സഞ്ജു സാംസൺ, ലോകകപ്പാണ്… ഈ അവസരം മുതലെടുക്കണം!!

ഇന്ന് അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരയ്ക്ക് ആയുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചപ്പോൾ സഞ്ജു സാംസൺ ആ ടീം ഉൾപ്പെട്ടു. ഇത് മലയാളി ക്രിക്കറ്റ് പ്രേമികൾക്ക് വലിയ സന്തോഷം ആണ് നൽകിയത്. ടി20 ലോകകപ്പ് നടക്കുന്ന വർഷമാണ്. മലയാളികൾ ഏറെ ആഗ്രഹിക്കുന്ന കാര്യമാണ് സഞ്ജു സാംസണെ ടി20 ലോകകപ്പിൽ കാണണം എന്ന്. ഏകദിന ലോകകപ്പിൽ സഞ്ജു സാംസണെ തഴഞ്ഞത്തിന്റെ വേദന ഇപ്പോഴും ക്രിക്കറ്റ് പ്രേമികളിൽ ഉണ്ട്.

ദക്ഷിണാഫ്രിക്കക്ക് എതിരായ ടി20 പരമ്പരയിൽ സഞ്ജു ഉണ്ടായിരുന്നില്ല. എന്നാൽ ഏകദിന പരമ്പരയിൽ ഇടം കിട്ടി. അത് ടി20 ടീമിലേക്ക് സഞ്ജുവിനെ ഇന്ത്യ പരിഗണിക്കുന്നില്ല എന്ന ആശങ്ക നൽകിയിരുന്നു. ഏകദിന പരമ്പരയിൽ നിർണായകമായ അവസാന മത്സരത്തിൽ സെഞ്ച്വറി നേടി ഇന്ത്യക്ക് പരമ്പര നേടിക്കൊടുക്കാൻ സഞ്ജുവിനായിരുന്നു.

അവസാനമായി സഞ്ജു അയർലണ്ടിനെതിരെ ആയിരുന്നു ടി20 കളിച്ചത്. അന്ന് 26 പന്തിൽ 40 റൺസ് അദ്ദേഹം അടിച്ചിരുന്നു. അഫ്ഗാനെതിരായ പരമ്പരയിൽ തിളങ്ങാൻ കഴിഞ്ഞാൽ സഞ്ജുവിന് തുടർന്നും ഇന്ത്യൻ ടീമിൽ അവസരം കിട്ടും. സഞ്ജുവും ജിതേഷും മാത്രമാണ് കീപ്പർമാരായി ടീമിൽ ഉള്ളത്. പരിചയസമ്പത്ത് കണക്കിലെടുത്ത് സഞ്ജുവിന് ആകും അവസരം കിട്ടുക എന്ന് വേണം പ്രതീക്ഷിക്കാൻ. സഞ്ജു അവസരം മുതലെടുക്കണം എന്നത് തന്നെയാകും ഒരോ മലയാളിയും ആഗ്രഹിക്കുന്നത്.

ഐ പി എല്ലിൽ കളിച്ചാൽ റിഷഭ് പന്ത് ടി20 ലോകകപ്പ് ടീമിൽ എത്തും – സഞ്ജയ് മഞ്ജരേക്കർ

റിഷഭ് പന്ത് ടി20 ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിൽ ഉണ്ടാകണം എന്ന് സഞ്ജയ് മഞ്ജരേക്കർ. വരുന്ന ഐ പി എൽ സീസണിൽ പന്ത് കളിക്കുക ആണെങ്കിൽ തീർച്ചയായും പന്ത് ഇന്ത്യയുടെ ലോകകപ്പ് ടീമിൽ എത്തും എന്ന് മഞ്ജരേക്കർ പറഞ്ഞു.

“റിഷഭ് പന്ത് ഫിറ്റ് ആണെങ്കിൽ, ഐപിഎൽ മുഴുവൻ സീസണും കളിക്കാൻ കഴിയുമെങ്കിൽ, തീർച്ചയായും ഇന്ത്യൻ ടീമിലേക്ക് എളുപ്പത്തിൽ മടങ്ങിയെത്തും,” മഞ്ജരേക്കർ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു. കാറപകടത്തിനു ശേഷം പന്ത് ഇതുവരെ കളിക്കളത്തിലേക്ക് തിരികെ എത്തിയിട്ടില്ല. ഐ പി എല്ലോടെ പന്ത് തിരികെ വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ടി20 ലോകകപ്പിനു മുമ്പ് പന്തിന് ഫിറ്റ്‌നസ് നേടാനാകാതെ വന്നാൽ ഇന്ത്യ ഇഷാൻ കിഷനെയും ജിതേഷ് ശർമ്മയയെഉം തിരഞ്ഞെടുക്കണമെന്നും മഞ്ജരേക്കർ വാദിച്ചു. ഒരു ഇടംകൈയ്യൻ ഓപ്പണർ-കീപ്പർ ഉള്ളത് പ്രീമിയർ ടി20 ഐ ടൂർണമെന്റിൽ ഇന്ത്യയ്ക്ക് വിലപ്പെട്ട സമ്പത്തായിരിക്കുമെന്ന് മഞ്ജരേക്കർ പറഞ്ഞു.

ടി20 ലോകകപ്പ് ഫിക്സ്ചർ എത്തി, ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിൽ

വീണ്ടും ഒരു ലോകകപ്പിൽ കൂടെ ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിൽ. ജൂൺ 1 മുതൽ ജൂൺ 29 വരെ വെസ്റ്റ് ഇൻഡീസും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയും ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന്റെ ഫിക്സ്ചറുകൾ ഇന്ന് ഐ സി സി പുറത്തിറക്കി. ടൂർണമെന്റിലെ ആദ്യ മത്സരം യുഎസ്എയും കാനഡയും തമ്മിലാണ്. ഇതാദ്യമായാണ് ഒരു ഐസിസി ലോകകപ്പ് ടൂർണമെന്റിൽ അമേരിക്കയിൽ മത്സരങ്ങൾ നടക്കുന്നത്. 9 വേദികളിലായി 55 മത്സരങ്ങളാണ് ടൂർണമെന്റിൽ നടക്കുക.

ജൂൺ 9ന് ന്യൂയോർക്കിലാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടം. ഇന്ത്യ, പാകിസ്താൻ, അയർലണ്ട്, കാനഡ, അമേരിക്ക എന്നിവർ ആണ് ഗ്രൂപ്പ് എയിൽ ഉള്ളത്. നാലു ഗ്രൂപ്പുകൾ ആണ് ആകെ ഉള്ളത്.

20 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾ സൂപ്പർ 8 ഘട്ടത്തിലേക്ക് മുന്നേറും. സൂപ്പർ 8 ഘട്ടത്തിൽ നാല് പേരടങ്ങുന്ന രണ്ട് ഗ്രൂപ്പുകൾ ഉൾപ്പെടും, അതിൽ നിന്ന് ആദ്യ രണ്ട് ടീമുകൾ സെമി ഫൈനലിലേക്കും എത്തും.

Group A – India, Pakistan, Ireland, Canada and USA.
Group B – England, Australia, Namibia, Scotland, and Oman.
Group C – New Zealand, West Indies, Afghanistan, Uganda and Papua New Guinea.
Group D – South Africa, Sri Lanka, Bangladesh, Netherlands and Nepal

ഒമാനും നേപ്പാളും ടി20 ലോകകപ്പ് യോഗ്യത നേടി

നേപ്പാളും ഒമാനും 2024 ലെ പുരുഷ T20 ലോകകപ്പിൽ തങ്ങളുടെ യോഗ്യത ഉറപ്പിച്ചു. ഇന്ന് ഇരു ടീമുകളും സെമി ഫൈനലുകൾ ജയിച്ചാണ് യോഗ്യത ഉറപ്പിച്ചത് ഒമാൻ പത്ത് വിക്കറ്റിന് ബഹ്‌റൈനെ പരാജയപ്പെടുത്തിയപ്പോൾ നേപ്പാൾ എട്ട് വിക്കറ്റിന് യു.എ.ഇയെ പരാജയപ്പെടുത്തി.

ഒമാന്റെ അക്വിബ് ഇല്യാസ് 10 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മത്സരത്തിൽ അവർ ബഹ്‌റൈനെ 9 വിക്കറ്റിന് 106 എന്ന നിലയിൽ ഒതുക്കി. ഓപ്പണർമാരായ കശ്യപ് പ്രജാപതിയും പ്രതീക് അത്താവലെയും ചേർന്ന് ആറ് ഓവറിനുള്ളിൽ ലക്ഷ്യം മറികടന്നു.

നേപ്പാൾ ഇന്ന് യു.എ.ഇ.യെ 9 വിക്കറ്റിന് 134 എന്ന സ്‌കോറിൽ പിടിച്ചുനിർത്തി. നേപ്പാൾ അവരുടെ ഓപ്പണർ ആസിഫ് ഷെയ്ഖിന്റെ മികച്ച ഇന്നിംഗ്സിന്റെ ബലത്തിൽ എട്ടു വിക്കറ്റ് വിജയം നേടി. 63 റൺസ് എടുത്ത് ആസിഫ് ടോപ് സ്കോറർ ആയി.

വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും ആതിഥേയത്വം വഹിക്കുന്ന 2024 ടി20 ലോകകപ്പിൽ നേപ്പാളും ഒമാനും ബെർത്ത് ഉറപ്പിച്ചതോടെ ആകെ 18 ടീമുകൾ ആയി. ഈ മാസാവസാനം സമാപിക്കുന്ന ആഫ്രിക്കൻ യോഗ്യതാ മത്സരത്തിൽ ടൂർണമെന്റിന്റെ അവസാന രണ്ട് സ്ഥാനങ്ങൾ കൂടെ നിർണ്ണയിക്കപ്പെടും.

ടി20 ലോകകപ്പ്, സ്മൃതിയുടെയും റിച്ചയുടെയും പോരാട്ടം മതിയായില്ല, ഇന്ത്യക്ക് പരാജയം

വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് ആദ്യ പരാജയം. ഇന്ന് ഇംഗ്ലണ്ടിനെ നേരിട്ട ഇന്ത്യ 11 റൺസിന്റെ പരാജയമാണ് നേരിട്ടത്. ഇംഗ്ലണ്ട് ഉയർത്തിയ 152 റൺസ് എന്ന ലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് മാത്രമേ എടുക്കാനായുള്ളൂ. തുടക്കം മുതൽ കൃത്യമായ ഇടവേളയിൽ വിക്കറ്റുകൾ പോയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

ഇന്ത്യക്ക് ആയി സ്മൃതി മന്ദാന 41 പന്തിൽ നിന്ന് 52 റൺസുമായി പൊരുതി എങ്കിലും മുൻനിരയിൽ നിന്ന് പിന്തുണ ലഭിച്ചില്ല. ഷെഫാലി വർമ, ജെമിമ, ഹർമൻപ്രീത് എന്നിവർ ചെറിയ സ്കോറിന് പുറത്തായി. റിച്ച ഘോഷാണ് സ്മൃതിക്ക് ആകെ പിന്തുണ നൽകിയത്. എന്നാൽ റിച്ചക്കും പതിവുപോലെ അതിവേഗതയിൽ റൺസ് എടുക്കാൻ തുടക്കത്തിൽ ആയില്ല. റിച്ച അവസാനം അടിച്ചു എങ്കിലും വൈകിപ്പോയിരുന്നു‌. 34 പന്തിൽ 50 റൺസ് എടുത്ത റിച്ച പുറത്താകാതെ നിന്നു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ആയിരുന്നു 151 റൺസ് എടുത്തത്. ഇംഗ്ലണ്ടിനായി നിക് സ്കാവിയർ 50 റൺസും ആമി ജോൺസ് 40 റൺസും എടുത്തു. ഇന്ത്യക്ക് ആയൊ രേണുക 5 വിക്കറ്റ് എടുത്തു. ഇന്ത്യക്ക് ഇത് മൂന്ന് മത്സരങ്ങൾക്ക് ഇടയിലെ ആദ്യ പരാജയമാണ്.

ടി20 ലോകകപ്പ്; ഇംഗ്ലണ്ടിന് എതിരെ ഇന്ത്യക്ക് ടോസ്

ടി20 ലോകകപ്പിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ടിന് എതിരെ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ ഹർമൻപ്രീത് കൗർ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. ടൂർണമെന്റിൽ കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യക്ക് ഇതുവരെ നേരിട്ടത്തിൽ ഏറ്റവും ശക്തരായ എതിരാളികൾ ആകും ഇംഗ്ലണ്ട്.

INDIA XI: S Verma, S Mandhana, J Rodrigues, H Kaur (c), R Ghosh (wk), D Sharma, P Vastrakar, R Yadav, R Gayakwad, R Singh, S Pandey

ENGLAND XI: S Dunkley, D Wyatt, A Capsey, N Sciver-Brunt, H Knight (c), A Jones (wk), K Sciver-Brunt, S Ecclestone, C Dean, S Glenn, L Bell.

ടി20 ലോകകപ്പ്, വൻ വിജയത്തോടെ ഓസ്ട്രേലിയ തുടങ്ങി

ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡിനെ 97 റൺസിന് തകർത്ത് ഓസ്‌ട്രേലിയ ടി20 ലോകകപ്പിൽ മികച്ച തുടക്കം കുറിച്ചു. അലിസ്സ ഹീലിയുടെയും ക്യാപ്റ്റൻ മെഗ് ലാനിങ്ങിന്റെയും അർധസെഞ്ചുറികളുടെ പിൻബലത്തിൽ ഓസീസ് 20 ഓവറിൽ 173-9 എന്ന മികച്ച സ്കോർ നേടിയിരുന്നു.

മറുപടിയായി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലൻഡ് ഒരു വെല്ലുവിളിയും ഉയർത്തിയില്ല. അവർ വെറും 14 ഓവറിൽ 76 റൺസിന് പുറത്തായി. 5/12 എന്ന കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ആഷ് ഗാർഡ്‌നറാണ് ഓസ്‌ട്രേലിയയുടെ ബൗളർമാരിൽ ഏറ്റവും തിളങ്ങിയത്. അവർ പ്ലയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കി.

വെറും 38 പന്തിൽ 7 ഫോറും 2 സിക്‌സും ഉൾപ്പെടെ 55 റൺസ് നേടിയ അലിസ ഹീലി ഇന്ന് മിന്നുന്ന ഫോമിലായിരുന്നു. ക്യാപ്റ്റൻ മെഗ് ലാനിംഗ് 33 പന്തിൽ 41 റൺസ് നേടി പുറത്തായപ്പോൾ ന്യൂസിലൻഡിനായി അമേലിയ കെർ 3 വിക്കറ്റ് വീഴ്ത്തി.

10 പന്തിൽ 14 റൺസ് നേടിയ ബെർണാഡിൻ ബെസുയിഡൻഹൗട്ടാണ് ന്യൂസിലൻഡിന്റെ ടോപ് സ്‌കോറർ, അവറ്റുടെ ബാറ്റിംഗ് നിരയിലെ ബാക്കിയുള്ളവർക്ക് ആർക്കും തിളങ്ങാൻ ഇന്ന് ആയില്ല.

റിച്ചാ ഘോഷിന്റെ താണ്ഡവം, ഇന്ത്യക്ക് ബംഗ്ലാദേശിന് എതിരെ വലിയ വിജയം

ടി20 ലോകകപ്പിന് മുന്നോടിയായുള്ള തങ്ങളുടെ രണ്ടാം സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെ 52 റൺസിന് തകർത്ത് ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തി. വെറും 56 പന്തിൽ 91* റൺസ് നേടിയ റിച്ച ഘോഷ് ആണ് ഇന്ന് താരമായി മാറിയത്.ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ 183/5 എന്ന ടോട്ടൽ ഉയർത്തി. 24 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ നഹിദ അക്‌തറാണ് ബംഗ്ലാദേശിനായി ബൗളു കൊണ്ട് മികച്ച പ്രകടനം കാഴ്ചവെച്ചത്.

മറുപടി ബാറ്റിങിന് ഇറങ്ങിയ ബംഗ്ലാദേശിന് ഇന്ത്യയുടെ ബൗളിംഗിനെ പ്രതിരോധിക്കാൻ മാത്രമെ കഴിഞ്ഞുള്ളൂം , നിഗർ സുൽത്താന മാത്രം 36 പന്തിൽ 40 റൺസുമായി ചെറിയ പോരാട്ടം നടത്തി. 21 റൺസിന് 2 വിക്കറ്റ് വീഴ്ത്തിയ ദേവിക വൈദ്യയാണ് ഇന്ത്യൻ ബൗളർമാരിൽ ഏറ്റവും തിളങ്ങിയത്‌ ഒടുവിൽ 131/8 എന്ന നിലയിൽ ബംഗ്ലാദേശ് അവരുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചു, ഇന്ത്യയെ 52 റൺസിന് വിജയിക്കുകയുൻ ചെയ്തു.

പരിക്ക് ആണെങ്കിലും സ്റ്റഫാനി ടെയ്‌ലറെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തി വെസ്റ്റിൻഡീസ്

ഈ മാസം നടക്കുന്ന ഐസിസി വനിതാ ടി20 ലോകകപ്പിനുള്ള വെസ്റ്റ് ഇൻഡീസ് സ്ക്വാഡ് പ്രഖ്യാപിച്ചു. ടീമിൽ മുൻ ക്യാപ്റ്റൻ സ്റ്റഫാനി ടെയ്‌ലറെ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിക്ക് ആണെങ്കിൽ ലോകകപ്പ് ആരംഭിക്കും മുനൊ സ്റ്റഫാനി ഫിറ്റ്നസ് വീണ്ടെടുക്കും എന്ന് ടീം മാനേജ്മെന്റ് കരുതുന്നു. ഓൾറൗണ്ടർ ഹെയ്‌ലി മാത്യൂസ് ആണ് ടീമിനെ നയിക്കുന്നത്. അടുത്തിടെ നടന്ന വനിതാ അണ്ടർ 19 ടി20 ലോകകപ്പിൽ മൂന്ന് താരങ്ങൾ ടീമിലുണ്ട് – സായിദ ജെയിംസ്, ട്രിഷൻ ഹോൾഡർ, ജെനാബ ജോസഫ് എന്നിവരാണ് ടീമിൽ എത്തിയ അണ്ടർ 19 താരങ്ങൾ.

ഇംഗ്ലണ്ട്, ഇന്ത്യ, പാകിസ്ഥാൻ, അയർലൻഡ് എന്നിവർക്കൊപ്പം ഗ്രൂപ്പ് 2-ൽ ആണ് വെസ്റ്റ് ഇൻഡീസ് ലോകകപ്പിൽ കളിക്കുന്നത്. ടൂർണമെന്റിലെ അവരുടെ ആദ്യ മത്സരം ഫെബ്രുവരി 11 ന് പാർളിൽ ഇംഗ്ലണ്ടിനെതിരെയാണ്.

West Indies squad: Hayley Matthews (c), Shemaine Campbelle (vc), Aaliyah Alleyne, Shamilia Connell, Afy Fletcher, Shabika Gajnabi, Chinelle Henry, Trishan Holder, Zaida James, Djenaba Joseph, Chedean Nation, Karishma Ramharack, Shakera Selman, Stafanie Taylor, Rashada Williams.

അടുത്ത ടി20 ലോകകപ്പിൽ എല്ലാം മാറും, സൂപ്പർ 12 ഇല്ല

2024 T20 ലോകകപ്പ് നടക്കുക പുതിയ ഫോർമാറ്റിൽ. നിലവിലുള്ള രീതികൾ മാറ്റാം ഐ സി സി തീരുമാനിച്ചു കഴിഞ്ഞു. 20 രാജ്യങ്ങൾ ആകും അടുത്ത ലോകകപ്പിൽ പങ്കെടുക്കുക. അഞ്ച് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളായി ഈ ഇരുപത് ടീമുകൾ മത്സരിക്കും. 2021, 2022 പതിപ്പുകളിൽ, ആദ്യ റൗണ്ടിന് ശേഷം സൂപ്പർ 12 ആയിരുന്നു എങ്കിൽ ഇനി സൂപ്പർ 8 ആകും ഉണ്ടാവുക.

നാല് ഗ്രൂപ്പുകളിൽ നിന്നും ആദ്യം എത്തുന്ന രണ്ട് ടീമുകൾ സൂപ്പർ എട്ട് ഘട്ടത്തിലേക്ക് മുന്നേറും. അവിടെ 4 ടീമുകൾ ഉള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ടീമുകൾ പോരാടും. രണ്ട് സൂപ്പർ എട്ട് ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് ടീമുകൾ സെമിഫൈനലിലേക്ക് എത്തും. പിന്നീട് ഫൈനൽ. ഇതാകും 2024 ലോകകപ്പിന്റെ മത്സരരീതി. വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലും ആയാണ് അടുത്ത ടി20 ലോകകപ്പ് നടക്കുന്നത്‌

ദ്രാവിഡിന് വിശ്രമം, ലക്ഷമൺ ഇന്ത്യയെ പരിശീലിപ്പിക്കും

വരാനിരിക്കുന്ന ന്യൂസിലൻഡ് പര്യടനത്തിനുള്ള ടീമിനെ ദേശീയ ക്രിക്കറ്റ് അക്കാദമി ചീഫ് വിവിഎസ് ലക്ഷ്മൺ പരിശീലിപ്പിക്കും. ഇന്ത്യയുടെ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിന് വിശ്രമം നൽകാൻ ആണ് തീരുമാനം.

നവംബർ 18 മുതൽ 30 വരെ മൂന്ന് ടി20 മത്സരങ്ങളും ഏകദിന മത്സരങ്ങളും ആണ് ഇന്ത്യ ന്യൂസിലൻഡിനെതിരെ കളിക്കേണ്ടത്. ലോകകപ്പിൽ സെമിയിൽ നിന്ന് പുറത്തായ ദ്രാവിഡ് ഇന്ത്യയിൽ ചെന്ന് വിശ്രമിക്കും.

ക്യാപ്റ്റൻ രോഹിത് ശർമ്മ, മുൻ ക്യാപ്റ്റൻ വിരാട് കോലി, ഓപ്പണർ കെഎൽ രാഹുൽ, സ്പിന്നർ രവിചന്ദ്രൻ അശ്വിൻ തുടങ്ങിയ താരങ്ങൾക്കും പര്യടനത്തിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്.

ഹൃഷികേശ് കനിത്കർ (ബാറ്റിംഗ്), സായിരാജ് ബഹുതുലെ (ബൗളിംഗ്) എന്നിവരടങ്ങുന്ന ലക്ഷ്മണിന്റെ നേതൃത്വത്തിലുള്ള എൻസിഎ കോച്ചിംഗ് സംഘം ന്യൂസിലാൻഡിലേക്കുള്ള ടീമിനൊപ് ചേരുമെന്ന് ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റിൽ വേണ്ടത് ആൾറൌണ്ട് അഴിച്ചു പണി

T20 വേൾഡ് കപ്പ് സെമി ഫൈനലിൽ ഇന്ത്യ ഇംഗ്ളണ്ടിനോട് തോറ്റു എന്ന് പറയുന്നതിലും ഭേദം, ഇംഗ്ലണ്ട് ഇന്ത്യക്ക് മേൽ ആധികാരികമായ വിജയം നേടി എന്ന് പറയുന്നതാകും. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എടുത്ത 168 ഒരു സ്‌കോറെ അല്ല എന്ന നിലയ്ക്കാണ് ഇംഗ്ലണ്ടിന് വേണ്ടി ബാറ്റ് ചെയ്ത അലക്‌സും ജോസും കളിച്ചത്. ഇനിയും ഒരു 60 റണ്സ് ഉണ്ടായിരുന്നെങ്കിൽ കൂടി കളി അവർ തന്നെ ജയിച്ചേനെ. നാല് ഓവറുകൾ ബാക്കി വച്ചാണ് അവർ കളി അവസാനിപ്പിച്ചത് എന്നോർക്കണം!

ബോളർമാരെ കുറ്റം പറഞ്ഞു കൈ കഴുകാൻ രോഹിത് ശ്രമിക്കേണ്ട. ഇത്തരം ഒരു പ്രധാനപ്പെട്ട കളിയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ, ഒരു കൂറ്റൻ സ്കോറിനായി ബാറ്റേഴ്‌സ് ശ്രമിക്കണമായിരുന്നു. 170 ഒന്നും T20 മത്സരങ്ങളിൽ ഒരു മാന്യമായ സ്‌കോർ അല്ല എന്ന് ഇത്രയും മുതിർന്ന കളിക്കാരെ പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ. സ്വന്തം ബോളേഴ്സിന് വേണ്ടി അല്ലെങ്കിൽ കൂടി, എതിർ ടീമിലെ ബാറ്റേഴ്സിനെ സമ്മർദ്ധത്തിലാക്കാൻ, 200ൽ കുറഞ്ഞ ഒരു സ്കോറിനും ഇന്നത്തെ കാലത്ത് സാധ്യമല്ല. അതറിഞ്ഞു വേണമായിരുന്നു ഇന്ത്യയുടെ സോ കോൾഡ് ലോകോത്തര ബാറ്റിംഗ് നിര കളിക്കേണ്ടിയിരുന്നത്. അത്തരം ഒരു സ്‌കോർ വരുമ്പോൾ മാത്രമേ നമ്മുടെ ബോളേഴ്സിന് മുന്നിൽ അവർ കുറച്ചെങ്കിലും സൂക്ഷിക്കുകയുള്ളൂ.

ഇനി അതൊന്നും പറഞ്ഞിട്ടും എഴുതിയിട്ടും കാര്യമില്ല. മാറേണ്ടത് കളിയല്ല, ടീമല്ല, ഇന്ത്യൻ ക്രിക്കറ്റാണ്. ആദ്യം ബിസിസിഐ മനസ്സിലാക്കേണ്ടത്, കാശെറിഞ്ഞാൽ ലോകോത്തര ടീം ആകും എന്നായിരുന്നെങ്കിൽ ഖത്തറിൽ നടക്കുന്ന ഫുട്‌ബോൾ വേൾഡ് കപ്പിൽ ഗൾഫിലെ ടീമുകളെ കൊണ്ട് നിറഞ്ഞേനെ!

വർഷം മുഴുവൻ ക്രിക്കറ്റ് എന്ന നിലയിൽ നിന്ന് ആവശ്യത്തിന് ഇടവേളകൾ നൽകിയുള്ള ഒരു കലണ്ടറിന് രൂപം കൊടുക്കുക. ഇന്നിപ്പോൾ കളിക്കാർ ഉറക്കം കഴിഞ്ഞു എഴുന്നേൽക്കുമ്പോൾ ഏത് രാജ്യത്താണ് തങ്ങൾ എന്നു പോലും ഓർക്കാൻ കഴിയാത്തത്ര ടൂറുകളാണ്.

അതിന്റെ കൂടെ ഐപിഎൽ സർക്കസും കൂടി ചേരുമ്പോൾ കാര്യങ്ങൾ കുഴഞ്ഞു മറിയും. ഇത്തവണ പരിക്ക് കാരണം എത്ര ഇന്ത്യൻ മുൻനിര കളിക്കാർക്ക് വേൾഡ് കപ്പിന് പോകാൻ സാധിച്ചില്ല എന്നത് കണക്ക്കൂട്ടി നോക്കണം.

ആദ്യം വേണ്ടത് ഇന്ത്യൻ സിലക്ഷൻ കമ്മിറ്റിയിൽ ഒരു പരിപൂർണ്ണ അഴിച്ചുപണിയാണ്. ഇന്നത്തെ ക്രിക്കറ്റ് അറിയാവുന്നവരായിരിക്കണം അവിടെ ഇരിക്കേണ്ടത്. കളിയുടെ വ്യത്യാസം മാത്രമല്ല, കളിക്കാരുടെ വ്യത്യാസവും മനസ്സിലാക്കാൻ സാധിക്കുന്നവർ വരട്ടെ. തലയെടുപ്പിന്റെ വലിപ്പം മാത്രം നോക്കി എഴുന്നള്ളിപ്പിന് ആനയെ തിരഞ്ഞെടുക്കുന്ന കാലമൊക്കെ പോയി.

കളിക്കാർക്ക് അവകാശങ്ങൾ ഉണ്ട് എന്ന കാര്യം സമ്മതിച്ചു കൊണ്ടു തന്നെ, അവരെ കളിക്കാരായി മാത്രം കാണാൻ ബോർഡ് ശ്രമിക്കുക. അവരെ താരങ്ങളാക്കി മുതലെടുക്കാൻ ശ്രമിച്ചതിന്റെ പരിണിത ഫലമാണ് പലപ്പോഴും ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കുന്നത്. അവർ കളിക്കാരാണ് എന്ന രീതിയിൽ മാത്രം ഇടപെടുക, അതവർക്കും മനസ്സിലാകും. ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന കളിക്കാരന്, അതൊരു ബഹുമതിയായി കണക്കാക്കാൻ സാധിക്കണം, നേരെ തിരിച്ചാകരുത്. ലോക ഫുട്ബോളിലെ ഒന്നാം നമ്പർ ടീമായ ബ്രസീൽ, തങ്ങളുടെ വേൾഡ് കപ്പ് ടീം പ്രഖ്യാപിക്കുമ്പോൾ അവസരം കിട്ടിയ കളിക്കാർ എങ്ങനെയാണ് പെരുമാറുന്നത് എന്ന വീഡിയോ ഈ അടുത്ത് നമ്മൾ കണ്ടതാണ്. ഇന്ത്യൻ ടീം തിരഞ്ഞെടുപ്പിൽ ഇങ്ങനെയാണോ സംഭവിക്കുന്നത് എന്നു ആലോചിച്ചു നോക്കുക.

എത്ര വലിയ റെക്കോഡുകളുടെ ഉടമയാണെങ്കിലും, ഇന്ത്യൻ ടീമിന് ആവശ്യമുള്ള ഉയർന്ന നിലവാരം നിലനിർത്താത്തവരെ തിരഞ്ഞെടുക്കരുത്. അയാൾ നല്ല കളിക്കാരനാണ്, ഈ മോശം ഫോമിനെ മറികടക്കാൻ അയാൾക്ക് സാധിക്കും എന്ന സ്ഥിരം പല്ലവി ഇനി പാടില്ല. മോശം ഫോമിലുള്ള കളിക്കാരൻ പുറത്തിരിന്നു കളി മെച്ചപ്പെടുത്തി തിരികെ വരട്ടെ.

ആഭ്യന്തര ക്രിക്കറ്റ് ജനകീയമാക്കുന്നതിന്റെ ഭാഗമായി കൊണ്ടു വന്ന ഐപിഎൽ ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റിന് ഒരു ഭാരമായി മാറിക്കഴിഞ്ഞു. ക്രിക്കറ്റിനേക്കാൾ അവിടെ ആഘോഷങ്ങൾക്കും, അലങ്കാരങ്ങൾക്കുമാണ് പ്രാധാന്യം. കളിച്ചു വളരുന്ന പുതുമുഖങ്ങൾക്ക് ഐപിഎൽ തെറ്റായ സന്ദേശമാണ് നൽകുന്നത്. ഇതാണ് ക്രിക്കറ്റ് എന്നവർ തെറ്റിദ്ധരിച്ച്, അവരവരുടെ വിലയും നിലയും കളിക്ക് മേലെയാണ് എന്ന് ചിന്തിച്ചു പോയാൽ തെറ്റ് പറയാൻ പറ്റില്ല. പോരാത്തതിന്, പേരിന് മാത്രം അന്താരാഷ്ട്ര കളിക്കാർ പങ്കെടുക്കുന്ന നിലയിലേക്ക് താഴ്ന്ന ഐപിഎൽ, കളിക്കാരുടെ നിലവാരം മോശമാക്കാനും വഴി വച്ചു. ഐപിഎല്ലിലെ കളിമിടുക്ക് കൊണ്ട് അന്താരാഷ്ട്ര കളികളിൽ വിജയം കൈവരിക്കാൻ സാധിക്കില്ല എന്ന കാര്യം പല പ്രാവശ്യം ഇവിടെ എഴുതിയിട്ടുള്ളതാണ്, വിദഗ്ധർ സമ്മതിച്ചിട്ടുള്ളതുമാണ്. ഐപിഎൽ മുതലാളിമാർക്ക് ഇത് വെറും എന്റർടൈന്മെന്റ് മാത്രമാണ് എന്നോർക്കുക. ഇക്കാര്യത്തിൽ ഒരു ഗുരുതരമായ വായന ഉടൻ വേണ്ടതാണ് എന്ന് ബിസിസിഐ സമ്മതിക്കണം, അതിനനുസരിച്ചു കാര്യങ്ങൾ നീക്കണം.

എന്റെ ഫോട്ടോ, എന്റെ ഫുൾ ഫിഗർ എന്ന മട്ടിൽ ക്രിക്കറ്റ് ലോകത്തെ അടക്കി വാഴാമെന്നുള്ള വാശി ബിസിസിഐ ഉപേക്ഷിക്കണം. കളി മിടുക്കു മറ്റുള്ളവർക്കും കാശ് മാത്രം നമുക്കും എന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. മറ്റുള്ള ലീഗുകളിൽ നമ്മുടെ കളിക്കാരെ കളിക്കാൻ അനുവദിക്കുക, അവർ അവിടെ പോയി മറ്റ് നാട്ടുകാരുടെ കളി മനസ്സിലാക്കട്ടെ, കളി മെച്ചപ്പെടുത്തട്ടെ. നമ്മുടെ കളിക്കാർ ഇംഗ്ലണ്ടിൽ പോയി കൗണ്ടി ക്രിക്കറ്റ് കളിക്കുന്നതിന്റെ ഗുണം എന്നും ഇന്ത്യൻ ക്രിക്കറ്റിന് ലഭിച്ചിട്ടുണ്ടെന്ന് ഓർക്കുക.

ഒരു മൊത്തത്തിലുള്ള അഴിച്ചുപണിയാണ് വേണ്ടത്. സെമിയിൽ എത്തിയില്ലേ, പിന്നെന്തിന് ഇങ്ങനൊക്കെ ചെയ്യണം എന്നാണ് ചിന്തയെങ്കിൽ, എത്ര നാളായി ഒരു കപ്പ് നേടിയിട്ട് എന്നു കൂടി ആലോചിച്ചു നോക്കണം. കൂടാതെ എങ്ങനെ സെമിയിൽ എത്തി എന്നും ചിന്തിക്കണം. ഒരു പന്ത് ഒന്നിങ്ങോട്ടോ അങ്ങോട്ടോ ആയിരുന്നെങ്കിൽ തീരുമായിരുന്നു ഈ സെമി പ്രവേശനം പോലും. അത് കൊണ്ട് ഇനിയും സമയം കളയാതെ ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി ചിന്തിക്കുക, ബോൾ ചെയ്യുക, ബാറ്റ് വീശുക.

Exit mobile version