Kanewilliamson

ലീഡ് ഇനിയും 44 റൺസ് അകലെ, ന്യൂസിലാണ്ടിന്റെ കൈവശമുള്ളത് 2 വിക്കറ്റ്

സിൽഹെറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിന്റെ ബൗളിംഗ് മികവിന് മുന്നിൽ ന്യൂസിലാണ്ട് പതറി. രണ്ടാം ദിവസം വെളിച്ചക്കുറവ് മൂലം കളി നേരത്തെ അവസാനിപ്പിച്ചപ്പോള്‍ ന്യൂസിലാണ്ട് തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ 266/8 എന്ന നിലയിലാണ്. രണ്ട് വിക്കറ്റ് മാത്രം കൈവശമുള്ള ന്യൂസിലാണ്ടിന് ബംഗ്ലാദേശിന്റെ സ്കോറിനൊപ്പമെത്തുവാന്‍ 44 റൺസ് കൂടി നേടേണ്ടതുണ്ട്.

104 റൺസുമായി കെയിന്‍ വില്യംസൺ പൊരുതി നിന്നുവെങ്കിലും മറ്റ് ബാറ്റ്സ്മാന്മാരിൽ ഡാരിൽ മിച്ചൽ(41), ഗ്ലെന്‍ ഫിലിപ്പ്സ്(42) എന്നിവര്‍ ഒഴികെ ആര്‍ക്കും ചെറുത്ത്നില്പുയര്‍ത്തുവാന്‍ സാധിക്കാതെ പോയത് ന്യൂസിലാണ്ടിന് തിരിച്ചടിയായി. ബംഗ്ലാദേശിനായി തൈജുൽ ഇസ്ലാം 4 വിക്കറ്റ് നേടിയാണ് ന്യൂസിലാണ്ടിനെ പ്രതിരോധത്തിലാക്കിയത്. വില്യംസൺ തന്റെ 29ാം ടെസ്റ്റ് ശതകമാണ് ഇന്ന് നേടിയത്.

Exit mobile version