പുജാരയ്ക്ക് ശതകം നഷ്ടം, നങ്കൂരമിട്ട് അയ്യര്‍, അവസാന പന്തിൽ ഇന്ത്യയ്ക്ക് അക്സറിനെ നഷ്ടം

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 278/6 എന്ന നിലയിൽ. 112/4 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ ചേതേശ്വര്‍ പുജാര – ശ്രേയസ്സ് അയ്യര്‍ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്.

അഞ്ചാം വിക്കറ്റിൽ 149 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. 90 റൺസ് നേടിയ പുജാരയെ തൈജുള്‍ ഇസ്ലാം പുറത്താക്കുകയായിരുന്നു. 14 റൺസ് നേടിയ അക്സര്‍ പട്ടേലിനെ ഇന്നത്തെ അവസാന പന്തിൽ നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

82 റൺസുമായി ശ്രേയസ്സ് അയ്യര്‍ ക്രീസിലുണ്ട്. ബംഗ്ലാദേശിനായി തൈജുള്‍ ഇസ്ലാം മൂന്നും മെഹ്ദി ഹസന്‍ മിറാസ് രണ്ട് വിക്കറ്റും നേടി.

Exit mobile version