില്‍ കനത്ത തോല്‍വിയാണ് ഏറ്റു വാങ്ങേണ്ടി വന്നതെങ്കിലും മത്സര ശേഷം ന്യൂസിലാണ്ട് താരങ്ങള്‍ തായ്‍ലാന്‍ഡ് താരങ്ങളുടെ അടുത്തെത്തി അവരുടെ പ്രകടനത്തെ അഭിനന്ദിക്കുകയും അവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും നല്‍കുന്ന കാഴ്ചയാണ് ഇന്ന് കാരെന്‍ റോള്‍ട്ടണ്‍ ഓവലില്‍ നടന്ന സന്നാഹ മത്സരത്തിന് ശേഷം കണ്ടത്.

ന്യൂസിലാണ്ട് താരങ്ങളുടെ ഈ നടപടിയ്ക്ക് തായ്‍ലാന്‍ഡ് ക്രിക്കറ്റ് നന്ദി അറിയിക്കുകയും ചെയ്തു ഫീല്‍ഡിലും ഓഫ് ഫീല്‍ഡിലും ശരിയ്ക്കും ചാമ്പ്യന്മാരാണ് ന്യൂസിലാണ്ടെന്നാണ് അവരുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ തായ്‍ലാന്‍ഡ് ക്രിക്കറ്റ് അറിയിച്ചത്.

തായ്‍ലാന്‍ഡിനെതിരെ കൂറ്റന്‍ വിജയവുമായി ന്യൂസിലാണ്ട്

വനിത ടി20 ലോകകപ്പിന്റെ സന്നാഹ മത്സരങ്ങളില്‍ ന്യൂസിലാണ്ടിന് 81 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 194/4 എന്ന വലിയ സ്കോര്‍ നേടിയ ശേഷം തായ്‍ലാന്‍ഡിനെ 113/8 എന്ന സ്കോറില്‍ എറിഞ്ഞൊതുക്കിയാണ് 81 റണ്‍സ് വിജയം നേടിയത്. സൂസി ബെയ്റ്റ്സും അമേലിയ കെറും അര്‍ദ്ധ ശതകങ്ങള്‍ നേടിയാണ് ന്യൂസിലാണ്ടിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്.

ബെയ്റ്റ്സ് 47 പന്തില്‍ നിന്ന് 78 റണ്‍സും അമേലിയ കെര്‍ 54 റണ്‍സും നേടിയപ്പോള്‍ മാഡി ഗ്രീന്‍ 34 റണ്‍സ് നേടി. തായ്‍ലാന്‍ഡിനായി ചാനിഡ സുതിറുവാംഗ് 2 വിക്കറ്റ് നേടി.

ബാറ്റിംഗിലും ചാനിഡയാണ് തായ്‍ലാന്‍ഡിനായി തിളങ്ങിയത്. താരം 36 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ സോര്‍നാരിന്‍ ടിപ്പോച്ച് 21 റണ്‍സ് നേടി. ന്യൂസിലാണ്ട് ബൗളിംഗ് നിരയില്‍ ലെയ്ഗ് കാസ്പെറെക്, ലിയ തഹുഹു എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.

തായ്‍ലാന്‍ഡിന് ചരിത്ര നിമിഷം, ലോകകപ്പിന് യോഗ്യത, ഗ്രൂപ്പുകള്‍ അറിയാം

ചരിത്രത്തിലാദ്യമായി ഐസിസിയുടെ ലോകകപ്പിന് യോഗ്യത നേടി താ‍യ്‍ലാന്‍ഡ്. ഓസ്ട്രേലിയയില്‍ ഫെബ്രുവരി-മാര്‍ച്ച് 2020ല്‍ നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഇതാദ്യമായാണ് തായ്‍ലാന്‍ഡ് യോഗ്യത നേടുന്നത്. ഇരു ഗ്രൂപ്പുകളിലായി പത്ത് ടീമുകളാണ് കളിക്കുക. ഇന്ത്യയും ഓസ്ട്രേലിയയും ഗ്രൂപ്പ് എ യിലാണ്. അതേ സമയം തായ്‍ലാന്‍ഡ് കരുത്തരായ ഇംഗ്ലണ്ട് ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയിലാണ്.

ഗ്രൂപ്പ് എ: ഓസ്ട്രേലിയ, ഇന്ത്യ, ശ്രീലങ്ക, ന്യൂസിലാണ്ട്, ബംഗ്ലാദേശ്

ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വിന്‍ഡീസ്, പാക്കിസ്ഥാന്‍, തായ്‍ലാന്‍ഡ്

ഗോള്‍രഹിത ആദ്യ പകുതിയ്ക്ക് ശേഷം തായ്‍ലാന്‍ഡിനെതിരെ അഞ്ച് ഗോളുകള്‍ നേടി ഇന്ത്യ

ഏഷ്യന്‍ ഗെയിംസ് വനിത ഹോക്കിയില്‍ തായ്‍ലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ഏകപക്ഷീയമായ അഞ്ച് ഗോള്‍ ജയം. ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യയും തായ്‍ലാന്‍ഡും ആദ്യ പകുതിയില്‍ ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. 37ാം മിനുട്ടില്‍ റാണി രാംപാല്‍ ആണ് ഇന്ത്യയുടെ സ്കോറിംഗ് ആരംഭിച്ചത്.

റാണി തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കിയപ്പോള്‍ മോണിക്ക, നവജോത് എന്നിവരും ഇന്ത്യയ്ക്കായി വലകുലുക്കി.

അപ്രതീക്ഷിത തോല്‍വിയില്‍ തളരാതെ ഇന്ത്യ, തായ്‍ലാന്‍ഡിനെ തകര്‍ത്ത് മുന്നോട്ട്

ദക്ഷിണ കൊറിയയോട് അപ്രതീക്ഷിത തോല്‍വി പിണഞ്ഞ പുരുഷ കബഡി സംഘം ഗ്രൂപ്പിലെ തങ്ങളുടെ അവസാന മത്സരത്തില്‍ തായ്‍ലാന്‍ഡിനെ തകര്‍ത്തു. 49-30 എന്ന സ്കോറിനു ഇന്ത്യ തായ്‍ലാന്‍ഡിനെ പരാജയപ്പെടുത്തിയത്. നാല് മത്സരങ്ങളില്‍ മൂന്നും ജയിച്ചാണ് ഇന്ത്യ നോക്ക്ഔട്ട് റൗണ്ടിലേക്ക് യോഗ്യത നേടിയിരിക്കുന്നത്.

Exit mobile version