പാക്കിസ്ഥാന്‍ 286 റൺസിന് ഓള്‍ഔട്ട്, രണ്ടാം ഇന്നിംഗ്സിലും ബംഗ്ലാദേശിന്റെ തുടക്കം തകര്‍ച്ചയോടെ

ആദ്യ ഇന്നിംഗ്സിലെ പോലെ രണ്ടാം ഇന്നിംഗ്സിലും ബംഗ്ലാദേശിന്റെ ടോപ് ഓര്‍ഡര്‍ ബാറ്റിംഗ് തകര്‍ന്നു. പാക്കിസ്ഥാനെ മികച്ച തുടക്കത്തിന് ശേഷം 286 റൺസിന് ഓള്‍ഔട്ട് ആക്കിയ ബംഗ്ലാദേശിന് 44 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുവാന്‍ സാധിച്ചിരുന്നു.

146 റൺസ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം അടുത്തടുത്ത പന്തുകളിൽ അബ്ദുള്ള ഷഫീക്കിനെയും(52) അസ്ഹര്‍ അലിയെയും തൈജുള്‍ ഇസ്ലാം പുറത്താക്കിയതിന് സേഷം പാക്കിസ്ഥാന്‍ 286 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 133 റൺസുമായി ആബിദ് അലി ടോപ് സ്കോറര്‍ ആയപ്പോള്‍ ഫഹീം അഷ്റഫ് 38 റൺസ് നേടി. തൈജുൽ ഇസ്ലാം ഏഴ് വിക്കറ്റ് നേടിയാണ് പാക്കിസ്ഥാന്റെ പതനം സാധ്യമാക്കിയത്.

Taijulislam

എന്നാൽ ആദ്യ ഇന്നിംഗ്സിലെ പോലെ രണ്ടാം ഇന്നിംഗ്സിലും ബംഗ്ലാദേശിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് 39/4 എന്ന നിലയിലാണ്.

ഷഹീന്‍ അഫ്രീദി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ 83 റൺസിന്റെ ലീഡാണ് ബംഗ്ലാദേശിന്റെ കൈവശം ഇപ്പോളുള്ളത്.

ലങ്ക 194/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു, ബംഗ്ലാദേശിന് 439 റണ്‍സ് വിജയ ലക്ഷ്യം

ബംഗ്ലാദേശിനെതിരെ 438 റണ്‍സ് ലീഡ് നേടി ശ്രീലങ്ക. തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 194/9 എന്ന നിലയില്‍ ലങ്ക ഡിക്ലയര്‍ ചെയ്യുകയായിരുന്നു.5 വിക്കറ്റ് നേടിയ തൈജുല്‍ ഇസ്ലാം ആണ് ബംഗ്ലാദേശിന് വേണ്ടി തിളങ്ങിയത്.

ദിമുത് കരുണാരത്നേ(66), ധനന്‍ജയ ഡി സില്‍വ(41), പതും നിസ്സങ്ക(24), നിരോഷന്‍ ഡിക്ക്വെല്ല(24) എന്നിവരാണ് ആതിഥേയര്‍ക്കായി റണ്‍സ് കണ്ടെത്തിയത്.

വെസ്റ്റിന്‍ഡീസ് 117 റണ്‍സിന് ഓള്‍ഔട്ട്, ബംഗ്ലാദേശിന് വിജയിക്കുവാന്‍ 231 റണ്‍സ്

ധാക്കയില്‍ വിജയം നേടി പരമ്പരയില്‍ ഒപ്പമെത്തുവാന്‍ ബംഗ്ലാദേശ് നേടേണ്ടത് 231 റണ്‍സ്. ആദ്യ ഇന്നിംഗ്സില്‍ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത വെസ്റ്റിന്‍ഡീന് രണ്ടാം ഇന്നിംഗ്സില്‍ വെറും 117 റണ്‍സ് മാത്രമാണ് നേടാനായത്. ലഞ്ചിന് ശേഷം തുടരെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ബംഗ്ലാദേശിന് വേണ്ടി തൈജുല്‍ ഇസ്ലാം നാലും നയീം ഹസന്‍ മൂന്നും വിക്കറ്റ് നേടി. അബു ജയേദിന് രണ്ട് വിക്കറ്റ് ലഭിച്ചു.

ക്രുമാ ബോണ്ണര്‍ 30 റണ്‍സുമായി വിന്‍ഡീസ് നിരയിലെ ടോപ് സ്കോറര്‍ ആയി. ജോഷ്വ ഡാ സില്‍വ് 20 റണ്‍സും നേടി. ഏഴാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് വീണതോടെ വിന്‍ഡീസ് പതനം വേഗത്തിലായി. 104/6 എന്ന നിലയില്‍ നിന്ന് വിന്‍ഡീസ് 117 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു.

തൈജുലിനും അബു ജയേദിനും നാല് വിക്കറ്റ്, ജോഷ്വയ്ക്കും അല്‍സാരി ജോസഫിനും ശതകം നഷ്ടം

ധാക്ക ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ 409 റണ്‍സിന് വെസ്റ്റ് ഇന്‍ഡീസിനെ ഓള്‍ഔട്ട് ആക്കി ബംഗ്ലാദേശ്. ജോഷ്വ ഡാ സില്‍വയും അല്‍സാരി ജോസഫും ഏഴാം വിക്കറ്റില്‍ 118 റണ്‍സ് നേടിയാണ് വിന്‍ഡീസിനെ ഈ മികച്ച സ്കോറിലേക്ക് നയിച്ചത്. ലഞ്ചിന് ശേഷം അധികം വൈകാതെ കൂട്ടുകെട്ടിനെ തകര്‍ത്ത് തൈജുല്‍ ഇസ്ലാമാണ് ബംഗ്ലാദേശിന് ബ്രേക്ക്ത്രൂ നല്‍കിയത്.

ബോണ്ണറിന് ശേഷം ജോഷ്വയും തൊണ്ണൂറുകളില്‍ (92) ഓള്‍ഔട്ട് ആകുന്ന കാഴ്ചയാണ് കണ്ടത്. അധികം വൈകാതെ അല്‍സാരി ജോസഫിനെയും(82) സന്ദര്‍ശകര്‍ക്ക് നഷ്ടമായി. അബു ജയേദിനായിരുന്നു വിക്കറ്റ്. ഇന്ന് വീഴ്ത്തിയ നാല് വിക്കറ്റില്‍ രണ്ട് വീതം വിക്കറ്റാണ് തൈജുലും അബു ജയേദും നേടിയത്.

ഒന്നാം ദിവസം വെസ്റ്റ് ഇന്‍ഡീസിന് അഞ്ച് വിക്കറ്റ് നഷ്ടം

ധാക്കയില്‍ മികച്ച തുടക്കത്തിന് ശേഷം വിന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് 223 റണ്‍സാണ് 5 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ഓപ്പണര്‍മാരായ ജോണ്‍ കാംപെല്ലും(36) ക്രെയിഗ് ബ്രാത്‍വൈറ്റും(47) മികച്ച തുടക്കമാണ് ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് നല്‍കിയത്.

66 റണ്‍സ് നേടിയ കൂട്ടുകെട്ട് തകര്‍ത്ത ശേഷം വിന്‍ഡീസിന്റെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ ബംഗ്ലാദേശിന് നേടുവാന്‍ സാധിക്കുകയായിരുന്നു. ലഞ്ചിന് പിരിയുമ്പോള്‍ 84/1 എന്ന നിലയിലായിരുന്ന വിന്‍ഡീസ് പിന്നീട് 116/4 എന്ന നിലയിലേക്ക് വീണു.

ക്രുമാ ബോണ്ണറും ജെര്‍മൈന്‍ ബ്ലാക്ക്വുഡും അഞ്ചാം വിക്കറ്റില്‍ 62 റണ്‍സ് നേടിയെങ്കിലും കൂട്ടുകെട്ടിനെ തൈജുല്‍ ഇസ്ലാം തകര്‍ക്കുകയായിരുന്നു. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ബോണ്ണര്‍ 74 റണ്‍സും ജോഷ്വ ഡാ സില്‍വ 22 റണ്‍സും നേടിയാണ് ബംഗ്ലാദേശിനായി ക്രീസിലുള്ളത്.

ഇരുവരും ചേര്‍ന്ന് 45 റണ്‍സ് ആറാം വിക്കറ്റില്‍ നേടിയിട്ടുണ്ട്. ബംഗ്ലാദേശ് ബൗളര്‍മാരില്‍ തൈജുല്‍ ഇസ്ലാമും അബു ജയേദും രണ്ട് വീതം വിക്കറ്റ് നേടി. സൗമ്യ സര്‍ക്കാരിന് ഒരു വിക്കറ്റ് ലഭിച്ചു.

ജോണ്‍ കാംപെല്ലിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും രണ്ടാം ടെസ്റ്റില്‍ വിന്‍ഡീസ് മികച്ച നിലയില്‍

ധാക്കയിലെ രണ്ടാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്യുന്ന വെസ്റ്റിന്‍ഡീസ് ഒന്നാം സെഷന്‍ അവസാനിക്കുമ്പോള്‍ 84/1 എന്ന നിലയില്‍. ഓപ്പണര്‍മാരായ ക്രെയിഗ് ബ്രാത്‍വൈറ്റും ജോണ്‍ കാംപെല്ലും ടീമിന് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 66 റണ്‍സ് നേടിയ കൂട്ടുകെട്ട് തകര്‍ത്തത് തൈജുല്‍ ഇസ്ലാം ആയിരുന്നു.

36 റണ്‍സ് നേടിയ ജോണ്‍ കാംപെല്ലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് തൈജുല്‍ തന്റെ വിക്കറ്റ് നേടിയത്. ആദ്യ ദിവസം ലഞ്ചിന് പിരിയുമ്പോള്‍ വിന്‍ഡീസിന് വേണ്ടി ക്യാപ്റ്റന്‍ ക്രെയിഗ് ബ്രാത്‍വൈറ്റ് 39 റണ്‍സും ഷെയിന്‍ മോസ്ലി 6 റണ്‍സും നേടിയാണ് ക്രീസിലുള്ളത്.

ആവനാഴിയില്‍ ടോപ് സ്പിന്നര്‍ കൂടി ചേര്‍ത്താല്‍ തൈജൂല്‍ ഇസ്ലാം മികച്ച സ്പിന്നര്‍ ആയി മാറും – വെട്ടോറി

തൈജുല്‍ ഇസ്ലാം സ്പിന്നര്‍ എന്ന നിലയില്‍ മികച്ച രീതിയില്‍ പുരോഗതി കൈവരിക്കുന്നുണ്ടെന്നും താരത്തിന് തന്റെ വൈവിധ്യങ്ങളില്‍ ടോപ് സ്പിന്നര്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ ലോകോത്തര സ്പിന്നറായി മാറുമെന്ന് അഭിപ്രായപ്പെട്ട് ബംഗ്ലാദേശ് സ്പിന്‍ കണ്‍സള്‍ട്ടന്റ് ഡാനിയേല്‍ വെട്ടോറി.

ടോപ് സ്പിന്നര്‍ കൂടി കൈയ്യിലുണ്ടെങ്കില്‍ താരത്തിന് വിദേശ പിച്ചുകളില്‍ കൂടുതല്‍ മികച്ച രീതിയിലുള്ള പ്രകടനം പുറത്തെടുക്കുവാനാകുമെന്നാണ് വെട്ടോറി പറഞ്ഞത്. തൈജുലിനെ പോലുള്ള സ്പിന്നര്‍മാരുമായി പ്രവര്‍ത്തിക്കുവാനുള്ള അവസരം ലഭിക്കുന്നതിനാലാണ് താന്‍ ബംഗ്ലാദേശിനൊപ്പം പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിച്ചതെന്നും വെട്ടോറി വ്യക്തമാക്കി.

തമീമിന്റെ ശതകത്തിന് ശേഷം ബംഗ്ലാദേശിനെ വിറപ്പിച്ച് ടിരിപാനോ, ആതിഥേയരുടെ വിജയം നാല് റണ്‍സിന്

ബംഗ്ലാദേശ് നല്‍കിയ 323 റണ്‍സെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ സിംബാബ്‍വേയുടെ ടീം എഫേര്‍ട്ട് ലക്ഷ്യത്തിന് 4 റണ്‍സ് അകലെ അവസാനിച്ചു. എട്ടാം വിക്കറ്റില്‍ ടിരിപാനോനയും മുടോംബോഡ്സിയും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് സിംബാബ്‍വേയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത്. അവസാന ഓവറില്‍ ജയിക്കുവാന്‍ 20 റണ്‍സ് വേണ്ടിയിരുന്ന ടീമിന് 15 റണ്‍സേ ഓവറില്‍ നിന്ന് നേടാനായുള്ളു.

ആദ്യ രണ്ട് പന്തില്‍ രണ്ട് റണ്‍സ് നേടിയ ടീമിന് മുടോംബോഡ്സിയുടെ വിക്കറ്റ് നഷ്ടമായി. 21 പന്തില്‍ 34 റണ്‍സ് നേടിയ താരം പുറത്തായ ശേഷം അടുത്ത പന്തില്‍ സിക്സ് നേടി ടിരിപാനോ ലക്ഷ്യം 3 പന്തില്‍ 12 ആക്കി. അടുത്ത പന്തും അതിര്‍ത്തി കടത്തി 26 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം ടിരിപാനോ തികയ്ക്കുകയും ലക്ഷ്യം 2 പന്തില്‍ ആറാക്കി ചുരുക്കുകയും ചെയ്തിരുന്നു.

അടുത്ത പന്ത് ഒരു വൈഡ് കോളില്‍ നിന്ന് ഓവര്‍ എറിഞ്ഞ അല്‍ അമീന്‍ രക്ഷപ്പെട്ടപ്പോള്‍ അവസാന പന്തില്‍ ലക്ഷ്യം 6 ആയി മാറി. അവസാന പന്തില്‍ ഒരു റണ്‍സ് മാത്രം നേടിയപ്പോള്‍ സിംബാബ്‍വേയുടെ പോരാട്ട വീര്യത്തെ അതിജീവിച്ച് ഏകദിന പരമ്പര 2-0ന് ബംഗ്ലാദേശ് സ്വന്തമാക്കി. 28 പന്തില്‍ 55 റണ്‍സുമായി ടിരിപാനോ പുറത്താകാതെ നിന്നു.

സിംബാബ്‍വേയുടെ ഇന്നിംഗ് 8 വിക്കറ്റ് നഷ്ടത്തില് ‍318 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. എട്ടാം വിക്കറ്റില്‍ 80 റണ്‍സാണ് ടിരിപാനോ-ടിനോടെന്‍ഡ് മുടോംബോഡ്സി കൂട്ടുകെട്ട് നേടിയത്. സിക്കന്ദര്‍ റാസ(66) ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ടിനാഷേ കാമുന്‍ഹുകാംവേ(51), വെസ്‍ലി മാദേവേരെ(52) എന്നിവര്‍ അര്‍ദ്ധ ശതകങ്ങള്‍ തികച്ചു. ഡൊണാള്‍ഡ് ടിരിപാനോ 55 റണ്‍സുമായി പുറത്താകാതെ നിന്നു. 28 പന്തില്‍ 5 സിക്സും 2 ഫോറുമാണ് താരത്തിന്റെ സംഭാവന.

ബംഗ്ലാദേശിനായി തൈജുല്‍ ഇസ്ലാം 3 വിക്കറ്റ് നേടി. മെഹ്ദി ഹസന്‍ തന്റെ ഏഴോവറില്‍ വെറും 25 റണ്‍സ് മാത്രം വിട്ട് നല്‍കി ബൗളിംഗില്‍ തിളങ്ങിയപ്പോള്‍ അല്‍ അമീന്‍ ഹൊസൈനാണ് കണക്കറ്റ് പ്രഹരം ലഭിച്ചത്.

ഇന്നിംഗ്സിനും 106 റണ്‍സിനും വിജയിച്ച് ബംഗ്ലാദേശ്

ഉച്ച ഭക്ഷണത്തിന് ശേഷം കളി പുനരാരംഭിച്ചപ്പോള്‍ 114/5 എന്ന നിലയിലായിരുന്ന സിംബാബ്‍വേയെ 189 റണ്‍സിന് ഓള്‍ഔട്ടാക്കി ഇന്നിംഗ്സ് ജയം സ്വന്തമാക്കി ബംഗ്ലാദേശ്. ഇന്നിംഗ്സിനും 106 റണ്‍സിനുമാണ് ബംഗ്ലാദേശ് ധാക്കയിലെ ആദ്യ ടെസ്റ്റില്‍ സിംബാബ്‍വേയെ നിലംപരിശാക്കിയത്.

ലഞ്ചിന് തൊട്ടുമുമ്പ് ക്രെയിഗ് ഇര്‍വിന്‍(43) പുറത്തായ ശേഷം സിക്കന്ദര്‍ റാസ(37), ടിമിസെന്‍ മാരുമ(41) എന്നിവര്‍ ചെറുത്ത്നില്പുയര്‍ത്തുവാന്‍ ശ്രമിച്ചുവെങ്കിലും ഇന്നിംഗ്സ് തോല്‍വി പോലും ഒഴിവാക്കാനാകാതെ സിംബാബ്‍വേ പത്തിമടക്കുകയായിരുന്നു.

ബംഗ്ലാദേശിനായി നയീം ഹസന്‍ അഞ്ചും തൈജുല്‍ ഇസ്ലാം നാലും വിക്കറ്റാണ് നേടിയത്. 57.3 ഓവറില്‍ 189 റണ്‍സിനാണ് സിംബാബ്‍വേ ഓള്‍ഔട്ട് ആയത്.

ബംഗ്ലാദേശിന് ആശ്വാസമായി ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട്

വലിയ നാണക്കേടിലേക്ക് വീഴേണ്ടിയിരുന്ന ബംഗ്ലാദേശിന് ആശ്വാസമായി മൊസ്ദേക്ക് ഹൊസൈന്‍-തൈജുല്‍ ഇസ്ലാം കൂട്ടുകെട്ട്. ഒമ്പതാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 48 റണ്‍സിന്റെ ബലത്തില്‍ രണ്ടാം ദിവസം ഓള്‍ഔട്ട് ആകാതെ ബംഗ്ലാദേശ് രക്ഷപ്പെടുകയായിരുന്നു. തന്റെ കന്നി ടെസ്റ്റ് ക്യാപ്റ്റന്‍സി മത്സരത്തില്‍ തന്നെ നാല് വിക്കറ്റുമായി റഷീദ് ഖാന്‍ ബംഗ്ലാദേശിനെ വട്ടം കറക്കിയപ്പോള്‍ ഒരു ഘട്ടത്തില്‍ 146/8 എന്ന നിലയിലേക്ക് ടീം വീണിരുന്നു.

അവിടെ നിന്നാണ് അപരാജിതമായ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട് ബംഗ്ലാദേശിന് തുണയായി എത്തിയത്. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് 194/8 എന്ന നിലയിലാണ് ഇപ്പോള്‍. 44 റണ്‍സുമായി മൊസ്ദേക്ക് ഹൊസൈനും 14 റണ്‍സ് നേടി തൈജുല്‍ ഇസ്ലാമുമാണ് ക്രീസില്‍ നിലയുറപ്പിച്ചിരിക്കുന്നത്.

ആദ്യ ദിവസം ആധിപത്യം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്‍

ബംഗ്ലാദേശിനെതിരെ ഏക ടെസ്റ്റില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തുന്ന പ്രകടനവുമായി അഫ്ഗാനിസ്ഥാന്‍. ഇന്ന് മത്സരത്തിന്റെ ആദ്യ ദിവസം 96 ഓവര്‍ ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 271 റണ്‍സാണ് 5 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. 88 റണ്‍സുമായി അസ്ഗര്‍ അഫ്ഗാനും 35 റണ്‍സ് നേടി അഫ്സര്‍ സാസായിയുമാണ് അഫ്ഗാനിസ്ഥാനായി ക്രീസില്‍ നില്‍ക്കുന്നത്.

നേരത്തെ അഫ്ഗാന്‍ താരം നേടുന്ന ആദ്യ ശതകത്തിനുടമയായി റഹ്മത് ഷാ മാറിയിരുന്നു. താരം 102 റണ്‍സാണ് നേടിയത്. ബംഗ്ലാദേശിനായി തൈജുല്‍ ഇസ്ലാമും നയീം ഹസനും രണ്ട് വീതം വിക്കറ്റ് നേടി. മഹമ്മദുള്ളയ്ക്കാണ് ഒരു വിക്കറ്റ് ലഭിച്ചത്.

ഷാക്കിബ് അല്‍ ഹസന്റെ റെക്കോര്‍ഡ് മറികടന്ന് തൈജുല്‍ ഇസ്ലാം

ഇന്ന് അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റിന്റെ ആദ്യ ദിവസം രണ്ട് വിക്കറ്റുകള്‍ വീഴത്തിയ തൈജുല്‍ ഇസ്ലാം തന്റെ നൂറാമത്തെ ടെസ്റ്റ് വിക്കറ്റാണ് നേടിയത്. ബംഗ്ലാദേശിന് വേണ്ടി ഈ നേട്ടം കൊയ്യുന്ന മൂന്നാമത്തെ താരം കൂടിയാണ് തൈജുല്‍. മുഹമ്മദ് റഫീക്ക്, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ക്ക് ശേഷം ഈ നേട്ടത്തിലേക്ക് എത്തിയ തൈജുല്‍ ആണ് ഏറ്റവും കുറവ് മത്സരത്തില്‍ ഈ നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത്.

25 മത്സരങ്ങളില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ തൈജുല്‍ ഇസ്ലാം 28 മത്സരങ്ങളില്‍ നിന്ന് 100 വിക്കറ്റിലേക്കെത്തിയ ഷാക്കിബ് അല്‍ ഹസന്റെ നേട്ടത്തെയാണ് മറികടന്നത്. 33 മത്സരങ്ങളാണ് മുഹമ്മദ് റഫീക്ക് 100 വിക്കറ്റിലേക്ക് എത്തുവാന്‍ കളിച്ചത്.

Exit mobile version